- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
- ‘എൻഡിഎ ജയം ആശങ്കപ്പെടുത്തുന്നത്; എൽഡിഎഫിനു പ്രതീക്ഷിച്ച ഫലം കിട്ടിയില്ല’; മുഖ്യമന്ത്രി
Author: News Desk
ടെഹ്റാൻ: നിർബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ഒരു സ്ത്രീയുടെ മരണത്തിൽ ഇറാനിൽ പ്രതിഷേധം. മഹ്സ അമിനി(22) എന്ന സ്ത്രീയാണ് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചത്. വെള്ളിയാഴ്ചയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തടങ്കൽപ്പാളയത്തിലേക്ക് മാറ്റുന്നതിനിടെ പൊലീസ് വാനിൽ വച്ച് മഹ്സയെ ക്രൂരമായി മർദ്ദിച്ചതായി ബന്ധുക്കൾ ആരോപിച്ചു. ആക്രമണത്തിന് ശേഷം അബോധാവസ്ഥയിലായിരുന്ന യുവതി മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിൽ വെച്ചാണ് മരിച്ചതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ സദാചാര പോലീസായ ഗാഷ്ടെ ഇർഷാദ് (ഗൈഡൻസ് പട്രോൾ) ആണ് മഹ്സയെ കസ്റ്റഡിയിലെടുത്തത്. മതപരമായ വസ്ത്രധാരണം ഉറപ്പാക്കുക എന്നതാണ് ഗൈഡൻസ് പട്രോളിംഗിന്‍റെ ചുമതല. മഹ്സ അമിനി സഹോദരനോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ ടെഹ്റാനിൽ എത്തിയിരുന്നു. സെപ്റ്റംബർ 13 ന് ഷാഹിദ് ഹഗാനി എക്സ്പ്രസ് ഹൈവേയിൽ എത്തിയപ്പോൾ, ശരിയായ ശിരോവസ്ത്രം ധരിച്ചില്ലെന്ന് പറഞ്ഞ് പോലീസ് അവരെ തടഞ്ഞു. വോസർ അവാനുവിലെ പൊലീസ് സ്റ്റേഷനിലേക്ക് പൊലീസ് വാനിൽ യുവതിയെ ബലം പ്രയോഗിച്ച് കൊണ്ടുപോയതായി യുവതിയുടെ…
ദുബായ്: വിമാന നിരക്ക് കുത്തനെ വർധിക്കുന്നത് തടയുന്നതിനായി ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാന സർവീസുകൾ വർധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ സഹ മന്ത്രി വി.മുരളീധരൻ. ഒട്ടേറെ ഇന്ത്യൻ പ്രവാസി കുടുംബങ്ങളുടെ വേനൽക്കാല യാത്രകളെ ബാധിച്ച അമിത ടിക്കറ്റ് നിരക്കിനെക്കുറിച്ചുള്ള ചോദ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യൻ പീപ്പിൾസ് ഫോറം സംഘടിപ്പിച്ച കമ്മ്യൂണിറ്റി മീറ്റിങ്ങിലും ഓണാഘോഷത്തിലും പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. ആഫ്രിക്കൻ സന്ദർശനത്തിന് ശേഷം നാട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അദ്ദേഹം ദുബായിലിറങ്ങിയത്. മുൻ വ്യോമയാന മന്ത്രിയുമായി താൻ വ്യക്തിപരമായി നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യോമയാന മേഖലയെ നിയന്ത്രിക്കുന്നത് സർക്കാരല്ലെന്നും വിമാനക്കൂലി പ്രധാനമായും വിപണി അധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ കഴിഞ്ഞ വർഷം ഇന്ത്യൻ സർക്കാർ മുൻകൈ എടുത്തിരുന്നു. വരും കാലത്തും ഇതേ സമീപനം തുടരും. തിരക്കേറിയ സീസണുകളിൽ യാത്ര ചെയ്യുന്ന പ്രവാസികളുടെ സാമ്പത്തിക ഭാരം കുറയ്ക്കാൻ യാത്രാ സീസണുകളിൽ വിമാന…
തിരുവനന്തപുരം: ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കത്തിന്‍റെ പശ്ചാത്തലത്തിൽ ഗവർണർക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്, കേന്ദ്ര സർക്കാരിന്റെ അതേ നയമാണ് ഗവർണർ സ്വീകരിക്കുന്നത്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തമാണ് ഗവർണർ ചെയ്യുന്നതെന്ന് മുരളീധരൻ പറഞ്ഞു. ഗവർണറെ ഭീഷണിപ്പെടുത്താനും നിശബ്ദനാക്കാനും കഴിയുമെന്ന് കരുതരുത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്‍റെ ഭാര്യയ്ക്ക് അനധികൃത നിയമനം നൽകുന്നത് സ്വജനപക്ഷപാതമാണെന്നും, ഗവർണർക്ക് നേരെ ആക്രമണമുണ്ടായെന്ന് പറഞ്ഞിട്ടും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ മൗനം പാലിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.
