Author: News Desk

ജയ്പുർ: രാജസ്ഥാനിലെ ‘സ്‌നേക് മാന്‍’ എന്നറിയപ്പെടുന്ന വിനോദ് തിവാരി മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു. ശനിയാഴ്ചയാണ് അദ്ദേഹം മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നത് പിന്നീടാണ്. ചുരു ജില്ലയിലെ ഗോഗമേദി പ്രദേശത്തെ ഒരു കടയ്ക്ക് മുന്നില്‍നിന്ന് പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് തിവാരിക്ക് കടിയേറ്റത്. സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 20 വര്‍ഷമായി ജനവാസ മേഖലകളില്‍നിന്ന് പാമ്പുകളെ പിടികൂടി വനപ്രദേശത്ത് തുറന്നുവിടുന്ന ആളാണ് വിനോദ് തിവാരിയെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇങ്ങനെയാണ് സ്‌നേക് മാനെന്ന പേരുവന്നത്. അദ്ദേഹം മൂര്‍ഖന്‍ പാമ്പനിനെ പിടികൂടി ഒരു സഞ്ചിയില്‍ ഇടുന്നതിനിടെ കടിയേല്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മിനിട്ടുകള്‍ക്കകം അദ്ദേഹം മരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. അദ്ദേഹത്തിന്റെ ശവസംകാരം ഞായറാഴ്ച നടന്നു.

Read More

കഴിഞ്ഞ ദിവസം അന്തരിച്ച ഗൊദാർദ് ഫ്രഞ്ച് നവതരംഗ സിനിമയുടെ ആചാര്യന്മാരിലൊരാളായിരുന്നു. അദ്ദേഹത്തിന്‍റെ ആദ്യ ചിത്രമായ ‘ബ്രെത്ലെസി’ൽ ലോകപ്രശസ്തമായ ഒരു ഡയലോഗ് ഉണ്ട്. പട്രീഷ്യ നായകനായ പാർവുലെസ്കോയോട് ചോദിക്കുന്നു, “എന്താണ് നിങ്ങളുടെ ഏറ്റവും വലിയ ആ​ഗ്രഹം?” ഇതിനുള്ള നായകന്റെ മറുപടി ഇങ്ങനെ. “അനശ്വരനാവണം, പിന്നെ മരിക്കണം.” സത്യത്തിൽ ഈ സംഭാഷണം ജീവിതത്തിൽ അതേപടി പകർത്തുകയായിരുന്നു ​ഗൊദാർദ്. ഗൊ​ദാർദിന്റെ ദീർഘകാല നിയമോപദേഷ്ടാവ് പാട്രിക് ജെന്നെറെറ്റ് അദ്ദേഹത്തിൻ്റെ മരണം വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചപ്പോൾ, വിഖ്യാതസംവിധായകൻ തന്‍റെ അരങ്ങേറ്റ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ ആഗ്രഹം നിറവേറ്റുകയായിരുന്നു. ഇത്തരം മരണങ്ങൾ യുത്തനേസ്യ എന്നാണ് അറിയപ്പെടുന്നത്. പാട്രിക് ജെന്നെറെറ്റ് പറയുന്നതനുസരിച്ച്, ഒന്നിലധികം അസുഖങ്ങൾ ബാധിച്ചതിനാൽ സ്വമേധയാ മരിക്കാൻ ഗൊദാർഡ് സ്വിറ്റ്സർലൻഡിൽ നിയമസഹായം തേടിയിരുന്നു. പാസ്സീവ് യുത്തനേസിയ, അസിസ്റ്റഡ് സൂയിസൈഡ് എന്നിങ്ങനെ സ്വയംമരണം വരിക്കാനുള്ള വിവിധ തരം മാർ​ഗങ്ങൾ സ്വിറ്റ്സർലൻഡിലുണ്ട്. ഇതിൽ രണ്ടാമത്തേതാണ് ഗൊദാർദ് തിരഞ്ഞെടുത്തത്. ഇത് പ്രത്യേകമായി നിയന്ത്രിക്കപ്പെടാത്തതും, പക്ഷേ ചില നിബന്ധനകൾക്ക് അനുസൃതമായി അംഗീകരിക്കപ്പെടുന്നതുമാണ്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ സമ്പ്രദായം…

