Author: News Desk

തിരുവനന്തപുരം: കെഎസ്ആർടിസി പുതുതായി വാങ്ങുന്ന ബസുകളിൽ 25 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്ന് മന്ത്രി ആന്‍റണി രാജു. കെ.എസ്.ഇ.ബി ജില്ലയിൽ സ്ഥാപിച്ച 145 ചാർജിംഗ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബസുകള്‍ വാങ്ങാന്‍ കിഫ്ബി വഴി 756 കോടി രൂപ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കും. ചാർജിംഗ് സ്റ്റേഷനുകളുടെ ദൗർലഭ്യം, ഒറ്റ ചാർജിൽ യാത്ര ചെയ്യുന്ന ദൂരം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിച്ചാൽ ആളുകളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകർഷിക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടം വിദ്യുത് ഭവനിൽ ചാർജിംഗ് സ്റ്റേഷന്‍റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ജില്ലയിൽ ആകെ 141 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളും പട്ടം വൈദ്യുതി ഭവൻ, പരുത്തിപ്പാറ, നെയ്യാറ്റിൻകര, അവനവഞ്ചേരി എന്നിവിടങ്ങളിൽ നാല് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. കെഎസ്ഇബിക്ക് സംസ്ഥാനത്തൊട്ടാകെ 56 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും 1165 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളുമുണ്ട്.

Read More

തിരുവനന്തപുരം: അഖിലേന്ത്യാ ഐ.ടി.ഐ ട്രേഡ് ടെസ്റ്റിന്‍റെ ഫലം പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ കുട്ടികൾക്ക് വൻ വിജയം. 76 പരിശീലന പദ്ധതി ട്രേഡുകളിൽ 54 എണ്ണത്തിലും കേരളത്തിൽ നിന്നുള്ള കുട്ടികളാണ് ഒന്നാമതെത്തിയത്. സംസ്ഥാനത്ത് പരീക്ഷയെഴുതിയ 50000 ഉദ്യോഗാർത്ഥികളിൽ 92 ശതമാനവും വിജയിച്ചുവെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അഖിലേന്ത്യാ റാങ്ക് ജേതാക്കളുടെ പട്ടികയിൽ പുരുഷവിഭാഗത്തിൽ 75 ട്രെയിനികളും വനിതാവിഭാഗത്തിൽ 82 ട്രെയിനികളുമുണ്ട്. ഇതിൽ 13 ട്രേഡുകളിലായി പുരുഷവിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും റാങ്കുകളും വനിതാ വിഭാഗത്തിൽ 16 ട്രേഡുകളിൽ ഒന്നും രണ്ടും മൂന്നും റാങ്കുകളും കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ കരസ്ഥമാക്കി. വിജയികളെ മന്ത്രി അഭിനന്ദിച്ചു. കഴക്കൂട്ടത്തെ സർക്കാർ വനിതാ ഐ.ടി.ഐയിൽ സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്) പൂർത്തിയാക്കി 600 ൽ 600 മാർക്ക് നേടിയ അനീഷയ്ക്ക് ‘ടോപ്പർ എമങ് ദി ടോപ്പേഴ്‌സ്’ അവാർഡ് ലഭിച്ചു. അനീഷ, കോഴിക്കോട് ഗവ.വനിതാ ഐ.ടി.ഐയിലെ കെ.പി. ശിശിരാബാബു, മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ നാഷണൽ റാങ്ക് ജേതാവ് അഭിനന്ദാ സത്യൻ,…

Read More

കൊച്ചി: സ്വതന്ത്ര സോഫ്റ്റ് വെയർ -ഹാർഡ് വെയർ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്റെ കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയർ സെന്‍റർ സ്ത്രീകൾക്കായി പരിശീലനം സംഘടിപ്പിക്കുന്നു. വിവിധ കാരണങ്ങളാൽ ജോലിയിൽ നിന്ന് വിട്ടുനിന്നവർക്ക് ഐടി മേഖലയിൽ വീണ്ടും പ്രവർത്തിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. 15 ദിവസത്തെ ‘ബാക്ക് ടു വർക്ക്’ അസോസിയേഷൻ പ്രോഗ്രാം സോഫ്റ്റ്‌വെയർ ടെസ്റ്റിംഗിൽ ആണ് പരിശീലനം നൽകുന്നത്. വിവാഹം, മാതൃത്വം, കുടുംബ പരിമിതികൾ, കുടുംബ ഉത്തരവാദിത്തം, വ്യക്തിപരമായ താൽപ്പര്യങ്ങൾ മുതലായവ മൂലം കരിയർ നഷ്ടപ്പെട്ട സ്ത്രീകളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഒക്ടോബർ ആറിന് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ icfoss പരിശീലന കേന്ദ്രത്തിൽ പരിശീലനം ആരംഭിക്കും. പ്രായപരിധിയില്ലാതെ പങ്കെടുക്കാം. സോഫ്റ്റ് വെയർ ടെസ്റ്റിംഗ്/ ഡെവലപ് മെന്‍റ്/ കോഡിങ്ങിൽ പരിജ്ഞാനമുള്ള icfoss.in/events വഴി രജിസ്റ്റർ ചെയ്യുന്ന ആദ്യ 30 പേർക്ക് പങ്കെടുക്കാം. 1000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 1. 2019-2022 മാർച്ച് കാലയളവിൽ ‘ബാക്ക്…