കോളേജ് കാലത്തെ കാമുകിയുമൊത്തുള്ള ഒരു ചിത്രത്തിന് ഇപ്പോൾ എത്ര വിലയുണ്ട്? ഈ ചിത്രം ലോക ശതകോടീശ്വരൻ എലോൺ മസ്കിന്‍റേതാണെങ്കിൽ, കോടിക്കണക്കിന് രൂപയ്ക്ക് അത് വാങ്ങാൻ ആളുണ്ട്. കോളേജ് കാലത്തെ കാമുകി ജെന്നിഫർ ഗ്വിന്നിക്കൊപ്പമുള്ള മസ്കിന്‍റെ ചിത്രം യുഎസിൽ നടന്ന ലേലത്തിൽ 1.3 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ജെന്നിഫർ ഗ്വിന്നിയുടെ ‘മെമ്മോറബില’ എന്ന സ്വകാര്യ ശേഖരത്തിലാണ് ഇതുവരെ ഈ ചിത്രം ഉണ്ടായിരുന്നത്. അക്കാലത്തെ 18 ചിത്രങ്ങളാണ് ലേലത്തിൽ വിറ്റുപോയത്. ശേഖരത്തിലെ തന്‍റെ മുൻ ചിത്രങ്ങളിലൊന്ന് മസ്ക് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. പെൻസിൽവാനിയ സർവകലാശാലയിൽ പഠിക്കുമ്പോൾ 1994-’95 കാലഘട്ടത്തിൽ മസ്കും ഗിന്നിയും പ്രണയത്തിലായി. ജന്മദിന സമ്മാനമായി മസ്ക് സമ്മാനിച്ച പച്ച പച്ചമരതകം പതിച്ച സ്വർണ്ണ മാല 40 ലക്ഷം രൂപയ്ക്കാണ് ലേലം ചെയ്തത്. ‘ബൂ..ബൂ’ എന്ന് എഴുതിയ ജന്മദിന കാർഡ് 13 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്.