Read More

രാജ്യത്ത്, ആപ്പിളിന്റെ ഐഫോണുകളും മറ്റ് ടെലിവിഷൻ ഉപകരണങ്ങളും നിർമ്മിക്കാൻ ഹബ് സൃഷ്ടിക്കുമെന്ന് വേദാന്ത ചെയർമാൻ അനിൽ അഗർവാൾ പറഞ്ഞു. എന്നാൽ ഈ വാർത്തയോട് ആപ്പിളും വേദാന്തയും പ്രതികരിച്ചിട്ടില്ല. ഗുജറാത്തിൽ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ സെമി കണ്ടക്ടർ പ്ലാന്റിനായി വേദാന്ത ഗ്രൂപ്പും തയ്‌വാനിലെ ഫോക്സ്കോണും ചേർന്ന് നിക്ഷേപിക്കുക 1.54 ലക്ഷം കോടി രൂപയാണ്.

Read More

കൊച്ചി: ധനകാര്യ കമ്മീഷന്‍റെ തീരുമാനപ്രകാരം കേന്ദ്രത്തിൽ നിന്നും മറ്റ് മാർഗങ്ങളിൽ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നതാണ് കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ബി.ജെ.പി സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകുമ്പോൾ കേരളത്തിന് നക്കാപ്പിച്ചയാണ് നൽകുന്നത്. കേന്ദ്രം ധനസഹായം നൽകുന്നത് എത്രമാത്രം വിവേചനപരമായിട്ടാണെന്ന് മനസിലാക്കാൻ ഓരോ തിരഞ്ഞെടുപ്പിന് മുമ്പും ഓരോ സംസ്ഥാനത്തും പ്രധാനമന്ത്രി പ്രഖ്യാപിച്ച പാക്കേജുകളുടെ വലുപ്പം പരിശോധിച്ചാൽ മതിയെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Read More

മധു വധക്കേസിൽ വീണ്ടും സാക്ഷികൾ വീണ്ടും കൂറുമാറി. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം 16 ആയി. 29-ാം സാക്ഷി സുനിൽ, 31-ാം സാക്ഷി എന്നിവരാണ് കൂറുമാറിയത്. 29-ാം സാക്ഷി സുനിലിന്‍റെ കണ്ണുകൾ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. മധുവിനെ പ്രതികൾ പിടിച്ചു കൊണ്ട് വരുന്നത് താൻ കണ്ടുവെന്നും മോഷ്ടാവാണെന്ന് അവകാശപ്പെട്ട് മധുവിന്‍റെ ദൃശ്യങ്ങൾ എടുക്കുന്നത് കണ്ടിട്ടുണ്ടെന്നും സുനിൽ കുമാർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഈ മൊഴിയാണ് സുനിൽ കുമാർ കോടതിയിൽ മാറ്റിയത്. പ്രതികൾ മധുവിനെ കൊണ്ടുവരുന്ന വീഡിയോയിലെ ദൃശ്യങ്ങൾ കാണുന്നില്ലെന്ന് സാക്ഷി മൊഴി നൽകി. സുനിൽ കുമാറിനെ ഈ വീഡിയോയിൽ കാഴ്ചക്കാരനായും കാണാം. എന്നാൽ താൻ ഒന്നും കണ്ടില്ലെന്നാണ് സാക്ഷിമൊഴി. ഇതേ തുടർന്നാണ് കണ്ണ് പരിശോധിക്കാൻ കോടതി നിർദേശം നൽകിയത്.

