Author: News Desk

മുംബൈ: അദാനി എന്‍റർപ്രൈസസ് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി. ടാറ്റയുടെ കുടക്കീഴിലുള്ള കമ്പനികളെ മറികടന്നാണ് ഈ നേട്ടം. ഇന്നലെ വിപണി അവസാനിക്കുമ്പോൾ അദാനി ഗ്രൂപ്പിന്‍റെ ലിസ്റ്റുചെയ്ത എല്ലാ ഓഹരികളുടെയും വിപണി മൂല്യം 22.27 ട്രില്യൺ ഡോളറായിരുന്നു. അതായത് ഏകദേശം 278 ബില്യൺ ഡോളർ. 20.77 ട്രില്യൺ ഡോളറാണ് ടാറ്റ ഗ്രൂപ്പിന്‍റെ ഓഹരി മൂല്യം. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് 17.16 ട്രില്യൺ ഡോളർ (220 ബില്യൺ ഡോളർ) വിപണി മൂലധനവുമായി മൂന്നാം സ്ഥാനത്താണ്. അദാനി എന്ന കുടുംബപ്പേരിൽ ആരംഭിക്കുന്ന ലിസ്റ്റുചെയ്ത ഒമ്പത് സ്ഥാപനങ്ങളുടേയും ആസ്ഥാനം അഹമ്മദാബാദാണ്. അദാനി ഗ്രൂപ്പിന്റെ സമ്പത്ത് വിഭജിച്ചിരിക്കുന്നത് വളരെ സമർത്ഥമായാണ്. അദാനി ട്രാൻസ്മിഷൻ ആണ് ഇതിൽ മുൻ പന്തിയിൽ. ടാറ്റ ഗ്രൂപ്പിന് 27 ലിസ്റ്റുചെയ്ത കമ്പനികളാണ് വിപണിയിലുള്ളത്. ഇതിൽ ടാറ്റ കൺസൾട്ടൻസി സർവീസസ്, കമ്പനിയുടെ വിപണി മൂലധനത്തിന്‍റെ 53 ശതമാനവും കൈവശം വച്ചിരിക്കുകയാണ്. മുകേഷ് അംബാനി ഗ്രൂപ്പിന് ഒമ്പത് ലിസ്റ്റുചെയ്ത കമ്പനികളുണ്ട്. എന്നാൽ ഗ്രൂപ്പിന്‍റെ വിപണി…

Read More

നിവിൻ പോളിയെ നായകനാക്കി ലിജു കൃഷ്ണ സംവിധാനം ചെയ്ത പടവെട്ട് ഒക്ടോബർ 21ന് പ്രദർശനത്തിനെത്തും. ഒരു വനിതാ സഹപ്രവർത്തക സംവിധായകനെതിരെ നൽകിയ ലൈംഗിക പീഡന പരാതി നിലനിൽക്കെയാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ നിവിൻ പോളി. ഒരു സിനിമ ധാരാളം ആളുകളുടെ സംയോജിത സൃഷ്ടിയാണ്. അതിനാൽ രണ്ട് പേരുടെ പ്രശ്നം ഒരു പ്രോജക്റ്റിനെ ബാധിക്കരുത്. രണ്ട് പേർ തമ്മിലുള്ള ബന്ധത്തെയും സമ്മതത്തെയും കുറിച്ചാണ് ഇപ്പോൾ നടക്കുന്ന പ്രശ്നം. അതിനാൽ തനിക്ക് വ്യക്തിപരമായി ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ കഴിയില്ലെന്നും നിവിൻ പോളി പറഞ്ഞു. ലിജു കൃഷ്ണയ്ക്കെതിരെ ക്രിമിനൽ കേസുള്ളതിനാൽ വിചാരണ പൂർത്തിയാകുന്നതുവരെ സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി നേരത്തെ കോടതി തള്ളിയിരുന്നു.

Read More

ന്യൂ ഡൽഹി: ചീറ്റയെ ഇറക്കുന്നതും ആഘോഷങ്ങളുമെല്ലാം രാജ്യത്തെ മറ്റ് പ്രശ്നങ്ങൾ മൂടിവയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമമാണെന്ന് കോൺഗ്രസ്. ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കാനുള്ള മോദിയുടെ തന്ത്രമാണ് കുനോ ദേശീയോദ്യാനവും ചീറ്റയുമെല്ലാമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. ഇന്ന് മോദി അനാവശ്യ നാടകമാണ് നടത്തിയിരിക്കുന്നത്. ദേശീയ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

Read More

ന്യൂ ഡൽഹി : മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിൽ യു.എ.പി.എ വ്യവസ്ഥകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സർക്കാരിന്റെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹർജി പിന്‍വലിക്കാനുള്ള തീരുമാനം സ്റ്റാൻഡിംഗ് കോണ്‍സെല്‍ മുഖേന സുപ്രീം കോടതിയെ അറിയിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സിപിഐഎം കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടലിനെ തുടർന്നാണ് ഹർജി പിന്‍വലിക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ രൂപേഷിനെതിരായ യു.എ.പി.എ വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Read More

