Author: News Desk

ദില്ലി: ദളിത് നേതാവും എം.എൽ.എയുമായ ജി​ഗ്നേഷ് മേവാനിക്ക് തടവ് ശിക്ഷ. സർവകലാശാലയിലെ കെട്ടിടത്തിന് അംബേദ്കറുടെ പേരിടണം എന്നാവശ്യപ്പട്ട് പ്രതിഷേധിച്ചതിനാണ് ശിക്ഷ. 2016 നവംബർ 15നായിരുന്നു ഗുജറാത്ത് സർവകലാശാലയുടെ നിയമഭവൻ കെട്ടിടത്തിന് അംബേദ്കറുടെ പേരിടണം എന്ന് ആവശ്യപ്പെട്ട് മേവാനിയടക്കം ഉള്ളവർ ഗുജറാത്ത് യൂണിവേഴ്‌സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ വിജയ് ക്രോസ് റോഡ് ഉപരോധിച്ചത്. കേസിൽ ആറ് വർഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. അഹമ്മദാബാദിലെ മോട്രോ പൊളിറ്റൻ കോടതി ആണ് മേവാനിക്ക് ആറ് മാസം തടവുശിക്ഷ വിധിച്ചത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പി എൻ ഗോസ്വാമിയാണ് വിധി പറഞ്ഞിരിക്കുന്നത്. ആറു മാസം തടവിനൊപ്പം 700 രൂപ പിഴയും വിധിച്ചിട്ടുണ്ട്. മേവാനിയെ കൂടാതെ അന്ന് അറസ്റ്റിലായ 18 പേർക്കും കോടതി ശിക്ഷ വിധിച്ചു. യൂണിവേഴ്സിറ്റിയിൽ നിർമാണത്തിലിരിക്കുന്ന നിയമ ഭവൻ കെട്ടിടത്തിന് ഭരണഘടനാ ശിൽപിയായ അംബേദ്കറുടെ പേര് നൽകണമെന്നും സർവകലാശാലയിൽ അംബേദ്കർ പ്രതിമ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജി​ഗ്നേഷ് മേവാനിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ദലിത് അധികാർ…

Read More

ഡൽഹി: ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സി.ഐ നിഗശന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഒരു വനിതാ പൊലീസ് ഉൾപ്പെടെ ആറുപേരാണുള്ളത്. കേസിൽ അറസ്റ്റിലായ ആറുപേർ ലഖിപൂർ ജില്ലാ ജയിലിലാണ്. ഇതിനിടെ കോണ്‍ഗ്രസ് നേതാക്കൾ പെണ്‍കുട്ടികളുടെ കുടുംബത്തെ സന്ദർശിച്ചു. ഉത്തർപ്രദേശ് സർക്കാർ കുടുംബത്തിന് എട്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അതേസമയം, ഇരകൾ സ്വമേധയാ പ്രതികൾക്കൊപ്പം പോവുകയായിരുന്നുവെന്ന യുപി പൊലീസിന്‍റെ വാദം പെൺകുട്ടിയുടെ അമ്മ തള്ളി. തന്‍റെ മക്കളെ ബലം പ്രയോഗിച്ച് തന്‍റെ മുന്നിൽ കൊണ്ടുപോയി എന്ന് അമ്മ ആവർത്തിച്ച് പറഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രതികളുടെ അറസ്റ്റിന് ശേഷം എസ്‌പി നടത്തിയ പരാമർശങ്ങൾക്കെതിരെ വിമർശനം ഉയരുന്നത്. 15 ഉം 17 ഉം വയസുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തലുകൾക്കെതിരെയാണ് ചോദ്യങ്ങൾ ഉയരുന്നത്. പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയതല്ലെന്നും സ്വമേധയാ പ്രതികൾക്കൊപ്പമാണ് പോയതെന്നുമാണ് യുപി പൊലീസിന്‍റെ വിശദീകരണം. പൊലീസ്…

