- ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
- ആട് 3യുടെ ഷൂട്ടിംഗിനിടെ പരുക്കേറ്റു, നടൻ വിനായകൻ ആശുപത്രിയിൽ
- കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, ‘ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്റെ ഭാഗമായതിൽ സന്തോഷം’
- തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി വഴി വിട്ട സഹായം; ജയില്‍ ഡിഐജി വിനോദ് കുമാറിന് സസ്പെന്ഷന്
- മണ്ഡലപൂജ; 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും
- വൻ തുക കുടിശ്ശിക; പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
- ’10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ അധിക സമയം അനുവദിക്കണം’; സിബിഎസ്ഇക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
- എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേർ പുറത്ത്; പേരുണ്ടോ എന്നറിയാം
Author: News Desk
ന്യൂഡല്‍ഹി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിനെതിരെ പുതിയ പരാതി. ശ്രീറാമിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര വിജിലൻസ് കമ്മീഷന് പരാതി നൽകിയത്. എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂരാണ് പരാതിക്കാരൻ. പരാതി കമ്മീഷൻ ഫയലിൽ സ്വീകരിച്ചു. അധികാര ദുർവിനിയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്നത്. സിവിൽ സർവീസിൽ നിന്ന് നീക്കാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് നിർദ്ദേശം നൽകണം. ക്രിമിനൽ കേസിൽ പ്രതിയായിരിക്കെ അനധികൃതമായി ജോയിന്‍റ് സെക്രട്ടറി പദവിയിലേക്ക് നൽകിയ സ്ഥാനക്കയറ്റം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കെ.എം ബഷീറിന്‍റെ മരണത്തിന് ഉത്തരവാദിയായിട്ടും ഐ.എ.എസ് പദവി ദുരുപയോഗം ചെയ്ത് കേസിൽ നിന്ന് രക്ഷപ്പെടാൻ ഗൂഡാലോചന നടത്തിയതായും പരാതിയിൽ ആരോപിക്കുന്നു.
ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ വിവാദമായ മതപരിവർത്തന വിരുദ്ധബിൽ പാസാക്കി. കോണ്‍ഗ്രസിന്‍റെയും ജെഡിഎസിന്‍റെയും എതിർപ്പ് അവഗണിച്ചാണ് ബിൽ പാസാക്കിയത്. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബിൽ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് കർണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയണ്‍ ബില്ല് പാസാക്കിയത്.
ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച നേരത്തെ പ്രവചിച്ചതിനേക്കാൾ കുറയുമെന്ന് റേറ്റിങ്ങ് ഏജൻസിയായ ഫിച്ച് റേറ്റിങ്സ്. ഉയർന്ന പണപ്പെരുപ്പവും പലിശ നിരക്കുമാണ് ഇതിന് കാരണമെന്ന് യുഎസ് ആസ്ഥാനമായുള്ള ഏജൻസി പറഞ്ഞു. ജൂണിൽ, രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 2022-23 ൽ 7.8 ശതമാനം വളർച്ച നേടുമെന്ന് പ്രവചിച്ചിരുന്നു. എന്നാൽ ഇത് 7 ശതമാനമായി കുറയുമെന്നാണ് പുതിയ വിലയിരുത്തൽ. 2024 സാമ്പത്തിക വർഷത്തിൽ 7.4 ശതമാനം വളർച്ച നേടുമെന്ന് പ്രവചിച്ചിരുന്നു. എന്നാൽ ഇത് 6.7 ശതമാനമായി കുറയും. ഫിച്ച് റേറ്റിംഗ്സ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച സെപ്റ്റംബറിലെ ആഗോള സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂഡീസ്, സിറ്റിഗ്രൂപ്പ്, എസ്ബിഐ തുടങ്ങിയ ഏജൻസികളും ഇന്ത്യയുടെ സാമ്പത്തിക വളർച്ച നേരത്തെ പ്രവചിച്ചതിനേക്കാൾ മന്ദഗതിയിലാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. മൊത്തവില സൂചികയെ (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കഴിഞ്ഞ മൂന്ന് മാസമായി കുറഞ്ഞുവരികയാണ്. ഇന്ധനവില കുറഞ്ഞതോടെ പണപ്പെരുപ്പം (12.41 ശതമാനം) കുറഞ്ഞു. 11 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. എന്നാൽ…
