- സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ.
- ‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു
- കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ
- രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി
- എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം’
- കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
- ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
Author: News Desk
ന്യൂഡല്‍ഹി: മോചനദ്രവ്യത്തിനായി രഹസ്യമായി ആൻഡ്രോയിഡ് ഫോൺ എൻക്രിപ്റ്റ് ചെയ്യാൻ കഴിയുന്നതും അൺഇൻസ്റ്റാൾ ചെയ്യാൻ ബുദ്ധിമുട്ടുള്ളതുമായ ഒരു പുതിയ മൊബൈൽ ബാങ്കിംഗ് ട്രോജൻ വൈറസ് – സോവ – ഇന്ത്യൻ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതായി ഫെഡറൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ മുന്നറിയിപ്പ്. ജൂലൈയിൽ ഇന്ത്യൻ സൈബർ സ്പേസിൽ ആദ്യമായി കണ്ടെത്തിയതിന് ശേഷം വൈറസ് അതിന്‍റെ അഞ്ചാമത്തെ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. സോവ ആൻഡ്രോയിഡ് ട്രോജൻ ഉപയോഗിച്ച് ഒരു പുതിയ തരം മൊബൈൽ ബാങ്കിംഗ് മാൽവെയർ ക്യാമ്പെയിൻ ഇന്ത്യൻ ബാങ്കിംഗ് ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതായി സിഇആർടി-ഇൻ റിപ്പോർട്ട് ചെയ്തു. ഈ മാൽവെയറിന്‍റെ ആദ്യ പതിപ്പ് 2021 സെപ്റ്റംബറിൽ അണ്ടർഗ്രൗണ്ട് മാർക്കറ്റുകളിൽ വിൽപ്പനയ്ക്ക് പ്രത്യക്ഷപ്പെട്ടു. കീ ലോഗിംഗ്, കുക്കികൾ മോഷ്ടിക്കൽ, ആപ്ലിക്കേഷനുകളുടെ ശ്രേണിയിലേക്ക് തെറ്റായ ഓവർലേകൾ ചേർക്കുക എന്നിവയിലൂടെ ഉപയോക്താക്കളുടെ പേരുകളും പാസ്വേഡുകളും കൈക്കലാക്കാനുള്ള കഴിവ് ഈ ട്രോജൻ വൈറസിനുണ്ട്.
തിരുവനന്തപുരം: കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം നമ്മുടെ ജലസ്രോതസ്സുകളെ സാരമായി ബാധിച്ചിട്ടുണ്ട്. കിണറ്റിലെ വെള്ളം ഒരു ദിവസം കൊണ്ട് താഴ്ന്നു പോകുന്നു, പെട്ടെന്ന് ഗുണനിലവാരം കുറയുകയും ഉപയോഗശൂന്യമാവുകയും ചെയ്യുന്നു, അങ്ങനെ നിരവധി പ്രശ്നങ്ങളുണ്ട്. വെള്ളപ്പൊക്കത്തിൽ വെള്ളം കയറിയാൽ കുടിവെള്ള സ്രോതസ്സുകൾ മലിനമാകാം. ഇത് പല രോഗങ്ങൾക്കും കാരണമാകും. പലപ്പോഴും, നിറവ്യത്യാസം നോക്കി വെള്ളം മലിനമാണോ എന്ന് നാം തീരുമാനിക്കാറുണ്ട്. പക്ഷേ, യഥാർത്ഥത്തിൽ അങ്ങനെയല്ല അത് പരിശോധിക്കേണ്ടത്. വെള്ളത്തിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ നിരവധി മാർഗങ്ങളുണ്ട്. കിണറ്റിൽ മലിനജലം കലർന്നിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ഏറ്റവും എളുപ്പമാർഗമാണ് അമോണിയക്കൽ നൈട്രജൻ പരിശോധന. സാധാരണ കുടിവെള്ളത്തിൽ അമോണിയക്കൽ നൈട്രജൻ പരിശോധിക്കാറില്ല. കാരണം ഇത് മലിനജലത്തിന്‍റെ ഗുണനിലവാര ഘടകമാണ്. എന്നിരുന്നാലും, വെള്ളപ്പൊക്കത്തിന് ശേഷമോ അല്ലെങ്കിൽ മലിനജലം കിണറ്റിൽ പ്രവേശിച്ചതായി സംശയം തോന്നുമ്പോഴോ അമോണിയക്കൽ നൈട്രജൻ പരിശോധിക്കണം. ധാരാളം ജൈവമാലിന്യങ്ങൾ കിണറ്റിലെത്തുമ്പോൾ മാത്രമേ അമോണിയക്കൽ നൈട്രജന്‍റെ അളവ് വർദ്ധിക്കുകയുള്ളൂ. ആ വെള്ളം കുടിക്കാൻ നല്ലതല്ല.