കൊച്ചി: ഈ വര്‍ഷത്തെ ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ഫെഡറല്‍ ബാങ്കിന് 63-ാം സ്ഥാനം. ഇന്ത്യയില്‍ നിന്ന് ഈ പട്ടികയില്‍ ഇടം ലഭിച്ച ഏക ബാങ്കും ഫെഡറല്‍ ബാങ്കാണ്. 10 ലക്ഷം ജീവനക്കാര്‍ക്കിടയില്‍ കമ്പനികളുടെ തൊഴില്‍ സംസ്കാരവും ജീവനക്കാരുടെ ക്ഷേമവും വിലയിരുത്തുന്ന മുന്‍നിര ആഗോള ഏജന്‍സിയായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഏഷ്യയിലും മിഡില്‍ ഈസ്റ്റിലുമായി 47 ലക്ഷം ജീവനക്കാരെ പ്രതിനിധീകരിച്ച് വിപുലമായ രഹസ്യ സര്‍വെ നടത്തിയാണ് പട്ടിക തയ്യാറാക്കിയത്. സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്ന സൗഹൃദാന്തരീക്ഷം, വിവേചനരാഹിത്യം എന്നിവയടക്കമുള്ള അനവധി ഘടകങ്ങള്‍ സര്‍വേയുടെ ഭാഗമായി വിലയിരുത്തപ്പെട്ടു. “ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളില്‍ ഒന്നായി അംഗീകരിക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ട്. ബാങ്കിലെ ഓരോ ജീവനക്കാര്‍ക്കും ഈ നേട്ടത്തില്‍ പങ്കുണ്ട്. ഏറ്റവും മികച്ച ജീവനക്കാരാണ് ഏറ്റവും മികച്ച തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നത്” ഫെഡറല്‍ ബാങ്ക് പ്രസിഡന്‍റും ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസറുമായ അജിത് കുമാര്‍ കെ കെ പറഞ്ഞു. പട്ടികയില്‍ ഇടം നേടിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ…
കാസര്‍ഗോഡ്: തോക്കുമായി വിദ്യാർത്ഥികളെ അകമ്പടി സേവിച്ചയാൾക്കെതിരെ കേസെടുത്തു. കാസർകോട് ഹദ്ദാദ് നഗർ സ്വദേശി സമീറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കലാപത്തിലേക്ക് നയിച്ചേക്കാവുന്ന പ്രവൃത്തി ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. ഐപിസി സെക്ഷൻ 153 പ്രകാരമാണ് സമീറിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ബേത്തല്‍ പൊലീസ് സ്വമേധയാ കേസെടുത്തു. തെരുവുനായ്ക്കളുടെ ശല്യം വ്യാപകമായതോടെ മദ്രസയിലേക്ക് പോകുന്ന വിദ്യാർത്ഥികളെ സംരക്ഷിക്കാൻ കഴിഞ്ഞ ദിവസം എയർ ഗണ്ണുമായി അകമ്പടി സേവിച്ചിരുന്നു.
ട്രാന്‍സിറ്റ് അവകാശങ്ങള്‍; പാകിസ്താനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൽഹി: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ പാകിസ്ഥാനെതിരെ പരോക്ഷമായ വിമർശനംനടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര സൗഹൃദ മേഖലകളിൽ പരസ്പരം പൂർണമായും സഹകരിക്കണമെന്ന് എസ്.സി.ഒ രാജ്യങ്ങളോട് മോദി അഭ്യർത്ഥിച്ചു. പ്രാദേശിക കണക്റ്റിവിറ്റി സാധ്യമാകണമെങ്കിൽ അംഗരാജ്യങ്ങൾ പരസ്പരം സമ്പൂര്‍ണ ട്രാന്‍സിറ്റ് അവകാശങ്ങള്‍ നൽകണമെന്നും മോദി പറഞ്ഞു. പാകിസ്താനെ ലക്ഷ്യമിട്ടായിരുന്നു അത്. റോഡ് മാർഗം ഉൾപ്പെടെ അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരം പാകിസ്താൻ തടയുകയാണ്. അവർ വ്യാപാര പാതയ്ക്ക് അനുമതി നൽകിയിട്ടില്ല. തൽഫലമായി, അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള വ്യാപാര റൂട്ടുകൾക്ക് ദൈർഘ്യമേറിയതും ദൈനംദിനവുമായ മണിക്കൂറുകൾ എടുക്കേണ്ടതുണ്ട്. പാക്കിസ്ഥാനിലെ തീവ്രവാദ പ്രശ്നങ്ങളും മേഖലയിൽ ചൈന ഉന്നയിച്ച വിഷയങ്ങളും മോദിയുടെ പ്രസംഗത്തിൽ പരാമർശിച്ചില്ല. പകരം, വ്യാപാര മേഖലയെ സഹകരണത്തിലൂടെ ബന്ധിപ്പിക്കുക എന്നതായിരുന്നു പ്രധാനം. യൂറേഷ്യൻ രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണത്തിന്‍റെ ആവശ്യകത മോദി ചൂണ്ടിക്കാട്ടി.