വാഷിങ്ടൺ: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ടെസ്ല മേധാവി എലോൺ മസ്ക് എന്നിവർക്ക് കനത്ത നഷ്ടം. ഒറ്റ ദിവസം കൊണ്ട് 80,000 കോടി രൂപയാണ് ബെസോസിന് നഷ്ടമായത്. മസ്കിന്‍റെ ആസ്തിയിൽ ഒറ്റ ദിവസം കൊണ്ട് 70,000 കോടി രൂപയുടെ കുറവുണ്ടായി. ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരമാണ് ഇരുവർക്കും വലിയ നഷ്ടമുണ്ടായത്. അതേസമയം, ബ്ലൂംബെർഗിന്‍റെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഉൾപ്പെട്ട റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി എന്നിവർ നേട്ടമുണ്ടാക്കി. ദീപാവലിയോടെ 5 ജി സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച അംബാനി 9,775 കോടി രൂപയുടെ ലാഭമുണ്ടാക്കി. ലോകത്തിലെ മൂന്നാമത്തെ ധനികനായ അദാനി 12,556 കോടി രൂപയുടെ ലാഭവും നേടി. യുഎസ് ഓഹരി വിപണിയിലെ കനത്ത വിൽപ്പന സമ്മർദ്ദം കാരണമാണ് ബെസോസിനും മസ്കിനും തിരിച്ചടി നേരിട്ടത്. പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതാണ് ഓഹരി വിപണിയിലെ തിരിച്ചടിക്ക് കാരണം. എസ് ആൻഡ് പി 500 4.4 ശതമാനം ഇടിഞ്ഞു. നാസ്ഡാക് 100…
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്ക് പുറമെ ഗുജറാത്തിൽ നിന്ന് അരുണാചൽ പ്രദേശിലേക്കുള്ള അടുത്ത യാത്ര കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അടുത്ത വർഷം ആദ്യം യാത്ര ആരംഭിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് കൊല്ലത്ത് പറഞ്ഞു. കന്യാകുമാരി മുതൽ കശ്മീർ വരെ 150 ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. പടിഞ്ഞാറ് ഗുജറാത്തിൽ നിന്ന് കിഴക്ക് അരുണാചൽ പ്രദേശ് വരെയാണ് യാത്ര. ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്നും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും ജയറാം രമേശ് പറഞ്ഞു. ഈ യാത്രയുടെ വിജയത്തോടെ, അടുത്ത വർഷം മറ്റൊരു യാത്ര ആസൂത്രണം ചെയ്യുന്നുണ്ടെന്നും 2023 ൽ ഗുജറാത്തിലെ പോർബന്തറിൽ നിന്ന് അരുണാചൽ പ്രദേശിലെ പരശുറാം കുണ്ഡിലേക്ക് ഒരു യാത്രയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ ദൈർഘ്യത്തിനനുസരിച്ചാണ് യാത്ര ക്രമീകരിച്ചിരിക്കുന്നതെന്ന് ജയറാം രമേശ് വിശദീകരിച്ചു. ഗുജറാത്തിലെത്താൻ 90 ദിവസമെടുക്കുമെന്നും രമേശ് പറഞ്ഞു.
തിരുവനന്തപുരം: 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി കെ.എസ്.ആർ.ടി.സി തൊഴിലാളികൾ. കെ.എസ്.ആർ.ടി.സിയിലെ കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് ഒക്ടോബർ ഒന്നുമുതൽ പണിമുടക്കും. ടി.ഡി.എഫ് വർക്കിംഗ് പ്രസിഡന്‍റ് എം.വിൻസെന്‍റ് എം.എൽ.എയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി സി.എം.ഡിക്ക് പണിമുടക്കിന് നോട്ടീസ് നൽകി. സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് പോകാൻ തൊഴിലാളികൾ തീരുമാനിച്ചത്. 28 ശതമാനം തൊഴിലാളികളാണ് ടി.ഡി.എഫിലെ അംഗങ്ങൾ. എല്ലാ മാസവും 5ന് മുമ്പ് ശമ്പളം ലഭിക്കുമെന്ന് ഉറപ്പുള്ളതിനാൽ തൽക്കാലം പണിമുടക്കേണ്ടെന്നാണ് സിഐടിയു, ബിഎംഎസ്, എഐടിയുസി എന്നീ സംഘടനകളുടെ തീരുമാനം. കെഎസ്ആർടിസി പ്രതിസന്ധിയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സർക്കാർ സഹായിച്ചിട്ടും ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആർടിസി മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ചില സംഘടനകളുടെ പ്രചാരണം സത്യം മറച്ചുവയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കെ.എസ്.ആർ.ടി.സിയെ മൂന്ന് സ്വയംഭരണ ലാഭ കേന്ദ്രങ്ങളായി വിഭജിക്കുമെന്നും സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിന്ത ആഴ്ചപ്പതിപ്പിലെ ലേഖനത്തിലാണ്…
അസുഖം മാറാൻ വളർത്തുനായയെ ഒഴിവാക്കാൻ വീട്ടുകാർ വിസമ്മതിച്ചു ; യുവതിയും മകളും ആത്മഹത്യ ചെയ്തു
