- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുബ്രഹ്മണ്യൻ സ്വാമിയോട് ഔദ്യോഗിക വസതി ഒഴിയാൻ ഡൽഹി ഹൈക്കോടതി. ആറാഴ്ചയ്ക്കകം ഔദ്യോഗിക വസതി ഒഴിയണമെന്നാണ് കോടതി നിർദേശം. തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ വാദം ഡൽഹി ഹൈക്കോടതി തള്ളി. 2016ലാണ് സുബ്രഹ്മണ്യൻ സ്വാമിക്ക് കേന്ദ്ര സർക്കാർ ഔദ്യോഗിക വസതി അനുവദിച്ചത്. കേന്ദ്രമന്ത്രി പദമില്ലാതായിട്ടും അഞ്ച് വര്‍ഷത്തിന് ശേഷം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സുബ്രഹ്മണ്യൻ സ്വാമി വീണ്ടും ഔദ്യോഗിക വസതി ആവശ്യപ്പെടുകയായിരുന്നു. താമസം നീട്ടാൻ കഴിയില്ലെങ്കിലും സ്വാമിയുടെ നിസാമുദ്ദീൻ ഈസ്റ്റിലെ സ്വകാര്യ വസതിയിൽ സുരക്ഷാ സേവനങ്ങൾ നൽകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ജെയിൻ കോടതിയെ അറിയിച്ചു.
തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരം തീരുമാനിക്കേണ്ട ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി സർക്കാർ പണം നൽകാത്തതിനാൽ പ്രതിസന്ധിയിൽ. തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും സമിതിയുടെ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് നൽകാൻ സർക്കാർ തയാറായിട്ടില്ല. ഫണ്ട് കിട്ടാത്തതിനാൽ കമ്മീഷന്‍റെ പ്രവർത്തനം തടസ്സപ്പെടുകയാണെന്ന് ജസ്റ്റിസ് സിരിജഗൻ പറഞ്ഞു. ഓഫീസിൽ ഫോൺ പോലും ഇല്ല. വൈ-ഫൈ ഇല്ലാത്തതിനാൽ ഇ-മെയിൽ ഉപയോഗിക്കാൻ കഴിയില്ല. 5,500 ഓളം അപേക്ഷകളാണ് സമിതിക്ക് ഇതുവരെ ലഭിച്ചത്. ഇതിൽ 818 കേസുകൾ പരിശോധിച്ചു. 749 കേസുകളിൽ നഷ്ടപരിഹാരം കണക്കാക്കി സർക്കാരിന് കൈമാറി. നഷ്ടപരിഹാരത്തുക തദ്ദേശ സ്ഥാപനങ്ങളാണ് നൽകേണ്ടത്. പരാതിക്കാർക്ക് നോട്ടീസ് അയയ്ക്കാൻ ജസ്റ്റിസ് സിരിജഗന് സ്വന്തം പോക്കറ്റിൽ നിന്ന് ഒന്നര ലക്ഷം രൂപയാണ് ചെലവായത്. പരാതി ലഭിച്ചാൽ ആദ്യം നോട്ടീസ് അയയ്ക്കും. തുടർന്ന് സിറ്റിംഗ് തീയതി തീരുമാനിച്ച് രണ്ടാമത്തെ നോട്ടീസ് അയക്കും. ഒരു പരാതിയിൽ നോട്ടീസ് അയയ്ക്കുന്നതിന് 180 രൂപയാണ് ചെലവ്. ഫണ്ട് ലഭ്യമല്ലാത്തതിനാൽ ജില്ലകളിൽ ഇപ്പോൾ സിറ്റിംഗുകൾ നടക്കുന്നില്ല. ടി.എ, ഡി.എ,…
മസ്കറ്റ്: മസ്കറ്റ്-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. വിമാനം കൊച്ചിയിലേക്ക് പുറപ്പെടാനിരിക്കെയാണ് വിമാനത്തിൽ നിന്ന് പുക ഉയർന്നത്. തുടർന്ന് എമർജൻസി വാതിൽ വഴി യാത്രക്കാരെ ഒഴിപ്പിച്ചു. യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങുന്നതും ഓടുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 141 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപിടുത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. മുംബൈയിൽ നിന്നുള്ള മറ്റൊരു എയർ ഇന്ത്യ വിമാനം മസ്കറ്റിലെത്തി യാത്രക്കാരെ കൊച്ചിയിലെത്തിക്കും.
