Author: News Desk

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിലെ പ്രതികളായ മന്ത്രി വി. ശിവൻകുട്ടിയും മറ്റ് സി.പി.എം നേതാക്കളും ബുധനാഴ്ച കോടതിയിൽ ഹാജരാകും. കേസ് പിൻവലിക്കണമെന്ന ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിനെ തുടർന്നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രതികൾക്ക് ഹാജരാകാൻ കർശന നിർദേശം നൽകിയത്. എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ, കെ.ടി. ജലീൽ എം.എൽ.എ, മുൻ എം.എൽ.എമാരായ കെ.അജിത് കുമാർ, സി.കെ.സദാശിവൻ, കെ. കുഞ്ഞമ്മദ് എന്നിവരാണ് മറ്റ് പ്രതികൾ. വിചാരണ തുടങ്ങുന്നതിന്‍റെ ആദ്യപടിയായി കുറ്റപത്രം ബുധനാഴ്ച പ്രതികൾക്ക് വായിച്ചു കേൾപ്പിക്കും. വിടുതൽ ഹർജി നിലനിൽക്കുന്നതിനാൽ അക്കാരണം ചൂണ്ടിക്കാട്ടി പ്രതികൾ നേരത്തെ കോടതിയിൽ ഹാജരായിരുന്നില്ല. സുപ്രീംകോടതിയും ഹൈക്കോടതിയും ഹര്‍ജി തള്ളിയശേഷം മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിച്ചപ്പോഴും ഹാജരാകാതിരുന്നതോടെയാണ് ബുധനാഴ്ച നിര്‍ബന്ധമായും ഹാജരാകണമെന്ന കര്‍ശനനിര്‍ദേശം നല്‍കിയത്. രാവിലെ 11 മണിക്ക് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ. രേഖയാണ് കേസ് പരിഗണിക്കുന്നത്.

Read More

ന്യൂഡല്‍ഹി: ആസൂത്രണ കമ്മീഷനു പകരം കേന്ദ്രതലത്തിൽ രൂപീകരിച്ച നീതി ആയോഗ് പോലെ, സംസ്ഥാനങ്ങളിൽ ‘സിറ്റ്’ (സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ഫോർമേഷൻ) സ്ഥാപിക്കാൻ ആലോചന. ഇത് സംസ്ഥാന ആസൂത്രണ ബോർഡുകൾക്ക് പകരമാകും. 2047 ആകുമ്പോള്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിച്ച് ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ആസൂത്രണ സെക്രട്ടറിമാരുടെ യോഗം അടുത്തിടെ ചേർന്നിരുന്നു. ഉത്തർപ്രദേശ്, കർണാടക, മധ്യപ്രദേശ്, അസം തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ‘സിറ്റ്’ ആദ്യം പ്രാബല്യത്തിൽ വരിക. 2023 ഓടെ എല്ലാ സംസ്ഥാനങ്ങളിലും ഇത് സ്ഥാപിക്കും. പ്രതിരോധം, റെയിൽവേ, ഹൈവേ എന്നിവ ഒഴികെയുള്ള മേഖലകളുടെ വളർച്ച മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ സംസ്ഥാനങ്ങളുടെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യാപാര സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യ വികസനം, ഭൂപരിഷ്കരണം തുടങ്ങിയ മേഖലകളിൽ സംസ്ഥാനങ്ങളുടെ പങ്ക് നിർണായകമാണ്.

Read More

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) പരാതി നൽകി. ഭാരത് ജോഡോ യാത്രയിൽ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നാരോപിച്ചാണ് ബാലാവകാശ കമ്മീഷൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഭാരത് ജോഡോ യാത്രയ്ക്കിടയിലെ നിരവധി ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും ജവഹർ ബാൽ മഞ്ചാണ് ഇതിന് പിന്നിലെന്നും ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, ബി.ജെ.പി വിദ്വേഷത്താൽ പരിഭ്രാന്തരാണെന്നും ഹിന്ദുത്വത്തിൽ വിശ്വസിക്കുന്ന പാർട്ടി അശാന്തി സൃഷ്ടിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Read More