ബെംഗളൂരു: ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായി വളർത്തുനായയെ ഒഴിവാക്കണമെന്ന ഡോക്ടറുടെ ഉപദേശം ഭർത്താവും കുടുംബവും അവഗണിച്ചതിൽ മനംനൊന്ത് യുവതിയും മകളും ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. വളർത്തുനായയെ അകറ്റിനിർത്താൻ ഭർതൃവീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്നാണ് 36 കാരിയായ അമ്മയും 13 വയസുള്ള മകളും തൂങ്ങിമരിച്ചത്. നായയെ ഒഴിവാക്കാനുള്ള നിർദ്ദേശം വീട്ടുകാർ അവഗണിക്കുന്നതിൽ യുവതി അസ്വസ്ഥയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രഥമദൃഷ്ട്യാ ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ആർ ദിവ്യ (36), മകൾ ഹൃദയ (13) എന്നിവരാണ് മരിച്ചത്. ഹൃദയ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ദിവ്യയുടെ ഭർത്താവ് ശ്രീനിവാസ്, ഭർതൃമാതാവ് വസന്ത, ഭർതൃപിതാവ് ജനാർദ്ദനൻ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ഗോവിന്ദപുര പൊലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശ്രീനിവാസിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മകൾക്ക് ശ്വാസംമുട്ടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ദിവ്യയുടെ പിതാവ് എം കെ രാമൻ വെളിപ്പെടുത്തി. കൂടാതെ, ചർമ്മസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഡോക്ടറെ…
പത്തിലധികം പേര്‍ക്ക് പട്ടിയുടെ കടിയേറ്റാല്‍ ആ മേഖല ഹോട്ട് സ്പോട്ടാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി
തിരുവനന്തപുരം: ഒരു പഞ്ചായത്തിൽ പത്തിലധികം പേർക്ക് നായയുടെ കടിയേറ്റാൽ പ്രദേശം ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കുടുംബശ്രീ വഴിയുള്ള എ.ബി.സി. പദ്ധതി നിർത്തിവച്ചതാണ് ഇപ്പോഴത്തെ തെരുവുനായ്ക്കളുടെ പ്രതിസന്ധിക്ക് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കി. എബിസി വ്യാപകമായി നടപ്പാക്കാൻ കുറച്ച് ദിവസങ്ങൾ കൂടി എടുക്കും. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ശല്യം കൂടുതലുള്ള 660 പ്രദേശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തെരുവുനായ്ക്കൾക്ക് പേവിഷബാധ വാക്സിൻ നൽകുന്നതിനായി നാല് ലക്ഷം ഡോസുകൾ കൂടി ഉടൻ വാങ്ങുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാനത്ത് തെരുവുനായ്ക് വന്ധ്യംകരണം വ്യാപകമായ തോതിൽ നടത്താൻ കുറച്ച് സമയമെടുക്കും. 2021 ഡിസംബറിൽ എ.ബി.സി പദ്ധതി നിർത്തിവയ്ക്കണമെന്നും അത് കുടുംബശ്രീക്ക് കൈമാറരുതെന്നും കോടതിയിൽ നിന്ന് ഉത്തരവുണ്ടായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടി വന്നത്. പഞ്ചായത്തിൽ പത്തിലധികം പേർക്ക് നായയുടെ കടിയേറ്റ പ്രദേശമുണ്ടെങ്കിൽ അത് ഹോട്ട്സ്പോട്ടായി കണക്കാക്കുമെന്നും മന്ത്രി പറഞ്ഞു.
ന്യൂഡൽഹി: ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഗാംഗുലി ഐസിസി ചെയർമാനായാൽ സെക്രട്ടറി ജയ് ഷാ ബിസിസിഐ പ്രസിഡന്‍റാകും. ട്രഷറർ അരുൺ ധുമാൽ സെക്രട്ടറിയായും ചുമതലയേൽക്കും. നിലവിലെ ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലി ഈ വർഷം നവംബറിൽ സ്ഥാനമൊഴിയും. അതിനാൽ പകരക്കാരനെ കണ്ടെത്താൻ ഐസിസി തിരഞ്ഞെടുപ്പ് നടത്തും. ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ഗാംഗുലിയുടെ തീരുമാനം. ബി.സി.സി.ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്കും ജനറൽ സെക്രട്ടറി ജയ് ഷായ്ക്കും അവരുടെ സ്ഥാനങ്ങളിൽ തുടരാമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. സുപ്രീം കോടതി തന്നെ രൂപീകരിച്ച ലോധ കമ്മിറ്റിയുടെ ശുപാർശകൾക്ക് വിരുദ്ധമാണിത്. അതിനാൽ തന്നെ ജയ് ഷായ്ക്കും സൗരവ് ഗാംഗുലിക്കും മൂന്ന് വർഷം കൂടി ഈ പദവിയിൽ തുടരാം. ഇന്ത്യൻ ക്രിക്കറ്റ് വിജയകരമായി മുന്നോട്ട് പോകുന്നത് ജുഡീഷ്യറിയുടെ ഇടപെടൽ കൊണ്ടല്ല, മറിച്ച് ഭരണനിർവഹണത്തിന്‍റെ ഫലമാണെന്ന് കോടതി നിരീക്ഷിച്ചു. ബിസിസിഐയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ…
ന്യൂഡൽഹി: ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളെ ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വിദേശ സർവകലാശാലകളിൽ നിന്ന് വിദ്യാർത്ഥികളെ ഇന്ത്യയിലെ കോളേജുകളിലേക്ക് മാറ്റുന്നതിന് നിയമ തടസ്സമുണ്ട്. വിദ്യാർത്ഥികളെ മാറ്റുന്നതിന് ദേശീയ മെഡിക്കൽ കമ്മീഷൻ ഇതുവരെ അനുമതി നൽകിയിട്ടില്ല. പ്രവേശനം അനുവദിച്ചാൽ അത് ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
