Author: News Desk

രാജസ്ഥാൻ: രാജസ്ഥാനിൽ മന്ത്രിക്ക് നേരെ ചെരുപ്പേറ്. കായികമന്ത്രി അശോക് ചന്ദ്നക്ക് നേരെയാണ് ഷൂ എറിഞ്ഞത്. കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ അനുയായികളാണ് മന്ത്രി അശോക് ചന്ദ്നക്ക് നേരെ ചെരുപ്പ് എറിഞ്ഞതെന്ന് ആരോപണമുയർന്നു. ചെരുപ്പ് എറിഞ്ഞ പ്രവർത്തകർ സച്ചിൻ പൈലറ്റിനായി മുദ്രാവാക്യവും വിളിച്ചു. സംഭവത്തിന് പിന്നാലെ സച്ചിൻ പൈലറ്റിനെ വിമർശിച്ച് മന്ത്രി അശോക് ചന്ദ്ന രം​ഗത്തെത്തി. തനിക്ക് നേരെ ചെരുപ്പ് എറിഞ്ഞാൽ പൈലറ്റ് മുഖ്യമന്ത്രിയാകുമെങ്കിൽ ആകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഗുർജ്ജർ നേതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന പരിപാടിയിൽ സച്ചിൻ പൈലറ്റിനെ വിളിക്കാഞ്ഞതാണ് പ്രകോപനത്തിന് കാരണം.

Read More

കൊച്ചി: ‘ആഹാ’ എന്ന ചിത്രത്തിന്‍റെ സംവിധായകനെതിരെ ഇതേ ചിത്രത്തിന്‍റെ നിർമ്മാതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ചിത്രത്തിന്‍റെ സംവിധായകൻ ബിപിൻ പോൾ സാമുവലിനെതിരെയാണ് നിർമ്മാതാവ് പ്രേം എബ്രഹാം പരാതി നൽകിയിരിക്കുന്നത്. ചിത്രത്തിന്‍റെ പകർപ്പവകാശ പ്രശ്നത്തെച്ചൊല്ലിയുള്ള തർക്കവുമായി ബന്ധപ്പെട്ടാണ് കേസ്. ചിത്രത്തിന്‍റെ പ്രിന്റ് സംവിധായകൻ സോഷ്യൽ മീഡിയ വഴിയും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും പ്രചരിപ്പിച്ചുവെന്നും ഇത് തനിക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചുവെന്നും നിർമ്മാതാവ് പരാതിയിൽ പറയുന്നു. പകർപ്പവകാശ നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ സംവിധായകൻ ചിത്രത്തിന്‍റെ പ്രിന്റ് വ്യാപകമായി പ്രചരിപ്പിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലിങ്ക് നിയമവിരുദ്ധമായി പ്രചരിപ്പിച്ചതാണെന്നും ഡയറക്ടറുടെ ഫേസ്ബുക്ക് അക്കൗണ്ട് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. 

Read More

ന്യൂഡല്‍ഹി: അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ സെഞ്ച്വറി വരൾച്ച അവസാനിപ്പിച്ച വിരാട് കോഹ്ലിക്ക് മറ്റൊരു അപൂർവ നേട്ടം. ട്വിറ്ററിൽ 50 മില്യൺ ഫോളോവേഴ്സുള്ള ആദ്യ ക്രിക്കറ്റ് താരമായി കോഹ്ലി. ഇൻസ്റ്റാഗ്രാമിൽ 211 ദശലക്ഷം ഫോളോവേഴ്സും ഫേസ്ബുക്കിൽ 49 ദശലക്ഷം ഫോളോവേഴ്സുമാണ് കോഹ്ലിക്കുള്ളത്. ഇതോടെ സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്ഫോമുകളിൽ താരത്തിന്‍റെ ഫോളോവേഴ്സിന്‍റെ എണ്ണം 310 ദശലക്ഷമായി. തന്‍റെ 71-ാം അന്താരാഷ്ട്ര സെഞ്ച്വറി നേടിയ കോഹ്ലി മുഹമ്മദ് റിസ്വാന്‍റെ കീഴിൽ ഏഷ്യാ കപ്പ് ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായും മാറി. 1020 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് കോഹ്ലിയുടെ ബാറ്റിൽ നിന്ന് സെഞ്ച്വറി പിറന്നത്. ടി20യിൽ ഇന്ത്യക്കായി കോഹ്ലിയുടെ ആദ്യ സെഞ്ച്വറി കൂടിയാണിത്.