വാഷിംഗ്ടണ്‍: ശതകോടീശ്വരൻ ടെസ്ല സിഇഒ എലോൺ മസ്കിന്‍റെ ട്വിറ്റർ ഏറ്റെടുക്കാനുള്ള തീരുമാനത്തിന് ഒടുവിൽ ഓഹരിയുടമകളുടെ അംഗീകാരം ലഭിച്ചു. ലോകം ഉറ്റുനോക്കുന്ന കരാറുകളിൽ ഒന്നായിരുന്നു ഇത്. 44 ബില്യൺ ഡോളറിനാണ് മസ്ക് ട്വിറ്റർ വാങ്ങിയത്. ട്വിറ്റർ ഓഹരിയുടമകൾ ലേലത്തിന് അനുകൂലമായി വോട്ട് ചെയ്തു. കരാറിൽ നിന്ന് പിൻമാറാൻ മസ്ക് ശ്രമിക്കുന്നതിനിടെയാണ് വോട്ടെടുപ്പ് നടന്നത്. ഏപ്രിൽ 26നാണ് എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കാനുള്ള തന്‍റെ പദ്ധതി പ്രഖ്യാപിച്ചത്. ഏറെ നാളത്തെ ചർച്ചകൾക്കൊടുവിലാണ് മസ്ക് ട്വിറ്റർ ഏറ്റെടുക്കാൻ ധാരണയിലെത്തിയത്. 44 ബില്ല്യണ്‍ ഡോളറിനാണ് മസ്‍ക് ട്വിറ്റര്‍ വാങ്ങുന്നത്. അതായത് ഒരു ഷെയറിന് 54.20 ഡോളർ. ട്വിറ്റർ ഏറ്റെടുക്കുന്നതിൽ നിന്ന് മസ്കിനെ തടയാനുള്ള അവസാന ശ്രമമെന്ന നിലയിൽ, പോയിസൺ പിൽ വരെ മസ്കിനെതിരെ ട്വിറ്റർ ഉപയോഗിച്ചിരുന്നു, പക്ഷേ ഒരു രക്ഷയുമില്ല. ഏപ്രിൽ ആദ്യം തന്നെ മസ്ക് ട്വിറ്ററിലെ 9.2 ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു. ട്വിറ്റർ സ്റ്റോക്കിന്‍റെ ക്ലോസിംഗ് മൂല്യത്തേക്കാൾ 38 ശതമാനം കൂടുതലാണ് കരാർ തുക. മസ്ക്…

Read More

തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര മൂന്നുദിവസം പിന്നിട്ടപ്പോള്‍ താന്‍ തിരിച്ചറിഞ്ഞ കാര്യം ഇവിടത്തെ റോഡുകളുടെ അശാസ്ത്രീയ നിര്‍മാണമാണെന്ന് രാഹുല്‍ഗാന്ധി. ഓരോ അഞ്ച് മിനിറ്റിലും താൻ കടന്നുപോയ വഴികളിലൂടെ ഒരു ആംബുലൻസ് എന്ന കണക്കിന് ചീറിപ്പായുന്നത് കാണുന്നുണ്ട്. അപകടമുണ്ടാക്കുംവിധം ആംബുലന്‍സുകളുടെ ചീറിപ്പായലും അമ്പരപ്പിച്ചു. ആംബുലന്‍സുകള്‍ക്കുള്ളില്‍ ഏറെയും റോഡപകടങ്ങളില്‍പെട്ടവരാണെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. ആദ്യം, അമിത വേഗത മൂലമാണെന്നാണ് ഞാൻ കരുതിയത്. എന്നാൽ, ഇവിടത്തെ റോഡുകളുടെ അശാസ്ത്രീയമായ നിർമ്മാണമാണ് ഇത്രയധികം അപകടങ്ങൾക്ക് കാരണമെന്നാണ് മനസ്സിലാക്കുന്നത്. എൽ.ഡി.എഫിനെയോ മുഖ്യമന്ത്രിയെയോ വിമർശിക്കാനല്ല ഞാൻ ഇത് പറയുന്നത്. ഇപ്പോള്‍ ഭരിക്കുന്നത് എല്‍.ഡി.എഫ്. ആണെങ്കില്‍ മുന്‍കാലത്ത് യു.ഡി.എഫും ഭരിച്ചിട്ടുണ്ട്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സർക്കാർ ഗൗരവമായി കണ്ട് പരിഹരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

