Author: News Desk

കീവ്: യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ കാർ അപകടത്തിൽപ്പെട്ടു. തലസ്ഥാന നഗരമായ കീവിലൂടെ യാത്ര ചെയ്യുന്നതിനിടെ വ്യാഴാഴ്ചയാണ് സംഭവം. അപകടത്തിൽ സെലെൻസ്കിക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് പ്രസിഡന്‍റിന്‍റെ വക്താവ് സെർജി വിക്കിഫെറോവ് ഫേസ്ബുക്കിലൂടെ അറിയിച്ചു. എസ്കോർട്ട് വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിച്ച സെലെൻസ്കിയുടെ വാഹനവ്യൂഹത്തിന് നേരെ കീവിൽ വച്ച് മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു. അടിയന്തര ചികിത്സ നൽകിയ ശേഷം ഒപ്പമുണ്ടായിരുന്ന ആംബുലൻസിലേക്ക് അദ്ദേഹത്തെ മാറ്റി. ഡോക്ടർമാർ പരിശോധിച്ചെങ്കിലും ഗുരുതരമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി വിക്കിഫെറോവ് പറഞ്ഞു. യുക്രൈനിൽ റഷ്യൻ സൈന്യം ഇപ്പോൾ പല പ്രദേശങ്ങളിൽ നിന്നും പിന്തിരിയുന്നുണ്ട്. അധിനിവേശ പ്രദേശങ്ങളിൽ പലതും യുക്രൈൻ സൈന്യം തിരിച്ചുപിടിച്ചു. റഷ്യൻ സൈന്യം പലയിടത്തുനിന്നും പിൻവാങ്ങി.

Read More

ചെന്നൈ: മകളുടെ സഹപാഠിയെ എലിവിഷം കൊടുത്താണ് കൊലപ്പെടുത്തിയതെന്ന് കാരയ്ക്കലില്‍ അറസ്റ്റിലായ സഹായറാണി മൊഴി നൽകി. കോട്ടുച്ചേരിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ബാലമണികണ്ഠനാണ് വിഷപാനീയം കഴിച്ച് മരിച്ചത്. വീട്ടിൽ നിന്ന് അകലെയുള്ള ഒരു കടയിൽ നിന്നാണ് എലിവിഷം വാങ്ങിയത്. ഇത് ശീതളപാനീയത്തിൽ കലർത്തി സ്കൂളിലെ കാവൽക്കാരൻ വഴി ബാലമണികണ്ഠന് നൽകുകയായിരുന്നു. മകളേക്കാൾ നന്നായി പഠിച്ച് മാർക്ക് നേടിയതിന്‍റെ അസൂയയിലാണ് ബാലമണികണ്ഠനെ കൊലപ്പെടുത്തിയതെന്ന് സഹായറാണി മൊഴിനല്‍കിയതായി പൊലീസ് പറഞ്ഞു. മൂന്നിന് സ്കൂളിന്‍റെ വാർഷിക പരിപാടികൾക്കുള്ള പരിശീലനത്തിനെത്തിയപ്പോഴാണ് സഹായറാണി വിഷം കലർത്തിയ ശീതളപാനീയം സ്കൂളിൽ കൊണ്ടുവന്ന് കാവൽക്കാരൻ മുഖേന ബാലമണികണ്ഠന് നൽകിയത്. വീട്ടിൽ തിരിച്ചെത്തിയപ്പോൾ അസ്വസ്ഥതകൾ ഉണ്ടായി. രാത്രി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

Read More

ബെല്‍ഗ്രേഡ്: സെർബിയയിലെ ബെൽഗ്രേഡിൽ നടന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ വിനേഷ് ഫോഗട്ട് ലോക ചാമ്പ്യൻഷിപ്പിൽ ഒന്നിലധികം മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമെന്ന നേട്ടം സ്വന്തമാക്കി. വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തില്‍ യൂറോപ്യന ചാമ്പ്യൻ സ്വീഡന്‍റെ എമ്മ മാലംഗ്രെനിനെ 8-0ന് പരാജയപ്പെടുത്തിയാണ് 28 കാരിയായ വിനേഷ് വെങ്കല മെഡൽ നേടിയത്. 2019ലാണ് വിനേഷ് തന്‍റെ ആദ്യ ലോക ചാമ്പ്യൻഷിപ്പ് മെഡൽ നേടിയത്.