Read More

കൊല്ലം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. ജോഡോ യാത്രയ്ക്കിടെയായിരുന്നു രാഹുലിന്‍റെ സന്ദർശനവും കൂടിക്കാഴ്ചയും. രാത്രി 8.30 ഓടെയാണ് രാഹുൽ അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. ഏകദേശം 45 മിനിറ്റോളം അദ്ദേഹം അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കൊപ്പമാണ് രാഹുൽ ഗാന്ധി അമൃതപുരിയിലെത്തിയത്. ജോഡോ യാത്ര വെള്ളിയാഴ്ച കൊല്ലത്ത് സമാപിച്ചു. “രാജ്യത്തെ പെട്രോൾ വില വർധിക്കുകയാണ്. ഫുഡ് ഡെലിവറി ബോയ്‌സുമായി സംസാരിച്ചിരുന്നു. അവർ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നു കേരളത്തിലെ റോഡുകളാണ്. റോഡ് രൂപകൽപ്പനയിലെ പ്രശ്നങ്ങളാണ് ഇതിന് കാരണം. കേരളത്തിലെ റോഡുകൾ സുരക്ഷിതമല്ല.” രാഹുൽ ഗാന്ധി പറഞ്ഞു. കശുവണ്ടി തൊഴിലാളികളുടെ പ്രശ്നങ്ങൾ ലോക്സഭയിൽ ഉയർത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

Read More

ന്യൂഡൽഹി: കരയിലെ ഏറ്റവും വേഗതയേറിയ ജീവികളായ ചീറ്റകൾ ഇന്ന് ഇന്ത്യയിൽ എത്തുമ്പോൾ അത് സാക്ഷാത്കരിക്കുന്നത് 13 വർഷത്തെ സ്വപ്നമാണ്. ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി 2009 ലാണ് ‘പ്രോജക്ട് ചീറ്റ’ ആരംഭിച്ചത്. ഏഴുപതിറ്റാണ്ട് മുമ്പാണ് ചീറ്റകൾ ഇന്ത്യയിൽ വംശനാശം നേരിട്ടത്. ബോയിംഗ് 747 കാർഗോ വിമാനത്തിൽ കടുവയുടെ ചിത്രമുള്ള പ്രത്യേക കൂടുകളിലായി എട്ട് ചീറ്റകളാണ് നമീബിയയിലെ വിൻഡ്ഹോക്ക് വിമാനത്താവളത്തിൽ നിന്ന് ഇന്ന് രാവിലെ മധ്യപ്രദേശിലെ ഗ്വാളിയോർ വിമാനത്താവളത്തിൽ എത്തുന്നത്. തുടർന്ന് ഹെലികോപ്റ്ററുകളിൽ ഇവരെ സംസ്ഥാനത്തെ തന്നെ കുനോ ദേശീയോദ്യാനത്തിലേക്ക് കൊണ്ടുപോകും. അദ്ദേഹത്തിന്‍റെ ജൻമദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ ജഖോഡ പുൽമേടുകളിലെ ക്വാറന്‍റൈൻ മുറികളിലേക്ക് വിടും. 6 ആഴ്ചയ്ക്കുള്ളിൽ ആൺമൃഗങ്ങളെയും 4 ആഴ്ചയ്ക്കുള്ളിൽ പെൺമൃഗങ്ങളെയും വിശാലമായ മേട്ടിലേക്കു തുറന്നുവിടും. വന്യജീവി, മൃഗ ആരോഗ്യ വിദഗ്ധർ, നമീബിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ എന്നിവരും വിമാനത്തിലുണ്ട്. 5 വർഷത്തിനുള്ളിൽ 50 ചീറ്റകളെ രാജ്യത്തേക്ക് കൊണ്ടുവരാനാണ് ‘പ്രോജക്ട് ചീറ്റ’ ലക്ഷ്യമിടുന്നത്.