Read More

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. മെമ്പർഷിപ്പ് ക്യാമ്പയിനും തുടർന്നുള്ള പുനഃസംഘടനയും യോഗത്തിൽ പ്രധാന ചർച്ചാ വിഷയമാകും. സെപ്റ്റംബർ ആദ്യവാരം ആരംഭിക്കുമെന്ന് ലീഗ് നേതൃത്വം പ്രഖ്യാപിച്ച മെമ്പർഷിപ്പ് കാമ്പയിൻ ഇതുവരെ ആരംഭിച്ചിട്ടില്ല. സാങ്കേതിക കാരണങ്ങളാലാണ് മെമ്പർഷിപ്പ് കാമ്പയിൻ വൈകിയതെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം. മെമ്പർഷിപ്പ് കാമ്പയിൻ നീട്ടുന്നത് യോഗത്തിൽ ഗൗരവമായി ചർച്ച ചെയ്യും. ഇതോടൊപ്പം പുനഃസംഘടനയ്ക്ക് മുന്നോടിയായി നടപ്പാക്കുന്ന പാർട്ടിയുടെ ഭരണഘടനാ ഭേദഗതിയും യോഗത്തിൽ പ്രധാന ചർച്ചാ വിഷയമാകും. ദിവസങ്ങൾക്ക് മുമ്പ് ചെന്നൈയിൽ ചേർന്ന ദേശീയ നിർവാഹക സമിതി യോഗത്തിലെ തീരുമാനങ്ങളും സംസ്ഥാന പ്രവർത്തക സമിതി യോഗത്തിന്‍റെ അജണ്ടയിലുണ്ടാകും.

Read More

കാഠ്മണ്ഡു: സാഫ് കപ്പ് വനിതാ ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തോൽവി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ബംഗ്ലാദേശിനായി എം.എസ് ജഹാൻ ഷോപ്ന രണ്ട് ഗോളുകളും ശ്രിമോട്ടി സർക്കാർ ഒരു ഗോളും നേടി. തോറ്റെങ്കിലും ഇന്ത്യ സെമി ഫൈനലിലെത്തി. നേരത്തെ ഇന്ത്യ സെമി ഫൈനലുറപ്പിച്ചിരുന്നു. സെമിയിൽ ഇന്ത്യ നേപ്പാളിനെ നേരിടും. നിലവിലെ ചാംപ്യൻമാരായ ഇന്ത്യ തുടർച്ചയായ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. 2010ൽ ആരംഭിച്ച സാഫ് വനിതാ ഫുട്ബോൾ ടൂർണമെന്‍റിൽ ഇന്ത്യയല്ലാതെ മറ്റൊരു ടീമും ഇതുവരെ ജേതാക്കളായിട്ടില്ല. 2010, 2012, 2014, 2016, 2019 വർഷങ്ങളിലാണ് ഇന്ത്യ കിരീടം നേടിയത്. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി ടൂർണമെന്‍റ് നടന്നിട്ടില്ല.

