- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
- ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്
Author: News Desk
ന്യൂഡല്‍ഹി: കേരളത്തിലേക്ക് നിക്ഷേപം എത്താൻ മുഖ്യമന്ത്രി വിദേശത്ത് പോകേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം നിക്ഷേപകരെ അകറ്റി നിര്‍ത്തുന്നെന്ന് രാജീവ് ചന്ദ്രശേഖര്‍ വിമർശിച്ചു. വ്യവസായങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് കേരളത്തേക്കാൾ ഉത്തർപ്രദേശിനോടാണ് കൂടുതൽ താൽപ്പര്യം. പാർട്ടി ആവശ്യപ്പെട്ടാൽ കേരളത്തിൽ മത്സരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബി.ജെ.പിയോടുള്ള കേരളത്തിന്‍റെ മനോഭാവം മാറുമെന്നും പ്രധാനമന്ത്രിക്ക് കേരളത്തിൽ വലിയ സ്വീകാര്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സീതാറാം യെച്ചൂരിയുടെ മാതൃകയാണോ അതോ നരേന്ദ്ര മോദിയുടെ മാതൃകയാണോ രാജ്യത്തിന് നല്ലതെന്ന് കേരളത്തിലെ ജനങ്ങൾ തീരുമാനിക്കട്ടെയെന്നും ചന്ദ്രശേഖർ പറഞ്ഞു.
ഹൈദരാബാദ്: അഹമ്മദാബാദ് മെഡിക്കൽ കോളേജിന്‍റെ പേര് നരേന്ദ്ര മോദി മെഡിക്കൽ കോളേജ് എന്ന് പുനർനാമകരണം ചെയ്യാനുള്ള തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിർമ്മല സീതാരാമനും എതിരെ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) വർക്കിംഗ് പ്രസിഡന്‍റും വ്യവസായ മന്ത്രിയുമായ കെടി രാമറാവു. ഇങ്ങനെ പോയാൽ പുതിയ നോട്ടുകളിൽ നിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിക്കാൻ ധനമന്ത്രി നിർമല സീതാരാമൻ റിസർവ് ബാങ്കിന് നിർദേശം നൽകുമെന്ന് രാമറാവു ട്വീറ്റ് ചെയ്തു. “അഹമ്മദാബാദിലെ എൽ.ജി മെഡിക്കൽ കോളേജിനെ നരേന്ദ്ര മോദി മെഡിക്കൽ കോളേജ് എന്ന് പുനർനാമകരണം ചെയ്തു. നേരത്തെ സർദാർ പട്ടേൽ സ്റ്റേഡിയത്തിന്‍റെ പേരും നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്തിരുന്നു. ധനമന്ത്രി നിര്‍മലാ സീതാരാമന് ഒരുവഴി കിട്ടുകയാണെങ്കില്‍ പുതിയ കറന്‍സി നോട്ടുകളില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റി മോദിയുടെ ചിത്രം ഉള്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കും” രാമറാവു ട്വീറ്റ് ചെയ്തു. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്‍റെ എക്സിക്യൂട്ടീവ്…
യു.എ.ഇ: ഐഫോൺ 14 യുഎഇ വിപണിയിൽ അവതരിപ്പിച്ചു. ദുബായ് മാളിലെ ഷോറൂമിൽ നൂറുകണക്കിന് ആളുകളാണ് പുതിയ പതിപ്പ് വാങ്ങാൻ ഒഴുകിയെത്തിയത്. രാവിലെ എട്ട് മണിയോടെ ഷോറൂമിന് പുറത്ത് ഉപഭോക്താക്കളുടെ നീണ്ട നിരയാണ് കണ്ടത്. ഐഫോണിന്‍റെ ഓരോ പുതിയ പതിപ്പ് ഇറങ്ങുമ്പോഴും സ്വന്തമാക്കുന്ന പലരും ഇത്തവണയും പതിവ് തെറ്റിച്ചില്ല. ദുബായിലെ ഒരു മാധ്യമ കമ്പനിയിൽ ഐടി മാനേജരായി ജോലി ചെയ്യുന്ന അബ്ദുൾ റഫീഖ് 256 ജിബി വീതമുള്ള രണ്ട് ഐഫോൺ പ്രോകളാണ് വാങ്ങിയത്. റിസർവേഷൻ ലഭിക്കാത്തവരിൽ പലരും വൈകിട്ട് നാല് മണിയോടെ ദുബായ് മാളിൽ എത്തിയിരുന്നു. ഒന്നിലധികം ഐഫോണുകൾ വാങ്ങാൻ വന്ന നിരവധി പേരുണ്ട്.