ദുബായ്: യുഎഇയിൽ ആദ്യ ഐഫോൺ 14 സ്വന്തമാക്കി മലയാളി. തൃശൂർ സ്വദേശി ധീരജ് ആണ് കേരളത്തിൽ നിന്ന് ദുബായിലേക്ക് പറന്ന് ഐഫോൺ 14 സ്വന്തമാക്കിയത്. ഫോട്ടോഗ്രാഫറായ അദ്ദേഹം ഐഫോണിന്‍റെ കടുത്ത ആരാധകനാണ്. എല്ലാ വർഷവും ഐഫോൺ പുറത്തിറക്കുമ്പോൾ ധീരജ് ദുബായിൽ വന്ന് ഫോൺ സ്വന്തമാക്കുന്നത് പതിവാണ്. പുതിയ ഐഫോൺ പതിപ്പിനായും ധീരജ് തന്‍റെ പതിവ് തെറ്റിച്ചില്ല. ഐഫോൺ 14 എത്തിയപ്പോൾ തന്നെ ദുബായിലേക്ക് പറന്നു. ആപ്പിള്‍ ഐഫോണ്‍ 14 പ്രോ മാക്സ് 512 ജിബി സ്റ്റോറേജ് മോഡലാണ് ധീരജ് ഇത്തവണ സ്വന്തമാക്കിയത്. സെപ്റ്റംബർ 16നാണ് ഫോൺ യുഎഇയിൽ വിൽപ്പനയ്ക്കെത്തിയത്. എല്ലാ വർഷവും ഉൽപ്പന്നങ്ങൾ വാങ്ങാൻ വരുന്നതിനാൽ ആപ്പിൾ എക്സിക്യൂട്ടീവുകൾക്കും തന്നെ അറിയാമെന്ന് ധീരജ് പറയുന്നു.
ബ്രിസ്റ്റോൾ: ഇംഗ്ലണ്ടിനെതിരായ വനിതാ ടി20യിൽ ഇന്ത്യ പരാജയപ്പെടുകയും പരമ്പര നഷ്ടപ്പെടുകയും ചെയ്തു. പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് വനിതകൾ 7 വിക്കറ്റിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 122 റൺസിൽ ഒതുങ്ങിയപ്പോൾ ഇംഗ്ലണ്ട് 18.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ഇന്ത്യ ജയിച്ചിരുന്നു.
ന്യൂഡല്‍ഹി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യയുടെ വിരാട് കോഹ്ലിക്ക് മറ്റൊരു നാഴികക്കല്ല് കൂടി. ടി20യിൽ 11,000 റൺസ് എന്ന നേട്ടം കൈവരിക്കാൻ വെറും 98 റൺസ് അകലെയാണ് കോഹ്ലി. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ 98 റൺസ് നേടിയാൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി കോഹ്ലി മാറും. ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലുമടക്കം 349 മൽസരങ്ങളിൽ നിന്നും 40.37 ശരാശരിയിൽ 10,902 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. ഇതിൽ ആറ് സെഞ്ചുറികളും 80 അര്‍ധ സെഞ്ചുറികളും ഉൾപ്പെടുന്നു. നേരത്തെ ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറി നേടിയ കോഹ്ലി രണ്ടര വർഷം നീണ്ട സെഞ്ചുറി കാത്തിരിപ്പിന് വിരാമമിട്ടിരുന്നു. സുരേഷ് റെയ്ന, കെഎൽ രാഹുൽ, രോഹിത് ശർമ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഹർമൻപ്രീത് കൗർ എന്നിവർക്ക് ശേഷം ടി20യിൽ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും കോഹ്‌ലി സ്വന്തമാക്കി. അഫ്ഗാനിസ്ഥാനെതിരെ പുറത്താകാതെ നേടിയ 122 റൺസ്, ടി20യിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാന്‍റെ ഏറ്റവും…
