Author: News Desk

ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പ്രസിഡന്‍റ് ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനും കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് അനുശോചനം അറിയിക്കാനും സെപ്റ്റംബർ 17ന് രാഷ്ട്രപതി ലണ്ടനിലെത്തും. 19 വരെ ലണ്ടനിലുണ്ടാകും. എലിസബത്ത് രാജ്ഞി സെപ്റ്റംബർ 8 ന് ബാൽമോറൽ കാസിലിൽ വേനൽക്കാലം ചെലവഴിക്കുന്നതിനിടെയാണ് അന്തരിച്ചത്. സംസ്കാരം സെപ്റ്റംബർ 19ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബർ 12ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനെ സന്ദർശിച്ച് ഇന്ത്യയുടെ അനുശോചനം അറിയിച്ചിരുന്നു. സെപ്റ്റംബർ 11ന് ഇന്ത്യയിൽ ദേശീയ ദുഃഖാചരണവും നടത്തി.

Read More

കൗതുകവും രസകരവുമായ പേരുമായി ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും കോഴിക്കോട് നടന്നു. നവാഗതനായ മുഹസിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണം നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസാം സലാം ആണ്. പൂർണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ്. ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

Read More

തായ്‌പെയ്: മലേഷ്യയിൽ നടന്ന പരിപാടിയിൽ മിസ് തായ്‌വാൻ കാവോ മാൻ-ജങ് ദേശീയപതാക കയ്യിലേന്തുന്നത് തടയാൻ, ചൈന സംഘാടകരിൽ സമ്മദർദം ചെലുത്തിയെന്ന ആരോപണവുമായി തായ്‌‌‌വാൻ. 2022 വേൾഡ് കോൺഗ്രസ്‌ ഓൺ ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് ദേശീയപതാക വീശുന്നതിൽനിന്നു മിസ്‌ തായ്‌വാനെ തടഞ്ഞത്. സൗന്ദര്യമത്സരത്തിലെ മറ്റു മത്സരാർത്ഥികൾ സ്വന്തം രാജ്യത്തിന്റെ ദേശീയപതാകയുമായി വേദിയിൽ വന്നപ്പോൾ, കാവോ മാൻ-ജങ് പൊട്ടിക്കരഞ്ഞതായി തായ്‌വാൻ അധികൃതർ പറഞ്ഞു “ഞങ്ങളുടെ ദേശീയപതാക വേദിയിൽ പിടിക്കുന്നതിൽനിന്നു മിസ് കാവോയെ വിലക്കാൻ ചൈന, മലേഷ്യൻ സംഘാടകരിൽ സമ്മർദ്ദം ചെലുത്തി.” തായ്‌വാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘാടകർക്ക് ഔദ്യോഗികമായി പരാതി നൽകാൻ മലേഷ്യയിലെ പ്രതിനിധി ഓഫിസിന് നിർദേശം നൽകിയെന്നും ഇത്തരം അടിച്ചമർത്തലുകൾ തായ്‌വാൻ ജനതയിലും രാജ്യാന്തര സമൂഹത്തിലും ചൈനയ്ക്കെതിരെ കൂടുതൽ വെറുപ്പുളവാക്കുമെന്നും അവർ വ്യക്തമാക്കി. സ്റ്റേജിൽ കയറുന്നതിന് തൊട്ടുമുൻപാണ് ദേശീയപതാക എടുക്കുന്നതിൽനിന്ന് കാവോയെ തടഞ്ഞതെന്നാണ് റിപ്പോർട്ട്. യുഎസ് പോപ് താരങ്ങളായ മഡോണയും കാറ്റി പെറിയും ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ തായ്‌വാൻ പതാക കാണിച്ചതിനെ…

Read More

തെരുവുനായ്ക്കളുടെ ശല്യം വ്യാപകമായ സാഹചര്യത്തിൽ പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന പശുവിനെ കൊല്ലാൻ ദയാവധത്തിന് അനുമതി തേടും. കണ്ണൂർ ജില്ലാ പഞ്ചായത്താണ് അനുമതി തേടുന്നത്. സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരാനാണ് തീരുമാനം. ഇക്കാര്യത്തിൽ സർക്കാർ അനുമതി നൽകിയതായി പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. കഴിഞ്ഞ 14 ദിവസത്തിനിടെ കണ്ണൂരിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 370 പേർക്ക് പരിക്കേറ്റു. ജില്ലയിലെ മറ്റൊരു പശുവിനും പേവിഷബാധയേറ്റതായി സംശയിക്കുന്നു. രോഗലക്ഷണമുള്ള ചിറ്റാരിപ്പറമ്പിലെ പശുവിനെ ദയാവധം നടത്താനാണ് ആലോചന. കണ്ണൂർ ചാലയിലെ സുനന്ദയുടെ പശു കഴിഞ്ഞ ദിവസമാണ് പേവിഷബാധയേറ്റ് ചത്തത്. പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് വെറ്ററിനറി ഡോക്ടർമാർ എത്തി പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

