- സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ.
- ‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു
- കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ
- രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി
- എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം’
- കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
- ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
Author: News Desk
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 441 പേർക്ക് കൂടി കോവിഡ് ബാധിച്ചതായും 412 പേർ രോഗമുക്തി നേടിയതായും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ രോഗികൾ 10,22,066. രോഗമുക്തി നേടിയവർ 10,01,630 പേർ. ആകെ മരണം 2,342 ആണ്. പുതിയ കേസുകൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും അവർക്ക് മികച്ച ചികിത്സ നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം യാത്രക്കാരെ കൊള്ളയടിക്കുകയാണെന്ന് സി.പി.എം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്. കേരള സർക്കാർ നിയന്ത്രിക്കുന്ന കൊച്ചി വിമാനത്താവളവും കുത്തക കമ്പനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം വിമാനത്താവളവും തമ്മിലുള്ള വ്യത്യാസം നല്ല ഒരു കേസ് സ്റ്റഡിക്ക് വകയുണ്ടെന്നും രണ്ട് വിമാനത്താവളങ്ങളിൽ നിന്നുള്ള നിരക്കുകൾ ചൂണ്ടിക്കാണിച്ച് തോമസ് ഐസക് പറഞ്ഞു. അദാനി വന്നാൽ എന്തൊക്കെയായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ ഉണ്ടാവുകയെന്നാണ് ശശി തരൂരിനെപ്പോലുള്ള പ്രമുഖരടക്കം വാദിച്ചുകൊണ്ടിരുന്നത്. എന്നിട്ട് ഇപ്പോൾ എന്തുണ്ടായി എന്ന് അദ്ദേഹം ചോദിക്കുന്നു. തോമസ് ഐസക് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്‍റെ പൂർണരൂപം ചുവടെ: കൊച്ചിക്കാർ എത്ര ഭാഗ്യവാൻമാരാണ്. കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇന്നത്തെ ടിക്കറ്റ് നിരക്ക് 5171 രൂപയാണ്. തിരുവനന്തപുരത്ത് നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്ക് 9295 രൂപയാണ് ചെലവ്. ഹൈദരാബാദിലെ സൗത്ത് ഫെസ്റ്റ് ഫെഡറലിസം സെമിനാറിൽ പങ്കെടുക്കാൻ ടിക്കറ്റ് വാങ്ങിയപ്പോഴാണ് ഈ വ്യത്യാസം മനസ്സിലായത്. അന്വേഷിച്ചപ്പോൾ തിരുവനന്തപുരത്ത് നിന്നുള്ള എല്ലാ വിമാനങ്ങളുടെയും നിരക്ക് കൊച്ചിയുടേതിനേക്കാൾ വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
റിയാദ്: സൗദി അറേബ്യയിൽ സ്വർണത്തിന്‍റെയും ചെമ്പിന്‍റെയും വൻ നിക്ഷേപം കണ്ടെത്തി. മദീന പ്രദേശത്താണ് ഈ രണ്ട് ലോഹങ്ങളുടെയും അയിർ അടങ്ങിയ പുതിയ സൈറ്റുകൾ കണ്ടെത്തിയത്. സൗദി ജിയോളജിക്കൽ സർവേയാണ് ഇക്കാര്യം അറിയിച്ചത്. മദീന മേഖലയിൽ ഉമ്മുൽ ബറാഖ് ഹെജാസിനും അബ അൽ-റഹക്കും ഇടയിലുള്ള മലഞ്ചെരുവിലാണ് സ്വർണ അയിര് കണ്ടെത്തിയത്. മദീനയിലെ വാദി അൽ-ഫറാ മേഖലയിലെ അൽ-മാദിഖ് പ്രദേശത്തെ നാലു സ്ഥലങ്ങളിൽ ചെമ്പ് അയിരും കണ്ടെത്തി. മദീനയിലെ വാദി അൽ-ഫറാ മേഖലയിലെ അൽ-മാദിഖ് പ്രദേശത്ത് 4 സ്ഥലങ്ങളിൽ ചെമ്പ് അയിര് കണ്ടെത്തി. നിലവിൽ, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്വർണ്ണം, ചെമ്പ്, മറ്റ് ധാതുക്കൾ എന്നിവയുടെ വലിയ നിക്ഷേപമുണ്ട്. എല്ലായിടത്തും ഖനനം നടക്കുന്നുണ്ട്.
