- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
- മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.
- ‘ഓർഡർ ഓഫ് ഒമാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
- 14 ലക്ഷം രൂപയുടെ ഇലക്ട്രിക് കേബിൾ മോഷ്ടിച്ചു, ബഹ്റൈനിൽ രണ്ട് ഏഷ്യാക്കാർ പിടിയിൽ
- പത്മകുമാറിനെതിരെ നടപടി എടുത്തില്ല, ശബരിമല സ്വർണ്ണക്കൊളളക്കേസ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
- ബിജെപി അധികാരത്തിലേറും മുന്നേ തിരുവനന്തപുരം കോർപ്പറേഷനിലെ 200 കോടി ട്രഷറിയിലേക്ക് മാറ്റാൻ സർക്കാർ നിർദേശം, ആരോപണം കടുപ്പിച്ച് പ്രതിഷേധവുമായി ബിജെപി
- ഒ സദാശിവന് കോഴിക്കോട് മേയര്‍ സ്ഥാനാര്‍ഥി; സിപിഎം ജില്ലാ കമ്മിറ്റിയില്‍ തീരുമാനം
- ബിഡികെയുടെ രക്തദാന സേവനം മഹത്തരം: പിഎംഎ ഗഫൂർ
Author: News Desk
കരിപ്പൂർ സ്വർണ്ണ കവർച്ച കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ 2021 ലെ വാഹനാപകട കേസിലും പ്രതി ചേർത്തു. കവര്‍ച്ചാ ശ്രമത്തിനിടെ ആയിരുന്നു അപകടം. അർജുൻ ആയങ്കിയെ അപകടം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. 2021 ജൂൺ 21ന് രാമനാട്ടുകര ബൈപ്പാസ് ജംഗ്ഷന് സമീപം പുളിഞ്ചോട്ടിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ അപകടത്തിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് വ്യക്തമായി. വിദേശത്ത് നിന്ന് കടത്തിയ സ്വർണം മോഷ്ടിക്കാനെത്തിയ മറ്റൊരു സംഘത്തിന് ആയങ്കിയാണ് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു. ജിദ്ദയിൽ നിന്ന് സ്വർണവുമായി എത്തിയ തിരൂർ സ്വദേശി മഹേഷിന്‍റെ നിർദ്ദേശപ്രകാരമാണ് കവർച്ചാ സംഘം കരിപ്പൂരിലെത്തിയത്. സ്വർണം ഏറ്റുവാങ്ങാനെത്തുന്നവർക്ക് കൈമാറുന്നതിനിടെയാണ് കവർച്ച നടത്താൻ സംഘം തീരുമാനിച്ചത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ കൃത്രിമം കാണിക്കൽ കേസിലെ വിചാരണ വൈകുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍റണി രാജു സമർപ്പിച്ച ഹര്‍ജിയില്‍ തീരുമാനമെടുത്ത ശേഷം പരിഗണിക്കുമെന്ന് ജസ്റ്റിസ് എ.എ സിയാദ് റഹ്മാന്റെ ബെഞ്ച് അറിയിച്ചു. സാമൂഹിക പ്രവർത്തകനായ ജോർജ് വട്ടുകുളം സമര്‍പ്പിച്ച ഹർജിയിലാണ് നടപടി. ആന്‍റണി രാജു നൽകിയ ഹർജിയിൽ തൊണ്ടിമുതൽ കൃത്രിമം കാണിക്കല്‍ കേസിലെ തുടർനടപടികൾ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ്റെ ബെഞ്ചാണ് രണ്ട് ഹർജികളും പരിഗണിക്കുന്നത്. 2006 ൽ കുറ്റപത്രം സമര്‍പ്പിച്ച കേസിന്‍റെ വിചാരണ നീളുന്നത് ഗൗരവകരമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിചാരണ സംബന്ധിച്ച് ഹൈക്കോടതി വിചാരണക്കോടതിയിൽ നിന്ന് റിപ്പോർട്ട് തേടിയത്. ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്നാണ് കേസ്. ലഹരിമരുന്ന് കേസിന്റെ തൊണ്ടിമുതല്‍ ഒരു അഭിഭാഷകന്‍ നശിപ്പിച്ചു എന്ന് പറഞ്ഞു കേസെടുക്കാനോ അന്വേഷിക്കാനോ…
