- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: News Desk
ഫ്രഞ്ച് നവതരംഗ സിനിമയുടെ പിതാക്കന്മാരിൽ ഒരാളായ ഗൊദാർദ് (91) അന്തരിച്ചു. 1950 കളിലും 1960 കളിലും സിനിമയിൽ വിപ്ലവം സൃഷ്ടിച്ച ഒരു ചലച്ചിത്രകാരനായിരുന്നു ഗൊദാർദ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ചലച്ചിത്ര സൈദ്ധാന്തികരിൽ ഏറ്റവും പ്രധാനപ്പെട്ട ഒരാളായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. ‘രാഷ്ട്രീയ സിനിമയുടെ’ ശക്തനായ വക്താവ്, ചലച്ചിത്ര നിരൂപകൻ, നടൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ഗൊദാർദ്. തിരക്കഥാ രചനയിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന അദ്ദേഹത്തിന്‍റെ എല്ലാ ചിത്രങ്ങളും പരീക്ഷണാത്മക സ്വഭാവമുള്ളവയായിരുന്നു. ബ്രെത്ത്ലെസ് ആയിരുന്നു ആദ്യ സിനിമ. 1969-ൽ പുറത്തിറങ്ങിയ എ വുമൺ ഈസ് എ വുമൺ ആയിരുന്നു കളറിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം.
തിരുവനന്തപുരം: തെരുവുനായ്ക്കളുടെ പ്രശ്നം പരിഹരിക്കാൻ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. എബിസി പദ്ധതിക്കായാണ് ഡോക്ടർമാരെ നിയമിക്കുന്നത്. ഒഴിവുള്ള പഞ്ചായത്തുകളിൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാണ് നിയമനം നടത്തുകയെന്നും മന്ത്രി പറഞ്ഞു. അതേസമയം, തെരുവുനായ്ക്കളുടെ പ്രശ്നം പരിഹരിക്കാനുള്ള ആറിന പദ്ധതിയുമായി വെറ്ററിനറി സർവകലാശാല രംഗത്തെത്തി. 1.നായ്ക്കളെ പിടിക്കാൻ തൊഴിലാളികൾക്ക് പരിശീലനം നൽകുക. അതിഥി തൊഴിലാളികളെയും ഉൾപ്പെടുത്തും. 2.പേവിഷ പ്രതിരോധ വാക്സീന്‍ നല്‍കാന്‍ വെറ്ററിനറി ഡിപ്ലോമയുള്ളവര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും പരിശീലനം. 3.മണ്ണുത്തി, പൂക്കോട് ക്യാംപസുകളില്‍ നായ്ക്കള്‍ക്ക് സൗജന്യ പേവിഷ പ്രതിരോധ വാക്സിനേഷന്‍. 4.തെരുവുനായ്ക്കളെ പാര്‍പ്പിക്കാനുള്ള ഷെല്‍റ്റര്‍ നിര്‍മാണത്തിന് സാങ്കേതികസഹായം. 5.വന്ധ്യംകരണത്തിനും അനുബന്ധ ചികിത്സയ്ക്കും ഡോക്ടര്‍മാര്‍ക്ക് പരിശീലനം. 6.പൊതുജനങ്ങള്‍ക്കായി ബോധവൽക്കരണ പരിപാടികള്‍. വെറ്ററിനറി സര്‍വകലാശാലയുടെ പ്രിവന്റീവ് മെഡിസിന്‍, പൊതുജനാരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടികൾ നടപ്പാക്കുക. തുടങ്ങിയ കർമ്മപദ്ധതികളാണ് വെറ്ററിനറി സര്‍വകലാശാല മുന്നോട്ടു വെച്ചത്.