തിരുവനന്തപുരം: സി.ഇ.ടി കോളേജിന് സമീപത്തെ വിവാദ ബസ് സ്റ്റോപ്പ് കോർപ്പറേഷൻ അധികൃതർ പൊളിച്ചുനീക്കി. ശ്രീകാര്യം ചാവടിമുക്കിലെ ശ്രീകൃഷ്ണ റസിഡന്‍റ്സ് അസോസിയേഷന്‍റെ പേരിലുള്ള ബസ് സ്റ്റോപ്പാണ് പൊളിച്ചത്. മുനിസിപ്പൽ ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് ബസ് സ്റ്റോപ്പ് പൊളിച്ചുനീക്കിയത്. ജെൻഡർ ന്യൂട്രൽ ബസ് സ്റ്റോപ്പ് സ്ഥാപിക്കുന്നതിനാണ് നിലവിലെ കേന്ദ്രം പൊളിച്ചതെന്ന് മുനിസിപ്പൽ അധികൃതർ പറഞ്ഞു.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സ്കൂൾ കുട്ടികൾക്ക് ഭക്ഷണം വാരിക്കൊടുത്തു. സ്കൂളുകളിലെ സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് കുട്ടികൾ മുഖ്യമന്ത്രിയുടെ സ്നേഹം അനുഭവിച്ചത്. കുട്ടികൾക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് സൗജന്യം വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് തമിഴ്നാടിന്‍റെ പദ്ധതിയെന്നതും ശ്രദ്ധേയമാണ്. കുട്ടികളുമായി സംവദിക്കുമ്പോൾ, പലരും പ്രഭാതഭക്ഷണം കഴിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ മനസ്സിലാക്കി. ഇതിന് പിന്നാലെയാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്. സർക്കാർ സ്കൂളുകളിൽ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായാണ് പദ്ധതി. മധുര ചിമ്മക്കൽ അത്തിമൂലയിലെ സ്കൂളിൽ ഉദ്ഘാടനത്തിനെത്തിയ സ്റ്റാലിൻ കുട്ടികളോടൊപ്പം നിലത്തിരുന്ന് റവ കേസരിയും റവ കിച്ചടിയും കഴിച്ചു. കൂടെയിരുന്ന കുട്ടികള്‍ക്ക് റവ കേസരി വാരിക്കൊടുത്തു.
അബുദാബി: കോവിഡ് -19 നെ ഏറ്റവും മികച്ച രീതിയിൽ നേരിട്ട നഗരങ്ങളിൽ അബുദാബി ഒന്നാമത്. ലോകത്തിലെ ഏറ്റവും മികച്ച 100 നഗരങ്ങളുടെ പട്ടികയിലാണ് അബുദാബി ഒന്നാമതെത്തിയത്. നോളജ് അനലിറ്റിക്സ് (ഡികെഎ) ആണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡീപ്ടെക് അനലിറ്റിക്കസിന്‍റെ ഒരു സബ്സിഡിയറിയാണ് നോളജ് അനലിറ്റിക്സ്. സമീപ വർഷങ്ങളിൽ അബുദാബിയുടെ ആരോഗ്യമേഖല വളരെയധികം ശക്തിപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പകർച്ചവ്യാധിയെ സമയോചിതമായി കൈകാര്യം ചെയ്ത രീതി, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ, പ്രതിബദ്ധത, നേതൃത്വം, പോരായ്മകൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ എന്നിവ വിലയിരുത്തിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സർക്കാരിന്റെ കാര്യക്ഷമത, ആരോഗ്യപരിപാലനം, ക്വാറന്‍റൈൻ നടപടികൾ, വാക്സിനേഷൻ ഡ്രൈവ്, സാമ്പത്തിക മേഖലയുടെ വീണ്ടെടുക്കൽ, വാക്സിൻ സ്വീകരിച്ച ആളുകളുടെ നിരക്ക് തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ലോക രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് ലോകത്തെയാകെ പിടിച്ചുകുലുക്കിയപ്പോഴും മാതൃകാപരമായ രീതിയിലാണ് അബുദാബി ഇതിനോട് പ്രതികരിച്ചത്. ഇക്കാലയളവിലും അബുദാബിയുടെ സാമ്പത്തിക, വ്യാപാര, ആരോഗ്യ മേഖല വളരെ ശക്തമായിരുന്നു. വാക്സിൻ…
ന്യൂഡല്‍ഹി: പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. പുതിയ പ്രസിഡന്‍റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ഒരു വശത്ത് പുരോഗമിക്കുമ്പോൾ ദേശീയതല പദയാത്രയായ ഭാരത് ജോഡോ യാത്ര മറുവശത്ത്. ഇതിനിടെ വലിയ തോതിലുള്ള രാജിയും കൊഴിഞ്ഞു പോക്കും. നേതൃത്വത്തെ ഞെട്ടിച്ച ഗോവയിലേതുപോലുള്ള സംഭവങ്ങൾ. ദേശീയ രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന ഒരു പാർട്ടിക്ക് എന്താണ് സംഭവിക്കുന്നത് എന്ന ചർച്ച രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. അതേസമയം, കോണ്‍ഗ്രസ് പ്രവർത്തക സമിതി (സിഡബ്ല്യുസി) തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. 