Author: News Desk

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ അഞ്ചാം ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ഒന്നാമതെത്തി. ഏഴാം റൗണ്ടിൽ അവർ വൂള്‍വ്‌സിനെ 3-0ന് തോൽപ്പിച്ചു. ജാക്ക് ഗ്രീലിഷ്, എർലിംഗ് ഹാലൻഡ്, ഫിൽ ഫോഡൻ എന്നിവരാണ് സ്കോർ ചെയ്തത്. ആദ്യ മിനിറ്റിൽ തന്നെ ഗ്രീലിഷ് സിറ്റിയെ മുന്നിലെത്തിച്ചു. സീസണിൽ ഗ്രീലീഷിന്‍റെ ആദ്യ ഗോളായിരുന്നു ഇത്. 16-ാം മിനിറ്റിൽ ഹാലാൻഡ് ലീഡ് നേടി. 69-ാം മിനിറ്റിൽ ഫിൽ ഫോഡൻ ഗോള്‍പട്ടിക തികച്ചു. നേഥന്‍ കോളിൻസിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ വൂള്‍വ്‌സ് 10 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്. ഏഴ് കളികളിൽ നിന്ന് 17 പോയിന്‍റുമായി സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. ആറ് പോയിന്‍റുള്ള വൂള്‍വ്‌സ് 16-ാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ല സതാംപ്ടണിനെ തോൽപ്പിച്ചു. ജേക്കബ് റാംസിയാണ് വില്ലയുടെ ഏക ഗോൾ നേടിയത്. 

Read More

ആലപ്പുഴ: രാജ്യത്തിന് ചീറ്റകളെ മാത്രം പോരെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. ഇതൊന്നും കാണാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീറ്റയ്ക്കൊപ്പം ഫോട്ടോ എടുക്കുന്നത്. ചീറ്റകളെ കൊണ്ടുവന്നതിൽ സന്തോഷമുണ്ടെന്നും എന്നാൽ ചീറ്റയ്ക്കൊപ്പം രാജ്യത്തിന്‍റെ പ്രശ്നങ്ങളും കാണേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി ആലപ്പുഴയിൽ പറഞ്ഞു. തൊഴിലില്ലായ്മ വിഷയത്തിൽ വിവിധ പ്രൊഫഷണൽ കോഴ്സുകൾ പഠിച്ച യുവജനങ്ങളുമായി രാഹുൽ ഗാന്ധി സംവാദം നടത്തി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കായംകുളത്ത് എത്തിയപ്പോഴായിരുന്നു ചർച്ച സംഘടിപ്പിച്ചത്. കുറഞ്ഞ ഉത്പാദനവും കേന്ദ്ര സർക്കാർ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാത്തതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.

Read More

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പൊലീസ് കേസുകൾ സർക്കാർ പിൻവലിക്കുന്നു. കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി ഈ മാസം 29ന് ഉന്നതതല യോഗം വിളിച്ചു. ഗുരുതരമായ കേസുകൾ ഒഴികെയുള്ള കേസുകൾ പിൻവലിക്കാനാണ് നീക്കം. കൊവിഡ് കേസുകൾ കൂടി നിന്ന കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏഴ് ലക്ഷം കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. കേരള സർക്കാർ പാസാക്കിയ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാസ്ക് ധരിക്കാത്തതിന് 500 രൂപ മുതൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 25,000 രൂപ വരെ പോലീസ് പിഴ ഈടാക്കി. നിയന്ത്രണങ്ങൾ ലംഘിച്ച് റോഡിലൂടെ ഇറങ്ങിയ വാഹനങ്ങൾ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു.  പിഴയടയ്ക്കാത്തവർക്കും ഗുരുതരമായ കുറ്റകൃത്യം ചെയ്തവർക്കുമെതിരെ പോലീസ് തുടർനടപടികൾ കോടതിയിലേക്ക് അയച്ചു. പല കേസുകളിലും കുറ്റപത്രം സമർപ്പിക്കുകയും ചില കേസുകളിൽ അന്വേഷണം നടക്കുകയുമാണ്. ഇതിനിടെയാണ് സംസ്ഥാന സർക്കാർ നിർണായക തീരുമാനമെടുത്തത്. കോടതികളിൽ കേസുകൾ പെരുകുന്ന സാഹചര്യത്തിൽ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് പൊതുമരാമത്ത് വകുപ്പിന് ഈ വർഷം 300 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഹമ്മദ് റിയാസ്. ഇതിന്‍റെ പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പൊതുമരാമത്ത് മന്ത്രിയോട് പരാതികള്‍ പറയാനുള്ള ‘റിങ്‌ റോഡ്’ ഫോണ്‍-ഇന്‍ പരിപാടിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരാഴ്ച ലഭിക്കേണ്ട മഴ ഇപ്പോൾ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ലഭിക്കുന്ന അവസ്ഥയാണ്. മഴയുടെ പാറ്റേണിൽ മാറ്റം വന്നിട്ടുണ്ട്. ഈ വർഷം ജൂലൈ 1 നും 11 നും ഇടയിൽ 373 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഇത് സാധാരണ മഴയുടെ അളവിനേക്കാൾ 35 ശതമാനം കൂടുതലാണ്. ഓഗസ്റ്റ് 1 നും 5 നും ഇടയിൽ ലഭിച്ച മഴ 126 ശതമാനം കൂടുതലാണ്. ഓഗസ്റ്റ് 22 മുതൽ 24 വരെ സംസ്ഥാനത്ത് 190 ശതമാനവും ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 1 വരെ 167 ശതമാനവും…