ന്യൂഡൽഹി: പേവിഷബാധ വാക്സിന്റെ ഗുണനിലവാരത്തിൽ സംശയമുള്ളതിനാൽ വിദഗ്ധ പരിശോധന ആവശ്യപ്പെട്ട് കേരളത്തിൽ നിന്ന് കത്ത് ലഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഇത് പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പരിശോധനയുടെ അന്തിമ റിപ്പോർട്ട് ലഭിക്കാൻ 15 ദിവസമെടുക്കും.
സിഡ്‌നി: ഓസ്ട്രേലിയയിൽ ഓമനിച്ചു വളര്‍ത്തിയ കംഗാരുവിന്‍റെ ആക്രമണത്തിൽ 77കാരൻ മരിച്ചു. ഓസ്ട്രേലിയൻ പൊലീസാണ് സംഭവം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. പെർത്തിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള റെയ്മണ്ടിലെ വീട്ടിൽ 77 കാരനെ ഗുരുതര പരിക്കുകളോടെ ബന്ധുവാണ് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ സംഘത്തെ വിളിച്ചുവരുത്തി. എന്നാൽ, മെഡിക്കൽ സംഘത്തെ ഇദ്ദേഹത്തിന്റെ അടുത്ത് എത്തി ചികിത്സ നൽകാൻ കംഗാരു അനുവദിച്ചില്ല. ഇതോടെ കംഗാരുവിനെ വെടിവച്ച് കൊല്ലാൻ തങ്ങൾ നിർബന്ധിതരായെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ആക്രമിക്കപ്പെട്ട വ്യക്തി അപ്പോഴേക്കും മരിച്ചിരുന്നു. ഓസ്ട്രേലിയയിൽ ഏകദേശം 50 ദശലക്ഷം കംഗാരുക്കളുണ്ടെന്നാണ് കണക്ക്. ഇവയ്ക്ക് 90 കിലോഗ്രാം വരെ ഭാരവും പരമാവധി രണ്ട് മീറ്റർ വരെ ഉയരവുമുണ്ട്. മൂർച്ചയുള്ള പല്ലുകളും നഖങ്ങളുമുള്ള ജീവികളാണെങ്കിലും, ഇത്രയും ഗുരുതരമായ രീതിയിൽ ആക്രമിക്കുന്നത് വളരെ അപൂർവമാണ്. 1936ന് ശേഷം ഇതാദ്യമായാണ് കംഗാരു ഓസ്ട്രേലിയയിൽ ഒരാളെ ആക്രമിച്ച് കൊല്ലുന്നത്.
ന്യൂഡൽഹി: അവശ്യ മരുന്നുകളുടെ പുതുക്കിയ പട്ടിക കേന്ദ്രസർക്കാർ പുറത്തിറക്കി. ഇൻസുലിൻ, ഗ്ലാർജിൻ തുടങ്ങിയ പ്രമേഹത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ, ഡെലാമനിഡ് പോലുള്ള ക്ഷയരോഗത്തിനുള്ള മരുന്നുകൾ, ഐവർമെക്റ്റിൻ പോലുള്ള ആന്‍റിപാരസൈറ്റ് എന്നിവ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ പ്രമേഹത്തിനും ക്ഷയരോഗത്തിനുമുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില കുറയും. അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മരുന്നുകൾ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി നിശ്ചയിക്കുന്ന വിലയിൽ താഴെ മാത്രമേ വിൽക്കാൻ അനുവാദമുള്ളൂ. പണപ്പെരുപ്പവുമായി ബന്ധപ്പെട്ടാണ് ഷെഡ്യൂൾഡ് മരുന്നുകളുടെ വില വർദ്ധനവ് നിർണ്ണയിക്കുന്നത്. എന്നാൽ ഷെഡ്യൂൾ ചെയ്യാത്ത മരുന്നുകൾക്ക്, കമ്പനികൾക്ക് ഓരോ വർഷവും 10 ശതമാനം വരെ വില വർദ്ധിപ്പിക്കാൻ കഴിയും. 