Author: News Desk

ക്രൂസർ മോട്ടോർസൈക്കിൾ വിപണിയിലെ ഏറ്റവും പ്രിയപ്പെട്ട കമ്പനികളിൽ ഒന്നാണ് യുഎസിലെ ഹാർലി-ഡേവിഡ്സൺ. ഇന്ത്യൻ വിപണിയിൽ നിന്ന് പിൻമാറിയെങ്കിലും, അവരുടെ വാഹനങ്ങൾക്ക് ഇപ്പോഴും ഇന്ത്യയിൽ ഒരു വലിയ ആരാധകവൃന്ദമുണ്ട്. പ്രവർത്തനം ഭാഗികമായി അവസാനിപ്പിച്ചപ്പോഴും  അവരുടെ വാഹനങ്ങൾ ഇന്ത്യയിൽ ലഭ്യമാകുന്നുണ്ടെന്ന്  ഉറപ്പാക്കിയാണ് ഹാർലി ഇന്ത്യ വിട്ടത്. നിലവിൽ ബ്രാൻഡിന്റെ വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ വിൽക്കുന്നുണ്ട്.  കാലത്തിനനുസരിച്ച് മാറാൻ മടിച്ചിരുന്ന ഹാർലിയുടെ  ആദ്യ അഡ്വഞ്ചർ മോഡലായ പാൻ അമേരിക്ക വൻ ഹിറ്റായി. മാത്രമല്ല, ഏറ്റവുമധികം ആളുകൾ അന്വേഷിച്ചെത്തുന്ന വാഹനമാണ് ഇതെന്ന് നിർമാതാക്കൾ പറയുന്നു. പുതിയ റെവല്യൂഷൻ മാക്സ് എഞ്ചിൻ ഉപയോഗിച്ച് ലോഞ്ച് ചെയ്ത വാഹനം പഴയ മിൻവോകി 8 എഞ്ചിനേക്കാൾ കാര്യക്ഷമമാണ്. 16.9 ലക്ഷം രൂപയാണ് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വില.  ഉയർന്ന വേരിയന്‍റായ സ്പെഷ്യൽ മോഡലിന് 21.1 ലക്ഷം രൂപയാണ് വില. എന്നിരുന്നാലും, ഈ വർഷം വിൽപ്പനയിലെ ഇടിവ് കാരണം പാൻ അമേരിക്കയുടെ വില കുറഞ്ഞതായാണ് വിവരം. ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ കുറവാണ് വിലയിൽ…

Read More

തിരുവനന്തപുരം: കേന്ദ്ര വിഹിതത്തിലെ കുത്തനെയുള്ള ഇടിവ് കാരണം റേഷൻ കടകളിൽ നിന്ന് മുൻഗണനാ വിഭാഗങ്ങൾക്കുള്ള ആട്ട വിതരണം പൂർണ്ണമായും നിർത്തിവച്ചേക്കും. നീല, വെള്ള കാർഡുകൾക്കുള്ള ആട്ട വിതരണം നേരത്തെ നിർത്തിവച്ചിരുന്നു. നിലവിൽ പല റേഷൻ കടകളിലും ആട്ടയില്ല. കേരളത്തിന് നൽകിയിരുന്ന റേഷൻ ഗോതമ്പിൽ 6459.07 മെട്രിക് ടൺ ഗോതമ്പാണ് കേന്ദ്രം ഒറ്റയടിക്ക് നിർത്തിയത്. ഗോതമ്പിന്‍റെ ഉത്പാദനവും കരുതൽ ശേഖരവും കുറഞ്ഞതാണ് ഇതിന് കാരണം. ഇതോടെ മൊത്തം റേഷൻ കാർഡുകളുടെ 57 ശതമാനം വരുന്ന നീല, വെള്ള കാർഡുടമകൾക്കാണ് ആട്ടയും ഗോതമ്പും ലഭിക്കാതായത്. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഗോതമ്പ് സ്വകാര്യ കമ്പനികളെ ഏൽപ്പിച്ച് പൊടിയായി വിതരണം ചെയ്യുന്നതാണ് രീതി. ഇങ്ങനെ വിതരണം ചെയ്ത ആട്ടയുടെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഇതേതുടർന്ന് കടകളിൽ നിന്ന് വലിയ തോതിൽ ആട്ട പിൻവലിച്ച് കാലിത്തീറ്റയാക്കി മാറ്റി. ഇതിനിടയിൽ കേന്ദ്രം ഗോതമ്പ് ക്വാട്ട നിർത്തിയത് ഇരുട്ടടി ആയി. പകരം റാഗി നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല. മുൻഗണനേതര കാർഡുകൾക്ക്…

