- ബഹ്റൈൻ നാഷണൽ ഡേ ആഘോഷം – കൊയിലാണ്ടിക്കൂട്ടം പങ്കാളികൾ ആയി
- സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്
- ബഹ്റൈൻ ദേശീയ ദിനാഘോഷം :ചരിത്രമായി കെ.എം.സി.സി മെഗാ രക്തദാന ക്യാമ്പ്
- സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
- മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്
- സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി
- ശബരിമലയിൽ ഇക്കൊല്ലം വമ്പൻ വരുമാന വർധന, കണക്കുകൾ പുറത്ത് വിട്ട് ദേവസ്വം പ്രസിഡന്‍റ്; ആകെ വരുമാനം 210 കോടി, അരവണയിൽ നിന്ന് മാത്രം 106 കോടി
- ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ റിമാന്‍ഡിൽ, പ്രവാസി വ്യവസായിയുടെ മൊഴിയെടുത്ത് എസ്ഐടി
Author: News Desk
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സമീപനം തന്‍റെ പദവിക്ക് യോജിച്ചതല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഗവർണർ പദവിയോട് ഭരണഘടനാപരമായ ബഹുമാനം പുലര്‍ത്തുന്നതാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു പ്രതികരണം. സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍. ഗവർണറുടെ പ്രവർത്തനം ഭരണഘടനാപരമായ രീതിയിലാണോ എന്ന് ജനങ്ങൾ സംശയിക്കുന്നു. ചരിത്ര വസ്തുതകൾ കാണാതെ വിലകുറഞ്ഞ നിലപാട് സ്വീകരിച്ച് ഗവർണർ നുണപ്രചാരണം നടത്തുകയാണ്. കണ്ണൂരിൽ തനിക്കെതിരെ ആസൂത്രിതമായ വധശ്രമം നടന്നുവെന്നാണ് അദ്ദേഹം പറയുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് കാണിക്കയർപ്പിക്കാനായി സ്ഥാപിച്ച ഇ-ഭണ്ഡാരങ്ങൾ ഗുരുവായൂരപ്പന് സമർപ്പിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, എസ്.ബി.ഐ നെറ്റ്’ വർക്ക് 2 ചുമതല വഹിക്കുന്ന ജനറൽ മാനേജർ ടി.ശിവദാസ് എന്നിവർ ചേർന്നാണ് ഭണ്ഡാരസമർപ്പണം നടത്തിയത്. ഡിജിറ്റൽ യുഗത്തിൽ പേപ്പർലെസ് പേയ്മെന്‍റുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ ഗുരുവായൂർ ദേവസ്വവും പങ്കാളികളാകുകയാണെന്ന് ചെയർമാൻ ഡോ.വി.കെ.വിജയൻ പറഞ്ഞു. എസ്ബിഐ ജനറൽ മാനേജർ ടി ശിവദാസ് 1001 രൂപ ഇ- ഭണ്ഡാരത്തിൽ ആദ്യ കാണിക്കയായി സമർപ്പിച്ചു. എസ്.ബി.ഐ.യുമായി സഹകരിച്ച് കിഴക്കേ ഗോപുരത്തിന്‍റെ കവാടത്തിലെ ദീപസ്തംഭത്തിന് മുന്നിൽ ഇരു വശങ്ങളിലുമായാണ് രണ്ട് ഇ-ഭണ്ഡാരങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. സ്മാർട്ട്ഫോൺ കൈവശമുള്ള ഭക്തർക്ക് ക്യുആർ കോഡ് സ്കാൻ ചെയ്ത് കാണിക്ക സമർപ്പിക്കാം. യുപിഐ പേയ്മെന്‍റ് സിസ്റ്റം ഉപയോഗിച്ച് ഗൂഗിൾ പേ, പേ ടി എം, ഭീം പേ എന്നിവയുൾപ്പെടെ ഏത് മാർഗങ്ങളിലൂടെയും ക്യുആർ കോഡ് സ്കാൻ ചെയ്ത് കാണിക്കയർപ്പിക്കാൻ കഴിയും.
ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കുമെന്ന് കോണ്‍ഗ്രസ്. 45 വർഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ സ്വപ്നങ്ങൾ കെട്ടിപ്പടുക്കുകയും അവർക്ക് വേണ്ട സഹായം ചെയ്യുകയുമാണ് ഭാരത് ജോഡോ യാത്രയുടെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിയെ തിരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് കക്കാട് മനയിലെ കിരൺ ആനന്ദ് നമ്പൂതിരിയെ മേൽശാന്തിയായി തിരഞ്ഞെടുത്തത്. കിരൺ ആനന്ദ് നമ്പൂതിരി ആദ്യമായാണ് മേൽശാന്തിയാകുന്നത്. ഉച്ചപൂജയ്ക്ക് ശേഷം നമസ്കാര മണ്ഡപത്തിൽ തന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്. നിലവിലെ മേൽശാന്തി തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. ദേവസ്വത്തിന് ലഭിച്ച 42 അപേക്ഷകളിൽ 41 പേരെയാണ് 17ന് നടന്ന യോഗത്തിലേക്ക് ക്ഷണിച്ചത്. പുതിയ മേൽശാന്തിയുടെ കാലാവധി ഒക്ടോബർ 1 മുതൽ ആറ് മാസമാണ്.
കണ്ണൂര്‍: ഓണവുമായുള്ള മഹാബലിയുടെ ബന്ധത്തെ തള്ളിയ കേന്ദ്രമന്ത്രി വി മുരളീധരനെ വിമർശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ പി ജയരാജൻ. മഹാബലി കേരളത്തിൽ അല്ല ജനിച്ചത് എന്ന പരാമർശം നടത്തിയ കേന്ദ്ര മന്ത്രി വിവരമില്ലാത്ത ആളാണെന്നും ഇക്കാര്യം ആധികാരികമായി പറയാൻ മഹാബലിയ്ക്കൊപ്പം ജനിച്ച ആളാണോ വി.മുരളീധരൻ എന്നും അദ്ദേഹം ചോദിച്ചു. ഓണാഘോഷത്തിന്‍റെ ഐതിഹ്യവും കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി തള്ളിയിരുന്നു. ഓണവുമായുള്ള മഹാബലിയുടെ ബന്ധം മനസ്സിലാകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. നർമ്മദ നദിയുടെ തീരത്ത് ഭരിച്ച രാജാവായിരുന്നു മഹാബലി. മലയാളികൾ അദ്ദേഹത്തെ ദത്തെടുത്തതാകാം. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവുകളില്ലെന്നും മുരളീധരൻ പറഞ്ഞു. മഹാബലിക്ക് വാമനൻ മോക്ഷം നൽകിയെന്നാണ് ഐതിഹ്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ബിജെപി അനുകൂല സംഘടനയുടെ ഓണാഘോഷത്തിനിടെയായിരുന്നു മുരളീധരന്‍റെ പരാമർശം. കഴിഞ്ഞ ദിവസം ഓണത്തോടനുബന്ധിച്ച് ജനങ്ങൾക്ക് വാമന ജയന്തി ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു.…
തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്ന സാഹചര്യത്തിൽ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഇടപെടണമെന്നാണ് കോൺഗ്രസിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ തെരുവിൽ തെറി വിളിക്കുന്നതു പോലെയാണ് ഇപ്പോഴത്തെ അവസ്ഥ. ഇരു കൂട്ടരും തമ്മിലുള്ള വാക്പോര് നാടിന്റെ സംസ്കാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ്. ഭീഷണിയുണ്ടെന്ന ഗവർണറുടെ പ്രസ്താവന ഗൗരവമായി കാണണമെന്നും സുധാകരൻ പറഞ്ഞു. അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തി. ഗവർണർക്ക് സമചിത്തതയില്ലെന്നും ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു.
