Author: News Desk

ഭുവനേശ്വര്‍: ലോകപ്രശസ്തമായ കോഹിനൂർ രത്നത്തിന് ഇന്ത്യയിൽ നിന്ന് അവകാശവാദം. എലിസബത്ത് രാജ്ഞിയുടയ മരണശേഷം കോഹിനൂർ കാമില രാജ്ഞിക്ക് കൈമാറി. എന്നാൽ, ഒഡീഷയിലെ ഒരു പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടന കോഹിനൂർ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിന്‍റേതാണെന്ന് ഇവർ പറയുന്നു. കോഹിനൂർ പുരി പ്രഭുവിന്‍റേതാണ് എന്നാണ് സംഘടന പറയുന്നത്. പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെ ഇടപെടൽ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കോഹിനൂർ ജഗന്നാഥ ക്ഷേത്രത്തിൽ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.

Read More

ബോളിവുഡ് നടൻ അലി ഫസലും നടി റിച്ച ഛദ്ദയും വിവാഹിതരാകാൻ ഒരുങ്ങുന്നു. സെപ്റ്റംബർ 30ന് വിവാഹ ചടങ്ങുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ ആദ്യവാരം മുംബൈയിലും ഡൽഹിയിലുമായി വിവാഹം നടക്കുമെന്നാണ് റിപ്പോർട്ട്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും. ഏഴ് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. ഫുക്രെ എന്ന ചിത്രത്തിന്‍റെ സെറ്റിൽ വച്ചാണ് അലി ഫസലും റിച്ചയും പ്രണയത്തിലാകുന്നത്. 2019 ൽ അലി ഫസൽ റിച്ചയോട് വിവാഹാഭ്യർഥന നടത്തി. 2021 ലാണ് ഇരുവരും വിവാഹിതരാകേണ്ടിയിരുന്നത്. എന്നാൽ, കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. ‘ഡെത്ത് ഓൺ ദ നൈൽ’ ആയിരുന്നു അലി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഫുക്രി 3, ഹോളിവുഡ് ചിത്രമായ കാണ്ഡഹാർ, ഖുഫിയ എന്നിവയാണ് അലി ഫസലിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങൾ. റിച്ചയുടെ ഏറ്റവും പുതിയ ചിത്രമാണ് ഫുക്രെ 3. ഇത് കൂടാതെ ദി ഗ്രേറ്റ് ഇന്ത്യൻ മർഡർ എന്ന വെബ് സീരീസിലും റിച്ച അഭിനയിക്കുന്നുണ്ട്.

Read More

തിരുവനന്തപുരം: തെരുവുനായ വിഷയത്തിൽ പ്രതികരണവുമായി താരങ്ങൾ. സന്തോഷ് പണ്ഡിറ്റും സംവിധായകൻ ഒമർ ലുലുവും വിഷയത്തിൽ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ആക്രമണകാരികളായ നായ്ക്കളെ കൊല്ലാൻ അനുമതി തേടി കോടതിയെ സമീപിക്കാൻ സർക്കാർ ഒരുങ്ങുമ്പോൾ നായ്ക്കളെ കൊല്ലരുതെന്നും പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ പേ പിടിച്ച നായ്ക്കൾ മനുഷ്യ ജീവനേക്കാൾ വലുതല്ലെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു. സ്വന്തം മക്കളെക്കാൾ വലുതല്ല തെരുവിൽ അലയുന്ന ഒരു പേ പട്ടിയുമെന്ന് ഒമർ ലുലുവും പോസ്റ്റ് ചെയ്തു. കേരളത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് നിരവധി പേർ മരിക്കുന്നതും, ദിനംപ്രതി നിരവധി പേർ ആക്രമിക്കപ്പെടുകയും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നത് നിത്യ വാർത്തയാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

Read More

മലയാള സിനിമയ്ക്ക് അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച അതുല്യ കലാകാരനാണ് ജഗതി ശ്രീകുമാർ. നാൽപ്പത്തിമൂന്നാം വിവാഹ വാർഷികത്തിൽ നടൻ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആകുന്നത്. ‘ഞങ്ങൾ ഒരുമിച്ച് യാത്ര ആരംഭിച്ചിട്ട് ഇന്ന് 43 വർഷം തികയുന്നു’ എന്ന അടിക്കുറിപ്പോടെയാണ് താരം ഭാര്യ ശോഭയ്ക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. മുണ്ടും ജുബ്ബയുമിട്ട് ഭാര്യയ്ക്കൊപ്പം നടക്കുന്ന ജഗതിയാണ് ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലുള്ളത്. 2012ൽ മലപ്പുറം തേഞ്ഞിപ്പലത്ത് കാറപകടത്തിൽ ജഗതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാറപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് വർഷങ്ങളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന ജഗതി സി.ബി.ഐ 5 എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്.