അബുദാബി: ഒരു വര്‍ഷത്തേക്ക് എത്ര തവണ വേണമെങ്കിലും സൗജന്യമായി വിമാന യാത്ര നടത്താനുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കി യാത്രക്കാരി. അബുദാബി ആസ്ഥാനമായുള്ള ബജറ്റ് വിമാനക്കമ്പനിയായ എയർ അറേബ്യയാണ് യാത്രക്കാരിക്ക് ടിക്കറ്റ് നൽകിയത്. ഈ യാത്രക്കാരിയിലൂടെയാണ് എയർ അറേബ്യയുടെ വിമാനങ്ങളിൽ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നത്. ഇതേതുടർന്നാണ് ഇവർക്ക് സമ്മാനം ലഭിച്ചത്. ചൊവ്വാഴ്ച എയർ അറേബ്യ 10 ലക്ഷം യാത്രക്കാരെന്ന നാഴികക്കല്ല് പിന്നിട്ടു. എയർ അറേബ്യയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സമ്മാന ജേതാവിന് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാനുള്ള ടിക്കറ്റുകൾ ലഭിക്കുമെന്നും അടുത്ത ഒരു വർഷത്തേക്ക് ഇത് ഉപയോഗിക്കാമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച അബുദാബിയിൽ നിന്ന് ജോർജിയൻ തലസ്ഥാനമായ ടിബിലിസിയിലേക്ക് പോകുകയായിരുന്ന യാത്രക്കാരിക്കാണ് എയർലൈനിന്‍റെ സമ്മാനം. അബുദാബി വിമാനത്താവളത്തിൽ എയർ അറേബ്യ ജീവനക്കാർ ഇവർക്ക് പ്രത്യേക സ്വീകരണം നൽകി. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഹബ്ബിൽ നിന്ന് ലോകമെമ്പാടുമുള്ള 25 നഗരങ്ങളിലേക്ക് 8,000 ലധികം…
തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശയാത്ര ജനങ്ങളെ ബോധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വിദേശയാത്രയിലൂടെ 300 കോടി രൂപയുടെ നിക്ഷേപം വന്നു എന്ന വാദം ശരിയല്ല. മന്ത്രിമാർ വിദേശത്ത് പോയി മസാല ബോണ്ടുകൾ മാത്രമാണ് കൊണ്ടുവന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. വിദേശയാത്രയുടെ ഗുണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്ര ഐതിഹാസിക യാത്രയായി മാറുമെന്ന് വിഡി സതീശൻ അഭിപ്രായപ്പെട്ടു. ഭാരത് ജോഡോ യാത്രയ്ക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. 29ന് കേരള അതിർത്തി കടക്കുന്നതുവരെ മെച്ചപ്പെട്ട സംഘാടനം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയെയും ഫാസിസത്തെയും വിമർശിക്കുമ്പോൾ സി.പി.ഐ(എം) അസ്വസ്ഥരാകുന്നത് എന്തുകൊണ്ടാണ്? എകെജി സെന്‍ററിൽ നിന്നല്ല യാത്രയുടെ റൂട്ട് തീരുമാനിക്കുന്നതെന്നും വിഡി സതീശൻ പരിഹസിച്ചു. കെ ഫോണിൽ സമ്പൂർണ ദുരൂഹതയുണ്ടെന്നും വിഡി സതീശൻ ആരോപിച്ചു. കെ ഫോൺ അതിന്‍റെ തുടക്കം മുതൽ ഒരു നിഗൂഢതയാണ്. ടെൻഡർ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കരാർ നൽകിയത്. 83 ശതമാനം പൂർത്തിയായിട്ടും ഒരാൾക്ക് പോലും…