തിരുവനന്തപുരം : ബഫർ സോൺ വിഷയത്തിൽ ഉടൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. വിരമിച്ച ജഡ്ജി അധ്യക്ഷനായാണ് സമിതി രൂപീകരിക്കുക. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ സമിതിയിൽ അംഗങ്ങളായിരിക്കും. സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജിക്ക് പകരം വ്യക്തത തേടിയുള്ള ഹർജിയാണ് കേന്ദ്രസർക്കാർ നൽകിയത്. ഡ്രോൺ അല്ലെങ്കിൽ ഉപഗ്രഹം ഉപയോഗിച്ച് സർവേ നടത്തി അതിർത്തി നിർണയം സംബന്ധിച്ച റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കാനും സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ബഫർ സോണ് വിഷയത്തിൽ വിദഗ്ധ സമിതി രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഏഴംഗ വിദഗ്ധ സമിതി രൂപീകരിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തിയാലുടൻ ഇതുമായി ബന്ധപ്പെട്ട ഫയലുകളിൽ തീരുമാനമെടുക്കും. നിർണായക മേഖലകൾ നേരിട്ട് പരിശോധിച്ച ശേഷം സമിതി റിപ്പോർട്ട് തയ്യാറാക്കും. മലയോര കർഷകരിൽ നിന്ന് നേരിട്ട് വിവര ശേഖരണവും നടത്തും.
ന്യൂഡല്‍ഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡിയുടെ രാജ്യവ്യാപക റെയ്ഡ്. ഇതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബിജെപിയെ വെല്ലുവിളിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം രാജ്യത്തിന്‍റെ പുരോഗതിക്ക് തടസ്സമാണെന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് ഉൾപ്പെടെ 40 സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്‍റ് ഒരേ സമയം റെയ്ഡ് ആരംഭിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്. അതേസമയം, മദ്യ അഴിമതി കേസിലെ ഒൻപതാം പ്രതി അമിത് അറോറയുടെ ഒളിക്യാമറ വെളിപ്പെടുത്തലുകൾ പുറത്തുവിട്ട ബിജെപി, ദൃശ്യങ്ങൾ സിബിഐക്ക് കൈമാറണമെന്ന് അരവിന്ദ് കെജ്രിവാൾ വെല്ലുവിളിച്ചു.
തിരുവനന്തപുരം: ഗവേഷണത്തിലൂടെ നേടുന്ന അറിവുകൾ ഉത്പന്നങ്ങളും സേവനങ്ങളും ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ആറ് സർവകലാശാലകളിൽ ട്രാൻസ്ലേഷണൽ സെന്‍ററുകൾ വരുന്നു. ഈ വർഷം തന്നെ ഇവ യാഥാർത്ഥ്യമാക്കാൻ ഓരോ സർവകലാശാലയ്ക്കും 20 കോടി രൂപ വീതം അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇത്തവണത്തെ ബജറ്റിൽ പദ്ധതി വിഭാവനം ചെയ്തിരുന്നു. മദ്രാസ് ഐ.ഐ.ടിയിലെ വിവർത്തന കേന്ദ്രം വിജയകരമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും രാജ്യത്ത് ആദ്യമായാണ് ഇത്രയധികം സർവകലാശാലകളിൽ ഒരുമിച്ച് നടപ്പാക്കുന്നത്. കിഫ്ബിക്കാണ് ഇതിന്‍റെ നടത്തിപ്പിന്‍റെ ചുമതല. അതത് സർവകലാശാലകൾ പദ്ധതിക്കായി സ്പെഷ്യൽ പർപ്പസ് കമ്പനികൾ (എസ്പിവി) രൂപീകരിക്കും. വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കി ഒക്ടോബർ അഞ്ചിനകം കിഫ്ബിക്ക് സമർപ്പിക്കാനാണ് നിർദേശം.