1.6 ട്രില്യൺ വരുന്ന ആഭ്യന്തര മരുന്ന് വിപണിയിൽ ഏകദേശം 17-18 ശതമാനം ഷെഡ്യൂൾഡ് മരുന്നുകളുടെ സംഭാവനയാണ്. ഏകദേശം 376 മരുന്നുകൾ വില നിയന്ത്രണ പട്ടികയിലുണ്ട്. വിവിധ ബ്രാൻഡ് മരുന്നുകളുടെ വിപണി വിലയുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് വില നിയന്ത്രണത്തിനുള്ള പരമാവധി വില നിർണ്ണയിക്കുന്നത്. വില…
തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ കാണാൻ ധാരാളം ആളുകൾ റോഡരികിൽ തടിച്ചുകൂടിയിരുന്നു. എന്നാൽ രാഹുലിനെ കാണാനുള്ള ആഗ്രഹം നിറവേറ്റാൻ പലർക്കും കഴിഞ്ഞില്ല. എന്നാൽ, കഴിഞ്ഞ ദിവസത്തെ യാത്രയിൽ കണ്ട മനോഹരമായ ഒരു കാഴ്ചയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. പ്രായമായ ഒരു സ്ത്രീ രാഹുലിനരികിൽ ഓടിയെത്തുന്ന ചിത്രങ്ങളും വീഡിയോകളുമായിരുന്നു അവ. ശ്രീകാര്യം മുതൽ ചാവടിമുക്ക് ജംഗ്ഷൻ വരെ ഒരു കിലോമീറ്റർ ദൂരം അവർ രാഹുലിനെ പിന്തുടർന്നു. രാഹുലിന്‍റെ അടുത്തേക്ക് ഓടിയെത്തിയപ്പോൾ അവർ ആകെ തളർന്ന അവസ്ഥയിലായിരുന്നു. തുടർന്ന് രാഹുൽ അവരെ ചേർത്ത് പിടിച്ച് ക്ഷീണം അകറ്റാൻ വെള്ളം നൽകി.
രാജ്യത്ത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടിവരുന്ന ഓരോ 100 രൂപയിലും കുടുംബങ്ങള്‍ക്ക് നേരിട്ട് ചെലവഴിക്കേണ്ടിവരുന്നത് 48.2 രൂപ. ഇത് 15 വർഷം മുമ്പുള്ളതിനേക്കാൾ കുറവാണ്, പക്ഷേ ആഗോള ശരാശരിയേക്കാൾ കൂടുതലുമാണ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ നാഷണൽ ഹെൽത്ത് അക്കൗണ്ട്സ് എസ്റ്റിമേറ്റ്സ് ഫോർ ഇന്ത്യ (2018-19) റിപ്പോർട്ട് പ്രകാരം, ചില സംസ്ഥാനങ്ങളിലെ ആരോഗ്യ പരിപാലനത്തിന്‍റെ ചെലവ് ഇതിലും ഇരട്ടിയാണ്. 2018-19 സാമ്പത്തിക വർഷത്തിൽ 5.9 ലക്ഷം കോടി രൂപയാണ് ഇന്ത്യക്കാർ ചികിത്സയ്ക്കായി ചെലവഴിച്ചത്. 2004-05 വര്‍ഷത്തില്‍ ചികിത്സകള്‍ക്കായി കുടുംബങ്ങള്‍ക്ക് നേരിട്ട് ചെലവഴിക്കേണ്ടിവന്നത് മൊത്തം ആരോഗ്യ ചെലവിന്റെ 69.4 ശതമാനമാണ്. 2013-14ൽ 64.2 ശതമാനമായിരുന്നു.
