Author: News Desk

ആൻ എറ ഓഫ് ഡാർക്നെസ്, വൈ ഐ ആം എ ഹിന്ദു, ദി ഹിന്ദു വേ, ദി ബാറ്റിൽ ഓഫ് ബിലോഗിങ് തുടങ്ങിയ ബെസ്റ്റ് സെല്ലറുകളുടെ രചയിതാവായ ശശി തരൂരിൻ്റെ ഏറ്റവും പുതിയ പുസ്തകമായ ‘അംബേദ്കർ: എ ലൈഫ്’ ഇപ്പോൾ ആകർഷകമായ ഡിസ്കൗണ്ടുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യാം. 599 രൂപ മുഖവിലയുള്ള പുസ്തകം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 490 രൂപയ്ക്ക് ലഭിക്കും. ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ഡോ. ബി.ആർ അംബേദ്കറുടെ ജീവിതമാണ് ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകത്തിന്‍റെ പ്രമേയം. അലെഫ് ബുക്ക് കമ്പനി പ്രസിദ്ധീകരിക്കുന്ന ‘അംബേദ്കർ: എ ലൈഫ്’ ഒക്ടോബർ ഒന്നിന് പുസ്തകശാലകളിൽ എത്തും. ആധുനിക കാലത്തെ ഏറ്റവും മഹാനായ ഇന്ത്യക്കാരൻ ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ പുസ്തകമെന്ന് പ്രസാധകർ പറയുന്നു. ബുക്ക്സ്റ്റാളുകളിലും ഓൺലൈനിലും ബുക്ക് ചെയ്യാം.

Read More

റിയാദ്: ഇന്ത്യയും സൗദി അറേബ്യയും സിനിമാ മേഖലയിൽ ഒന്നിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്തോനേഷ്യ ആതിഥേയത്വം വഹിച്ച ജി 20 സാംസ്കാരിക മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കവെ ഇന്ത്യൻ സാംസ്കാരിക സഹമന്ത്രി അർജുൻ റാം മെഗ്വാളോയും സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാനും നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ചലച്ചിത്ര നിർമ്മാണ രംഗത്ത് സൗദി അറേബ്യയും ഇന്ത്യൻ കമ്പനികളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം എടുത്തുകാട്ടിയ ഇരുവരും അതിനുള്ള സാധ്യതകൾ വിശദമായി ചർച്ച ചെയ്തു. ചലച്ചിത്ര നിർമാണം, ചലച്ചിത്ര വിദ്യാഭ്യാസത്തിനായുള്ള സർക്കാർ സ്ഥാപനങ്ങൾ , പ്രധാന ഇന്ത്യൻ കമ്പനികൾ എന്നിവയുമായി ചേർന്ന് ഇരുരാജ്യങ്ങളിലെയും സാംസ്കാരിക മേഖല വികസിപ്പിക്കാനും ശാക്തീകരിക്കാനും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഇരുമന്ത്രിമാരും ഒരുപോലെ സമ്മതിച്ചു. ജി 20 ഉൾപ്പെടെ വിവിധ രാജ്യാന്തര കൂട്ടായ്മകളിൽ കൂടുതൽ ഏകോപനത്തോടെ പ്രവർത്തിക്കാനും ധാരണയായി.

Read More

തെങ്കാശി: ദളിതർക്ക് സാധനങ്ങൾ വിൽക്കില്ലെന്ന് പറഞ്ഞ തമിഴ്നാട്ടിലെ കടയുടമയെ അറസ്റ്റ് ചെയ്തു. തെങ്കാശി ശങ്കരൻ കോവിൽ പാഞ്ചാകുളം സ്വദേശി മഹേശ്വരനെയാണ് തെങ്കാശി പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്രാമത്തിലെ ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ മിഠായി വാങ്ങാനെത്തിയപ്പോള്‍ മഹേശ്വരന്‍ മിഠായി നല്‍കില്ലെന്ന് പറയുന്ന വീഡിയോ നേരത്തെ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് നടപടി. ഗ്രാമമുഖ്യൻ രാമചന്ദ്ര മൂർത്തിയും കേസിൽ അറസ്റ്റിലായി. കടയിൽ മിഠായി വാങ്ങാനെത്തിയ ആദി ദ്രാവിഡ സ്കൂളിലെ വിദ്യാർത്ഥികളോട് കടയിൽ നിന്ന് സാധനങ്ങൾ ദളിതർക്ക് നൽകേണ്ടെന്ന് തീരുമാനിച്ചതായി മഹേശ്വരൻ പറഞ്ഞു. നിങ്ങളുടെ തെരുവിലെ ആർക്കും കടയിൽ നിന്നുള്ള സാധനങ്ങൾ ഇനി നൽകില്ലെന്നും വീട്ടിൽ പോയി അക്കാര്യം അവരോട് പറയണമെന്നും മഹേശ്വരൻ കുട്ടികളോട് പറഞ്ഞു. ഇതിന്‍റെ വീഡിയോയും മഹേശ്വരൻ ഫോണിൽ റെക്കോർഡ് ചെയ്തു. തുടർന്ന് കുട്ടികൾ നിരാശരായി മടങ്ങുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു.

