- സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ.
- ‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു
- കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ
- രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി
- എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം’
- കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
- ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
Author: News Desk
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല ലൈബ്രറിയിലെ ഡിസ്പ്ലേ ബോക്സിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ‘മോദി @20 ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകം നീക്കം ചെയ്തത് പാകിസ്ഥാൻ അനുകൂല സമീപനത്തിന്‍റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. സർവകലാശാല അധികൃതർ ദേശവിരുദ്ധ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങുകയും രാജ്യത്തിന്‍റെ മഹത്തായ ജനാധിപത്യത്തെയും ഭരണഘടനയെയും അവഹേളിക്കുകയും ചെയ്തുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നരേന്ദ്ര മോദി ഓടിളക്കി വന്ന് പ്രധാനമന്ത്രിയായതല്ലെന്ന കാര്യം സർവകലാശാല അധികൃതർ മറക്കരുത്. ഇന്ത്യയിലെ ജനങ്ങൾ വൻ ഭൂരിപക്ഷം നൽകി തുടർച്ചയായി രണ്ട് തവണ പ്രധാനമന്ത്രിയാക്കിയ വ്യക്തിയാണ് അദ്ദേഹം. ഇന്ത്യൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകം പോലും ലൈബ്രറിയിൽ സൂക്ഷിക്കാൻ പാടില്ലെന്ന താലിബാനിസത്തെ ബി.ജെ.പി അംഗീകരിക്കില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്ന ഇടത് സർക്കാർ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്രയും വലിയ അസഹിഷ്ണുത നടക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദിയെക്കുറിച്ച് രാജ്യത്തെ 20 പ്രമുഖ വ്യക്തികൾ എഴുതിയ മോദി @20 എന്ന പുസ്തകത്തിന്‍റെ…
ആലുവ-പെരുമ്പാവൂർ റോഡിൽ കുഴിയിൽ വീണ ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ന്യായീകരണവുമായി സർക്കാർ. കുഞ്ഞുമുഹമ്മദിന്‍റെ മരണം കുഴിയിൽ വീണുള്ള പരുക്ക് മാത്രമല്ല. പ്രമേഹം കുറഞ്ഞതും മരണത്തിലേക്ക് നയിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ മരിച്ചയാളുടെ മകൻ മനാഫ് സർക്കാരിന്റെ വാദത്തെ എതിർത്തു. മരണകാരണം പ്രമേഹമാണെങ്കിൽ, ഡോക്ടര്‍മാരല്ലേ അത് പറയേണ്ടതെന്ന് അദ്ദേഹം ചോദിച്ചു സർക്കാരിന്റെ ന്യായീകരണത്തെ കോടതി വിമർശിച്ചു. മരിച്ചവരെ അപമാനിക്കരുതെന്നും കോടതി പറഞ്ഞു. കുഴിയിൽ വീണ് ഉണ്ടാകുന്ന തുടർച്ചയായ അപകടങ്ങളിൽ കോടതിക്ക് ആശങ്കയുണ്ട്. കുഴിയില്‍ വീണുള്ള മരണങ്ങളില്‍ കോടതിക്ക് നിശബ്ദ സാക്ഷിയാകാൻ കഴിയില്ല. 71 കാരന്‍റെ മരണം ഞെട്ടിക്കുന്നതും വേദനാജനകവുമാണ്. ഇത്രയധികം അപകടങ്ങൾ ഉണ്ടായിട്ടും കുഴികൾ അടയ്ക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. എന്തുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനീയർമാരെ നിയമിക്കുന്നത്? റോഡിലെ കുഴികൾ ജില്ലാ കളക്ടർ കണ്ടെത്തിയിട്ടുണ്ട്. ജില്ലാ കളക്ടർമാരെയും എഞ്ചിനീയർമാരെയും അപകടങ്ങൾക്ക് ഉത്തരവാദികളാക്കും. ജില്ലാ കളക്ടറുടെ റിപ്പോർട്ട് എവിടെയാണെന്ന് ചോദിച്ച കോടതി ചുമതലയുള്ള എഞ്ചിനീയർ തിങ്കളാഴ്ച ഹൈക്കോടതിയിൽ നേരിട്ട്…
