Author: News Desk

ബാസല്‍: ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചു. 2022 ലെ ലേവര്‍ കപ്പിന് ശേഷം ടെന്നീസ് നിർത്തുമെന്ന് ഫെഡറർ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. എക്കാലത്തെയും മികച്ച ടെന്നീസ് കളിക്കാരിലൊരാളായ ഫെഡറർ 20 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. സ്വിറ്റ്സർലൻഡ് സ്വദേശിയായ ഫെഡറർ ദീർഘകാലമായി ലോക ഒന്നാം നമ്പർ താരമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പരിക്കുമൂലം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഫെഡറര്‍. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് പലപ്പോഴും വില്ലനായത്. 24 വർഷത്തെ കരിയറാണ് അദ്ദേഹം അവസാനിപ്പിച്ചത്. ഇക്കാലയളവിൽ 103 കിരീടങ്ങൾ നേടി.

Read More

കൊല്ലം: കൊല്ലം മെഡിക്കൽ കോളേജിന്‍റെ വികസനത്തിനായി 22,91,67,000 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മെഡിക്കൽ കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് വിവിധ അത്യാധുനിക ഉപകരണങ്ങൾക്കും ആശുപത്രി സാമഗ്രികൾക്കുമായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. കൊല്ലം മെഡിക്കൽ കോളേജിന്‍റെ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൊല്ലം മെഡിക്കൽ കോളേജിന് നഴ്സിംഗ് കോളേജ് അനുവദിച്ചിട്ടുണ്ട്. ഈ വർഷം തന്നെ ക്ലാസുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആദ്യമായാണ് കൊല്ലം മെഡിക്കൽ കോളേജിൽ പിജി കോഴ്സ് ആരംഭിച്ചത്. കാത്ത് ലാബ് ഉൾപ്പെടെയുള്ള അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ പ്രവർത്തനസജ്ജമാക്കി. ആദ്യ എംബിബിഎസ് ബാച്ച് പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ആരംഭിച്ചു. 2022-23 വർഷത്തേക്കുള്ള എംബിബിഎസ് വിദ്യാർത്ഥികളുടെ പ്രവേശനത്തിന് ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) അംഗീകാരം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Read More

ലാഹോര്‍: 2022ലെ ടി20 ലോകകപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു. ബാബർ അസം ആണ് നായകൻ. സ്റ്റാർ ബൗളർ ഷഹീൻ അഫ്രീദി പരിക്കിൽ നിന്ന് മോചിതനായി ടീമിൽ തിരിച്ചെത്തി. ഏഷ്യാ കപ്പില്‍ നിറം മങ്ങിയ ഫഖര്‍ സമാന്‍ ആദ്യ പതിനഞ്ചില്‍ നിന്ന് പുറത്തായി. ശദബ് ഖാനാണ് വൈസ് ക്യാപ്റ്റൻ. ബാറ്റിങ്ങില്‍ ബാബർ അസം, മുഹമ്മദ് റിസ്വാൻ, ആസിഫ് അലി, ഇഫ്തിഖർ അഹമ്മദ്, ഖുഷ്ദില്‍ ഷാ എന്നിവരുണ്ട്. ശദബ് ഖാനെപ്പോലുള്ള ഓൾറൗണ്ടർമാരുടെ കരുത്തും പാകിസ്താന് ഗുണം ചെയ്യും. ബൗളിംഗ് നിരയിലാണ് പാകിസ്താന്‍റെ പ്രതീക്ഷകൾ. ഷഹീന്‍ അഫ്രീദി നയിക്കുന്ന ബൗളിങ് വിഭാഗത്തില്‍ നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നൈന്‍ തുടങ്ങിയവരുണ്ട്. ആറാഴ്ചത്തെ വിശ്രമത്തിനുശേഷമാണ് അഫ്രീദി ടീമില്‍ തിരിച്ചെത്തിയത്.

Read More

മൂന്നാർ: മൂന്നാറിൽ തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീയെ പുലി ആക്രമിച്ചു. മൂന്നാർ സ്വദേശിനി ഷീല ഷാജിയാണ് ആക്രമിക്കപ്പെട്ടത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സ്ഥലത്തിനടുത്തുള്ള കാട്ടില്‍ നിന്നാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കല്ല് ശേഖരിക്കാൻ കാട്ടിലേക്ക് പോയപ്പോഴായിരുന്നു ആക്രമണം. പുലിയുടെ മുന്നിൽ പെട്ട തൊഴിലാളികൾ പുറം തിരിഞ്ഞ് ഓടുന്നതിനിടെ അവസാനമുണ്ടായിരുന്ന ഷീലയെ പുലി പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു ഷീല നിലവിളിച്ച് ഓടിയതോടെ പുലി പിന്തിരിഞ്ഞ് പോയി. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഷീല ആശുപത്രിയിൽ ചികിത്സ തേടി.

Read More

മ്യൂണിക്: ജർമ്മനി ഹൈഡ്രജൻ ട്രെയിനുകളുടെ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു. ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനുകൾ ജർമ്മനിയിൽ ഓടിത്തുടങ്ങി. ലോവർ സാക്സോണിയയിൽ നേരത്തെ സർവീസ് നടത്തിയിരുന്ന 15 ഡീസൽ ട്രെയിനുകൾക്ക് പകരമായിട്ടാണ് ഇവ സര്‍വീസ് ആരംഭിച്ചത്. ട്രെയിനുകളുടെ പരീക്ഷണം വർഷങ്ങൾക്ക് മുൻപ് നടന്നിരുന്നു. കഴിഞ്ഞ വർഷമാണ് സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് കാരണം ഇത് വൈകി. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ട്രെയിനുകൾ നിർമ്മിക്കുന്ന ആള്‍സ്റ്റോം ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. ഈ ട്രെയിനുകൾ ലോവർ സാക്സൺ പട്ടണങ്ങളായ കക്‌സ് ഹേവന്‍, ബ്രെമർ ഹേവന്‍, ബ്രെമർ വോര്‍ദെ, ബക്‌സ്ടീഹൂഡ് എന്നിവയിലൂടെ കടന്നുപോകും. ജർമ്മൻ റെയിൽ കമ്പനിയായ എല്‍എന്‍വിജി ആൾസ്റ്റോമിന്‍റെ സഹകരണം തേടിയിട്ടുണ്ട്. ഓക്സിജനുമായി സംയോജിപ്പിച്ചാണ് ഹൈഡ്രജൻ ഉപയോഗിക്കുന്നത്.

Read More

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനെ തീരുമാനിക്കാൻ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തി കെ.പി.സി.സി ജനറൽ ബോഡിയിൽ പ്രമേയം അവതരിപ്പിച്ചു. രമേശ് ചെന്നിത്തലയാണ് പ്രമേയം അവതരിപ്പിച്ചത്. കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി തുടരുമെന്നാണ് നിലവിലെ ധാരണ. സംഘടനാ തിരഞ്ഞെടുപ്പിന്‍റെ സാഹചര്യമായതിനാൽ അതുവരെ സുധാകരൻ കാവൽ പ്രസിഡന്‍റായി തുടരും. പ്രസിഡന്‍റ്, കെ.പി.സി.സി ഭാരവാഹികൾ, നിർവാഹക സമിതി അംഗങ്ങൾ, എ.ഐ.സി.സി അംഗങ്ങൾ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ ഹൈക്കമാൻഡിന് തീരുമാനിക്കാമെന്നും പ്രമേയത്തിൽ പറയുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.മുരളീധരൻ എം.പി, കെ.സി ജോസഫ്, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എം ഹസ്സൻ തുടങ്ങിയവർ അദ്ദേഹത്തെ പിന്തുണച്ചു. എ.ഐ.സി.സി തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനതല ഭാരവാഹികളെ നിയമിക്കണം. നേരത്തെ ഭാരവാഹികളുടെ കാര്യത്തിൽ സമവായമുണ്ടായിരുന്നതിനാൽ മത്സരം ഉണ്ടായിരുന്നില്ല. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് പുതിയ കെ.പി.സി.സി അംഗങ്ങളുടെ ജനറൽ ബോഡി യോഗം ചേർന്നത്. സംഘടനാ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ ജി പരമേശ്വര, അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർ അറിവ് അഴകൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി…

Read More

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ നാല് സാക്ഷികൾ കൂടി കൂറുമാറി. 32–ാം സാക്ഷി മുക്കാലി സ്വദേശി ജീപ്പ് ഡ്രൈവർ മനാഫ്, 33-ാം സാക്ഷി രഞ്ജിത്ത്, 34-ാം സാക്ഷി മണികണ്ഠൻ, 35-ാം സാക്ഷി മുക്കാലി സ്വദേശി അനൂപ് എന്നിവരാണ് കൂറ് മാറിയത്. ഈ നാല് സാക്ഷികളെയും ഇന്ന് വിസ്തരിച്ചു. മധുവിനെ അറിയില്ലെന്നും മർദ്ദിക്കുന്നത് കണ്ടിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞു. കോടതിയിൽ പൊലീസിന് നൽകിയ മൊഴി അനൂപ് പൂർണ്ണമായും നിഷേധിച്ചു. ഇതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം 20 ആയി. അതേസമയം, കോടതിയിൽ കള്ളം പറഞ്ഞ കേസിലെ 29ാം സാക്ഷി സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സുനിൽകുമാറിനെ ഇന്ന് വീണ്ടും വിസ്തരിച്ചു. കഴിഞ്ഞ ദിവസം തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് പറഞ്ഞ ദൃശ്യങ്ങൾ വീണ്ടും കോടതിയിൽ പ്രദർശിപ്പിച്ചു. ഇത് കാണാൻ കഴിയുന്നില്ലെന്ന് ആദ്യം നിലപാടെടുത്ത സുനിൽ കുമാർ ചില ദൃശ്യങ്ങൾ തിരിച്ചറിഞ്ഞു. എന്നാൽ, കൂറുമാറിയ സാക്ഷിയെ വീണ്ടും വിസ്തരിക്കുന്നത് പതിവല്ലെന്ന് പ്രതിഭാഗം അഭിഭാഷകർ വാദിച്ചു.