Read More

കൊല്ലം: കാമുകനൊപ്പം ജീവിക്കാൻ ലെഡ് കലർത്തിയ ഭക്ഷണം നൽകി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് യുവതിക്കെതിരെ കേസ്. കൊല്ലം തേവള്ളി സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഭാര്യ മുണ്ടയ്ക്കൽ സ്വദേശിനിയായ 44കാരിക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തത്. വീട്ടിൽ നിന്ന് കണ്ടെടുത്ത വെള്ളപ്പൊടിയും രക്തം പരിശോധിച്ചപ്പോൾ ലെഡിന്റെ അളവ് കൂടുതലാണെന്ന റിപ്പോർട്ടും ഉൾപ്പെടെ ഭർത്താവ് രണ്ട് മാസം മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. അഭിഭാഷകനായ കല്ലൂർ കെ ജി കൈലാസ്നാഥ് മുഖേന കൊല്ലം മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയെ തുടർന്ന് കോടതി നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട അഞ്ചൽ സ്വദേശിയായ യുവാവുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് പരാതിക്കാരൻ പറയുന്നു. ഇക്കാര്യം കണ്ടെത്തുകയും തർക്കം ഉടലെടുക്കുകയും ഒടുവിൽ ബന്ധുക്കൾ ഇടപെട്ട് പരിഹാരം കാണുകയും ചെയ്തിരുന്നു. കാമുകനുമായുള്ള ബന്ധം വീണ്ടും കണ്ടെത്തിയതിനെ തുടർന്ന് ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

Read More

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെ ഒരുപിടി പുതുമുഖങ്ങൾ കൂടി ശ്രദ്ധേയരായിരുന്നു. അഞ്ജലി എസ് നായർ അവതരിപ്പിച്ച സെൽവി ഈ ചിത്രത്തിലെ ഏറ്റവും പ്രശംസ നേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. അഞ്ജലി വിവാഹിതയാവുകയാണ്. ഹൃദയത്തിലൂടെ തന്നെ ശ്രദ്ധേയനായ ആദിത്യൻ ചന്ദ്രശേഖറിനെയാണ് അഞ്ജലി വിവാഹംകഴിക്കുന്നത്. ഹൃദ്യത്തിൽ ജോ എന്ന കഥാപാത്രത്തെയാണ് ആദിത്യൻ അവതരിപ്പിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം. ആദിത്യനൊപ്പമുള്ള ചിത്രം പങ്കുവച്ച് അഞ്ജലി ഇങ്ങനെ കുറിച്ചു, “ഞങ്ങൾ പ്രണയത്തിലായോ അതോ പ്രണയം ഞങ്ങളെ തിരഞ്ഞെടുത്തോ?” സംവിധാന രംഗത്തും മികവ് തെളിയിച്ചിട്ടുള്ള കലാകാരനാണ് ആദിത്യൻ ചന്ദ്രശേഖർ. ശരാശരി അമ്പിളി എന്ന വെബ് സീരീസിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ആദിത്യൻ ആണ്. അനു കെ അനിയൻ അഭിനയിച്ച സെബാസ്റ്റ്യൻസ് ഫ്രൈഡേ എന്ന വെബ് സീരീസിന്‍റെ കഥയും തിരക്കഥയും എഴുതിയത് ആദിത്യനായിരുന്നു.

