Author: News Desk

കാസര്‍കോട്: ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂർ സർവകലാശാലയിലെ നിയമ വിഭാഗം മേധാവി ഷീനയും രണ്ടാമത് വിവാഹിതരായി. ബുധനാഴ്ച രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. വിവാഹത്തിന്‍റെ 28-ാം വാർഷികത്തിൽ ലോക വനിതാ ദിനത്തിലാണ് ഇരുവരും വിവാഹിതരായത്. മക്കളായ ഖദീജ ജാസ്മിൻ, ഫാത്തിമ ജെബിൻ, ഫാത്തിമ ജെസ എന്നിവരെ സാക്ഷിയാക്കിയാണ് രണ്ടാമതും വിവാഹം കഴിച്ചത്. അഡ്വക്കേറ്റ് സജീവനും സി.പി.എം നേതാവ് വി.വി രമേശും സാക്ഷികളായി വിവാഹ രജിസ്റ്ററിൽ ഒപ്പിട്ടു. പെൺമക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി, മുസ്ലിം ആചാരപ്രകാരം ആദ്യം വിവാഹിതരായ ദമ്പതികൾ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരാകുന്നു, ഇതിനായി വനിതാ ദിനം തിരഞ്ഞെടുത്തു.  മുസ്ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥകളെ മറികടക്കാനും തന്‍റെ പെൺമക്കൾക്ക് സ്വത്തിന് പൂർണ്ണ അവകാശം നൽകാനും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിക്കാൻ പദ്ധതിയിടുന്നതായി അദ്ദേഹം നേരത്തെ…

Read More

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കഴിഞ്ഞ 6 ദിവസമായി കൊച്ചി നഗരത്തെ പുക മൂടിയിട്ടും സർക്കാരിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും ജനങ്ങൾ ശ്വസിക്കാൻ പാടുപെടുമ്പോൾ സംവിധാനങ്ങൾ നോക്കുകുത്തിയാകുകയാണെന്നും സതീശൻ പറഞ്ഞു. പ്രശ്നം കൈകാര്യം ചെയ്യേണ്ട ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ നിഷ്ക്രിയമാണ്. ജില്ലാ ഭരണകൂടവും കാഴ്ചക്കാരായി ഇരിക്കുകയാണ്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അതീവ ഗൗരവത്തോടെ വിഷയം കൈകാര്യം ചെയ്യണമെന്നും ആവശ്യമെങ്കിൽ കേന്ദ്രസർക്കാരിൻ്റെ സഹായം തേടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ബ്രഹ്മപുരത്ത് സംഭവിച്ചത് ഗുരുതരമായ പ്രശ്നമാണ്. എന്നാൽ ഒരു പ്രശ്നവുമില്ലെന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. പക്ഷെ ആളുകൾക്ക് നടക്കാൻ പോലും കഴിയുന്നില്ല. രാവിലെ നടക്കാനിറങ്ങിയ ഹൈക്കോടതി ജഡ്ജിക്ക് പോലും ശ്വാസം മുട്ടുകയായിരുന്നു. സമീപ ജില്ലകളിലെ ജനങ്ങളെ ബാധിക്കുന്ന തരത്തിലേക്ക് പ്രശ്നം വഷളായി. ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ഉൾപ്പെടെ എല്ലാ വകുപ്പുകളും നിഷ്ക്രിയമാണ്. ഗുരുതരമായ സാഹചര്യം നേരിടാൻ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം.  ഈ തീ…

Read More

7 മുതൽ 8 മണിക്കൂർ വരെയുള്ള ഉറക്കം ഒരു വ്യക്തിക്ക്‌ അനിവാര്യമാണ്. എന്നാൽ കൃത്യമായ ഉറക്കം ലഭിക്കുന്നവർ ശരാശരിയിലും താഴെയാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ. ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുമ്പോൾ ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾക്കുള്ള പരിഹാരമായി ലഘുനിദ്ര അഥവാ പവർനാപ് മുന്നോട്ടു വെക്കുകയാണ് അവർ. ജോലിയിലെ ഇടവേളകൾക്കനുസരിച്ചാണ് പവർ നാപ്പിനുള്ള സമയം കണ്ടെത്തേണ്ടത്. പതിവായുള്ള ലഘുനിദ്ര ഓർമ്മശക്തി വർധിപ്പിക്കുന്നതോടൊപ്പം സർഗാത്മകതയും ഉയർത്തുന്നു. ഹൃദ്രോഗങ്ങൾ, പക്ഷാഘാതം എന്നിവ വരാതിരിക്കാനും ലഘുനിദ്ര നല്ലതാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും, മാനസിക വ്യക്തത ലഭിക്കാനും പവർ നാപ് എടുക്കാവുന്നതാണ്. 9 മുതൽ 5 വരെ ജോലി ചെയ്യുന്നവർ ഉച്ചഭക്ഷണത്തിന് ശേഷം 12:30 മുതൽ 2 വരെയുള്ള സമയമാണ് ലഘുനിദ്രക്കായി തിരഞ്ഞെടുക്കേണ്ടത്. പകൽ ജോലി ചെയ്യുന്നവർ ഒരിക്കലും 4 മണിക്ക് ശേഷമുള്ള സമയം പവർ നാപിനായി തിരഞ്ഞെടുക്കരുത്. ഇത് സർക്കാഡിയൽ റിഥത്തെ ബാധിച്ച് രാത്രിയിലെ ഉറക്കത്തെ ബാധിക്കുമെന്നും ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നു.