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിയ്ക്കിടെ യു.ഡി.എഫ് എം.എൽ.എമാർ ശിവൻകുട്ടിയെ തല്ലി ബോധം കെടുത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി ഇ.പി ജയരാജൻ. സംഭവത്തിന് താൻ ദൃക്സാക്ഷിയാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. തല്ലി ബോധം കെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ ശിവൻകുട്ടിയോട് ചോദിച്ചപ്പോൾ ജയരാജനോട് അതേക്കുറിച്ച് ചോദിക്കൂ എന്നായിരുന്നു മറുപടി. ഇതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകർ ഇന്ന് ഇ പിയോട് ഇക്കാര്യം ചോദിച്ചത്. ‘അദ്ദേഹത്തിന് (ശിവൻകുട്ടി) ഒന്നും പറയാനില്ല, അതിനെന്താ? ഞാൻ അതിന് ദൃക്സാക്ഷിയല്ലേ. അബോധാവസ്ഥയിലുള്ളയാൾ എന്തു പറയാനാണ്? എല്ലാരും പറയുന്നുണ്ടല്ലോ. പിന്നെ ആളുവീതം പറഞ്ഞു നടക്കണോ?’,എന്നായിരുന്നു ജയരാജൻ്റെ മറുപടി.

Read More

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി അനുവദിച്ചാൽ പൊലീസ് കൃത്രിമ തെളിവുകൾ ഉണ്ടാക്കുമെന്ന പ്രതികളുടെ വാദം കോടതി തള്ളി. പൊലീസ് സ്വാഭാവിക നീതി നിഷേധിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. യെമനിലെ പൊലീസുകാരെപ്പോലെയാണ് അവർ പെരുമാറുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. പ്രതികൾക്ക് പിന്തുണയുമായി കെ.എം സച്ചിൻ ദേവ് എം.എൽ.എയും കോടതിയിൽ എത്തിയിരുന്നു. അനുമതിയില്ലാതെ ആശുപത്രിക്കുള്ളിൽ പ്രവേശിക്കാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ ജില്ലാ നേതാവിനെയും കുടുംബത്തെയും തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സംഘം ആക്രമിച്ചത്. അക്രമത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. സെക്യൂരിറ്റി ജീവനക്കാരായ കെ.എ.ശ്രീലേഷ് (56), എൻ.ദിനേശൻ (61), രവീന്ദ്ര പണിക്കർ (62), മാധ്യമം ദിനപത്രം സീനിയർ റിപ്പോർട്ടർ പി.ഷംസുദ്ദീൻ (48) എന്നിവർക്കാണ് പരിക്കേറ്റത്.

Read More

കീവ്: റഷ്യന്‍ സൈന്യത്തില്‍നിന്ന് തിരിച്ചുപിടിച്ച ഇസിയം നഗരത്തിന് സമീപത്തെ വനത്തിൽ കൂട്ടക്കുഴിമാടം കണ്ടെത്തിയതായി യുക്രൈൻ. 440ലധികം മൃതദേഹങ്ങൾ ഇവിടെ അടക്കം ചെയ്തിട്ടുണ്ടെന്ന് പ്രാദേശിക പോലീസ് മേധാവി സെര്‍ജി ബോട്‌വിനോവ് പറഞ്ഞു. കുഴികളിലൊന്നിൽ 17 യുക്രൈൻ സൈനികരുടെ മൃതദേഹങ്ങൾ ഉണ്ടെന്ന് അടയാളപ്പെടുത്തിയിരുന്നു. നൂറുകണക്കിന് ഒറ്റപ്പെട്ട ശവകുടീരങ്ങൾ പരിസരത്തുണ്ട്. അവയുടെ മുകളിൽ മരക്കുരിശുകൾ നാട്ടിയിരുന്നു. ജനവാസ മേഖലകളിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരെ വനത്തിൽ അടക്കം ചെയ്തതായി പ്രദേശവാസിയായ സെർജി ഗൊരോഡ്കോ പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരും സ്ഥലത്തെത്തി. പ്രതിനിധികളെ ഇസിയം നഗരത്തിലേക്ക് അയക്കുമെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിലിന്‍റെ വക്താവ് ലിസ് ത്രോസല്‍ പറഞ്ഞു.  