Read More

കൊച്ചി: സോളാർ ലൈംഗിക പീഡനക്കേസിൽ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കിയെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. കേസ് അന്വേഷിച്ച സി.ബി.ഐയോടും സർക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ നാല് പേർക്കെതിരെ മാത്രമാണ് അന്വേഷണം നടത്തുന്നതെന്ന് പരാതിക്കാരി ഹർജിയിൽ ആരോപിക്കുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 14 പേരെ ഒഴിവാക്കിയെന്നും ഹർജിയിൽ പറയുന്നു. തന്നെ ലൈംഗികമായി പീഡിപ്പിച്ച ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നീളുന്നില്ലെന്ന് പരാതിക്കാരി പറഞ്ഞു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. സി.ബി.ഐ ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഒരു കേസിൽ മാത്രമാണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. തന്നെ ദുരുപയോഗം ചെയ്ത എല്ലാവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം.

Read More

കുവൈറ്റ് സിറ്റി: ഉപയോക്താക്കളെ നേരിട്ട് പണമടയ്ക്കാൻ അനുവദിക്കുന്ന ആപ്പിൾ ഇങ്കിന്‍റെ മൊബൈൽ പേയ്മെന്‍റ് സേവനമായ “ആപ്പിൾ പേ” അടുത്ത മാസത്തോടെ കുവൈറ്റിൽ ആരംഭിക്കും. കുവൈറ്റിലെ ആപ്പിൾ പേ സേവനത്തിന്‍റെ ആപ്പ് ഉടൻ സജീവമാക്കാൻ ധനകാര്യ മന്ത്രാലയവുമായി ആപ്പിൾ ധാരണയിലെത്തിയതായി അധികൃതർ അറിയിച്ചു. അടുത്ത ഒക്ടോബറിൽ ഉപഭോക്താക്കൾക്കായി സേവനം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ പ്രാദേശിക ബാങ്കുകൾ ഇതിനകം ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ‘ആപ്പിൾ പേ’ സേവനം ഉപഭോക്താക്കൾക്ക് ‘ഐഫോൺ’ വഴിയും സ്മാർട്ട് വാച്ച് വഴിയും പേയ്മെന്‍റുകൾ നടത്താൻ അനുവദിക്കുന്നു. ഒരു പേയ്മെന്‍റ് കാർഡ് ഉപയോഗിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ, വിവിധ പർച്ചേസ് ചാനലുകൾ വഴിയുള്ള സാമ്പത്തിക പേയ്മെന്‍റുകൾ ഈ സേവനത്തിന്‍റെ ഉപയോഗം വഴി സുഗമമാക്കുകയും ലളിതമാകുകയും ചെയ്യുന്നു.

Read More

അബുദാബി: 6,500 വർഷം പഴക്കമുള്ള കെട്ടിടാവശിഷ്ടങ്ങളും ഉപകരണങ്ങളും അബുദാബിയിലെ ഗാക്ക ദ്വീപിൽ നിന്ന് കണ്ടെത്തി. നിയോലിത്തിക് കാലഘട്ടത്തിൽ കല്ലുകൊണ്ട് നിർമ്മിച്ച കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളും അക്കാലത്ത് ഉപയോഗിച്ചിരുന്ന പാത്രങ്ങളും ശിലാ ഉപകരണങ്ങളും കണ്ടെത്തിയതായി അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ് അറിയിച്ചു. അബുദാബി എമിറേറ്റിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള ഗാക്ക ദ്വീപിൽ ഏകദേശം 6500 വർഷങ്ങൾക്ക് മുമ്പ് മനുഷ്യർ അധിവസിച്ചിരുന്നതായി ഇത് സൂചിപ്പിക്കുന്നു.

Read More

അബുദാബി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 ഉച്ചകോടിയിൽ അതിഥി രാജ്യമായി യു.എ.ഇ. 2023 സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് ഒമാൻ, ഈജിപ്ത്, മൊറീഷ്യസ്, നെതർലൻഡ്, നൈജീരിയ, സിംഗപ്പൂർ, സ്പെയിൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളെയും ക്ഷണിക്കും. ഡിസംബർ ഒന്നിന് ഇന്ത്യ ജി-20 അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനൊരുങ്ങുന്നതിനിടെയുള്ള ആദ്യ പ്രഖ്യാപനമാണിത്. അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇന്തോനീഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി , ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ് എന്നീ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേർന്നതാണ് ജി-20.