തെരുവുനായ്ക്കളുടെ ആക്രമണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറയുകയാണ്. ഇത്തരം അപകടകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരളം. ഇപ്പോഴിതാ തെരുവ് നായ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി മൃദുല മുരളി. തെരുവുനായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും പകരം ആനിമൽ ഷെൽട്ടറുകളുണ്ടാക്കി അവയെ പാർപ്പിക്കണമെന്നുമാണ് നടി ആവശ്യപ്പെടുന്നത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു മൃദുലയുടെ പ്രതികരണം. കൊലപാതകവും ഹീനമായ കുറ്റകൃത്യങ്ങളും ചെയ്യുന്നവരെ ശിക്ഷിക്കുന്നതിനു പകരം, മുഴുവൻ മനുഷ്യരാശിയേയും ഇല്ലായ്മ ചെയ്യണോ എന്ന് അവർ ചോദിക്കുന്നു. ‘തെരുവുനായ്ക്കളെ കൊല്ലുന്നത് നിർത്തൂ’ എന്ന ഹാഷ് ടാഗും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. മൃദുലയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. മൃഗസ്നേഹികൾ ഇറങ്ങിയല്ലോ എന്ന കമന്റിന് ഇറങ്ങണമല്ലോ ആ പാവങ്ങൾക്ക് അതിന് പറ്റില്ലല്ലോ എന്ന് നടി മറുപടി നൽകി.
തിരുവനന്തപുരം: പ്രതിഷേധത്തിന്‍റെ ഭാഗമായി ഓണസദ്യ ചവറ്റുകുട്ടയിലിട്ട ശുചീകരണത്തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കും. സി.പി.എം നേതൃത്വവുമായി മേയർ നടത്തിയ ചർച്ചയെ തുടർന്ന് ഏഴ് സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും 4 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തത് റദ്ദാക്കി. സമരക്കാരെ പിരിച്ചു വിടുന്നത് പാർട്ടിയുടെ നയമല്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമാണ് സസ്പെൻഷൻ എന്നും നടപടിയല്ലെന്നും മേയർ പറഞ്ഞു. നടപടിയെടുക്കേണ്ടവരാണ് തൊഴിലാളികൾ എന്നു കരുതുന്നില്ല. പരിഗണിച്ച ശേഷം തുടർനടപടികൾ ഭരണസമിതി തീരുമാനിക്കും. പാർട്ടിയെ അറിയിക്കേണ്ട കാര്യങ്ങൾ അറിയിക്കും. ജീവനക്കാരോട് വിശദീകരണം തേടി. അവ്യക്തത മൂലമാണ് സസ്പെൻഷനും പിരിച്ചുവിടലും നടന്നത്. ജീവനക്കാർ തെറ്റ് ചെയ്താൽ ജാതിയുടെയോ മതത്തിന്‍റെയോ അടിസ്ഥാനത്തിലല്ല നടപടി എടുക്കുന്നതെന്നും മേയർ പറഞ്ഞു. നഗരസഭയിലെ ചാല സർക്കിളിൽ ഓണാഘോഷത്തിനായി ജീവനക്കാർക്ക് നൽകിയ ഓണസദ്യ സമരത്തിന്‍റെ പേരിൽ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഭക്ഷണത്തോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് മേയർ പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അനുവദനീയമാണ്. എന്നാൽ,…
കോട്ടയം: വൈക്കം മുളക്കുളം പഞ്ചായത്തിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. കുഴിച്ചിട്ട നായ്ക്കളെ പുറത്തെടുത്ത് ഇന്ന് തന്നെ പോസ്റ്റുമോർട്ടം നടത്തും. ടി.എം.സദൻ എന്നയാള്‍ വെള്ളൂര്‍ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് നടപടി. കടുത്തുരുത്തി, പെരുവ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പത്തോളം തെരുവുനായ്ക്കൾ ആണ് ചത്തൊടുങ്ങിയത്. പ്രദേശത്ത് നാട്ടുകാർക്ക് നിരവധി തവണ കടിയേറ്റിട്ടുണ്ട്. എന്നാൽ അധികൃതർ നടപടിയെടുക്കാത്തതിനെ തുടർന്ന് നായ്ക്കളെ വിഷം നൽകി കൊന്നതാണെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.