Read More

ദുബായ്: ഇസ്രയേൽ സന്ദർശിക്കുന്ന യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ വിവിധ മന്ത്രിമാരുമായും പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ ബെഞ്ചമിൻ നെതന്യാഹുവുമായും കൂടിക്കാഴ്ച നടത്തി. ബുധനാഴ്ചയാണ് അദ്ദേഹം ഇസ്രായേലിലെ ടെൽ അവീവിൽ എത്തിയത്. ഈ വർഷം മാർച്ചിൽ ബഹ്റൈൻ, ഈജിപ്ത്, മൊറോക്ക, ഇസ്രയേൽ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചക്കായി അദ്ദേഹം നടത്തിയ യാത്രക്ക് ശേഷം ഇത് രണ്ടാം തവണയാണ് അദ്ദേഹം രാജ്യം സന്ദർശിക്കുന്നത്. ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി യയിർ ലാപിഡുമായും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

Read More

കോട്ടയം: പ്രശസ്ത കഥകളി കലാകാരൻ കലാകേന്ദ്രം മുരളീധരൻ നമ്പൂതിരി (53) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുടമാളൂർ കരുണാകരൻ നായരുടെയും മാത്തൂർ ഗോവിന്ദൻകുട്ടിയുടെയും ശിഷ്യനും പിൻഗാമിയുമായി സ്ത്രീവേഷങ്ങളിലൂടെയാണ് മുരളീധരൻ നമ്പൂതിരി പ്രശസ്തനായത്. മാത്തൂർ ഗോവിന്ദൻകുട്ടി, കലാമണ്ഡലം രാമൻകുട്ടി, കലാമണ്ഡലം ഗോപി, കോട്ടയ്ക്കൽ ശിവരാമൻ എന്നിവരോടൊപ്പം അദ്ദേഹം അവതരിപ്പിച്ച സ്ത്രീകഥാപാത്രങ്ങൾ കേരളത്തിലുടനീളം വളരെയധികം ആസ്വാദക പ്രീതി നേടിയിട്ടുണ്ട്. 1969 ജനുവരി 11നാണ് പരേതനായ ഇ.കെ.നാരായണൻ നമ്പൂതിരിയുടെയും കമലാദേവി അന്തർജനത്തിന്‍റെയും മകനായി മുരളീധരൻ നമ്പൂതിരി ജനിച്ചത്. മാത്തൂർ ഗോവിന്ദൻകുട്ടി ആശാന്‍റെ കലാകേന്ദ്രമായ കളരിയിലാണ് അദ്ദേഹം കഥകളി അഭ്യസിച്ചത്. പേരൂർ മൂലവള്ളിൽ ഇല്ലത്ത് ഗീതാ ലാൽ ആണ് ഭാര്യ.