തിരുവനന്തപുരം: സർവകലാശാല നിയമനം സംബന്ധിച്ച ഗവർണറുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതില്‍പ്പരം അസംബന്ധം പറയാൻ ആർക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താൻ ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘പേഴ്സണൽ സ്റ്റാഫിന്‍റെ ബന്ധുവിനെ നിയമിച്ച കാര്യം മുഖ്യമന്ത്രി അറിയാതിരിക്കുമോ? മുഖ്യമന്ത്രിയുടെ അറിവോടെയല്ലാതെ ചാന്‍സലര്‍ നിയമിക്കുമെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാനാവില്ല, അനധികൃത നിയമനങ്ങൾ നടത്താൻ അനുവദിക്കില്ല’ തുടങ്ങിയ ഗവർണറുടെ വാക്കുകളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഗവർണർ പറഞ്ഞതിനേക്കാൾ കൂടുതൽ അസംബന്ധം ആർക്കും പറയാൻ കഴിയില്ലെന്നും അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാഫിന്‍റെ ബന്ധു മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കിൽ പരിശോധിച്ചോട്ടെ. പിശക് ചെയ്തവർ അനുഭവിക്കുകയും ചെയ്തോട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഇതാണോ ഗവർണർ പദവിയുടെ അർത്ഥം, ഇതാണോ ചാൻസലർ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്? മുഖ്യമന്ത്രിയുടെ സ്റ്റാഫിന്‍റെ ബന്ധുവായതുകൊണ്ട് അപേക്ഷിക്കാൻ കഴിയില്ലെന്ന് പറയാൻ ആർക്കാണ് അധികാരം. ആരാണ് ഭീഷണി സ്വരത്തിൽ സംസാരിക്കുന്നതെന്ന് നാട് കാണുന്നുണ്ട്. ഇതുവരെ, അവരവർക്ക് എന്തെങ്കിലും…
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ പേവിഷ പ്രതിരോധ മാസമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്റ്റംബർ 20 മുതൽ തെരുവ് നായ്ക്കൾക്ക് വാക്സിൻ നൽകാനായി തീവ്ര യജ്ഞം ആരംഭിക്കും. ജനങ്ങളാകെ ഒരുമിച്ച് നിന്ന് നേരിടേണ്ട വിഷയമാണ് തെരുവ് നായ ശല്യമെന്നും തെരുവ് നായ്ക്കളെ കൊന്ന് പ്രശ്നം പരിഹരിക്കാൻ സാധിക്കില്ല. അത്തരം കൃത്യം ചെയ്യുന്നത് അംഗീകരിക്കാൻ പറ്റില്ലെന്നും ശാസ്ത്രീയമായ പ്രശ്ന പരിഹാരമാണ് ഇതിനായി വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നത് നായ്ക്കൾ കൂട്ടം കൂടുന്നതിന് കാരണമായിട്ടുണ്ടെന്നും ഇത് കർശനമായി തടയുമെന്നും ഇതിനായി പ്രത്യേക യോഗം ചേർന്ന് നിർദ്ദേശങ്ങൾ നല്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ വര്‍ഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത് 21 പേരാണെന്നും ഇതില്‍ 15 പേരും വാക്സീന്‍ എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വളര്‍ത്തുനായ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. അപേക്ഷിച്ചാല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് 3 ദിവസത്തിനകം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉത്പാദനത്തിലെ ഇടിവ് മൂലം കഴിഞ്ഞ ഒരു വർഷമായി പ്രധാന സുഗന്ധവ്യഞ്ജനങ്ങളുടെ വില വർധിക്കുന്നു. ജീരകം, മല്ലി, കുരുമുളക്, വറ്റൽ മുളക് എന്നിവയുടെ വിലയാണ് കുത്തനെ ഉയർന്നത്. എന്നിരുന്നാലും, മഞ്ഞളിന്‍റെ വില വർദ്ധനവ് മറ്റ് സുഗന്ധവ്യഞ്ജനങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. ആഗസ്റ്റ് മാസം വറ്റൽ മുളകിൻ്റെ വിലയിൽ 23.4 ശതമാനത്തിൻ്റെ വാർഷിക വളർച്ച ഉണ്ടായി.