Read More

ലണ്ടൻ: യുഎസിൽ അതിവേഗം പടരുന്ന ഒമിക്രോൺ വകഭേദത്തിന്‍റെ ഉപ വകഭേദമായ ബിഎ.4.6 യുകെയിലും വ്യാപിക്കുന്നതായി സ്ഥിരീകരിച്ചു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) കണക്കനുസരിച്ച്, ഓഗസ്റ്റ് മൂന്നാം വാരത്തിൽ 3.3 ശതമാനം സാംപിളുകളും ബിഎ.4.6 ആണെന്ന് കണ്ടെത്തി. അതിനുശേഷം ഇത് 9 ശതമാനമായി ഉയർന്നു. സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്ക് അനുസരിച്ച്, യുഎസിലുടനീളമുള്ള സമീപകാല കേസുകളിൽ 9 ശതമാനത്തിലധികം ബിഎ.4.6 ആണ്. ഈ വകഭേദം മറ്റ് പല രാജ്യങ്ങളിലും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒമിക്രോണിന്‍റെ ബിഎ.4 വകഭേദത്തിന്‍റെ പിൻഗാമിയാണ് ബിഎ.4.6. 2022 ജനുവരിയിലാണ് ദക്ഷിണാഫ്രിക്കയിൽ ഇത് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം ഇത് ബിഎ.5 വകഭേദത്തിനൊപ്പം ലോകമെമ്പാടും വ്യാപിച്ചു. ഈ വകഭേദം കൂടുതൽ ഗുരുതരമായ ലക്ഷണങ്ങൾക്ക് കാരണമാകുമെന്ന് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഇത് മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപനശേഷിയുള്ളതാണ്.

Read More

57 വയസ്സ് വയസ്സാകുമ്പോഴേക്കും, വിരമിക്കാൻ പദ്ധതിയിടുകയാണ് സാധാരണ ആളുകൾ ചെയുക. പക്ഷേ കെവിൻ നിക്സ് അങ്ങനെയല്ല. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ മൊബിലിറ്റി സ്കൂട്ടർ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് തകർക്കാൻ തയ്യാറെടുക്കുന്ന ഈ യുകെ സ്വദേശി അടുത്തിടെയാണ് 22 അടി നീളമുള്ള ഒരു സ്കൂട്ടർ നിർമ്മിച്ചത്. സെപ്റ്റംബർ 25, 26 തീയതികളിൽ യുകെയിലെ യോർക്ക്ഷെയറിലെ എൽവിംഗ്ടൺ എയർഫീൽഡിൽ നടക്കുന്ന സ്ട്രെയിറ്റ്ലൈനേഴ്സ് ഓട്ടോമോട്ടീവ് റെക്കോർഡ്സ് ഇവന്‍റിൽ നിക്സിന്‍റെ റെക്കോർഡ് സ്ഥിരീകരിക്കും. 2019ൽ സ്ഥാപിതമായ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ മൊബിലിറ്റി സ്കൂട്ടറിന്‍റെ റെക്കോർഡ് 10 അടി 4 ഇഞ്ച് ആണ്.

Read More

കീവ്: ആറ് മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ റഷ്യയ്‌ക്കെതിരെ ശക്തമായ മുന്നേറ്റം നടത്തി യുക്രെയ്ൻ. കിഴക്കൻ യുക്രെയ്‌നിലെ കുപ്യാൻസ്‌ക് നഗരം യുക്രെയ്ൻ സേന പിടിച്ചെടുത്തതോടെ റഷ്യൻ സൈന്യം ആയുധങ്ങൾ ഉപേക്ഷിച്ച് പിൻവാങ്ങി തുടങ്ങിയെന്നാണ് റിപ്പോർട്ട്. പിന്തിരിഞ്ഞ് ഓടുന്ന റഷ്യന്‍ സൈനികരെ കുറിച്ചുള്ള വാര്‍ത്തകള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ വൈറലായിരിക്കുകയാണ്. റഷ്യയിൽ നിന്ന് സേനയ്‌ക്ക് ആവശ്യമായ സാധനങ്ങളെല്ലാം റെയിൽ മാർഗം എത്തിച്ച് വിതരണം ചെയ്തിരുന്ന പ്രധാന കേന്ദ്രമാണ് കുപ്യാൻസ്‌ക്. നഗരത്തിൽ നിന്ന് റഷ്യയുടെ പതാക നീക്കി യുക്രെയ്‌ന്റെ പതാക പുന:സ്ഥാപിച്ചു. നഗരത്തിൽ യുക്രെയ്ൻ സൈനികർ നിൽക്കുന്നതിന്റെ ചിത്രങ്ങൾ യുക്രെയ്ൻ സ്‌പെഷ്യൽ ഫോഴ്‌സ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. റഷ്യൻ സൈന്യത്തിന് അവശ്യസാധനങ്ങളും ആയുധങ്ങളും എത്തിച്ചിരുന്ന പ്രധാന താവളം പിടിക്കാനായത് യുക്രെയ്ൻ സൈന്യത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ കീവിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ നിർബന്ധിതരാക്കപ്പെട്ടതിന് ശേഷം റഷ്യ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്.