ന്യൂഡൽഹി: സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ഏജൻസികളെ നിയന്ത്രിക്കാൻ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിയേക്കും. ഇത് സംബന്ധിച്ച നിർദ്ദേശം ഗതാഗത മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. എല്ലാ സെക്കൻഡ് ഹാൻഡ് വാഹന വിൽപ്പന ഏജൻസികളും അതാത് സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പിൽ രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള നിബന്ധനകൾ ഏർപ്പെടുത്താനാണ് നീക്കം. സെക്കൻഡ് ഹാൻഡ് വെഹിക്കിൾ ഡീലറെ വിൽപ്പനയ്ക്കായി ഒരു വാഹനം ഏൽപ്പിച്ചുകഴിഞ്ഞാൽ, പിന്നീട് അത് പുതിയ ഉടമയുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നതുവരെ ഡീലർ വാഹനത്തിന്‍റെ ‘കൽപിത ഉടമ’ ആയിരിക്കും എന്നതാണ് പ്രധാന നിബന്ധന. ഈ കാലയളവിൽ വാഹനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും ഡീലർ ഉത്തരവാദിയായിരിക്കും. വാഹനം ഡീലർക്ക് കൈമാറിയാലുടൻ ഡീലർമാരുടെ സമ്മതപത്രം സഹിതം ഉടമ ഓൺലൈനായി ബന്ധപ്പെട്ട ആർടിഒയെ അറിയിക്കണം. ഡീലർമാർ ആർടിഒയിലും രജിസ്റ്റർ ചെയ്യണം. വാഹനം വിറ്റതിന് ശേഷവും പഴയ ഉടമയുടെ പേരിൽ നിന്ന് രേഖകൾ നീക്കം ചെയ്യാതെ വാഹന ഉടമകൾ കുടുങ്ങുന്ന സാഹചര്യത്തിലാണിത്. വാഹനം ഡീലർമാർക്ക് കൈമാറി കഴിഞ്ഞാൽ, ഡ്യൂപ്ലിക്കേറ്റ്…
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ്, ഭാരവാഹികൾ, എ.ഐ.സി.സി അംഗങ്ങൾ എന്നിവരെ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള ചുമതല എ.ഐ.സി.സി പ്രസിഡന്‍റ് സോണിയാ ഗാന്ധിക്ക്. പാര്‍ട്ടി ജനറല്‍ ബോഡി യോഗമാണ് സോണിയയെ ഇതിനായി ചുമതലപ്പെടുത്തിയത്. രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയം നേതാക്കൾ ഏകകണ്ഠമായി അംഗീകരിച്ചു. കെ സുധാകരൻ തന്നെ മത്സരമില്ലാതെ പ്രസിഡന്‍റായി തുടരാനാണ് നിലവിലെ ധാരണ. ഡൽഹിയിൽ നിന്ന് സുധാകരന്‍റെയും ഭാരവാഹികളുടെയും പേരുകൾ സോണിയാ ഗാന്ധി ഉടൻ പ്രഖ്യാപിക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ ജനറൽ ബോഡി യോഗം ഇന്ന് ചേർന്നു. റിട്ടേണിംഗ് ഓഫീസർ ജി. പരമേശ്വരയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
മോട്ടറോള മറ്റൊരു സ്മാർട്ട്ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മോട്ടറോള എഡ്ജ് 30 ഫ്യൂഷൻ സ്മാർട്ട്ഫോണാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 888+ പ്രോസസറുകളിലാണ് ഈ സ്മാർട്ട്ഫോണുകൾ പ്രവർത്തിക്കുന്നത്. ഡിസ്പ്ലേയുടെ സവിശേഷതകൾ പരിശോധിച്ചാൽ, ഈ സ്മാർട്ട്ഫോണുകൾക്ക് 6.55 ഇഞ്ച് എച്ച്ഡി + പിഒഎൽഇഡി ഡിസ്പ്ലേയും 2400 × 1080 പിക്സൽ റെസല്യൂഷനും ലഭിക്കും. കൂടാതെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത്. ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇൻ്റേർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.