Read More

മുംബൈ: ദുരൂഹസാഹചര്യത്തിൽ മരിച്ച മകളുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യാൻ ഒന്നരമാസത്തോളം കുഴിയിൽ ഉപ്പിട്ട് സൂക്ഷിച്ച് പിതാവ്. പൊലീസ് ആദ്യം നടത്തിയ പോസ്റ്റുമോർട്ടത്തിൽ അദ്ദേഹം തൃപ്തനായിരുന്നില്ല. അതിനാൽ, മൃതദേഹം കത്തിക്കാതെ സൂക്ഷിക്കുകയായിരുന്നു. റീ പോസ്റ്റ്മോർട്ടം നടത്താൻ പൊലീസിൽ സമ്മർദ്ദം ചെലുത്താൻ പിതാവ് രാഷ്ട്രീയ നേതാക്കളെ കാണുകയും ചെയ്തിരുന്നു. ദാദാഗാവിൽ 27 കാരിയായ ആദിവാസി യുവതിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അറസ്റ്റിലായവരിൽ ഒരാൾ യുവതിയുടെ സുഹൃത്താണ്. ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഇയാൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഇത് വിശ്വസിക്കാൻ യുവതിയുടെ പിതാവ് വിസമ്മതിച്ചു. തന്‍റെ മകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് ഇയാൾ ആരോപിക്കുന്നത്. പിതാവിന്‍റെ ശ്രമഫലമായി മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ നന്ദുർബൻ പൊലീസ് സൂപ്രണ്ട് ഉത്തരവിട്ടു. മൃതദേഹം പിന്നീട് മുംബൈയിലെ ജെ ജെ ആശുപത്രിയിലേക്ക് മാറ്റി.…

Read More

നിരവധി സിനിമകളിൽ വില്ലനായും ഹാസ്യനടനായും അഭിനയിച്ച് മലയാളികളുടെ സ്നേഹം നേടിയ നടനാണ് കലാഭവൻ ഷാജോൺ. ഇപ്പോൾ ഒരു മലയാള സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ പ്രേതാനുഭവം പങ്കുവച്ചിരിക്കുകയാണ് ഷാജോൺ. ബാലചന്ദ്രമേനോൻ സാർ സംവിധാനം ചെയ്യുന്ന ചിത്രം തിരുവനന്തപുരത്ത് നടക്കുകയായിരുന്നു. പൂവാറിലെ ഒരു റിസോർട്ടിലായിരുന്നു താമസം. വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് അവിടെ ചെന്നത്. എന്നാൽ അവിടെ എത്തിയ ഉടനെ തനിക്ക് വല്ലാത്തൊരോ നെഗറ്റീവ് വൈബ് തോന്നിയെന്ന് ഷാജോൺ പറഞ്ഞു. ഞാൻ റിസോർട്ടിലെ ഒരു കോട്ടേജിൽ, തൊട്ടടുത്തതിൽ കൊച്ചുപ്രേമൻ ചേട്ടൻ. ഞങ്ങൾ കുറേ നേരം സംസാരിച്ചു. വീട് അടുത്തായതിനാൽ ചിലപ്പോൾ അങ്ങോട്ട് പോകുമെന്ന് ചേട്ടൻ പറഞ്ഞു. കോട്ടേജിൽ സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു. രാജാ രവിവർമ്മയുടെ പെയിന്‍റിംഗുകൾ പോലെ തോന്നിക്കുന്നവ. കോട്ടേജിന്റെ വാതിൽ ഗ്ലാസ് ആണ്. കർട്ടനുകൾ ഉണ്ട്. എന്നാൽ പുറത്തേക്ക് നോക്കിയാൽ, ആരാണ് വന്നതെന്നെല്ലാം അറിയാം. കൊച്ചുപ്രേമൻ ചേട്ടനുമായി സംസാരിച്ച ശേഷം ഞാൻ എന്‍റെ കോട്ടേജിലേക്ക് വന്ന് കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ എന്‍റെ…