Read More

തിരുവനന്തപുരം: യാത്രയ്ക്കിടെ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്. എയർബാഗ് ഉള്ളപ്പോൾ പോലും സീറ്റ് ബെൽറ്റ് ധരിക്കാൻ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് പോസ്റ്റിൽ വിശദീകരിക്കുന്നു. സീറ്റ് ബെൽറ്റും എയർബാഗും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. രണ്ടും യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. വാസ്തവത്തിൽ, സീറ്റ് ബെൽറ്റും എയർബാഗും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ 70 കി.മീ മുകളിലേക്കുള്ള സ്പീഡില്‍ യാത്രക്കാര്‍ക്ക് രക്ഷയുള്ളൂ എന്നതാണ് വാസ്തവം. ഓടുന്ന വാഹനത്തിന്‍റെ അതേ വേഗത ശരീരത്തിന് ഉണ്ടായിരിക്കും. വാഹനം പെട്ടെന്ന് നിർത്തിയാലും ശരീരത്തിന്‍റെ വേഗത കുറയുന്നില്ല. അതുകൊണ്ടാണ് ശരീരത്തിന് കനത്ത പ്രഹരം ഏൽക്കുന്നത്. ഇത് തടയാനാണ് സീറ്റ് ബെൽറ്റ്. വാഹനം അപകടത്തിൽപ്പെട്ടാൽ സെക്കൻഡുകൾക്കുള്ളിൽ എയർബാഗ് തുറക്കും. എയർബാഗുകൾ വലിയ ശക്തിയോടെ വിരിയും. ബെൽറ്റ് ഘടിപ്പിച്ചില്ലെങ്കിൽ, മുന്നിലുള്ള യാത്രക്കാരന് എയർബാഗിന്‍റെ ശക്തി കാരണം ഗുരുതരമായി പരിക്കേൽക്കാൻ സാധ്യതയുണ്ട്. സീറ്റ് ബെൽറ്റ് ധരിക്കുന്നത് യാത്രക്കാരുടെ മുന്നോട്ടുള്ള ചലനശേഷി കുറയ്ക്കുന്നു. തലയിടിക്കാതെ എയര്‍ബാഗ് വിരിയുകയും ചെയ്യും.

Read More

ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് കേന്ദ്ര അന്വേഷണ ഏജൻസി നോട്ടീസ് നൽകിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. ഇക്കാര്യം ഡികെ ശിവകുമാറും സ്ഥിരീകരിച്ചു. എന്നാൽ, ചോദ്യം ചെയ്യലിനായി വിളിപ്പിച്ച സമയം നോക്കൂ എന്ന് അദ്ദേഹം പ്രതികരിച്ചു. അന്വേഷണ ഏജൻസിയുമായി സഹകരിക്കും. എന്നാൽ ഭാരത് ജോഡോ യാത്രയും കർണാടക നിയമസഭാ സമ്മേളനവും നടക്കുന്നതിനിടെയാണ് നോട്ടീസ്. ഇതിന് പിന്നിൽ ചിലരുടെ നീക്കങ്ങളാണെന്ന് അദ്ദേഹം സൂചന നൽകി. ഇ.ഡി തന്നെ നിരന്തരം ഉപദ്രവിക്കുകയാണ്. ചില രാഷ്ട്രീയ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ തനിക്ക് കഴിയുന്നില്ലെന്നും ഡികെ പറഞ്ഞു. ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് എത്താനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ശിവകുമാറിനെതിരെ നേരത്തെ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ന്യൂഡൽഹിയിലെ കർണാടക ഭവനിലെ ജീവനക്കാരനായ ഹോമൻ തായയും മറ്റ് ചില ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. 2018 സെപ്റ്റംബറിലാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്. ആദായനികുതി വകുപ്പും ഇതേ വിഷയത്തിൽ കേസെടുത്തിരുന്നു.…

Read More

തൃശ്ശൂര്‍: പാലപ്പിള്ളി ഏച്ചിപ്പാറയിൽ പേയിളകിയ പശുവിനെ വെടിവച്ചുകൊന്നു. പേവിഷബാധ സംശയിച്ച് നിരീക്ഷണത്തിലായിരുന്ന പശുവിനെയാണ് കൊന്നത്. ഈച്ചിപ്പാറ സ്വദേശി ഖാദറിന്‍റേതാണ് പശു. ബുധനാഴ്ച രാവിലെയാണ് പശു പേയിളകിയതിന്റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയത്. വ്യാഴാഴ്ച രാവിലെയോടെ രോഗലക്ഷണങ്ങൾ ഗുരുതരമായി. പൊലീസ്, മൃഗസംരക്ഷണ ഉദ്യോഗസ്ഥർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പശുവിനെ വെടിവെച്ചുകൊല്ലാൻ തീരുമാനിച്ചത്. പശുവിന് പേവിഷബാധയുണ്ടെന്ന് ഡോക്ടർ സർട്ടിഫിക്കറ്റ് നൽകുകയും തുടർന്ന് വെടിവയ്ക്കാൻ ലൈസൻസുള്ള ആന്‍റണിയെത്തി വെടിവെക്കുകയായിരുന്നു.

Read More