Read More

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് മുൻഗണന നൽകുന്നതിനായി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് യൂറോപ്യൻ യൂണിയൻ കോടതി ഗൂഗിളിന് കനത്ത പിഴ ചുമത്തി. യൂറോപ്യൻ കമ്മിഷൻ ചുമത്തിയ 4.3 ബില്യൺ യൂറോ (34,087 കോടി രൂപ) പിഴയ്ക്കെതിരെ യൂറോപ്യൻ ജനറൽ കോടതിയിൽ ഗൂഗിൾ നൽകിയ അപ്പീൽ പരാജയപ്പെട്ടു. എന്നാൽ കമ്മീഷൻ അനുവദിച്ച തുകയിൽ നേരിയ കുറവ് വരുത്തിയ കോടതി 412.5 ദശലക്ഷം യൂറോ (32,699.86) പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു. ഗൂഗിളിന്‍റെ സെർച്ച് എഞ്ചിന് പ്രയോജനം ലഭിക്കുന്നതിനായി ആൻഡ്രോയിഡ് ഉപകരണ നിർമ്മാതാക്കൾക്ക് ഗൂഗിൾ നിയമവിരുദ്ധമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി യൂറോപ്യൻ യുണിയൻ കോടതി നിരീക്ഷിച്ചു. യൂറോപ്യൻ യൂണിയൻ ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിത്. കേസ് അടിസ്ഥാന രഹിതവും തെറ്റായ ആരോപണങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമാണെന്ന് ഗൂഗിൾ പറയുന്നു.

Read More

ജനീവ: യുഎസിലും ബ്രിട്ടനിലും കോവിഡിന്റെ പുതിയ വകഭേദം പടരുന്നുണ്ടെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവിഭാഗമായ ബി എ.4.6 ആണ് വ്യാപകമായി പടരുന്നത്. ഇപ്പോൾ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നത് ഭാവിയിൽ മറ്റൊരു കോവിഡ് തരംഗം കൂടി വന്നേക്കാം എന്നാണ്. ഭാവിയിൽ മറ്റൊരു കോവിഡ് തരംഗം പ്രതീക്ഷിക്കുന്നുവെന്നും ലോകമെമ്പാടുമുള്ള എല്ലാ സർക്കാരുകളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. നിലവിൽ പകർച്ചവ്യാധി അവസാനിക്കാറായിട്ടില്ല. കഠിനാധ്വാനത്തോടെ പ്രവർത്തിച്ച് കോവിഡ് -19നെ അതിജീവിക്കാനുള്ള സമയമാണിത്. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ​ഗബ്രീഷ്യസ് പറഞ്ഞു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും വൈറസ് ഇപ്പോഴും തീവ്രമായി പടരുന്നുണ്ടെന്നും എന്നാൽ ലോകാരോഗ്യ സംഘടനയ്ക്ക് മുന്നിൽ വളരെ കുറച്ച് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഉണ്ടായേക്കാവുന്ന തരംഗങ്ങൾ മരണനിരക്ക് വർദ്ധിപ്പിക്കുമെന്ന് ഇതിനർത്ഥമില്ല. ഇതിനെ നേരിടാനുള്ള മാർഗങ്ങൾ നമ്മുടെ പക്കലുണ്ടെന്നും ടെഡ്രോസ് അഥനോ ​ഗബ്രീഷ്യസ് പറഞ്ഞു.  

Read More

തിരുവനന്തപുരം: കേരള ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മലപ്പുറം തുറക്കൽ സ്വദേശി എം.ഫായിസ് അഹമ്മദ് ഒന്നാം റാങ്ക് നേടി. തിരുവനന്തപുരം തിരുമല സ്വദേശിനി അതുല്യ രണ്ടാം റാങ്കും തിരുവനന്തപുരത്ത് നിന്നുള്ള ലോറ തോമസ് മൂന്നാം റാങ്കും കരസ്ഥമാക്കി. തൃശ്ശൂരിൽ നിന്നുള്ള കെ.എ.മരിയ സൂസനാണ് നാലാം സ്ഥാനം. കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തിയ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലെ സ്കോറിനും യോഗ്യതാ പരീക്ഷയിലെ മാർക്കിനും തുല്യ പരിഗണന നൽകിയാണ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. ഫലം അറിയാൻ: www.cee.kerala.gov.in ഹെൽപ്പ് ലൈൻ നമ്പർ: 04712525300. റാങ്ക് ലിസ്റ്റിലുള്ള 2880 വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ പെൺകുട്ടികളാണ്, 1904 പേർ. ആദ്യ 10 റാങ്കുകാരിൽ എട്ടുപേർ പെൺകുട്ടികളാണ്. 68 പെൺകുട്ടികളാണ് ആദ്യ 100 റാങ്കുകളിൽ ഇടം നേടിയത്.

Read More