Read More

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മുന്നറിയിപ്പില്ലാതെ ആർച്ച് മറിച്ചിട്ടുണ്ടായ അപകടത്തിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അമ്മയ്ക്കും മകൾക്കും ഗുരുതരമായി പരിക്കേറ്റു. പൂഴിക്കുന്ന് ബി.പി നിവാസിൽ ലേഖയ്ക്കും മകൾക്കുമാണ് പരിക്കേറ്റത്. സെപ്റ്റംബർ 11ന് നടന്ന അപകടത്തിൽ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അനുമതിയില്ലാതെയാണ് കമാനം സ്ഥാപിച്ചതെന്നും കുടുംബം പരാതിപ്പെട്ടു. സെപ്റ്റംബർ 11ന് ഓലത്താന്നി ജംഗ്ഷനിലായിരുന്നു അപകടം. പൂവാർ-നെയ്യാറ്റിൻകര റോഡിൽ ലേഖയും മകൾ അനുഷയും സ്കൂട്ടറിൽ വരികയായിരുന്നു അപകടം. ഓണാഘോഷത്തോടനുബന്ധിച്ച് നവകേരളം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്ഥാപിച്ച കമാനമാണ് അപകടത്തിന് കാരണമായത്. കുറച്ച് ആളുകൾ കമാനത്തിന്‍റെ കെട്ടഴിക്കാൻ ശ്രമിക്കുകയായിരുന്നു. വാഹനങ്ങൾ ഓടുന്ന റോഡിൽ യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു കമാനം മാറ്റാനുള്ള നീക്കം. കമാനം മറിഞ്ഞപ്പോൾ സ്കൂട്ടറിൽ അതുവഴി വന്ന ലേഖയും മകളും അടിയിൽ പെട്ട് തെറിച്ചുവീഴുകയായിരുന്നു.

Read More

ഇടുക്കി: നെടുങ്കണ്ടം കമ്പംമെട്ട് പൊലീസ് സ്റ്റേഷന്‍റെ സുരക്ഷയ്ക്കായി ഇനി പാറാവ് മാത്രമല്ല, ചൈനീസ് പാമ്പുകളും ഉണ്ടാകും. കുരങ്ങൻമാരുടെ ആക്രമണം ശക്തമായതോടെയാണ് റബ്ബർ കൊണ്ട് നിർമ്മിച്ച ചൈനീസ് പാമ്പുകളെ പൊലീസ് രംഗത്ത് ഇറക്കിയത്. കേരള-തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്താണ് തമിഴ്നാട് വനഭൂമി. ഇവിടെ നിന്ന് വരുന്ന കുരങ്ങൻമാരുടെ കൂട്ടം പൊലീസ് സ്റ്റേഷനും പരിസരവാസികൾക്കും ഉണ്ടാക്കുന്ന ശല്യം ചെറുതല്ല. സ്റ്റേഷൻ കോമ്പൗണ്ടിൽ എത്തുന്ന വാഹനങ്ങൾക്കും പൊലീസ് വാഹനങ്ങൾക്കും കുരങ്ങൻമാർ കേടുപാടുകൾ വരുത്താറുണ്ട്. പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നവർ പോലും കുരങ്ങ് ശല്യത്തിന്‍റെ ഇരകളായി മാറുകയാണ്. പൊലീസുകാരുടെ മെസ്സിൽ കയറി ഭക്ഷണസാധനങ്ങൾ എടുത്തുകൊണ്ട് പോകുന്നതാണ് മറ്റൊരു പ്രശ്നം. ഇതോടെയാണ് കുരങ്ങൻ കൂട്ടത്തെ തുരത്താൻ ചൈനീസ് പാമ്പുകളെ പൊലീസ് സ്റ്റേഷനു മുന്നിലും സമീപത്തെ മരങ്ങളിലും സ്ഥാപിച്ചത്.