Read More

മലപ്പുറം: ട്രാഫിക് നിയമം ലംഘിച്ചിട്ടും പിടി വീഴുന്നില്ലെന്ന ആശ്വാസത്തോടെ നടക്കണ്ട. എല്ലാം മുകളിലിരുന്ന് ഒരാൾ കണ്ട് കൃത്യമായി കാണുന്നുണ്ട്. ട്രാഫിക് നിയമലംഘനങ്ങൾ പിടിക്കാനായി മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ മലപ്പുറം ജില്ലയിൽ പണി തുടങ്ങിക്കഴിഞ്ഞു. ഇവയിലൂടെ നിയമലംഘനങ്ങൾ കൃത്യമായി രേഖപ്പെടുത്തി മോട്ടർ വാഹന വകുപ്പിനു ലഭിക്കുന്നുണ്ട്. നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കാനുള്ള സർക്കാർ അനുമതിക്കായി കാത്തിരിക്കുകയാണ് വകുപ്പ്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്ത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. 48 ക്യാമറകളാണ് ജില്ലയിലുള്ളത്. ക്യാമറ സ്ഥാപിക്കാനുള്ള ചുമതല കെൽട്രോണിനാണ്. ജില്ലയിലെ എല്ലാ ക്യാമറകളും പ്രവർത്തനക്ഷമമാണ്. മോട്ടോർ വാഹന വകുപ്പിന്‍റെ കണ്ട്രോൾ റൂമിൽ നിയമലംഘനങ്ങൾ ലഭിക്കാനും തുടങ്ങിയിട്ടുണ്ട്. എസ്.എം.എസ് വഴി നിയമലംഘകർക്ക് ചലാൻ അയയ്ക്കുന്നതാണ് രീതി. എന്നാൽ, ചലാൻ അയയ്ക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പിഴ ഈടാക്കാൻ തുടങ്ങുമ്പോൾ, നേരത്തെ രേഖപ്പെടുത്തിയ ലംഘനങ്ങൾക്ക് ഇത് ബാധകമാക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്.…

Read More

എയർടെൽ, വോഡഫോൺ ഐഡിയ, ജിയോ തുടങ്ങിയ ടെലികോം കമ്പനികൾ വരും മാസങ്ങളിൽ വിവിധ നഗരങ്ങളിൽ 5 ജി സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഒരു മാസത്തിനുള്ളിൽ 5 ജി സേവനം ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് എയർടെൽ. ഈ വർഷം അവസാനത്തോടെ രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും 5 ജി സേവനങ്ങൾ ആരംഭിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 2023 അവസാനത്തോടെ എല്ലാ നഗര പ്രദേശങ്ങളിലും 5 ജി പുറത്തിറക്കാനും കമ്പനി ലക്ഷ്യമിടുന്നു. 2024 മാർച്ചോടെ മറ്റ് ചെറിയ നഗരങ്ങളിലും പ്രധാന ഗ്രാമപ്രദേശങ്ങളിലും സേവനം എത്തിക്കുമെന്നും എയര്‍ടെല്‍ പറഞ്ഞു.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഭാരത് ജോഡോ യാത്ര 18 ദിവസം നടത്തുന്നതില്‍ വിചിത്ര വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. കേരളം വെര്‍ട്ടിക്കലായ സംസ്ഥാനമാണെന്നും കാല്‍നട യാത്രയായതിനാല്‍ നടക്കാന്‍ എളുപ്പമുള്ള സംസ്ഥാനങ്ങള്‍ നോക്കി തെരഞ്ഞെടുത്തതാണെന്നുമാണ് ഷമ മുഹമ്മദ് പറഞ്ഞത്. ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ ഭാരത് ജോഡോ യാത്ര രണ്ട് ദിവസം മാത്രം നടക്കുന്നതിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ്, കേരളം വെര്‍ട്ടിക്കലായ സംസ്ഥാനമാണെന്നും കാല്‍നട യാത്രയായതിനാല്‍ നടക്കാന്‍ എളുപ്പമുള്ള സംസ്ഥാനങ്ങള്‍ നോക്കി തെരഞ്ഞെടുത്തതാണെന്നുമുള്ള വിശദീകരണവുമായി ഷമ മുഹമ്മദ് എത്തിയത്. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് വിശദീകരണം.