Read More

കിഫ്ബിക്കെതിരായ അന്വേഷണത്തിൽ കുരുക്ക് മുറുക്കാൻ ഒരുങ്ങുകയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. അന്വേഷണത്തിന്‍റെ വിശദാംശങ്ങൾ അടങ്ങിയ സത്യവാങ്മൂലം 20നകം ഹൈക്കോടതിയിൽ സമർപ്പിക്കും. തെളിവുകൾ സഹിതമാകും വിശദമായ സത്യവാങ്മൂലം സമർപ്പിക്കുക. മുൻ മന്ത്രി തോമസ് ഐസക്കിനെതിരായ കണ്ടെത്തലുകളും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തും. കേസിൽ മുതിർന്ന അഭിഭാഷകനെ രംഗത്തിറക്കാനാണ് തീരുമാനം. കേസിൽ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു ഹാജരാകും. ഇഡിയുടെ അഭ്യർത്ഥനയെ തുടർന്നാണ് നടപടി.

Read More

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ച്, അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തന്നെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിലെ ഹാഷ് മൂല്യം മാറിയ സംഭവത്തിൽ അന്വേഷണം കോടതി സ്റ്റേ ചെയ്തതായും നടി ആരോപിച്ചു. വിചാരണക്കോടതി ജഡ്ജി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അതിജീവിത ആരോപിച്ചു. എന്നാൽ, വിചാരണക്കോടതി ജഡ്ജിക്കെതിരെ എന്ത് അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കേസ് പരിഗണിക്കവേ ഹൈക്കോടതി ചോദിച്ചിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിക്കുക. കേസിന്‍റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ മറ്റൊരു ഹർജിയും വാദം പൂർത്തിയാക്കി വിധി പറയുന്നത് മാറ്റിവെച്ചു.

Read More

കണ്ണൂരിൽ പശുക്കളിൽ പേവിഷബാധയ്ക്കെതിരെ കർശന ജാഗ്രത പുലർത്തുന്നുണ്ടെന്ന് കണ്ണൂർ ജില്ലാ വെറ്ററിനറി സൂപ്രണ്ട് ഡോ. എസ്.ജെ. ലേഖ. വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ ജാഗ്രത പുലർത്താൻ വെറ്ററിനറി സൂപ്രണ്ട് കർഷകർക്ക് നിർദ്ദേശം നൽകി. അണുബാധയുണ്ടെന്ന് സംശയിച്ചാൽ വെറ്ററിനറി ഡോക്ടറുടെ സേവനം തേടാൻ സൂപ്രണ്ട് ആവശ്യപ്പെട്ടു. നായയെ കൂടാതെ മറ്റ് വളർത്തുമൃഗങ്ങൾക്കും വാക്സിൻ നൽകുന്നത് പരിഗണനയിലുണ്ട്. പശുക്കൾ ചത്താൽ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് ധനസഹായം നൽകും. പാലിന്‍റെ ഉപയോഗത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് വെറ്ററിനറി സൂപ്രണ്ട് പറഞ്ഞു. ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം തെരുവുനായ്ക് പ്രതിരോധത്തിന് മുന്നോടിയായി മൃഗസംരക്ഷണ വകുപ്പ് ഇന്ന് യോഗം ചേരും. വാക്സിൻ സംഭരണം, ജീവനക്കാരുടെ വിന്യാസം, അനുബന്ധ സൗകര്യങ്ങൾ എന്നിവ ചർച്ച ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പേവിഷബാധ പ്രതിരോധവും തെരുവുനായ്ക് നിയന്ത്രണവും നടപ്പാക്കണം. മന്ത്രി ചിഞ്ചുറാണിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.