Read More

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് സിനിമാ മേഖലയിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ നിർമ്മാണ സംരംഭമായ നയ്ജ ഒഡിസി എന്ന ഹ്രസ്വചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലും യൂട്യൂബിലും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. നൈജീരിയൻ ദമ്പതികൾക്ക് ഗ്രീസിൽ ജനിച്ച ജിയാനിസ് അന്റെന്റ്‌കൊംപോ എന്ന എന്‍ബിഎ (നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ) കളിക്കാരന്റെ കഥയാണ് 12 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം പറയുന്നത്. ട്വിറ്ററിലൂടെയാണ് വാട്സ്ആപ്പ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് ഒരു സോഷ്യൽ മെസേജിംഗ് പ്ലാറ്റ്ഫോം ചലച്ചിത്ര നിർമ്മാണ മേഖലയിലേക്ക് പ്രവേശിക്കുന്നത്. വാട്ട്സ്ആപ്പ് പ്രചരിപ്പിക്കാനുള്ള ഒരു മാർഗമായാകാം നയ്ജ ഒഡിസിയെ കാണുന്നത്. ഇത് സംബന്ധിച്ച് അടുത്തിടെ അന്റെന്റ്‌കൊംപോയും വാട്ട്സ്ആപ്പും കാരാർ ഒപ്പുവച്ചിരുന്നു.

Read More

ഓച്ചിറ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചു. ജില്ലാ അതിർത്തിയായ ഓച്ചിറയിൽ രാഹുലിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. അറിയിച്ചതിലും അൽപം നേരത്തെയാണ് രാഹുൽ എത്തിയത്. ഓച്ചിറയിൽ മുതൽ കായംകുളം വരെയായിരുന്നു രാവിലത്തെ യാത്ര. വഴിയോരങ്ങളിൽ വലിയ ജനക്കൂട്ടം യാത്രയെ അഭിവാദ്യം ചെയ്തു. ഇടയ്ക്ക് ചെറിയ മഴ പെയ്തെങ്കിലും യാത്ര മുടങ്ങിയില്ല. കനത്ത സുരക്ഷയിലും രാഹുലിനെ ജനങ്ങൾക്ക് കാണാൻ സൗകര്യം ഒരുക്കിയിരുന്നു. യാത്ര നിശ്ചയിച്ചതിലും നേരത്തെ കായംകുളത്ത് എത്തി. ഉച്ചകഴിഞ്ഞ് യുവ ജനങ്ങളുമായും ഹരിപ്പാട് സബർമതി സ്പെഷ്യൽ സ്കൂളിലെ കുട്ടികളുമായും രാഹുൽ സംവദിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മ ദിനമായ ഇന്ന് കോൺഗ്രസ് തൊഴിലില്ലായ്മ ദിനമായി ആചരിക്കുകയാണ്. അതാവും യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയിലെ പ്രധാന വിഷയം. ഇന്നത്തെ യാത്ര വൈകിട്ട് നാലിന് കായംകുളത്ത് നിന്ന് പുറപ്പെട്ട് ഏഴിന് ചേപ്പാട് എൻ.ടി.പി.സി ജംഗ്ഷനിൽ യാത്ര സമാപിക്കും. നാളെ രാവിലെ ഏഴിന് ഹരിപ്പാട് നിന്നാരംഭിക്കുന്ന യാത്ര വണ്ടാനം മെഡിക്കൽ കോളേജ് ജംഗ്ഷനിൽ…

Read More

ഫോബ്‌സിന്റെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ 12 മലയാളികളില്‍ ഒന്നാമത് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി. ഈ വർഷത്തെ പട്ടികയിൽ ആഗോളതലത്തിൽ 514-ാം സ്ഥാനത്താണ് യൂസഫലി. 5 ബില്യൺ ഡോളർ ആസ്തിയുമായാണ് എം എ യൂസഫലി ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാമതെത്തിയത്. 3.4 ബില്യൺ ഡോളർ ആസ്തിയുമായി ബൈജു രവീന്ദ്രനും, ദിവ്യ ഗോകുൽനാഥും മലയാളികളില്‍ തൊട്ടുപുറകിൽ സ്ഥാനം നേടിയിട്ടുണ്ട്. 3.1 ബില്യൺ ഡോളർ ആസ്തിയുള്ള സേനാപതി ഗോപാലകൃഷ്ണൻ, 2.6 ബില്യൺ ഡോളർ ആസ്തിയുള്ള രവി പിള്ള, 1.8 ബില്യൺ ഡോളർ ആസ്തിയുള്ള ജോയ് ആലുക്കാസ് എന്നിവരാണ് ഫോബ്സ് ലിസ്റ്റിലെ അതിസമ്പന്നരായ മറ്റ് മലയാളികൾ.

Read More