Read More

മുംബൈ: വേദാന്ത ഗ്രൂപ്പിന്‍റെ അർദ്ധചാലക നിർമ്മാണ ഫാക്ടറി ഗുജറാത്തിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഗുജറാത്ത് പാകിസ്ഥാനല്ലെന്നും അയൽ സംസ്ഥാനമാണെന്നും ഫഡ്നാവിസ് പറഞ്ഞു. മഹാരാഷ്ട്രയ്ക്ക് ലഭിക്കാത്ത ഫാക്ടറി ഗുജറാത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചതാണ് പ്രതിപക്ഷം വിവാദമാക്കിയത്. ഗുജറാത്തിലെ അഹമ്മദാബാദിൽ 20 ബില്യൺ ഡോളറിന്‍റെ സെമികണ്ടക്ടർ പദ്ധതി തായ്‌വാൻ ആസ്ഥാനമായുള്ള ഫോക്സ്കോണുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ഗുജറാത്ത് സർക്കാർ വേദാന്തയ്ക്ക് വൈദ്യുതി നിരക്ക് ഉൾപ്പെടെ വലിയ ഇളവ് വാഗ്ദാനം ചെയ്തിരുന്നു. മഹാരാഷ്ട്ര, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളും ഫാക്ടറി സ്ഥാപിക്കുന്നതിന് വേദാന്തയ്ക്ക് ആകർഷകമായ ഇളവുകൾ വാഗ്ദാനം ചെയ്തിരുന്നു. അവസാന റൗണ്ടിൽ മഹാരാഷ്ട്രയും ഗുജറാത്തും പരിഗണനയ്ക്ക് വന്നെങ്കിലും ഗുജറാത്തിന് നറുക്ക് വീഴുകയായിരുന്നു. ‘ഗുജറാത്ത് പാകിസ്ഥാനല്ല, നമ്മുടെ സഹോദര സംസ്ഥാനമാണ്. ഇത് ആരോഗ്യകരമായ മത്സരമാണ്. കർണാടക ഉൾപ്പെടെ എല്ലാവരേക്കാളും മുന്നിലായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ അധികാരത്തിൽ വരുന്നതിന് മുമ്പ് എടുത്ത തീരുമാനമാണത്. ഞങ്ങളുടെ സർക്കാർ വന്നപ്പോൾ വേദാന്ത ഫാക്ടറി ഇവിടെ വരാൻ പരമാവധി…

Read More

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മാ ഗാന്ധി എന്ന് വിശേഷിപ്പിച്ച് രാഹുൽ ഈശ്വർ. പ്രധാനമന്ത്രി മോദിക്ക് ട്വിറ്ററിലൂടെ പങ്കുവെച്ച ജന്മദിന സന്ദേശത്തിലാണ് അദ്ദേഹത്തിൻ്റെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും രാഹുൽ പങ്കുവച്ചിട്ടുണ്ട്. ‘ഇന്ത്യയുടെ രണ്ടാമത്തെ മഹാാത്മാവായ അങ്ങേക്ക് ദീർഘ കാലം ജീവിക്കാനും ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനും ദൈവവും ഭാരതമാതാവും അനുഗ്രഹിക്കട്ടെ’, എന്നാണ് രാഹുൽ ഈശ്വർ ട്വിറ്ററിൽ കുറിച്ചത്. മഹാത്മാ ഗാന്ധിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രങ്ങൾ ഉൾപ്പെടെയാണ് രാഹുൽ ഈശ്വർ ട്വീറ്റ് ചെയ്തത്.

Read More

ഇന്ന് ലോക രോഗി സുരക്ഷാ ദിനം. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ആഭിമുഖ്യത്തിൽ എല്ലാ വർഷവും സെപ്റ്റംബർ 17 ന് രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ലോക രോഗി സുരക്ഷാ ദിനം ആചരിക്കുന്നു. ലോക രോഗി സുരക്ഷാ ദിനം ലോകമെമ്പാടും വൈവിധ്യമാർന്ന ബോധവൽക്കരണ പരിപാടികളോടെയാണ് ആചരിക്കുന്നത്. 2019 ലെ , 72-ാമത് ലോകാരോഗ്യ അസംബ്ലിയിലാണ് രോഗികളുടെ സുരക്ഷയ്ക്കായി ഒരു ദിനം ആചരിക്കാൻ തീരുമാനിച്ചത്. രോഗികൾ അഭിമുഖീകരിക്കുന്ന അപകടസാധ്യതകൾ ഒഴിവാക്കി അവർക്ക് സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ ദിവസത്തിന്‍റെ ലക്ഷ്യം. ചികിത്സയിലെ പിഴവുകളും സുരക്ഷിതമല്ലാത്ത സമ്പ്രദായങ്ങളും മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും രോഗികൾക്ക് മെഡിക്കൽ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. ഈ വർഷത്തെ ലോക രോഗി സുരക്ഷാ ആപ്തവാക്യം ‘മെഡിക്കേഷൻ സേഫ്റ്റി’ അഥവാ ‘സുരക്ഷിത ചികിത്സ’ എന്നതാണ്.

Read More