25 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത് എന്നതും ശ്രദ്ധേയമാണ്. ദേശീയ പ്രവർത്തക സമിതി (സിഡബ്ല്യുസി) കോൺഗ്രസിന്‍റെ ഏറ്റവും ഉയർന്ന നയരൂപീകരണ സമിതിയാണ്. വ്യാഴാഴ്ച, തിരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ കണ്ടെത്തുമെന്ന് പാർട്ടി പ്രഖ്യാപിച്ചു. 23 അംഗങ്ങളിൽ 12 പേർ തിരഞ്ഞെടുക്കപ്പെടും. ബാക്കിയുള്ള അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുമെന്ന് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി പറഞ്ഞു.
കാസര്‍കോട്: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷണം നൽകാൻ മദ്രസ വിദ്യാർത്ഥികൾക്ക് തോക്കുമായി അകമ്പടി സേവിക്കുന്ന രക്ഷിതാവിന്റെ വീഡിയോ വൈറലാകുന്നു. കാസർകോട് ബേക്കലിലെ ഹദാദ് നഗറിലാണ് സംഭവം. കഴിഞ്ഞ ദിവസം മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. ഇതേതുടർന്നാണ് രക്ഷിതാവായ സമീർ എയർ ഗണ്ണുമായി അകമ്പടി സേവിച്ചത്. 13 കുട്ടികൾ മദ്രസയിലേക്ക് പോകുമ്പോൾ അവർക്ക് മുന്നിൽ തോക്കുമായി നടക്കുന്ന സമീറിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തെരുവുനായ്ക്കൾ വന്നാൽ വെടിവെക്കുമെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കുട്ടികളുടെ സംരക്ഷണത്തിനും അതിനപ്പുറം പ്രായോഗിക നടപടികളിലേക്ക് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: തെരുവുനായ്ക്കളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്നത് ശിക്ഷാർഹമാണെന്ന് ഡി.ജി.പിയുടെ സർക്കുലർ. അത്തരം പ്രവർത്തനങ്ങളിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാൻ അവബോധം സൃഷ്ടിക്കണം. തെരുവുനായ്ക്കളുടെ ആക്രമണം ശ്രദ്ധയിൽപ്പെട്ടാൽ നാട്ടുകാർ അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സർക്കുലർ പുറത്തിറക്കിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഡി.ജി.പിക്ക് നിർദ്ദേശം നൽകിയിരുന്നു. വിഷം ഉള്ളിൽ ചെന്നാണ് ഇവ മരിച്ചതെന്നാണ് കരുതുന്നത്.
ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന ഹര്‍ജികളില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡല്‍ഹി: ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്‍റെ വനിതാ സംഘടനയായ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിൽ കേന്ദ്രസർക്കാരിനും എതിർകക്ഷികൾക്കും നോട്ടീസ് നൽകി. ഡൽഹി ഹൈക്കോടതിയുടെ ഭിന്നവിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹർജികളിലാണ് നോട്ടീസ് നൽകിയത്. അടുത്ത വർഷം ഫെബ്രുവരിയിൽ ഹർജികൾ വിശദമായി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസുമാരായ അജയ് റസ്തോഗി, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ബലാത്സംഗങ്ങള്‍ക്ക് എതിരായ നിയമങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഭര്‍തൃ ബലാത്സംഗത്തിന് നല്‍കുന്ന ഇളവെന്നാണ് ഹര്‍ജിക്കാരുടെ വാദം. പങ്കാളിയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമാണെന്ന് ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാണോയെന്ന ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിയോജിപ്പുള്ള വിധി പുറപ്പെടുവിച്ചത്. ഭർതൃ ബലാത്സംഗം ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശാക്ദറും, അല്ലെന്ന് സി ഹരിശങ്കറും…