Read More

തിരുവനന്തപുരം: ജില്ലാ കളക്ടർമാർ ഉൾപ്പെടെയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. എറണാകുളം കലക്ടർ രേണു രാജിനെ വയനാട് കളക്ടറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ എസ് കെ ഉമേഷാണ് എറണാകുളം കലക്ടർ. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തം വിവാദമായ പശ്ചാത്തലത്തിലാണ് രേണു രാജിന്‍റെ സ്ഥലംമാറ്റം. കേസ് പരിഗണിച്ചപ്പോൾ കളക്ടർ ഹാജരാകാത്തതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തൃശൂർ കളക്ടർ ഹരിത വി കുമാറിനെ ആലപ്പുഴ കളക്ടറായി മാറ്റി നിയമിച്ചു. വയനാട് കളക്ടർ എ ഗീതയെ കോഴിക്കോട് കളക്ടറായി മാറ്റി നിയമിച്ചു. ആലപ്പുഴ കളക്ടർ വി.ആർ.കെ തേജയെ തൃശൂർ കളക്ടറായി മാറ്റി നിയമിച്ചു.

Read More

മ്യൂണിക്: ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീ ക്വാർട്ടറിൽ ഇന്ന് ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിനെ പി എസ് ജി നേരിടും.ആദ്യ പാദത്തിൽ ബയേൺ 1-0 ന് വിജയിച്ചതിനാൽ പി എസ് ജിക്ക് ഇന്ന് പോരാട്ടം കടുത്തതായിരിക്കും. മത്സരം ബയേണിന്‍റെ ഗ്രൗണ്ടിലാണെന്നത് സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ഇന്ന് രണ്ട് ഗോളിന് ജയിച്ചാൽ മാത്രമേ പിഎസ്ജിക്ക് ക്വാർട്ടർ ഫൈനലിലെത്താനാകൂ. മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പർ ഇറ്റാലിയൻ ക്ലബ്ബ് എസി മിലാനെ നേരിടും. ഇറ്റലിയിൽ നടന്ന ആദ്യ പാദത്തിൽ മിലാൻ 1-0 ന് വിജയിച്ചിരുന്നു. കഴിഞ്ഞ വർഷം ആകെ 4 കളികൾ മാത്രം തോറ്റ പിഎസ്ജി ഈ വർഷം 14 മത്സരങ്ങളിൽ 5 എണ്ണത്തിൽ പരാജയപ്പെട്ടിരുന്നു. എന്നിരുന്നാലും, ബയേണിനെതിരായ ആദ്യ പാദ പ്രീ-ക്വാർട്ടർ തോൽവിക്ക് ശേഷം കളിച്ച മൂന്ന് ലീഗ് മത്സരങ്ങളിലും വിജയിച്ചു എന്നതാണ് ഫ്രഞ്ച് ക്ലബിന്‍റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ഘടകം. മെസിയും എംബാപ്പെയും ഫോമിലാണ്. പരിക്ക് കാരണം നെയ്മർ ടീമിലില്ല.