Read More

തിരുവനന്തപുരം: ഇന്ത്യയെ പരിഹസിച്ച അമേരിക്കൻ ടെലിവിഷൻ അവതാരകനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ബ്രിട്ടീഷുകാരാണ് ഇന്ത്യയിലെ ഏറ്റവും മികച്ച കെട്ടിടങ്ങൾ നിർമ്മിച്ചതെന്നും സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയിൽ ഇത്തരത്തിൽ ഒന്നുപോലും ഉണ്ടായിട്ടില്ലെന്നുമായിരുന്നു ഫോക്സ് ന്യൂസ് അവതാരകൻ ടക്കർ കാൾസൺ പറഞ്ഞത്. ഇതിനെതിരെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിടുമ്പോഴും ബ്രിട്ടീഷുകാർ നിർമ്മിച്ച ബോംബെ റെയിൽവേ സ്റ്റേഷൻ പോലെ ഒരു കെട്ടിടമെങ്കിലും ഇന്ത്യയിൽ ഉണ്ടോ? വിഷമത്തോടെ പറയട്ടെ ഇല്ല എന്ന്. ബ്രിട്ടിഷുകാരെപ്പോലെ അനുകമ്പയുള്ള മറ്റൊരു സാമ്രാജ്യമില്ല. – എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെക്കുറിച്ചുള്ള ഒരു ചർച്ചയിൽ കാൾസൺ പറഞ്ഞു. “ക്ഷമ നശിച്ച് പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ അത് പ്രകടിപ്പിക്കാൻ ട്വിറ്ററിൽ ഒരു ബട്ടൺ കൂടി വേണമെന്നാണ് ഞാൻ കരുതുന്നത്. തൽക്കാലം, ഞാൻ ഇതുകൊണ്ട് തൃപ്തിപ്പെടുന്നു,” എന്ന് പറഞ്ഞ് രണ്ട് ദേഷ്യത്തിലുള്ള ഇമോജികളാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

Read More

പാലക്കാട്: പാലക്കാട് നഗരപരിധിയിൽ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു. മണലാഞ്ചേരി സ്വദേശി സുൽത്താനയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത്. സുൽത്താനയുടെ മുഖത്തും കൈകളിലും കാലുകളിലും പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വീടിന് സമീപത്ത് വച്ചാണ് നായ ആക്രമിച്ചത്. ചൊവ്വാഴ്ച രാവിലെ മേപ്പറമ്പിൽ എട്ടുവയസുകാരിയെ ആക്രമിച്ച നായയാണ് കടിച്ചതെന്നാണ് സംശയം.

Read More

ചെന്നൈ: മദ്യലഹരിയിൽ കാർ ഓടിച്ച് അപകടമുണ്ടാക്കിയ ആൾക്ക് മദ്രാസ് ഹൈക്കോടതി അസാധാരണമായ ശിക്ഷ വിധിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ അവബോധം നൽകുന്ന ലഘുലേഖകൾ തിരക്കേറിയ നഗരമധ്യത്തിൽ രണ്ടാഴ്ചത്തേക്ക് വിതരണം ചെയ്യണമെന്നാണ് കോടതി നിർദ്ദേശിച്ചത്. നിരുത്തരവാദപരമായ പ്രവൃത്തികൾ ആവർത്തിക്കരുതെന്ന ബോധം ഇത് പ്രതികൾക്ക് നൽകുമെന്ന് കോടതി നിരീക്ഷിച്ചു. മദ്യലഹരിയിൽ വാഹനം ഓടിച്ച പ്രതി വരുത്തിയ അപകടത്തിൽ മൂന്ന് കാൽനടയാത്രക്കാർക്ക് പരിക്കേറ്റു. ജസ്റ്റിസ് എ.ഡി. ജഗദീഷ് ചന്ദ്രയാണ് നിർദേശം നൽകിയത്. യുവാവിന് ജാമ്യം അനുവദിച്ചു. എന്നാൽ, ഹർജിക്കാർ ജാമ്യാപേക്ഷയെ എതിർത്തു. അശ്രദ്ധമായും അലക്ഷ്യമായും കാർ ഓടിച്ച് മൂന്ന് പേർക്ക് അപകടമുണ്ടാക്കുകയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്ത പ്രതിക്ക് ജാമ്യത്തിന് അർഹതയില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, കുടുംബത്തിന്‍റെ പരിചരണത്തിന്‍റെ ചുമതല യുവാവിനാണെന്നും പരിക്കേറ്റവർ ചികിത്സ പൂർത്തിയാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചത്തേക്ക് എല്ലാ ദിവസവും അഡയാർ പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും രാവിലെ 9 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ…

Read More