നിയമസഭയിലെ കയ്യാങ്കളി സാഹചര്യം ഒഴിവാക്കേണ്ടതെന്ന് സ്പീക്കർ എ.എൻ ഷംസീർ. കയ്യാങ്കളി നടന്ന ദിവസത്തേത് പ്രത്യേക സാഹചര്യമെന്നും എ എൻ ഷംസീർ പറഞ്ഞു. സഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബില്ലുകളിൽ ഒപ്പിടേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. കാലതാമസമുണ്ടാക്കാമെന്നതിനപ്പുറം ഗവർണർക്ക് ഒപ്പിടാതിരിക്കാൻ കഴിയില്ലെന്നും സ്പീക്കർ പറഞ്ഞു. അതേസമയം, കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നിയമസഭാ സെക്രട്ടേറിയറ്റിലെ തന്‍റെ സഹപ്രവർത്തകരായ കുടുംബാംഗങ്ങളോട് സംസാരിക്കുമ്പോഴും ‘യെസ് വീ കാൻ’ എന്ന വാചകം തന്നെയാണ് പറയാനുള്ളതെന്നും സ്പീക്കർ എ എൻ ഷംസീർ ഫേസ്ബുക്കിൽ കുറിച്ചു. നിയമസഭാ സമ്മേളനങ്ങൾ ചേരുന്ന കാര്യത്തിലും നിയമനിർമ്മാണങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിലും കേരള നിയമസഭ ബഹുദൂരം മുന്നിലാണ്. നിയമനിർമ്മാണ കമ്മിറ്റികള്‍, സബ്ജക്റ്റ് കമ്മിറ്റികള്‍ തുടങ്ങിയവ രൂപീകരിച്ച് പാര്‍ലിമെന്റിന് തന്നെ മാതൃകയായ നിയമസഭയാണ് നമ്മുടേതെന്നും ഷംസീർ ഫേസ്ബുക്കിൽ കുറിച്ചു.
കൊച്ചി: എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ അധ്യാപക നിയമനത്തിലും ഭിന്നശേഷി സംവരണം പാലിക്കണമെന്ന് ഹൈക്കോടതി നിർദേശം. എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്ക് നിയമാനുസൃത സംവരണം ഏർപ്പെടുത്താനുള്ള മുൻ ഉത്തരവ് ഹയർസെക്കൻഡറി സ്കൂളുകളുടെ കാര്യത്തിലും ബാധകമാണെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ പറഞ്ഞു. ഭിന്നശേഷിക്കാരെ എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപക തസ്തികയിൽ നിന്ന് ഒഴിവാക്കി ഫെബ്രുവരി രണ്ടിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവ് നിയമപ്രകാരമല്ലെന്ന് കണ്ട് റദ്ദാക്കി. ഹയർ സെക്കൻഡറി അധ്യാപക തസ്തിക ഭിന്നശേഷിക്കാർക്ക് യോജിച്ചതല്ലെന്നും അതിനാൽ നിയമനാംഗീകാരത്തിനായി ലഭിച്ച മറ്റ് അധ്യാപകരുടെ അപേക്ഷകൾ അംഗീകരിക്കാമെന്നുമായിരുന്നു ഈ ഉത്തരവ് മലപ്പുറം സ്വദേശി ടി.കെ ഹരികൃഷ്ണൻ കോഴിക്കോട് സ്വദേശി എം.കെ. കബാബ് ബീരാൻ, പി യാസിർ യാസീൻ, ഇ റഹിയ്യനാഥ്, പാലക്കാട് സ്വദേശി വി ഫാത്തിമത്ത് മുസ്ഫിറ എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവ്. ഓഗസ്റ്റ് 10 ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ ഭിന്നശേഷി സംവരണം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനും ഉത്തരവ്…