Read More

കോഴിക്കോട്: ഉത്രാടം ദിവസം രാത്രി എട്ടുമണിയോടെ റേഷൻ കടകളിൽ എത്തിയിട്ടും കിട്ടാതെ മടങ്ങിയവർക്ക് കിറ്റ് ലഭ്യമാക്കാൻ സർക്കാർ സത്യവാങ്മൂലം നൽകി. രാത്രി എട്ടിനകം കടകളിലെത്തിയിട്ടും കിറ്റ് കിട്ടാത്തവരാണെന്ന് റേഷനിങ് ഇൻസ്പെക്ടർ, താലൂക്ക് സപ്ലൈഓഫീസർ, ജില്ലാ സപ്ലൈഓഫീസർ എന്നിവർ ഉറപ്പാക്കി ഒപ്പിട്ടുനൽകാനുള്ള ഒരു സത്യപ്രസ്താവനയാണ് സർക്കാർ പുറത്തിറക്കിയത്. ഉത്രാടം ദിവസം രാത്രി എട്ട് മണിയോടെ റേഷൻ കടകളിൽ എത്തിയിട്ടും കിറ്റ് ലഭിക്കാതെ മടങ്ങിയവരുടെ പേരും ഫോൺ നമ്പറും കാർഡ് നമ്പറും എഴുതി നൽകാൻ മന്ത്രി ജി.ആർ അനിൽ വാർത്താസമ്മേളനത്തിൽ നിർദേശിച്ചിരുന്നു. ഇങ്ങനെ മടങ്ങിയവർക്ക് കിറ്റെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണിപ്പോൾ സത്യപ്രസ്താവനയിറക്കിയിരിക്കുന്നത് എന്നാണറിയുന്നത്.

Read More

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകില്ല. അസുഖം കാരണം വിശ്രമത്തിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇക്കാര്യം കോടതിയെ അറിയിക്കും. വി ശിവൻകുട്ടിയും കെടി ജലീലും ഇന്ന് രാവിലെ 10.45ന് ഹാജരാകും. വിചാരണ ആരംഭിക്കുന്നതിന്‍റെ ഭാഗമായി കുറ്റപത്രം വായിക്കാൻ എല്ലാ പ്രതികളും ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ എംഎൽഎ, കെ അജിത്ത്, സി കെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കടക്കൽ, നാശനഷ്ടങ്ങള്‍ വരുത്തല്‍ എന്നീ കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. വിചാരണ നടപടികളുടെ തീയതിയും കോടതി ഇന്ന് തീരുമാനിക്കും. 2015 മാർച്ച് 13ന് ബാർകോഴക്കേസ് പ്രതി കെ.എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസ്സപ്പെടുത്തുകയായിരുന്നു.

Read More

യുകെ: യുഎസിൽ അതിവേഗം പടരുന്ന നേടുന്ന ഒമൈക്രോൺ കോവിഡ് വകഭേദത്തിന്‍റെ ഉപ വകഭേദമായ ബിഎ.4.6 ഇപ്പോൾ യുകെയിൽ പ്രചരിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിൽ (യുകെഎച്ച്എസ്എ) നിന്നുള്ള കോവിഡ് വകഭേദങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ ബ്രീഫിംഗ് ഡോക്യുമെന്‍റ് പ്രകാരം യുകെയിൽ ബിഎ.4.6, 3.3 ശതമാനം സാമ്പിളുകൾ രേഖപ്പെടുത്തി. അതിനുശേഷം ഇത് സീക്വൻസ് ചെയ്ത കേസുകളിൽ ഏകദേശം 9 ശതമാനം ആയി വളർന്നു.