ഡൽഹി എയിംസിന്റെ പേര് മാറ്റാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണം; കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത്
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ആശുപത്രിയും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈദ്യശാസ്ത്ര പഠന, ഗവേഷണ കേന്ദ്രവുമായ എയിംസിന്റെ പേര് മാറ്റാനുള്ള നിർദ്ദേശത്തിൽ ഡൽഹി എയിംസ് ഫാക്കൽറ്റി അസോസിയേഷൻ ആശങ്ക പ്രകടിപ്പിച്ചു. എയിംസിന്റെ ഐഡന്റിറ്റി നഷ്ടപ്പെടുമെന്ന് എയിംസ് ഫാക്കൽറ്റി അസോസിയേഷൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് അയച്ച കത്തിൽ പറയുന്നു. എയിംസിന്റെ പേര് മാറ്റുന്നതിനെ മുഴുവൻ ഫാക്കൽറ്റി അംഗങ്ങളും എതിർത്തതായി അസോസിയേഷൻ പറയുന്നു. പേര് മാറ്റം രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥാപനത്തിന് ലഭിച്ച അംഗീകാരം നഷ്ടപ്പെടാൻ ഇടയാക്കുമെന്നും ആരോഗ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം, രോഗി പരിചരണം എന്നിവയ്ക്കുള്ള ഒരു ദൗത്യവുമായി 1956 ൽ എയിംസ് സ്ഥാപിതമായി. സ്ഥാപനത്തിന്റെ പേര് മാറ്റിയാൽ ഐഡന്റിറ്റി നഷ്ടപ്പെടുമെന്നതിനാൽ ഈ നീക്കത്തിൽ നിന്ന് കേന്ദ്രം പിൻമാറണമെന്ന് അസോസിയേഷൻ കത്തിൽ ആവശ്യപ്പെടുന്നു. രാജ്യത്തുടനീളം 23 സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന എയിംസിന് സ്വാതന്ത്ര്യസമര സേനാനികൾ, മേഖലയിലെ സാമൂഹിക പരിഷ്കർത്താക്കൾ, ചരിത്രസ്മാരകങ്ങൾ എന്നിവയുടെ പേരിടാനുള്ള തീരുമാനവുമായി കേന്ദ്രം മുന്നോട്ട് പോകുന്നതിനിടെയാണ് അസോസിയേഷൻ ആരോഗ്യമന്ത്രിക്ക്…
തിരുവനന്തപുരം : തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവൺമെന്‍റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത ഇലക്ട്രിക് കാർ അന്താരാഷ്ട്ര ഊർജ്ജ കാര്യക്ഷമത മത്സരമായ ഷെൽ ഇക്കോ മാരത്തണിന്‍റെ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ പ്രമുഖ ഓട്ടോമോട്ടീവ് സോഫ്റ്റ് വെയർ കമ്പനിയായ ആക്സിയ ടെക്നോളജീസിന്‍റെ മേൽനോട്ടത്തിലും മാർഗനിർദേശത്തോടെയുമാണ് വിദ്യാർത്ഥികൾ ഇലക്ട്രിക് കാർ വികസിപ്പിച്ചെടുത്തത്. കേരള സർക്കാരിന്റെ അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്‍റെ (അസാപ്) പിന്തുണയും ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. 2022 ഒക്ടോബർ 11 മുതൽ 16 വരെ ഇന്തോനേഷ്യയിലെ പെർട്ടാമിന മണ്ഡലിക സർക്യൂട്ടിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയിൽ നിന്ന് യോഗ്യത നേടിയ അഞ്ച് ടീമുകളിൽ ഒന്നാണ് ബാർട്ടൺ ഹിൽ കോളേജിലെ വിദ്യാർത്ഥികൾ. മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ 19 വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘പ്രവേഗ’യാണ് ‘വണ്ടി’ എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് കാർ നിർമ്മിച്ചത്. പ്രവേഗ ടീമിന്‍റെ ഫാക്കൽറ്റി അഡ്വൈസർ ഡോ.അനീഷ് കെ.ജോണിന്‍റെ നേതൃത്വത്തിലായിരുന്നു പദ്ധതി.