Read More

മലപ്പുറം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധിയും സംഘവും മലപ്പുറം ജില്ലയിൽ രണ്ടര ദിവസം ചെലവിടും. 72 കിലോമീറ്റർ ദൂരം ജില്ലയിലൂടെ പര്യടനം നടത്തും. 27നു രാവിലെ 7ന് പുലാമന്തോൾ വഴി ജില്ലയിൽ പ്രവേശിക്കുന്ന രാഹുൽ ഗാന്ധിയും സംഘവും 29ന് നാടുകാണി വഴി തമിഴ്നാട്ടിലേക്കു കടക്കും. ജില്ലയിലെ പര്യടനത്തിനിടെ പ്രവാസി സംഘടനാ പ്രവർത്തകരുമായും സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. യാത്രയുടെ സംസ്ഥാനതല സമാപന പൊതുയോഗം 28ന് വൈകിട്ട് നിലമ്പൂർ ചന്തക്കുന്നിൽ നടക്കും. പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ ശേഷം 27ന് രാവിലെ പുലാമന്തോൾ പാലം വഴിയാണ് രാഹുലും സംഘവും ജില്ലയിലെത്തുക. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ അതിർത്തിയിൽ സ്വീകരണം നൽകും. അന്നേ ദിവസം ഉച്ചഭക്ഷണം പെരിന്തൽമണ്ണയിലാണ്. പാണ്ടിക്കാട്ട് വച്ച് വൈകുന്നേരത്തോടെ യാത്ര സമാപിക്കും. 28-ന് രാവിലെ ഏഴിന് പാണ്ടിക്കാട് നിന്ന് വണ്ടൂരിലേക്കാണ് യാത്ര. വയനാട് പാർലമെന്‍റ് മണ്ഡലത്തിന്‍റെ ഭാഗമായ വണ്ടൂരിൽ പ്രത്യേക സ്വീകരണം നൽകും. രണ്ടാം ദിവസത്തെ ഉച്ചഭക്ഷണവും…

Read More

പാലക്കാട്: ഇന്ത്യയുടെ മധ്യദൂര ഓട്ടക്കാരിയും മലയാളിയുമായ പി യു ചിത്ര വിവാഹിതയാകുന്നു. താരത്തിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരൻ. 1500 മീറ്ററിൽ 2016ലെ ദക്ഷിണേഷ്യൻ ഗെയിംസിലും 2017 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വർണവും 2018 ഏഷ്യൻ ഗെയിംസിൽ വെങ്കലവും 2019 ദോഹ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണവും ചിത്ര നേടിയിട്ടുണ്ട്.  