Read More

വെട്ടിപ്രം: പത്തനംതിട്ട വെട്ടിപ്രത്ത് മജിസ്ട്രേറ്റിന് തെരുവുനായയുടെ കടിയേറ്റു. പത്തനംതിട്ട ജനറൽ ആശുപത്രിക്ക് സമീപത്തെ ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനും തെരുവുനായയുടെ കടിയേറ്റു. ബുധനാഴ്ച രാത്രി എട്ട് മണിയോടെ വെട്ടിപ്രത്തും പത്തനംതിട്ട ടൗണിലുമാണ് രണ്ട് സംഭവങ്ങളും നടന്നത്. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനാണ് വെട്ടിപ്രത്ത് തെരുവ് നായയുടെ കടിയേറ്റത്. താമസസ്ഥലത്തിനടുത്തുള്ള മൈതാനത്ത് രാത്രി നടക്കാനിറങ്ങിയപ്പോഴാണ് തെരുവുനായ ആക്രമിച്ചത്. കാലിന് പരിക്കേറ്റു. രാത്രി എട്ട് മണിയോടെ പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ പ്ലാപ്പള്ളി സ്വദേശിക്കും നായയുടെ കടിയേറ്റു.

Read More

ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷൻ യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉസ്ബെക്കിസ്ഥാനിലെത്തും. രണ്ട് ദിവസത്തേക്കാണ് യോഗം നടക്കുന്നത്. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ പറ്റി സൂചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. 20 വര്‍ഷത്തോളം നീണ്ട എസ്.സി.ഒ പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്യുകയും ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ, ഉസ്ബെക്കിസ്ഥാൻ , ഇറാൻ രാഷ്ട്രത്തലവൻമാരുമായി നയതന്ത്ര ചർച്ചകൾ നടത്തും. ഭക്ഷ്യവസ്തുക്കളുടെ വ്യാപാരവും കയറ്റുമതിയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മോദി റഷ്യയുമായി ചർച്ച നടത്തും. എസ്.സി.ഒ അംഗരാജ്യങ്ങളുടെ നേതാക്കൾ, നിരീക്ഷക രാജ്യങ്ങൾ, എസ്.സി.ഒ സെക്രട്ടറി ജനറൽ, എസ്.സി.ഒ റീജിയണൽ ആന്‍റി ടെററിസ്റ്റ് സ്ട്രക്ചർ എക്സിക്യൂട്ടീവ് ഡയറക്ടർ, തുർക്ക്മെനിസ്ഥാൻ പ്രസിഡന്‍റ്, മറ്റ് ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Read More

ന്യൂഡല്‍ഹി: സ്പെഷ്യൽ ഇക്കണോമിക് സോണിലെ എല്ലാ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയൽ. സെസ് മേഖലയിലെ കമ്പനികളിലെ 50 ശതമാനം ജീവനക്കാർക്ക് ഒരു വർഷത്തേക്ക് വർക്ക് ഫ്രം ഹോം നൽകാൻ ജൂലൈയിൽ സർക്കാർ അനുമതി നൽകിയിരുന്നു. ജീവനക്കാരുടെ കുറവ് പരിഹരിക്കുകയും സേവനങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിന്‍റെ ലക്ഷ്യം. രാജ്യത്തുടനീളമുള്ള 350 സ്പെഷ്യൽ ഇക്കണോമിക് സോണുകളിൽ (എസ്ഇസഡ്) ഏകദേശം 20 ലക്ഷത്തോളം ആളുകൾ ജോലി ചെയ്യുന്നുണ്ട്. മൊത്തം കയറ്റുമതിയുടെ 25 ശതമാനമാണ് സെസ്. ഈ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും ഐ.ടി.യോ ഐ.ടി. അനുബന്ധ സേവനങ്ങളോ ലഭ്യമാക്കുന്നവയാണ്. കൊവിഡ് കാലത്ത് സെസ് മേഖലകളിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയതിന്‍റെ ഫലമായി കയറ്റുമതി ഗണ്യമായി വർദ്ധിച്ചതായി മന്ത്രി പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിൽ എല്ലാ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്. സെസിന് പകരമായി ഡവലപ്മെന്‍റ് ഓഫ് എന്‍റർപ്രൈസ് ആൻഡ്…

Read More

ചെന്നൈ: അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ല. ശരീരത്തിലെ അണുബാധയുടെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും, കൂടുതൽ അണുബാധയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സന്ദർശകർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും കഴിഞ്ഞ ദിവസം കോടിയേരിയെ സന്ദർശിച്ചിരുന്നു. ഡോക്ടർമാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ഇരുവരും ചികിത്സയെ കുറിച്ച് ആരാഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും സന്ദർശിച്ചിരുന്നു. ഓഗസ്റ്റ് 29 നാണ് കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദ ബാധിതനായി ചികിത്സയിലാണ് കോടിയേരി.

Read More