Read More

ലക്നൗ: സുപ്രീം കോടതി ജാമ്യം അനുവദിച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ലഖ്നൗവിലെ ജയിലിൽ തുടരുമെന്ന് ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കേസ് ഇപ്പോഴും നിലനിൽക്കുന്നതിനാലാണിത്. 2020 ഒക്ടോബർ 6 ന് ഉത്തർപ്രദേശിലെ ഹത്രാസിലേക്ക് പോകവെയാണ് കാപ്പനെ അറസ്റ്റ് ചെയ്തത്. രണ്ട് വർഷത്തോളമായി ജയിലിൽ കഴിയുന്ന കാപ്പന് വെള്ളിയാഴ്ചയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങി ആദ്യ ആറാഴ്ച ഡൽഹിയിലെ ജംഗ്പുരയിൽ തങ്ങാനാണ് സുപ്രീം കോടതിയുടെ നിർദേശം. ശേഷം കേരളത്തിലേക്ക് പോകാം. എല്ലാ തിങ്കളാഴ്ചയും രണ്ടിടത്തും ലോക്കൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. പാസ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കണം. വിചാരണക്കോടതിക്ക് ഉചിതമെന്ന് തോന്നുന്ന മറ്റ് ജാമ്യ വ്യവസ്ഥകളും തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Read More

തിരുവനന്തപുരം: കണ്ണൂർ കൂത്തുപറമ്പിലെ കേരള ബാങ്ക് ജപ്തി നടപടിയില്‍ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ റിപ്പോർട്ട് തേടി. ജപ്തി നടപടിക്ക് സർക്കാർ എതിരാണെന്നും ബാങ്കിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായാൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പണയപ്പെടുത്തിയ സ്വത്ത് അഞ്ച് സെന്‍റിൽ കുറവാണെങ്കിൽ, ജപ്തി ചെയ്യുന്നതിന് മുമ്പ് ബദൽ സംവിധാനം ഏർപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂത്തുപറമ്പ് സ്വദേശി സുഹ്റയുടെ വീട് കഴിഞ്ഞ ദിവസം വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് കേരള ബാങ്ക് ജപ്തി ചെയ്തിരുന്നു. 2012 ൽ വായ്പ എടുത്ത 10 ലക്ഷത്തിന് പലിശ ഉൾപ്പെടെ 20 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് സുഹറയ്ക്ക് കേരള ബാങ്ക് നോട്ടീസ് നൽകിയിരുന്നു. വീട് നിർമ്മാണത്തിനായി എടുത്ത വായ്പയിൽ 4,30,000 രൂപ തുടക്കത്തിൽ ഗഡുക്കളായി തിരിച്ചടച്ചെങ്കിലും പിന്നീട് നിർത്തിവച്ചു. മകളുടെ മരണവും സ്ഥിരമായ വരുമാനമുള്ള ജോലിയുടെ അഭാവവുമാണ് വായ്പ മുടങ്ങാൻ കാരണമായതെന്ന് സുഹ്റ പറഞ്ഞു.

Read More

തിരുവനന്തപുരം: ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസം കെ.എസ്.ആർ.ടി.സി സർവകാല റെക്കോർഡ് വരുമാനം രേഖപ്പെടുത്തി. തിങ്കളാഴ്ചയാണ് കെ.എസ്.ആര്‍.ടി.സി. 8.4 കോടി രൂപ പ്രതിദിന വരുമാനം നേടിയത്. 3,941 ബസുകളാണ് അന്ന് സർവീസ് നടത്തിയത്. സോൺ അടിസ്ഥാനത്തിൽ കളക്ഷൻ, സൗത്ത് 3.13 കോടി രൂപ (89.44% ടാർജറ്റ്), സെൻട്രൽ – 2.88 കോടി രൂപ (104.54% ടാർജറ്റ്), നോർത്ത് – 2.39 കോടി രൂപ വീതമാണ് വരുമാനം. കോഴിക്കോട് മേഖലയാണ് ഏറ്റവും കൂടുതൽ ടാർജറ്റ് ലഭ്യമാക്കിയത്. ലക്ഷ്യത്തേക്കാൾ 107.96 ശതമാനം അധികമാണ് കോഴിക്കോട് മേഖല നേടിയത്. ജില്ലാതലത്തിൽ 59.22 ലക്ഷം രൂപയുമായി കോഴിക്കോട് ഒന്നാമതെത്തി. ടാർജറ്റ് വരുമാനം ഏറ്റവും കൂടുതൽ നേടിയത് കോഴിക്കോട് യൂണിറ്റ് ആണ് 33.02 ലക്ഷം ( ടാർജറ്റിന്റെ 143.60%). സംസ്ഥാനത്ത് ആകെ കളക്ഷൻ നേടിയതിൽ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടി തിരുവനന്തപുരം സെൻട്രൽ ഡിപ്പോ‌യാണ്.