Read More

ഇതാ മറ്റൊരു ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യൻ വിപണിയിൽ 10,000 രൂപയിൽ താഴെ വിലയ്ക്ക് വാങ്ങാൻ കഴിയുന്ന സ്മാർട്ട്ഫോണാണ് റിയൽമി സി 30എസ്. ഡിസ്പ്ലേയുടെ സവിശേഷതകൾ പരിശോധിച്ചാൽ, ഈ സ്മാർട്ട്ഫോണുകൾക്ക് 6.5 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയും 720×1,600 പിക്സൽ റെസല്യൂഷനും ഉണ്ട്. ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 11 (ഗോ എഡിഷൻ) ൽ പ്രവർത്തിക്കുന്നു, ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ, ഈ സ്മാർട്ട്ഫോണുകൾ 2 ജിബി റാമിലും 32 ജിബി ഇന്‍റേണൽ സ്റ്റോറേജിലും 3 ജിബി റാമിലും 32 ജിബി സ്റ്റോറേജിലും ലഭ്യമാണ്.

Read More

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിക്കുമ്പോൾ കേരളത്തിൽ രാഷ്ട്രീയ വിവാദങ്ങളും രൂക്ഷമാകുകയാണ്. രാഹുൽ ഗാന്ധിയുടെ യാത്ര സീറ്റ് ജോഡോ യാത്രയാണെന്ന സി.പി.എമ്മിന്‍റെ വിമർശനത്തോട് ജയറാം രമേശും കെ.സി വേണുഗോപാലും ഉൾപ്പെടെ നിരവധി നേതാക്കൾ പ്രതികരിച്ചു. യാത്രയ്ക്ക് ലഭിച്ച സ്വീകരണത്തിൽ സി.പി.എമ്മും ബി.ജെ.പിയും അസ്വസ്ഥരാണെന്നായിരുന്നു കെ.സി വേണുഗോപാലിന്‍റെ പ്രതികരണം. കേരളത്തിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയാണ് സി.പി.എം പ്രവർത്തിക്കുന്നതെന്നും കേരളത്തിന് പുറത്ത് മറ്റെവിടെയെങ്കിലും ഉണ്ടോയെന്നും വേണുഗോപാൽ ചോദിച്ചിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയുടെ പ്രതികരണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ രംഗത്തെത്തി. കേരളത്തിൽ ബി.ജെ.പിയുമായി സഹകരിച്ചാണ് സി.പി.ഐ(എം) പ്രവർത്തിക്കുന്നതെന്ന കെ.സി വേണുഗോപാലിന്‍റെ പ്രസ്താവന ജനം തള്ളിക്കളയുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. സംഘപരിവാർ രാഷ്‌ട്രീയത്തെ പിന്തുണയ്‌ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സ്‌ നിലപാടിനെ തിരുത്തിക്കുന്നതിന് ഇടപെടല്‍ നടത്തുകയാണ്‌ അടിയന്തിരമായി വേണ്ടതെന്നും സി പി എം ചൂണ്ടിക്കാട്ടുന്നു.

Read More

ചങ്ങനാശ്ശേരി: ചങ്ങനാശേരി പെരുന്നയിൽ നായയെ കെട്ടിത്തൂക്കിയ സംഭവത്തിൽ ചങ്ങനാശേരി പൊലീസ് കേസെടുത്തു. ഐപിസി 429 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നായയുടെ ജഡം കണ്ടെത്തി പോസ്റ്റുമോർട്ടത്തിന് അയയ്ക്കും. ഇന്നലെ രാവിലെയാണ് കോട്ടയം പെരുന്നയിൽ നായയെ കെട്ടിതൂക്കിയ സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. രണ്ട് ദിവസം മുമ്പ്, ഇവിടെയുള്ള ഒരു സ്ത്രീയെ തെരുവ് നായ കടിക്കാൻ ഓടിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് സൂചന. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം കയറിൽ കെട്ടിതൂക്കിയ നിലയിലാണ് നായയെ കണ്ടെത്തിയത്.മൃതദേഹത്തിനു താഴെ ഇലയും പൂക്കളും വച്ചിരുന്നു. സംഭവത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. നായയുടെ കഴുത്തിലെ കെട്ടഴിച്ചാണ് നാട്ടുകാർ മൃതദേഹം കുഴിച്ചിട്ടത്.

Read More