ഓൺലൈൻ ഇടങ്ങളിൽ നിന്ന് കൂടുതൽ അക്രമാസക്തമായ വിഡിയോകൾ നീക്കം ചെയ്യുമെന്ന് ടെക് കമ്പനികൾ. ഓൺലൈനിലെ അക്രമാസക്തമായ ഉള്ളടക്കങ്ങൾക്കെതിരെ നടന്ന വൈറ്റ് ഹൗസ് ഉച്ചകോടിയിലാണ് യൂട്യൂബ്, മെറ്റാ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്മാർ ഇക്കാര്യം വ്യക്തമാക്കിയത്. അക്രമ പ്രവർത്തനങ്ങളെ മഹത്വവത്കരിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യുമെന്നും തീവ്രവാദത്തെ തടയുമെന്നും യൂട്യൂബ് പറഞ്ഞു. ഇത്തരം വീഡിയോകൾ സൃഷ്ടിക്കുന്നവർക്ക് തീവ്രവാദ സംഘടനകളുമായി യാതൊരു ബന്ധവുമില്ലെങ്കിലും അവ നീക്കം ചെയ്യുമെന്നും കമ്പനി അറിയിച്ചു. യൂട്യൂബ് ഇതിനകം തന്നെ അത്തരം ഉള്ളടക്കം നിരോധിച്ചിട്ടുണ്ടെങ്കിലും, യുഎസ് ക്യാപിറ്റോൾ ആക്രമണത്തിൽ ഉൾപ്പെട്ടവരെ പ്രോത്സാഹിപ്പിക്കുന്ന നിരവധി വീഡിയോകൾ ഇപ്പോഴും ഉണ്ട്. ടെക് ട്രാൻസ്പരൻസി പ്രൊജക്ടിന്‍റെ റിപ്പോർട്ട് പ്രകാരം 435 അക്രമ അനുകൂല വിഡിയോകൾ യൂട്യൂബിലുണ്ട്. ഇതിൽ 85 എണ്ണവും ക്യാപിറ്റോൾ ആക്രമണത്തിന് ശേഷമാണ് പോസ്റ്റുചെയ്തത്. അക്രമത്തിന് പരിശീലനം നൽകുന്നതിന്‍റെ വിഡിയോകളും ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
കോഴിക്കോട്: കെഎം ഷാജി വിഷയത്തിൽ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ. ഷാജിയുടെ പ്രസംഗത്തിന്‍റെ ഒരു ഭാഗം മാത്രമാണ് പുറത്തുവന്നത്. ഷാജി തങ്ങളുമായി സംസാരിക്കും. പ്രസക്തമായ കാര്യങ്ങളെ കുറിച്ച് മാത്രമാണ് ഷാജി സംസാരിക്കുന്നത്. പൊതുചർച്ചയിലേക്ക് പോകേണ്ട ആവശ്യമില്ല. ഷാജി പാർട്ടി ഫോറത്തിൽ വിശദീകരിക്കുമെന്നും മുനീർ പറഞ്ഞു. സർക്കാർ-ഗവർണർ യുദ്ധം ലജ്ജാകരമാണെന്ന് മുനീർ പറഞ്ഞു. തെരുവിൽ നിങ്ങൾ കാണുന്ന തരത്തിലുള്ള പോരാട്ടം അത്ഭുതത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്നു. ജനാധിപത്യത്തിന് വേണ്ടി ഈ ബഹളം അവസാനിപ്പിക്കണം. പുതുതലമുറയ്ക്ക് അവർ എന്തു മാതൃകയാണ് വെച്ചുപുലർത്തുന്നത്? പോര് അവസാനിപ്പിക്കേണ്ട സമയമായെന്നും മുനീർ പറഞ്ഞു. ലീഗ് പ്രവർത്തക സമിതി യോഗത്തിൽ തനിക്കെതിരെ വിമർശനങ്ങൾ ഉയർന്നുവെന്ന റിപ്പോർട്ടുകൾ മുൻ എംഎൽഎ കെ എം ഷാജി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. നേതാക്കളെ പാർട്ടി നേതൃത്വം തിരുത്തുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. അദ്ദേഹത്തിനെതിരെ കടുത്ത വിമർശനം ഉണ്ടായിട്ടില്ലെന്ന് പാർട്ടി പ്രസിഡന്‍റും ജനറൽ സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ട്. എന്ത്…