തെരുവുനായ്ക്കളുടെ ആക്രമണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറയുകയാണ്. ഇത്തരം അപകടകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇതിനിടെ തെരുവുനായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും പകരം അവയെ പാർപ്പിക്കാൻ ആനിമൽ ഷെൽട്ടറുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നടി മൃദുല മുരളി രംഗത്തെത്തിയിരുന്നു. കൊലപാതകവും ഹീനമായ കുറ്റകൃത്യങ്ങളും ചെയ്യുന്നവരെ ശിക്ഷിക്കുന്നതിന് പകരം മുഴുവന്‍ മനുഷ്യരാശിയേയും ഇല്ലായ്മ ചെയ്യണോ എന്നാണ് മൃദുല ചോദിച്ചത്. തെരുവുനായ്ക്കളെ കൊല്ലുന്നത് നിർത്തൂ എന്നും മൃദുല പറഞ്ഞു. തൊട്ടുപിന്നാലെ നിരവധി പേരാണ് നടിയെ വിമർശിച്ച് രംഗത്തെത്തിയത്. ഒടുവില്‍ താന്‍ പറഞ്ഞതിന് വ്യക്തത വരുത്തുന്നതിന് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. പട്ടികളുടെ കടി കൊള്ളണമെന്ന് ഒരു പട്ടി സ്‌നേഹിയും പറഞ്ഞിട്ടില്ല. പൈശാചികമായി കൊല്ലുന്നത് നിര്‍ത്തണമെന്നാണ് ആവശ്യപ്പെട്ടത്. മരിച്ചുപോയ കുട്ടിയുടെയോ കുടുംബത്തിന്റെയോ അല്ലെങ്കില്‍ നായ്ക്കളുടെ ആക്രമണത്തിന് ഇരയായവരുടെയോ മനോവികാരം വിലകുറച്ചോ മാനിക്കാതെയോ അല്ല ഇത് പറയുന്നതെന്നും ശാസ്ത്രീയമായ രീതികളാണ് തിരഞ്ഞെടുക്കേണ്ടതെന്നും മൃദുല പറഞ്ഞു.
അബുദാബി: ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് പുറംജോലി ചെയ്യുന്ന തൊഴിലാളികളെ സംരക്ഷിക്കാൻ യു.എ.ഇ പ്രഖ്യാപിച്ച 3 മാസത്തെ ഉച്ച വിശ്രമ നിയമം പിൻവലിച്ചു. ജൂൺ 15ന് ആരംഭിച്ച മധ്യാഹ്ന ബ്രേക്ക് ഇന്നലെ അവസാനിച്ചു. ഉച്ചയ്ക്ക് 12.30 മുതൽ 3 വരെയായിരുന്നു ഇടവേള. ഇന്ന് മുതൽ, ജോലി സാധാരണ സമയത്തേക്ക് മാറും. 18 വർഷമായി തുടരുന്ന ഉച്ചവിശ്രമം തൊഴിലാളികൾക്ക് ഏറെ ഗുണം ചെയ്തതായും മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വിലയിരുത്തി. കമ്പനികൾ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം ഉദ്യോഗസ്ഥർ 55,192 പരിശോധനകളും നടത്തി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ഒരാൾക്ക് 5000 ദിർഹം വീതം 50,000 ദിർഹമായിരുന്നു പരമാവധി പിഴ.
കിർഗിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തിയിൽ സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഇതുവരെ 27 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ദിവസത്തെ സംഘർഷത്തിനിടെ ടാങ്കുകളും മോർട്ടാറുകളും ഉൾപ്പെടെയുള്ള പടക്കോപ്പുകൾ പ്രയോഗിക്കപ്പെട്ടതായി ഇരു രാജ്യങ്ങളും പരസ്പരം ആരോപിച്ചു. അതിർത്തിയിലെ 1,000 കിലോമീറ്റർ മേഖലയെച്ചൊല്ലി കിർഗിസ്ഥാനും താജിക്കിസ്ഥാനും തമ്മിൽ തർക്കമുണ്ട്. സമർഖണ്ഡിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ ഇപ്പോൾ പങ്കെടുക്കുകയാണ്. അതിർത്തിയോട് ചേർന്നുള്ള കിർഗിസ്, താജിക് പ്രവിശ്യകളിലെ ഗവർണർമാർ അതിർത്തി പ്രദേശം സന്ദർശിക്കുകയും സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും സൈനികർ അതിർത്തിയിൽ അതീവ ജാഗ്രതയിലാണ്. മുൻ സോവിയറ്റ് റിപ്പബ്ലിക്കിന്‍റെ ഭാഗമായിരുന്ന ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന അതിർത്തി തർക്കമാണ് ഇപ്പോൾ സംഘർഷങ്ങൾക്ക് വഴി തുറന്നിരിക്കുന്നത്. സോവിയറ്റ് യൂണിയന്‍റെ പതനത്തോടെ, പെട്ടെന്ന് സ്വാതന്ത്ര്യം നേടിയതിനാൽ ഈ രാജ്യങ്ങളുടെ അതിർത്തികൾ ശരിയായിട്ടല്ല നിർണയിക്കപ്പെട്ടിരിക്കുന്നത്. ഇതിനാൽ, അതിർത്തിയിൽ സംഘർഷങ്ങൾ സാധാരണമാണ്. കഴിഞ്ഞ വർഷം, അതിർത്തി തർക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ചെറിയ…
കൊച്ചി: മഴ പെയ്താൽ വെള്ളം കയറും, അല്ലെങ്കിൽ പട്ടി കടിക്കും എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന പരിഹാസവുമായി ഹൈക്കോടതി. തെരുവുനായ പ്രശ്നത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കൊച്ചിയിലെ വെള്ളക്കെട്ട് വിഷയവുമായി ബന്ധപ്പെട്ട ഹർജികളിലാണ് പരാമർശം. കോർപ്പറേഷന്‍റെ ലാഘവത്വം വെള്ളക്കെട്ട് വീണ്ടും ഉണ്ടാകുന്നതിന് കാരണമാകുമെന്നും കോടതി പരാമര്‍ശിച്ചു. വെള്ളക്കെട്ട് പരിഹരിക്കാൻ അഴുക്കുചാലുകൾ വൃത്തിയാക്കുന്നതുൾപ്പെടെയുള്ള നടപടികൾ കോർപ്പറേഷൻ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ, തദ്ദേശ സ്ഥാപനങ്ങള്‍ നായശല്യം നിയന്ത്രിക്കാന്‍ ജാഗ്രത സ്വീകരിക്കണമെന്നും കോടതി നിർദേശം നൽകി. റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചെന്നത് ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇങ്ങനെയൊരു അപകടം ഉണ്ടാകുമെന്ന് താൻ ഭയപ്പെട്ടിരുന്നതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ആലുവ പെരുമ്പാവൂർ റോഡ് തകർച്ചയിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ട് എവിടെ എന്നും കോടതി ചോദിച്ചു. ദേശീയപാതയിലെ അപകടത്തിൽ ഒറ്റ ദിവസം കൊണ്ട് നടപടിയെടുത്തെന്നും കോടതി നിരീക്ഷിച്ചു. അപ്പോൾ എഞ്ചിനീയർമാർ എന്താണ് ചെയ്യുന്നത്? അത്തരം കുഴികൾ കണ്ടില്ലെന്ന് അവർക്കെങ്ങനെ നടിക്കാൻ…
ഉസ്ബെക്കിസ്ഥാൻ: അവശ്യവസ്തുക്കളുടെ ചരക്കുനീക്കത്തിന് ഒരു രാജ്യവും തടസ്സമാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നിർദേശം മുന്നോട്ടുവച്ചത്. ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം പാകിസ്ഥാൻ തടസ്സപ്പെടുത്തുന്ന സാഹചര്യത്തിലാണ് മോദിയുടെ മുന്നറിയിപ്പ്. ഉക്രൈനിലെ സംഘർഷവും കോവിഡ് -19 ഉം ആഗോളതലത്തിൽ ഊർജ ഭക്ഷ്യ വിതരണത്തെ ബാധിച്ചിട്ടുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. പ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളരുകയാണെന്ന് മോദി പറഞ്ഞു. അടുത്ത ഒരു വർഷത്തേക്കുള്ള ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്‍റെ (എസ്സിഒ) പ്രസിഡന്‍റ് സ്ഥാനം ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് കൈമാറും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിംഗും തമ്മിലുള്ള ചർച്ച ഉച്ചകോടിയിൽ നടക്കുമോ എന്ന് വ്യക്തമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയുടെ ആദ്യ സെഷൻ പൂർത്തിയായി. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്ന് ഇന്നത്തെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. എട്ട് രാഷ്ട്രങ്ങളുള്ള ഷാങ്ഹായ്…