Read More

യുഎസ് ഓപ്പൺ സെമി ഫൈനൽ ആവേശകരമായ മത്സരമായിരുന്നു. എന്നാൽ ആവേശോജ്വലമായ മത്സരത്തിൽ വൈറലായത് ഒരു തുന്നൽക്കാരിയാണ്. യുഎസ് ഓപ്പൺ പുരുഷ സെമി ഫൈനൽ മത്സരം നടക്കുകയായിരുന്നു. ആവേശകരമായ മത്സരത്തിൽ സ്പെയിനിന്‍റെ 19 കാരൻ കാർലോസ് അൽകാരസ് അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോയെ പരാജയപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, മത്സരത്തേക്കാൾ കൂടുതൽ വൈറലായത് ഗാലറിയിൽ ഇരുന്ന് തുന്നുന്ന ഒരു യുവതിയുടെ ദൃശ്യങ്ങളാണ്. പൊടിപാറുന്ന മത്സരത്തിനിടയിൽ, ഒന്നിനെയും കൂസാതെ സ്റ്റേഡിയത്തിൽ ഇരുന്ന് കമ്പിളി നൂലുകൊണ്ട് തയ്ക്കുകയായിരുന്നു ഇവർ. ഈ ആരാധികയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗെയിം സമയത്ത്, ഏകദേശം 795,000 രൂപ ടിക്കറ്റ് വിലയുള്ള ഉയർന്ന നിര സീറ്റിലിരുന്നാണ് കമ്പിളി നൂൽ ഉപയോഗിച്ച് യുവതി തയ്ക്കുന്നത്.

Read More

ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പ് പറഞ്ഞ് ബോളിവുഡ് നടി ഉർവശി റൗട്ടേല. ഒരു അഭിമുഖത്തിലാണ് ഉര്‍വശി ഇന്ത്യന്‍ താരത്തോട് മാപ്പ് പറഞ്ഞത്. “എന്ത് പറയണമെന്ന് എനിക്കറിയില്ല. എന്നോട് ക്ഷമിക്കണം,” ഉർവശി കൈകൾ കൂപ്പി വീഡിയോയിൽ പറയുന്നു. റിഷഭ് പന്ത് തന്‍റെ കാമുകനാണോ എന്ന ചോദ്യത്തിന് പ്രതികരിക്കാൻ താൽപര്യമില്ലെന്നായിരുന്നു ഉർവശിയുടെ മറുപടി. സോഷ്യൽ മീഡിയയിൽ പന്തുമായുള്ള അസ്വാരസ്യങ്ങളെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും നടി വ്യക്തമാക്കി. “അതിനെക്കുറിച്ച് എനിക്ക് അധികമൊന്നും പറയാനില്ല. പോസിറ്റീവായ സാഹചര്യമാണ് വേണ്ടത്. അതുകൊണ്ട് ആരെക്കുറിച്ചും മോശമായി സംസാരിക്കരുത്.” ഉർവശി പറഞ്ഞു.

Read More

ടോക്കിയോ: കോവിഡ് -19 വാക്സിനുകളുടെ വിതരണത്തെക്കുറിച്ച് മോഡേണ ഇൻകോർപ്പറേറ്റഡ് ചൈനീസ് സർക്കാരുമായി സംസാരിച്ചെങ്കിലും ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് സിഇഒ സ്റ്റീഫൻ ബാൻസെൽ. “ഞങ്ങൾ തയ്യാറാണ്, ഞങ്ങൾക്ക് അതിനുള്ള ശേഷിയുണ്ട്,” ചൈനക്ക് എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള ഷോട്ടുകൾ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ബാൻസെൽ പറഞ്ഞു. എന്നാൽ മോഡേണ അതിന്‍റെ വാക്സിൻ അംഗീകാരത്തിനായി ചൈനയിൽ സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഈ ശൈത്യകാലത്ത് വൈറസിന്‍റെ ഒരു “പ്രശ്നകരമായ” വകഭേദം പുറത്തുവരാൻ ഏകദേശം 20% സാധ്യതയുണ്ടെന്നും ബാൻസെൽ പറഞ്ഞു. എംആർഎൻഎ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സൗകര്യങ്ങൾ ജപ്പാനിൽ നിർമ്മിക്കുന്ന കാര്യം മോഡേണ പരിഗണിക്കുന്നുണ്ടെന്നും ടോക്കിയോയിൽ സംസാരിക്കവെ ബാൻസെൽ പറഞ്ഞു.