Read More

സമര്‍ഖണ്ഡ് (ഉസ്‌ബെക്കിസ്ഥാൻ): ഇപ്പോൾ യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയ്ക്കിടെയുള്ള ഉഭകക്ഷി ചർച്ചയ്ക്കിടെയാണ് മോദിയുടെ പരാമർശം. ഇരുവരുടെയും അവസാന കൂടിക്കാഴ്ച സംബന്ധിച്ച് തനിക്ക് വ്യക്തമായ ഓർമ്മയുണ്ടെന്ന് പറഞ്ഞ പുട്ടിൻ മോദിയെ റഷ്യയിലേക്ക് ക്ഷണിച്ചു. ഈസ്റ്റേൺ എക്കണോമിക് ഫോറത്തിലെ ഇന്ത്യയുടെ പങ്കാളിത്തത്തിനും റഷ്യൻ വളത്തിന് വേണ്ടിയുള്ള അഭ്യർത്ഥനയ്‌ക്കും പുട്ടിൻ നന്ദി രേഖപ്പെടുത്തി. “യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടും ആശങ്കകളും തനിക്കറിയാം. ഇത് എത്രയും വേഗം അവസാനിപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്നും അവിടെ എന്താണ് നടക്കുന്നതെന്ന് അറിയിക്കുമെന്നും പുട്ടിൻ പറഞ്ഞു. “ഇത് യുദ്ധത്തിനുള്ള സമയമല്ല. ഇതിനെക്കുറിച്ച് ഫോണിലൂടെ താങ്കളോടു സംസാരിച്ചിട്ടുണ്ട്. സമാധാനത്തിന്റെ പാതയിൽ എങ്ങനെ മുന്നോട്ടു പോകാമെന്നുള്ള ചർച്ചയ്ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ പതിറ്റാണ്ടുകളായി ഇന്ത്യയും റഷ്യയും ഒന്നിച്ചു നിൽക്കുന്നു.” പുട്ടിൻ പറഞ്ഞു.

Read More

ന്യൂഡൽഹി: ഡൽഹി വഖഫ് ബോർഡ് ചെയർമാനും ആംആദ്മി പാർട്ടി എം.എൽ.എയുമായ അമാനത്തുല്ല ഖാൻ അറസ്റ്റിൽ. വഖഫ് ബോർഡ് നിയമനത്തിൽ അഴിമതി ആരോപിച്ച് 2020ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഉച്ചക്ക് 12ന് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഓഖ്‌ലയിൽ നിന്നുള്ള എം.എൽ.എയായ അമാനത്തുല്ല ഖാന്റെ സഹായിയും ബിസിനസ് പങ്കാളിയുമായ ഹാമിദ് അലിയുടെ വീട്ടിൽ വെള്ളിയാഴ്ച ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം (എ.സി.ബി) റെയ്ഡും നടത്തിയിരുന്നു. ജാമിഅ നഗറിലെ വീട്ടിൽ നടന്ന റെയ്ഡിൽ 24 ലക്ഷം രൂപയും തോക്കും നോട്ടെണ്ണൽ യന്ത്രവും പിടിച്ചെടുത്തു. ഡൽഹിയിലെ വിവിധയിടങ്ങളിൽ നടന്ന റെയ്ഡിന്റെ തുടർച്ചയായിരുന്നു ഹാമിദ് അലിയുടെ വീട്ടിലും പരിശോധന.  ബെറെറ്റ പിസ്റ്റളാണ് പിടിച്ചെടുത്തതെന്നും ഇതിൽ ബുള്ളറ്റുകളുണ്ടെന്നും എ.സി.ബി ഉദ്യോഗസ്ഥർ പറഞ്ഞു. എ.എ.പി നേതാവിന്റെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സുഹൃത്താണ് ഹാമിദ് അലിയെന്നും ഉദ്യോഗസ്ഥർ ആരോപിച്ചു. സർക്കാർ ചട്ടങ്ങൾ ലംഘിച്ച് 32 പേരെ അനധികൃതമായി…

Read More

അബുദാബി: യുഎഇയിൽ സ്വർണ വില ഇടിഞ്ഞു. 22 കാരറ്റ് സ്വർണം ഗ്രാമിന് 189 ദിർഹമായി കുറഞ്ഞു. 191.75 ദിർഹം ആണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ജൂലൈ 21 നാണ് ഈ നിരക്ക് എത്തിയത്. ഇന്നലെ രാവിലെ വിപണനം ആരംഭിച്ചപ്പോൾ 192 ദിർഹമായിരുന്നു. വൈകുന്നേരത്തോടെ ഇത് അൽപം മെച്ചപ്പെട്ട് 192.25 ആയി. എന്നിരുന്നാലും, 3.25 ദിർഹം കുറഞ്ഞ് 189 ദിർഹമാകുകയായിരുന്നു. അന്താരാഷ്ട്ര വിലയിലെ ഇടിവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.  