‘ആർആർആർ’ എന്ന മെഗാഹിറ്റിന് ശേഷം എസ് എസ് രാജമൗലി തന്‍റെ അടുത്ത ചിത്രത്തിന്‍റെ ജോലികൾ ആരംഭിച്ചു. മഹേഷ് ബാബുവാണ് രാജമൗലിയുടെ പുതിയ നായകൻ. ‘എസ്എസ്എംബി 29’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ നായികയെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ആര്‍ആര്‍ആര്‍ എന്ന ചിത്രത്തില്‍ രാം ചരണിന്റെ ജോഡിയായി ‘സീത’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആലിയ ഭട്ട് ആയിരിക്കും രാജമൗലിയുടെ നായിക. രൺബീർ കപൂറും ആലിയ ഭട്ടും തങ്ങളുടെ ആദ്യ കുഞ്ഞിനെ കാത്തിരിക്കുകയാണ്. കുഞ്ഞിന്‍റെ ജനനത്തിന് ശേഷം ആലിയ ഭട്ട് രാജമൗലിയുടെ ചിത്രത്തിൽ ജോയിൻ ചെയ്യും. അടുത്ത വർഷം പകുതിയോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് രാജമൗലി പദ്ധതിയിടുന്നത്. ആലിയ ഭട്ട് അവസാനമായി അഭിനയിച്ചത് ‘ബ്രാഹ്മസ്ത്ര’യിലാണ്. അയാൻ മുഖര്‍ജി സംവിധാനം ചെയ്‍ത ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന്റെ ജോഡിയായി ‘ഇഷ’ എന്ന കഥാപാത്രമായിട്ടാണ് ആലിയ ഭട്ട് അഭിനയിച്ചിരിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ആദ്യ ആഴ്‍ച തന്നെ ചിത്രം ആഗോള കളക്ഷനില്‍ 300 കോടി…
പഞ്ചാബ് കിങ്സ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. മുൻ സൺറൈസേഴ്സ് ഹൈദരാബാദ് കോച്ച് ട്രെവർ ബെയ്ലിസ് ആണ് പഞ്ചാബ് കിങ്സിന്‍റെ പുതിയ പരിശീലകൻ. കഴിഞ്ഞ സീസണോടെ കരാർ അവസാനിച്ച അനിൽ കുംബ്ലെയ്ക്ക് പകരക്കാരനായാണ് ബെയ്ലിസ് എത്തുന്നത്. ഐപിഎല്ലിലെ പരിചയ സമ്പത്തുള്ള പരിശീലകനാണ് ബെയ്ലിസ്. 2012 ലും 2014 ലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടിയപ്പോൾ ബെയ്ലിസ് ആയിരുന്നു പരിശീലകൻ. സിഡ്നി സിക്സേഴ്സിന് ബിഗ് ബാഷ് കിരീടവും ഇംഗ്ലണ്ട് ടീമിന് ഏകദിന ലോകകപ്പും അദ്ദേഹം നേടിക്കൊടുത്തിട്ടുണ്ട്.
റിയാദ്: സൗദി അറേബ്യ പ്രതിദിന എണ്ണയുൽപാദനം 11.051 ദശലക്ഷം ബാരലായി വർദ്ധിപ്പിച്ചതായി ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസ് (ഒപെക്) അറിയിച്ചു. ഓഗസ്റ്റിൽ സൗദി അറേബ്യ പ്രതിദിന ഉൽപാദനം 2,36,000 ബാരൽ വർദ്ധിപ്പിച്ചിരുന്നു. ഒപെക് രാജ്യങ്ങളുടെ പ്രതിദിന എണ്ണ ഉൽപാദനം ഓഗസ്റ്റിൽ 6,18,000 ബാരൽ തോതിൽ വർദ്ധിച്ചു. കഴിഞ്ഞ മാസം ഒപെക് രാജ്യങ്ങളുടെ ആകെ എണ്ണ ഉത്പാദനം പ്രതിദിനം 29.65 ദശലക്ഷം ബാരലായിരുന്നു. ഈ വർഷവും അടുത്ത കൊല്ലവും എണ്ണയുടെ ആവശ്യത്തില്‍ പ്രതീക്ഷിക്കുന്ന വളർച്ച ഒപെക് റിപ്പോർട്ടിൽ മാറ്റമില്ലാതെ നിലനിർത്തിട്ടുണ്ട്. ഒക്ടോബറിലെ എണ്ണ ഉത്പാദനം ഓഗസ്റ്റിലെ അതേ നിലവാരത്തിൽ തന്നെ നിലനിർത്താൻ കഴിഞ്ഞയാഴ്ച ചേർന്ന ഒപെക്+ ഗ്രൂപ്പ് യോഗം തീരുമാനിച്ചിരുന്നു. പ്രതിദിനം ഒരു ലക്ഷം ബാരൽ ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള തീരുമാനം സെപ്റ്റംബർ മാസത്തേക്ക് മാത്രമേ ബാധകമാകൂവെന്ന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്, റഷ്യയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര ഉൽപാദകർ എന്നിവരെ ചേർത്ത് രൂപീകരിച്ച ഒപെക് പ്ലസ് ഗ്രൂപ്പ്…