കോട്ടയം: സർവകലാശാല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളുടെ സ്വയംഭരണാധികാരം ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്നും, നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വയംഭരണാവകാശത്തിൽ വെള്ളം ചേർക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കരുതെന്നും, റബ്ബർ സ്റ്റാമ്പായി പ്രവര്‍ത്തിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗ്യതയില്ലാത്ത ബന്ധുക്കളെ സർവകലാശാലകളിൽ നിയമിക്കാൻ അനുവദിക്കില്ല. സർവകലാശാലകളെ രാഷ്ട്രീയമായി ഏറ്റെടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അറിയാതെ എങ്ങനെയാണ് തന്‍റെ സ്റ്റാഫിന്‍റെ ബന്ധുവിനെ നിയമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ചാൻസലർ സ്ഥാനം ഒഴിയാൻ തയ്യാറായപ്പോൾ തീരുമാനത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി തനിക്ക് നാല് കത്തുകൾ അയച്ചുവെന്നും അവയിലെല്ലാം സർക്കാരിന് ചില ഉത്തരവാദിത്തമുണ്ടെന്നും, അത് പാലിക്കാനാകില്ലെങ്കിൽ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നാണ് താൻ പറയുന്നതെന്നും ഗവർണർ പറഞ്ഞു.
മൈസൂരു: അന്ധവിശ്വാസ വിരുദ്ധ നിയമം പ്രാബല്യത്തിലുള്ള കർണാടകയിൽ സർവകലാശാലാ അധ്യാപകന് നേരെ അജ്ഞാത സംഘം മന്ത്രവാദം നടത്തിയെന്നാണ് ആരോപണം. മൈസൂരുവിലെ കർണാടക സ്റ്റേറ്റ് ഓപ്പണ് യൂണിവേഴ്സിറ്റി കാമ്പസിൽ ജേണലിസം വിഭാഗം മേധാവിയായിരുന്ന അസോസിയേറ്റ് പ്രൊഫസറായ തേജസ്വി നവിലൂരിനെതിരെ മന്ത്രവാദം നടത്തിയെന്നാണ് ആരോപണം. കുങ്കുമം പൂശിയ ഇറച്ചി, മുടി, മഞ്ഞൾപ്പൊടി, വള കഷണങ്ങൾ, പാതി കീറിയ അധ്യാപകന്‍റെ ഫോട്ടോ എന്നിവ ഓഫീസ് മുറിയിൽ നിന്ന് കണ്ടെത്തി. അധ്യാപകനെ സർവകലാശാലയിൽ നിന്ന് പുറത്താക്കാൻ മന്ത്രവാദം നടത്തിയെന്നാണ് ആരോപണം. സംഭവം പുറത്തറിഞ്ഞതോടെ ജേണലിസം വിഭാഗം മേധാവി രജിസ്ട്രാർക്ക് പരാതി നൽകിയതായി സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ വിദ്യാശങ്കർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നവീകരണം നടക്കുന്ന പഴയ കെട്ടിടത്തിലെ ഒരു മുറിയിലാണ് മന്ത്രവാദം നടന്നത്. ഈ മുറിയിൽ സിസിടിവി ക്യാമറകളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ ആരാണ് സംഭവത്തിന് പിന്നിലെന്ന് അറിയില്ലെന്ന് സർവകലാശാല വൃത്തങ്ങൾ അറിയിച്ചു.
കാബൂള്‍: ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന പാകിസ്ഥാന്‍റെ വാദം നിഷേധിച്ച് താലിബാൻ. മൗലാന മസൂർ അസ്ഹർ അഫ്ഗാനിസ്ഥാനിലല്ല, പാകിസ്ഥാനിലാണെന്ന് താലിബാൻ വക്താവ് സബീഉല്ല മുജാഹിദ് പറഞ്ഞു. മൗലാന മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ അഫ്ഗാനിസ്ഥാന് കത്തയച്ചതിന് പിന്നാലെയാണ് താലിബാൻ വക്താവിന്‍റെ പ്രതികരണം. മൗലാന മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ, കൻഹാർ മേഖലകളിൽ ഉണ്ടായിരിക്കാനാണ് സാധ്യതയെന്നും പാകിസ്ഥാൻ അയച്ച കത്തിൽ പറയുന്നു.