Read More

കോട്ടയം: ബ്രഹ്മപുരം മാലിന്യ സംസ്കരണ കരാർ വിവാദത്തിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വൻ. മരുമകന്‍റെ കമ്പനിയിലോ കരാറിലോ എന്തെങ്കിലും ദുരൂഹതയുണ്ടെങ്കിൽ പരിശോധിക്കണം. കുടുംബാംഗങ്ങൾക്കായി താൻ ഇതുവരെ ഒരു ഇടപെടലും നടത്തിയിട്ടില്ല. മുൻ മേയർ വെല്ലുവിളിക്കുകയാണ്. നിയമനടപടി ആലോചിക്കുമെന്നും വിശ്വൻ പറഞ്ഞു. ബ്രഹ്മപുരത്തെ ബയോ മൈനിങ് കരാർ വൈക്കം വിശ്വന്‍റെ മരുമകന്‍റെ കമ്പനിക്ക് നൽകിയെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പ്രതികരണം. മുഖ്യമന്ത്രിയും താനും വളരെ സൗഹൃദത്തിലാണെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിദ്യാർത്ഥി കാലം മുതൽ ധാരാളം ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. പാർട്ടിയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അപ്പോൾ ചങ്ങാത്തം കൂടാതിരിക്കാൻ ഒരു കാരണവുമില്ല. സൗഹൃദത്തിന്‍റെ പേരിൽ മുഖ്യമന്ത്രി എന്തെങ്കിലും ചെയ്യുമോ എന്നറിയില്ല. കുടുംബത്തെക്കുറിച്ചോ തന്‍റെ ആവശ്യങ്ങളെക്കുറിച്ചോ ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും പാർട്ടിക്ക് തുറന്ന നിലപാടാണുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. താൻ മന്ത്രിയായിരുന്നപ്പോൾ കരാർ കമ്പനിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നുവെന്നും അത് പരിശോധിച്ച് അവലോകനം…

Read More

പാരിസ്: കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി സൂപ്പർ താരം നെയ്മർ ഈ സീസണിൽ കളിക്കില്ല. പരിക്ക് ഗുരുതരമാണെന്നും നെയ്മറെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നും ക്ലബ് അറിയിച്ചു. ഫെബ്രുവരി 20ന് ലില്ലിനെതിരായ മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ 13 ഗോളുകളും 11 അസിസ്റ്റുകളും നെയ്മർ നേടിയിട്ടുണ്ട്.

Read More

പാരിസ്: കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി സൂപ്പർ താരം നെയ്മർ ഈ സീസണിൽ കളിക്കില്ല. പരിക്ക് ഗുരുതരമാണെന്നും നെയ്മറെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നും ക്ലബ് അറിയിച്ചു. ഫെബ്രുവരി 20ന് ലില്ലിനെതിരായ മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ 13 ഗോളുകളും 11 അസിസ്റ്റുകളും നെയ്മർ നേടിയിട്ടുണ്ട്.

Read More

വിപിൻ ദാസിൻ്റെ സംവിധാനത്തിൽ ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ജയ ജയ ജയ ജയ ഹേ’ കഴിഞ്ഞ വർഷം മലയാളത്തിലെ വമ്പൻ ഹിറ്റായിരുന്നു. വിപിൻ ദാസും നഷീദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമ ഇഷ്ടപ്പെട്ട ബോളിവുഡ് താരം ആമിർ ഖാൻ ചിത്രത്തിൻ്റെ ബോളിവുഡ് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. സംവിധായകൻ വിപിൻ ദാസിനെ ആമിർ ഖാൻ മുംബൈയിലേക്ക് വിളിപ്പിച്ചു. മുംബൈയിലെത്തിയ വിപിൻ ദാസിനെ ആമിർ ഖാൻ പ്രശംസിച്ചതായാണ് വിവരം. ബോളിവുഡിൽ മറ്റ് ചില കഥകൾ സിനിമയാക്കാനുള്ള സാധ്യത ആമിർ ഖാൻ വിപിൻ ദാസിനോട് ആരാഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ലക്ഷ്മി മേനോനും ഗണേഷ് മേനോനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിയേഴ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്. അമൽ പോൾസണാണ് ചിത്രത്തിന്‍റെ സഹനിർമ്മാതാവ്.

Read More

വിപിൻ ദാസിൻ്റെ സംവിധാനത്തിൽ ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ജയ ജയ ജയ ജയ ഹേ’ കഴിഞ്ഞ വർഷം മലയാളത്തിലെ വമ്പൻ ഹിറ്റായിരുന്നു. വിപിൻ ദാസും നഷീദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമ ഇഷ്ടപ്പെട്ട ബോളിവുഡ് താരം ആമിർ ഖാൻ ചിത്രത്തിൻ്റെ ബോളിവുഡ് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. സംവിധായകൻ വിപിൻ ദാസിനെ ആമിർ ഖാൻ മുംബൈയിലേക്ക് വിളിപ്പിച്ചു. മുംബൈയിലെത്തിയ വിപിൻ ദാസിനെ ആമിർ ഖാൻ പ്രശംസിച്ചതായാണ് വിവരം. ബോളിവുഡിൽ മറ്റ് ചില കഥകൾ സിനിമയാക്കാനുള്ള സാധ്യത ആമിർ ഖാൻ വിപിൻ ദാസിനോട് ആരാഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ലക്ഷ്മി മേനോനും ഗണേഷ് മേനോനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിയേഴ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്. അമൽ പോൾസണാണ് ചിത്രത്തിന്‍റെ സഹനിർമ്മാതാവ്.

Read More