Read More

കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ‘എമർജൻസി’ എന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം വിശാഖ് നായരും. ചിത്രത്തിൽ സഞ്ജയ് ഗാന്ധി എന്ന കഥാപാത്രത്തെയാണ് വിശാഖ് അവതരിപ്പിക്കുന്നത്. വിശാഖ് നായരുടെ ക്യാരക്ടർ പോസ്റ്റർ കങ്കണ റണാവത്തിന്റെ ഒഫീഷ്യൽ പേജിൽ റിലീസ് ചെയ്തു. കങ്കണ റണാവത്ത് തന്നെയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. “സഞ്ജയ് ഗാന്ധിയായി വിശാഖ് നായർ, പ്രതിഭയുടെ ശക്തികേന്ദ്രത്തെ അവതരിപ്പിക്കുന്നു. ഇന്ദിരയുടെ ആത്മാവായിരുന്നു സഞ്ജയ്, അവൾ സ്നേഹിക്കുകയും നഷ്ടപ്പെടുകയും ചെയ്തയാൾ” എന്ന അടിക്കുറിപ്പോടെയാണ് കങ്കണ വിശാഖിന്റെ ക്യാരക്ടർ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവച്ചത്. വിശാഖിനന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയാണ് എമർജൻസി. ‘മണികർണികയ്ക്ക് ശേഷം കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എമർജൻസി’. കങ്കണ റണാവത്തിന്റെ സ്വന്തം നിർമ്മാണ കമ്പനിയായ മണികർണിക ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. കങ്കണ റണാവത്ത് ഇന്ദിരാഗാന്ധിയുടെ വേഷത്തിലെത്തുന്ന ക്യാരക്ടർ പോസ്റ്റർ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു.

Read More

മുംബൈ: 2022ലെ ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്സി. എംപിഎൽ ആണ് പുതിയ ജേഴ്സി തയ്യാറാക്കുന്നത്. ജേഴ്സിയുമായി ബന്ധപ്പെട്ട ടീസർ വീഡിയോ എംപിഎൽ സ്പോർട്സ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ എന്നിവരാണ് ടീസറിലുള്ളത്. ജേഴ്സിയുടെ നിറം ടീസറിൽ വ്യക്തമാക്കിയിട്ടില്ല. ഇളം നീല നിറത്തിലുള്ള ജേഴ്സിയായിരിക്കും ലോകകപ്പിൽ ഉണ്ടാവുകയെന്നാണ് ആരാധകർ പറയുന്നത്. ടീസറിൽ രോഹിതും സംഘവും ജേഴ്സിക്ക് മുകളിൽ ട്രാക്ക് സ്യൂട്ട് ധരിച്ചിരിക്കുന്നത് കാണാം. എം.പി.എൽ ഇന്ത്യക്കായി ഒരുക്കുന്ന മൂന്നാമത്തെ ജേഴ്സിയാണിത്. നിലവിൽ കടും നീല നിറത്തിലുള്ള ജേഴ്സിയാണ് ഇന്ത്യൻ ടീം അണിയുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിലാണ് ഇന്ത്യ നിലവിൽ ഉപയോഗിക്കുന്ന ജേഴ്‌സി ആദ്യമായി പുറത്തിറക്കിയത്. എന്നാൽ ടൂർണമെന്‍റിൽ ഇന്ത്യക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.

Read More

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അഴിമതി ആരോപിച്ച് മമത ബാനർജി സർക്കാരിനെതിരെ ബിജെപി പ്രതിഷേധം. പ്രതിഷേധക്കാർ കാറിന് തീയിട്ടു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ബിജെപി എംപി ലോക്കറ്റ് ചാറ്റർജി, രാഹുൽ സിൻഹ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സെക്രട്ടേറിയറ്റിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. ഹൂഗ്ലി നദിയുടെ രണ്ടാം പാലത്തിന് സമീപം പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. പ്രതിഷേധക്കാർ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയപ്പോൾ പൊലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചു. റാണിഗഞ്ചിൽ ബിജെപി പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. ബംഗാളിനെ ഉത്തര കൊറിയയാക്കി മാറ്റാനാണ് മമത ശ്രമിക്കുന്നതെന്നും ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്നതിനാൽ ഏകാധിപതിയായി പെരുമാറാൻ പൊലീസിനെ ഉപയോഗിക്കുകയാണെന്നും സുവേന്ദു അധികാരി ആരോപിച്ചു. ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ ദിലീപ് ഘോഷിന്‍റെ നേതൃത്വത്തിൽ മറ്റൊരു മാർച്ചും പാർട്ടി സംഘടിപ്പിച്ചു.

Read More