ബെംഗളൂരു: വായു മലിനീകരണവും ഡീസൽ ബസുകളുടെ അധിക ബാധ്യതയും കുറയ്ക്കുന്നതിനായി ബിഎംടിസി കൂടുതൽ ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിക്കും. സ്വകാര്യ കമ്പനികളുമായി സഹകരിച്ച് വാടക അടിസ്ഥാനത്തിൽ ബസുകൾ ഓടിക്കാനാണ് ആലോചന. ഇതോടെ ബസ് വാങ്ങലിനും ഇന്ധനച്ചെലവിനുമുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കാനും നഷ്ടം ഒഴിവാക്കാനുമാണ് ബി.എം.ടി.സി ലക്ഷ്യമിടുന്നത്. കർണാടക ആർടിസിയിലെ 35,000 ബസുകളും മൂന്ന് സബ് കോർപ്പറേഷനുകളും 2030 ഓടെ ഇലക്ട്രിക് ആക്കി മാറ്റുമെന്ന് ഗതാഗത മന്ത്രി ശ്രീരാമലു നിയമസഭയെ അറിയിച്ചു. ബസ് ചാർജിംഗ് സംവിധാനവും അറ്റകുറ്റപ്പണിയുടെ ചെലവും കമ്പനി വഹിക്കും. ഡ്രൈവറെ കമ്പനി നിയമിക്കുമെങ്കിലും കണ്ടക്ടർമാർ ബിഎംടിസി ജീവനക്കാരായിരിക്കും. നിലവിൽ ഡീസൽ ബസുകൾ ഓടിക്കുന്നതിന് കിലോമീറ്ററിന് 75 രൂപയാണ് ബിഎംടിസി ഈടാക്കുന്നത്. ഇലക്ട്രിക് ബസുകളുടെ ഉപയോഗത്തോടെ ഇത് 41 രൂപയായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിലെ വായു മലിനീകരണം കുറയ്ക്കുന്നതിനായി കാലഹരണപ്പെട്ട ബസുകൾ മാറ്റിസ്ഥാപിക്കാനുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ നിർദ്ദേശം പാലിക്കാനും ബിഎംടിസി ലക്ഷ്യമിടുന്നു. നിലവിൽ ബിഎംടിസിയുടെ 165 ഇലക്ട്രിക് ബസുകളാണ് നഗരത്തിലെ…
കൊല്ലം: പിരിവ് നൽകാത്തതിന്‍റെ പേരിൽ കൊല്ലത്ത് വ്യാപാരിയെ ആക്രമിച്ച നേതാക്കൾക്കെതിരെ കോൺഗ്രസ് നടപടിയെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേരെയാണ് കോൺഗ്രസ് നേതൃത്വം സസ്പെൻഡ് ചെയ്തത്. ഇത്തരം നടപടികൾ കോൺഗ്രസിൽ സ്വീകാര്യമല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കുള്ള ഫണ്ട് ശേഖരണത്തിനിടെയായിരുന്നു സംഭവം. കുന്നിക്കോട്ടെ പച്ചക്കറിക്കച്ചവടക്കാരനായ അനസിന്‍റെ സംഭാവന കുറവാണെന്ന് പറഞ്ഞാണ് കോൺഗ്രസ് നേതാക്കൾ ആക്രമിച്ചത്. കോൺഗ്രസ് നേതാക്കൾ 2,000 രൂപയുടെ രസീത് എഴുതി നൽകി. 500 രൂപ മാത്രമേ നൽകാനാകൂ എന്ന് പറഞ്ഞപ്പോൾ ദേഷ്യപ്പെട്ട് സാധനങ്ങൾ വലിച്ചെറിയുകയായിരുന്നുവെന്ന് അനസ് പറഞ്ഞു.
ന്യൂഡൽഹി: വ്യവസായി ഗൗതം അദാനി ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഫോബ്സ് മാസികയുടെ റിപ്പോർട്ട് പ്രകാരം അദാനി ബെർണാഡ് അർനോൾഡിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. 12.37 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് അദാനിക്കുള്ളത്. ഫോബ്സിന്‍റെ റിയൽ ടൈം ശതകോടീശ്വരൻമാരുടെ പട്ടിക പ്രകാരം അദാനിയുടെ ആസ്തി 5.2 ബില്യൺ ഡോളർ വർദ്ധിച്ചു. ഫ്രഞ്ച് വ്യവസായി ബെർണാഡ് അർനോൾഡിനെയും ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെയും മറികടന്നാണ് അദാനി മുന്നേറിയത്. അദാനിയെ കൂടാതെ മുകേഷ് അംബാനിയും ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ ആദ്യ പത്തിലുണ്ട്. 92.2 ബില്യൺ ഡോളറാണ് അംബാനിയുടെ ആസ്തി. ബിൽ ഗേറ്റ്സ്, ലാറി എല്ലിസൺ, വാറൻ ബഫറ്റ്, ലാറി പേജ്, സെർജി ബ്രിൻ എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.