Read More

ദുബായ്: ഓണവുമായി മഹാബലിക്കുള്ള ബന്ധത്തെ തള്ളി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ഓണാഘോഷത്തിന്‍റെ ഐതിഹ്യവും കേന്ദ്രമന്ത്രി തള്ളി. ഓണവുമായുള്ള മഹാബലിയുടെ ബന്ധം മനസ്സിലാകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. നർമ്മദ നദിയുടെ തീരത്ത് ഭരിച്ച രാജാവായിരുന്നു മഹാബലി. മലയാളികൾ അദ്ദേഹത്തെ ദത്തെടുത്തതാകാം. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവുകളില്ലെന്നും മുരളീധരൻ പറഞ്ഞു. മഹാബലിക്ക് വാമനൻ മോക്ഷം നൽകിയെന്നാണ് ഐതിഹ്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ബിജെപി അനുകൂല സംഘടനയുടെ ഓണാഘോഷത്തിനിടെയായിരുന്നു മുരളീധരന്‍റെ പരാമർശം. കഴിഞ്ഞ ദിവസം ഓണത്തോടനുബന്ധിച്ച് ജനങ്ങൾക്ക് വാമന ജയന്തി ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. മൂന്നടി മണ്ണ് ആവശ്യപ്പെട്ട വാമനൻ കേരളം ഭരിച്ചിരുന്ന രാക്ഷസരാജാവായ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയായിരുന്നുവെന്നാണ് ഐതിഹ്യം. എല്ലാ വർഷവും തിരുവോണനാളിൽ തന്‍റെ പ്രജകളെ കാണാൻ അനുവദിക്കണമെന്നതായിരുന്നു അദ്ദേഹം വാമനനോട് ആവശ്യപ്പെട്ട അവസാന ആഗ്രഹം. മഹാവിഷ്ണുവിന്‍റെ അവതാരമാണ് വാമനൻ.

Read More

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭിഭാഷകയ്ക്ക് ഭീഷണി. സുപ്രീം കോടതി അഭിഭാഷകയായ ബബില ഉമ്മർ ഖാനെയാണ് കോഴിക്കോട് ജില്ലാ കോടതിയിൽ വച്ച് ഭീഷണിപ്പെടുത്തിയത്. കയ്യും കാലും വെട്ടുമെന്നും ജോലി ചെയ്തത് കൊണ്ടാണ് മകള്‍ക്ക് കയ്യും കാലും നഷ്ടമായതെന്ന് വീട്ടുകാര്‍ ഫ്‌ളക്‌സ്‌ വെക്കേണ്ടി വരുമെന്നുമായിരുന്നു ഭീഷണി. സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ സ്വകാര്യ ഹർജി നൽകാൻ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ചിലേക്ക് വരുമ്പോഴായിരുന്നു ഭീഷണി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

Read More

ന്യൂ ഡൽഹി: സെപ്റ്റംബർ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ 72-ാം ജൻമദിനം ആഘോഷിക്കുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയായി എട്ടാമത്തെ വര്‍ഷമാണ് നരേന്ദ്ര മോദി പിന്നിടുന്നത്. വിദേശയാത്രകളുടെ പേരിലാണ് പ്രധാനമന്ത്രിയായതിന് ശേഷം അദ്ദേഹം ഏറ്റവും കൂടുതൽ തവണ പരിഹസിക്കപ്പെട്ടത്. എന്നാൽ ഈ യാത്രകൾ അദ്ദേഹത്തിന്‍റെ എട്ട് വർഷത്തെ ഭരണത്തിലുടനീളം ലോകമെമ്പാടും ശ്രദ്ധാകേന്ദ്രമായി മാറാൻ മോദിയെ സഹായിച്ചു എന്നതിൽ സംശയമില്ല. കഴിഞ്ഞ എട്ട് വർഷത്തിനിടെ ലോകമെമ്പാടുമുള്ള 60ലധികം രാജ്യങ്ങളിലാണ് മോദി സന്ദർശനം നടത്തിയത്. അദ്ദേഹത്തിന്‍റെ മുൻഗാമിയായ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെ രണ്ട് ടേമുകളിലായി 73 സന്ദർശനങ്ങൾ ആണ് നടത്തിയത്. മോദി ഏറ്റവും കൂടുതൽ തവണ സന്ദർശിച്ച രാജ്യം അമേരിക്കയാണ്.

Read More