തിരുവനന്തപുരം: വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള ബഹുമുഖ കർമ്മ പദ്ധതി ഒക്ടോബർ രണ്ടിന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർമ്മ പദ്ധതി നവംബർ 1 വരെ നീണ്ടുനിൽക്കും. യുവാക്കളും ഓരോ കുടുംബവും സംഘടനകളും സാമൂഹിക കൂട്ടായ്മകളും ഇതിന്‍റെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ലഹരി വിൽക്കുന്നില്ലെന്ന് കാണിച്ച് കടകളിൽ ബോർഡ് സ്ഥാപിക്കണം. ലഹരി വിൽക്കുകയാണെങ്കിൽ പരാതി നൽകാൻ കഴിയുന്ന നമ്പറുകൾ ബോർഡിൽ ഉൾപ്പെടുത്തണം. സ്കൂളുകൾക്ക് സമീപമുള്ള കടകളിൽ ലഹരി വിറ്റാൽ, ആ കട പിന്നീട് തുറന്നു പ്രവർത്തിക്കാനാകില്ല. എക്സൈസിന്‍റെ കൺട്രോൾ റൂമിൽ ആളുകൾക്ക് ലഹരി വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ നൽകാം. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന, ജില്ലാ തലങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമിതി രൂപീകരിക്കും. സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രി, തദ്ദേശ, എക്സൈസ് മന്ത്രിമാരും ഉദ്യോഗസ്ഥരും ഉണ്ടാകും. യുവജനങ്ങൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ, കുടുംബശ്രീ പ്രവർത്തകർ, മത-സാമുദായിക സംഘടനകൾ, ക്ലബ്ബുകൾ, റസിഡന്‍റ്സ് അസോസിയേഷനുകൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവർ കർമ്മ പദ്ധതിയിൽ പങ്കാളികളാകും.…
ചൈനീസ് ലോൺ ആപ്പ് കേസിൽ വിവിധ കമ്പനികളുടെ അക്കൗണ്ടിലെ പണം മരവിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റാസോർപേ, പേടിയം, ക്യാഷ് ഫ്രീ, ഈസി ബസ് കമ്പനികൾക്കെതിരെയാണ് നടപടിയെടുത്തത്. നാല് കമ്പനികളിൽ നിന്നുമായി 46 കോടി രൂപയോളം ഇഡി പിടിച്ചെടുത്തു. ഇതിൽ 33 കോടിയും പിടിച്ചെടുത്തത് ഈസി ബസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നാണ്.
പട്ന: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് സിംഗപ്പൂർ സന്ദർശിക്കാൻ കോടതി അനുമതി നൽകി. റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ലാലുവിന്‍റെ പാസ്പോർട്ട് തിരികെ നൽകാൻ നിർദേശിച്ചത്. സി.ബി.ഐ അഭിഭാഷകൻ ഉന്നയിച്ച എതിർവാദങ്ങൾ അംഗീകരിക്കാതെയാണ് ലാലുവിന്‍റെ മെഡിക്കൽ യാത്രയ്ക്ക് കോടതി അനുമതി നൽകിയത്. 24ന് സിംഗപ്പൂരിലെ ആശുപത്രിയിൽ അദ്ദേഹത്തിന് പരിശോധന നിശ്ചയിച്ചിട്ടുണ്ടെന്നും 22ന് എങ്കിലും യാത്ര തിരിക്കണമെന്നും ലാലുവിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വൃക്കരോഗത്തിന് പുറമെ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ വിവിധ ആരോഗ്യപ്രശ്നങ്ങളും ലാലു നേരിടുന്നുണ്ട്. വൃക്കകളുടെ പ്രവർത്തനം 25 ശതമാനമായി കുറഞ്ഞു.
ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യമാണെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യാത്രയ്ക്കായി എവിടെ, എത്ര സമയം ചെലവഴിക്കണമെന്നത് കോൺഗ്രസിന്‍റെ വിഷയമാണ്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ നിക്ഷേപകരെ അകറ്റി നിർത്തുന്നുവെന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ ആരോപണത്തിനും യെച്ചൂരി മറുപടി നൽകി. കമ്മ്യൂണിസം കാരണം നിക്ഷേപം വരുന്നില്ല എന്നത് പഴകിയ പ്രചാരണമാണ്. മനുഷ്യാവകാശ സൂചികകളിൽ കേരളം മുന്നിലാണെന്നും യുപി വളരെ പിന്നിലാണെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിൽ നിക്ഷേപം നടത്താൻ മുഖ്യമന്ത്രിക്ക് വിദേശത്ത് പോകേണ്ട ആവശ്യമില്ലെന്നും വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കേരളത്തേക്കാൾ ഉത്തർപ്രദേശിനോടാണ് താൽപര്യമെന്നും ചന്ദ്രശേഖർ പറഞ്ഞിരുന്നു. യച്ചൂരിയുടെ മാതൃകയാണോ അതോ നരേന്ദ്ര മോദിയുടെ മാതൃകയാണോ രാജ്യത്തിന് നല്ലതെന്ന് കേരളത്തിലെ ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