Read More

ദോഹ: ലോകകപ്പിനായി സജ്ജമായ ദോഹ രാജ്യാന്തര വിമാനത്താവളം (ഓൾഡ് എയർപോർട്ട്) വ്യാഴാഴ്ച മുതൽ സജീവമാകും. വിവിധ രാജ്യങ്ങളിൽനിന്നുള്ള 13 എയർലൈൻസുകൾ നാളെ മുതൽ ഡി.ഐ.എയിലേക്കായിരിക്കും സർവിസ് നടത്തുകയെന്ന് ഖത്തർ എയർപോർട്ട് ഓപറേഷൻ ആൻഡ് മാനേജ്മെന്‍റ് അറിയിച്ചു. എയർ അറേബ്യ, എയർ കൈറോ, ബദ്ർ എയർലൈൻസ്, ഇത്യോപ്യൻ എയർലൈൻസ്, ഇതിഹാസ് എയർവേസ്, ഫ്ലൈ ദുബൈ, ഹിമാലയ എയർലൈൻസ്, ജസീറ എയർവേസ്, നേപ്പാൾ എയർലൈൻസ്, പാകിസ്താൻ ഇന്‍റർനാഷനൽ എയർലൈൻസ്, പെഗാസസ് എയർലൈൻസ്, സലാം എയർ, ടാർകോ ഏവിയേഷൻ എന്നിവയുടെ ദോഹയിലേക്കുള്ള വരവും പോക്കും ഇനി ദോഹ രാജ്യാന്തര വിമാനത്താവളത്തിലേക്കായിരിക്കും. ലോകകപ്പ് വേദികളിൽനിന്ന് 30 മിനിറ്റ് മാത്രം ദൂരെയാണ് വിമാനത്താവളം സ്ഥിതി ചെയുന്നത്. എല്ലാ ടെർമിനലുകളിലും നിശ്ചിത ഫീസോടൈ കാർ പാർക്കിങ് സൗകര്യമുണ്ടായിരിക്കും. പ്രാർഥന മുറി, ഹൈ സ്പീഡ് വൈഫൈ, ഉരീദു-വൊഡാഫോൺ കിയോസ്കുകൾ, എ.ടി.എം, കറൻസി വിനിമയ സേവനം തുടങ്ങിയ യാത്രക്കാർക്ക് ആവശ്യമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ലോകകപ്പിന് വിവിധ രാജ്യങ്ങളിൽനിന്നായി ഒഴുകിയെത്തുന്ന ദശലക്ഷം കാണികളെ ഉൾക്കൊള്ളാനുള്ള…

Read More

കോട്ടയം: പുന്നമടക്കായലിന്‍റെ പ്രകൃതി ഭംഗി ആസ്വദിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. പുന്നമടക്കായലിൽ തോണിയിൽ സഞ്ചരിച്ച്, ആലപ്പുഴയിൽ ഭക്ഷണം ആസ്വദിക്കുന്ന സഞ്ജുവിന്‍റെയും സുഹൃത്തുക്കളുടെയും വീഡിയോ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സഞ്ജുവും സുഹൃത്തുക്കളും രണ്ട് തോണികളിലായാണു യാത്ര ചെയ്തത്. ഏഷ്യാകപ്പിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല.ഇത് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. പുന്നമടയുടെ ഭംഗിയും തോണി തുഴഞ്ഞുപോകുന്ന സഞ്ജുവിനെയും ദൃശ്യങ്ങളിൽ കാണാം. കട്ടനും കായലും കൂട്ടരും എന്നാണു വീഡിയോയുടെ തലക്കെട്ട്. മാസങ്ങൾക്കു മുൻപു നടത്തിയ യാത്രയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടത്. ഇന്ത്യയുടെ സിംബാബ്‍വെ പര്യടനത്തിലാണു സഞ്ജു ഒടുവിൽ‌ കളിച്ചത്. ടീം ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലും മികച്ച പ്രകടനം നടത്തി.

Read More