Read More

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സഹായമുണ്ടായിട്ടും ശമ്പളം പോലും നൽകാൻ കഴിയാത്തത് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെ.എസ്.ആർ.ടി.സിയെ മൂന്ന് സ്വയംഭരണ ലാഭ കേന്ദ്രങ്ങളായി വിഭജിക്കുമെന്നും സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില സംഘടനകളുടെ പ്രചാരണം സത്യങ്ങൾ മറച്ചുവച്ചാണ്. 2011-2022 കാലയളവിൽ മാത്രം 2,076 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് സർക്കാർ ധനസഹായം നൽകിയത്. കെ.എസ്.ആർ.ടി.സിയെ പൊതുമേഖലയിൽ നിലനിർത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോർപ്പറേഷനെ മൂന്ന് സ്വയംഭരണ ലാഭകേന്ദ്രങ്ങളായി വിഭജിക്കും. മാനേജ്മെന്‍റ് തലത്തിൽ ഉദ്യോഗസ്ഥർ കർശന നിലപാട് സ്വീകരിക്കണം. കെ.എസ്.ആർ.ടി.സിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കാൻ ബോർഡ് രൂപീകരിക്കും. ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങളിൽ ജീവനക്കാർ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

ന്യൂയോര്‍ക്ക്: ഈ വർഷം ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (ജെഎൽഎഫ്) ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയിൽ നിന്നുള്ള ഒരു നേതാവ് പങ്കെടുക്കുമെന്ന വാർത്തകൾക്കെതിരെ വ്യാപക പ്രതിഷേധം. ബി.ജെ.പി നേതാവ് പങ്കെടുത്താൽ ജെഎൽഎഫ് അമേരിക്കയിൽ ഹിന്ദുത്വ വാദത്തെ നോര്‍മലൈസ് ചെയ്യാന്‍ ഉപയോഗിക്കപ്പെടുമെന്ന് വിവിധ എഴുത്തുകാരും ആക്ടിവിസ്റ്റുകളും പ്രതികരിച്ചു. ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ബിജെപി ദേശീയ വക്താവ് ഷാസിയ ഇൽമി പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ജയ്പൂർ വ്യാപകമായി പ്രതിഷേധമുയർന്നത്.

Read More

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രാജിവെക്കണം എന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സമരക്കാര്‍ പൊലീസ് ജീപ്പിന് തീ വെയ്ക്കാനൊരുങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിഎസ് ശ്രീനിവാസും ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കാവി നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ച ഒരാള്‍ സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് പോലീസ് ജിപ്പിനുള്ളിലെ ടൗവ്വലിന് തീകൊടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ‘ഏത് പാര്‍ട്ടിയുടെ കലാപകാരികളാണ് പശ്ചിമ ബംഗാളില്‍ പൊലീസ് ജീപ്പുകള്‍ കത്തിക്കുന്നത് എന്ന് തിരിച്ചറിയൂ എന്ന കുറിപ്പോടെയാണ് ശ്രീനിവാസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൊലീസ് ജീപ്പ് കത്തിനശിച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നൂറുകണക്കിനാളുകളാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. മാര്‍ച്ച് പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി ഉള്‍പ്പെടെ പ്രയോഗിച്ചു. അതേസമയം പാര്‍ട്ടിക്കെതിരേയുള്ള ആരോപണം നിഷേധിച്ച് ബിജെപി രംഗത്തെത്തി. പോലീസ് ജീപ്പ് കത്തിച്ചതിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരല്ല, നിരായുധരായാണ് ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് ജിഹാദികളാണ്…

Read More