എട്ടാമത് കാരംസ് ലോക ചാമ്പ്യൻഷിപ്പ് ഒക്ടോബർ 3 മുതൽ 7 വരെ മലേഷ്യയിലെ ലാങ്ക്വായില്‍ നടക്കും. ഇന്‍റർനാഷണൽ കാരംസ് ഫെഡറേഷനിൽ അംഗങ്ങളായ 20 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. നാലു വർഷത്തിലൊരിക്കലാണ് കാരംസ് ലോക ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ജർമ്മനി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, പോളണ്ട്, ഇറ്റലി, ചെക്ക് റിപ്പബ്ലിക്, ബ്രിട്ടൻ, സെർബിയ, സ്ലോവാനിയ, യുഎസ്എ, കാനഡ, ദക്ഷിണ കൊറിയ, ജപ്പാൻ, ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, ബംഗ്ലാദേശ്, പാകിസ്ഥാൻ, മലേഷ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമാകും. ഒക്ടോബർ ഒന്നിന് കൊച്ചിയിൽ നിന്ന് പരിശീലനത്തിനായി ഇന്ത്യൻ ടീം മലേഷ്യയിലേക്ക് തിരിക്കും. ഇതിന് മുന്നോടിയായി അഖിലേന്ത്യാ കാരംസ് ഫെഡറേഷൻ സെപ്റ്റംബർ 24 മുതൽ 30 വരെ കൊച്ചിയിൽ ടീമിന്‍റെ തയ്യാറെടുപ്പുകൾക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിക്കും.
ദോഹ: ലോകകപ്പ് ലോഗോയുള്ള ഫാൻസി നമ്പർ പ്ലേറ്റുകളുടെ ഇലക്ട്രോണിക് ലേലം നാളെ ആരംഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. മെട്രാഷ് 2 ആപ്പ് വഴിയാണ് ലേലം നടക്കുക. സ്പെഷ്യൽ നമ്പറുകൾക്കായുള്ള 12-ാമത് ഇലക്ട്രോണിക് ലേലം നാളെ രാവിലെ 8 മണിക്ക് ആരംഭിച്ച് ഞായറാഴ്ച രാത്രി 10 മണിക്ക് അവസാനിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഈ പ്രത്യേക നമ്പർ പ്ലേറ്റുകളിൽ ലോകകപ്പിന്‍റെ ലോഗോയും ഉണ്ടായിരിക്കും. നമ്പർ പ്ലേറ്റുകളെ രണ്ട് സെക്യൂരിറ്റി ഡെപ്പോസിറ്റുകളുള്ള രണ്ട് വിഭാഗങ്ങളായി തരംതിരിക്കും. ലോകകപ്പ് ലോഗോയുള്ള സ്പെഷ്യൽ നമ്പർ പ്ലേറ്റുകൾക്കായുള്ള 11-ാമത് ഇലക്ട്രോണിക് ലേലം, മെട്രോഷ് 2 ആപ്പ് വഴി 2022 മെയ് മാസത്തിൽ നടന്നിരുന്നു. ലോകകപ്പിന്‍റെ ഔദ്യോഗിക ലോഗോയുള്ള 50 സ്പെഷ്യൽ നമ്പർ പ്ലേറ്റുകളാണ് ലേലത്തിൽ വിറ്റുപോയത്. 811118 നമ്പർ പ്ലേറ്റിന് ഏകദേശം 1.8 ദശലക്ഷം റിയാൽ ലഭിച്ചു.
തൃശ്ശൂർ: മരുന്നുകളുടെ യുക്തിരഹിതമായ ഉപയോഗത്തിന് ഇന്ത്യ കനത്ത വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) പുതിയ റിപ്പോർട്ട് അനുസരിച്ച് മരുന്നുഫലപ്രാപ്തി കുറയുന്നതായാണ് കാണുന്നത്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ശരിയായ നിയന്ത്രണ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഔഷധപ്രതിരോധം പകർച്ചവ്യാധി അവസ്ഥയിലേക്ക് നയിച്ചേക്കാം. കടുത്ത ബാക്ടീരിയബാധയ്ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കുന്ന കാർബാപെനെം മരുന്നിന്റെ കാര്യത്തിലാണ് ഔഷധപ്രതിരോധം കൂടുതൽ വ്യക്തമായത്. ന്യൂമോണിയ, സെപ്റ്റിസീമിയ എന്നിവയുടെ ചികിത്സയ്ക്ക് ഏറ്റവും നന്നായി ഉപയോഗിക്കുന്നതാണിത്. ഈ മരുന്നിന്‍റെ ഫലപ്രാപ്തി മുമ്പത്തെ മരുന്നുമായി താരതമ്യം ചെയ്യുമ്പോൾ കുറയുന്നതായാണ് കണ്ടെത്തൽ. പഠനം നടത്തിയവരിൽ 80 ശതമാനത്തിലേറെ പേരും പ്രതിരോധലക്ഷണങ്ങളാണ് കാണിച്ചത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ആറ് പ്രധാന രോഗാണുവിഭാഗങ്ങളിലാണ് ഔഷധപ്രതിരോധം കൂടുതലായി കണ്ടത്. ഇ. കോളി ബാക്ടീരിയയ്ക്കെതിരായ മരുന്നായ ഇമിപെനെം മരുന്നിനോടുള്ള പ്രതിരോധം അഞ്ചുവർഷംകൊണ്ട് 14 ശതമാനത്തിൽനിന്ന് 36 ആയി. ഐസിഎംആറിന്‍റെ ഡോ. കാമിന വാലിയയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞ വർഷത്തെ ആശുപത്രി രേഖകൾ ക്രോഡീകരിച്ചാണ് വിദഗ്ധ സമിതി…
സാന്‍ഫ്രാന്‍സിസ്‌കോ: പ്രമുഖ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്ല ആഗോളതലത്തിൽ 4000ലധികം സൂപ്പർചാർജറുകൾ സ്ഥാപിച്ചു. കണക്കനുസരിച്ച് ഈ വർഷം 3971 സൂപ്പർ ചാർജറുകളാണ് കമ്പനി സ്ഥാപിച്ചത്. 2021ൽ ഇത് 2966 ആയിരുന്നു. ടെസ്ലയുടെ സൂപ്പർചാർജർ കണക്ടറുകളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. 2022 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ 36165 യൂണിറ്റുകളാണുള്ളത്. മുൻ വർഷത്തേക്കാൾ 34.44 ശതമാനം വർദ്ധനവാണിത്. കോവിഡ് -19 മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സൂപ്പർചാർജർ വിഭാഗത്തിൽ റെക്കോർഡ് വളർച്ച കൈവരിക്കാൻ ടെസ്ലയ്ക്ക് കഴിഞ്ഞുവെന്ന് ഫിനാൻഷ്യൽ അനലിസ്റ്റ് സ്ഥാപനമായ ഫിൻബോൾഡ് പറഞ്ഞു.
ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ വൻ കുതിപ്പാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നടത്തിയത്. ഏഷ്യാ കപ്പിലെ തകർപ്പൻ പ്രകടനത്തിന് ശേഷം കോഹ്ലി 14 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 15-ാം സ്ഥാനത്തെത്തി. ഏറെക്കാലമായി ഫോമിലില്ലാത്ത കോഹ്ലി 29-ാം സ്ഥാനത്തുനിന്നാണ് 15-ാം സ്ഥാനത്തേക്ക് ഉയർന്നത്. ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ വിരാട് കോഹ്ലി രണ്ടാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങൾ കളിച്ച കോഹ്ലി 92 ശരാശരിയിൽ 276 റൺസാണ് നേടിയത്. അദ്ദേഹത്തിന്‍റെ സ്ട്രൈക്ക് റേറ്റ് 147 ആണ്. അഫ്ഗാനിസ്ഥാനെതിരായ കഴിഞ്ഞ സൂപ്പർ ഫോർ മത്സരത്തിലാണ് കോഹ്ലി സെഞ്ച്വറി നേടിയത്. 56 ശരാശരിയും 117 സ്ട്രൈക്ക് റേറ്റും സഹിതം 281 റൺസെടുത്ത പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ ആണ് ഏഷ്യാ കപ്പിൽ ഏറ്റവുമധികം റൺസ് നേടിയത്. റിസ്വാൻ തന്നെയാണ് റാങ്കിംഗിൽ ഒന്നാമത്. എയ്ഡൻ മാർക്രം (ദക്ഷിണാഫ്രിക്ക), ബാബർ അസം (പാകിസ്താൻ), സൂര്യകുമാർ യാദവ് (ഇന്ത്യ) എന്നിവർ…
കൊച്ചി: ആനപ്രേമികളുടെ ആവേശമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് വിലക്കിക്കൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന ഇടുക്കി കേന്ദ്രമായ സൊസൈറ്റി ആണ് കോടതിയെ സമീപിച്ചത്. ആനയുടെ വലതു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടുവെന്ന് കാണിച്ച് 2017ൽ മെഡിക്കൽ സംഘം ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് 2019 ഫെബ്രുവരിയില്‍ ഗുരുവായൂരില്‍ ഗൃഹപ്രവേശത്തിനെത്തിച്ച കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ വിലക്ക് വന്നത്. നിലവില്‍ കര്‍ശന ഉപാദികളോടെ പൊതുപരിപാടികളില്‍ ആനയെ എഴുന്നള്ളിക്കാറുണ്ടായിരുന്നു.
തിരുവനന്തപുരം: റോഡിലെ കുഴികൾക്ക് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്‍റേതല്ലാത്ത റോഡിനും പഴി കേൾക്കേണ്ടി വരുന്നുണ്ട്. റോഡ് നിർമ്മാണത്തിലെ തെറ്റായ രീതികൾ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അറ്റകുറ്റപ്പണികൾ കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ പെരുമ്പാവൂർ-ആലുവ റോഡ് തകർന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കും. അതിന് ശേഷം വിജിലൻസ് അന്വേഷണത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. റോഡപകടങ്ങൾ കുറയ്ക്കാൻ കേരളത്തിലെ റോഡുകളുടെ രൂപകൽപ്പന മെച്ചപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭാരത് ജോഡോ യാത്രയിൽ റോഡുകളുടെ ഗുണനിലവാരത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അതേസമയം രാഹുൽ ഗാന്ധിയുടെ പരാമർശം പോസിറ്റീവായി മാത്രമേ കാണുന്നുള്ളൂവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റോഡുകൾ വികസിപ്പിക്കുമ്പോൾ മാത്രമേ ഡിസൈൻഡ് റോഡുകളാക്കാൻ കഴിയൂവെന്നും അതിന് ജനസാന്ദ്രത തടസ്സമാണെന്നും മന്ത്രി പറഞ്ഞു.