Read More

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോരിൽ മധ്യസ്ഥത വഹിച്ച് പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാരോ രാഷ്ട്രപതിയോ ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ കായംകുളത്ത് എത്തിയ സുധാകരൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇവരുടെ അതിരുകടന്ന യുദ്ധം ജനാധിപത്യത്തിന് ഭീഷണിയും നാടിന്റെ സംസ്കാരത്തിന് അപമാനവുമാണ്. ഭരണസ്തംഭനമുണ്ടായാൽ ഉത്തരവാദിത്തമുള്ള പ്രതിപക്ഷമെന്ന നിലയിൽ വിഷയത്തിൽ ഇടപെടണമെന്ന് കോൺഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെടും. ഒന്നുകിൽ സർക്കാരിനെ പിരിച്ചുവിടണം അല്ലെങ്കിൽ ഗവർണറെ പിൻവലിക്കണം. ഗവർണറും മുഖ്യമന്ത്രിയും നടത്തുന്ന പ്രസ്താവനകൾ കുട്ടികൾ തെരുവിൽ അസഭ്യം പറയുന്നത് പോലെയാണ്. ഗവർണറുടെ ജീവനു ഭീഷണിയുണ്ടെങ്കിൽ അത് ഗൗരവമായി കാണണം. സി.പി.എം ഗുണ്ടകളാണ് ഇതിന് പിന്നിലെന്നും സുധാകരൻ പറഞ്ഞു. സർവകലാശാലയിലെ എല്ലാ നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളായിരുന്നു. ഇതിന്‍റെയെല്ലാം ആദ്യഘട്ടത്തിൽ സി.പി.എമ്മിനെ സഹായിച്ചത് ഗവർണറാണ്. ഗവർണറുടെ ദൗർബല്യം മുതലെടുക്കാൻ ശ്രമിച്ചതാണ് ഇപ്പോഴത്തെ തർക്കത്തിന് കാരണം. യോഗ്യതയില്ലാത്തവരെ നിയമിക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ചാൽ ഗവർണറെ കുറ്റം…

Read More

തൃശൂർ: സംസ്ഥാന സർക്കാരുമായി തർക്കം തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. ആർഎസ്എസ് ജില്ലാ കാര്യവാഹക് ടി വി മണികണ്ഠന്‍റെ തൃശൂർ അവിണിശ്ശേരിയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ശനിയാഴ്ച രാത്രി 8.07ന് എത്തിയ ഗവർണർ രാത്രി 8.35 നാണ് ഇവിടെ നിന്ന് മടങ്ങിയത്. മാധ്യമങ്ങളോട് സംസാരിക്കാൻ ഗവർണർ വിസമ്മതിച്ചു. മോഹൻ ഭാഗവത് രാത്രി ഗുരുവായൂരിലേക്ക് പോകും. ഞായറാഴ്ച രാവിലെ ഗുരുവായൂർ രാധേയം ഓഡിറ്റോറിയത്തിൽ നടക്കുന്ന ആർ.എസ്.എസ് ബൈഠക്കിൽ മോഹൻ ഭാഗവത് പങ്കെടുക്കും. വൈകീട്ട് അഞ്ചിന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഗുരുവായൂർ സംഘ ജില്ലയിലെ പൂർണഗണവേഷധാരികളായ പ്രവർത്തകരുടെ സാംഘിക്കിലും അദ്ദേഹം സംസാരിക്കും.

Read More

തിരുവനന്തപുരം: മഹാബലിയും കേരളവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കേന്ദ്രമന്ത്രി മുരളീധരന്‍റെ പ്രസ്താവന കേരളത്തിന്‍റെ കൂട്ടായ്മയ്ക്ക് ഭീഷണിയാണെന്നും ഇതിനെ തമാശയായി കാണാനാവില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഓണവുമായുള്ള മഹാബലിയുടെ ബന്ധം മനസ്സിലാകുന്നില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുരാണങ്ങളും ഐതിഹ്യങ്ങളും അനുസരിച്ച്, നർമ്മദ നദിയുടെ തീരങ്ങൾ ഭരിച്ചിരുന്ന രാജാവായിരുന്നു മഹാബലി. വാമനൻ മഹാബലിക്ക് മോക്ഷം നൽകുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read More

സയൻസ് ഫിക്ഷൻ സിനിമകളിൽ പലതിലും മനുഷ്യനും യന്ത്രമനുഷ്യനും തമ്മിലുള്ള പോരാട്ടങ്ങൾ നാം കണ്ടിട്ടുണ്ട്. യന്ത്രങ്ങൾക്ക് ബുദ്ധി നൽകുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ കുറിച്ചുള്ള പ്രധാന ആശങ്കകളിലൊന്ന് അത് എപ്പോഴെങ്കിലും മനുഷ്യനെ തിരിഞ്ഞുകൊത്തുമോ എന്നതാണ്. ഓക്സ്ഫോർഡ് സർവകലാശാലയിലെയും ഗൂഗിളിലെയും ഗവേഷകർ ഈ ആശങ്ക കൂട്ടുകയാണ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മനുഷ്യ വംശനാശത്തിന് കാരണമാകുമെന്ന് എഐ മാഗസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉയർത്തുന്ന ഭീഷണി നമ്മള്‍ ഇപ്പോള്‍ വിചാരിക്കുന്നതിനേക്കാൾ ഗുരുതരമായിരിക്കുമെന്ന് അവർ പറയുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എല്ലാ മനുഷ്യരെയും കൊന്നൊടുക്കും എന്ന് വ്യക്തമായി പറയുകയാണ് ഗവേഷണം.

Read More