Read More

തേഞ്ഞിപ്പലം: ഡിഗ്രി, പിജി കോഴ്സുകളിൽ സീറ്റ് വർധനയ്ക്ക് സർക്കാർ അനുമതി നൽകിയെങ്കിലും കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള ഭൂരിപക്ഷം ഗവ.കോളജുകളും കണ്ണടച്ചതിനാൽ 7,000 വിദ്യാർഥികൾക്ക് ഉപരിപഠനാവസരം നഷ്ടപ്പെട്ടു. കോവിഡ് മഹാമാരി കാരണം 2020-21, 2021-22 വർഷങ്ങളിൽ സീറ്റുകൾ വർദ്ധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഈ അധ്യയന വർഷവും ഇത് തുടരാൻ അനുവദിച്ചു. സീറ്റുകൾ വർധിപ്പിച്ച് അലോട്ട്മെന്‍റിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികളെ പ്രവേശിപ്പിക്കണമെന്നായിരുന്നു സർക്കാർ ഉത്തരവ്. നിലവിലുള്ള സൗകര്യം ഉപയോഗപ്പെടുത്തി പരമാവധി വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ സീറ്റ് വർദ്ധനവ് നടപ്പാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും കൂടുതൽ വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ ക്ലാസ് മുറികൾക്ക് വേണ്ടത്ര വലുപ്പമില്ലെന്ന് അഭിപ്രായപ്പെട്ട് ഭൂരിഭാഗം കോളേജുകളും സർക്കാർ നിർദ്ദേശം നിരസിച്ചു. കോളജ് പ്രിൻസിപ്പൽമാർ‌ അപേക്ഷ നൽകാത്തതിനാൽ യൂണിവേഴ്സിറ്റിക്ക് ഇക്കാര്യത്തിൽ‌ വിശേഷിച്ച് ഒന്നും ചെയ്യാനും കഴിഞ്ഞില്ല. അതേസമയം ഭൂരിപക്ഷം എയ്ഡഡ്, അൺ എയ്ഡഡ് കോളജുകളും സർക്കാർ ഉത്തരവ് നടപ്പാക്കി.

Read More

കണ്ണൂർ: കണ്ണൂരിൽ പേ വിഷബാധ ലക്ഷണങ്ങൾ കാണിച്ച പശു ചത്തു. ചാലയിലെ ഷിജിത്തിന്റെ പശുവിനാണ് പേ ഇളകിയത്. ഇന്ന് രാവിലെയോടു കൂടി പശു ചത്തു. പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തിൽ കാണുന്നില്ല. എങ്ങനെയാണ് പേ വിഷ ബാധയേറ്റത് എന്ന കാര്യം വ്യക്തമല്ലെങ്കിലും പുല്ലിൽ നിന്നോ മറ്റോ ആയിരിക്കാം പേ ഏറ്റതെന്നാണ് പ്രാഥമിക നഗമനം. ഡോക്ടർമാർ വന്ന് പരിശോധന നടത്തിയ ശേഷമാണ് പേ വിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തി മരത്തിൽ കെട്ടിയിടുകയായിരുന്നു. കറവയുള്ള പശുവായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതൽ തന്നെ പശു അസ്വസ്ഥകൾ കാണിച്ചിരുന്നുവെന്നും അക്രമാസക്തമായിരുന്നുവെന്നും വീട്ടുകാർ പറയുന്നു. കെട്ടിയിട്ടതു കൊണ്ട് തന്നെ അധികം പ്രദേശങ്ങളിൽ ഒന്നും പശു പോയിരുന്നില്ല. മേയർ ഉൾപ്പെടെയുള്ള ആളുകൾ സ്ഥലത്തെത്തി. സുരക്ഷിതമായിത്തന്നെ പശുവിനെ മറവ് ചെയ്യും. അതിനനുസരിച്ചുള്ള നടപടികൾ ഉടൻ ആരംഭിക്കും. പശുവുമായി അടുത്ത് ഇടപെഴകിയ ആൾക്കാർക്കുള്ള കുത്തിവെപ്പ് ഉടൻ തന്നെ ഉണ്ടാകുമെന്നാണ് വിവരം.

Read More