Author: News Desk

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളിലൊന്നാണ് ‘മോൺസ്റ്റർ’. പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യും.  ട്രേഡ് അനലിസ്റ്റും എന്‍റർടെയ്ൻമെന്‍റ് ട്രാക്കറുമായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഒക്ടോബർ 21ന് ദീപാവലി റിലീസിനൊരുങ്ങുകയാണ് മോൺസ്റ്റർ എന്ന് അദ്ദേഹം പറയുന്നു. പുലിമുരുകന്‍റെ തിരക്കഥാകൃത്തായ ഉദയ് കൃഷ്ണയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്ത്. ഓണാശംസകൾ നേർന്ന് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പുറത്തിറക്കിയ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.  സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീർ മുഹമ്മദും സംഗീതം ദീപക് ദേവും പ്രൊഡക്ഷൻ കണ്ട്രോൾ സിദ്ധു പനയ്ക്കലും സംഘടനം സ്റ്റണ്ട് സിൽവയും ചെയ്യുന്നു. വസ്ത്രാലങ്കാരം സുജിത് സുധാകരനും, സ്റ്റിലുകൾ ബെന്നറ്റ് എം വർഗീസും, പ്രൊമോ സ്റ്റില്ലുകൾ അനീഷ് ഉപാസനയും, പബ്ലിസിറ്റി ഡിസൈനുകൾ ആനന്ദ് രാജേന്ദ്രനുമാണ് ചെയ്യുക.

Read More

ഡൽഹി : രാഹുൽ ഗാന്ധി തന്നെ പാർട്ടി അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ കോൺഗ്രസ് ഐകകണ്ഠ്യേന പ്രമേയം പാസാക്കി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ നിർദ്ദേശപ്രകാരം ജയ്പൂരിൽ ചേർന്ന യോഗത്തിലാണ് പാർട്ടി പ്രമേയം പാസാക്കിയത്. അശോക് ഗെഹ്ലോട്ടാണ് നിലവിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും സാധ്യതയുള്ള വ്യക്തി. രാഹുൽ ഗാന്ധി തന്നെ പാർട്ടി അധ്യക്ഷനാകണമെന്ന ആവശ്യത്തിനിടെ ഇത് സംബന്ധിച്ച് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനമാണ് രാജസ്ഥാൻ. പി.സി.സി പ്രസിഡന്‍റിനെയും എ.ഐ.സി.സി അംഗങ്ങളെയും നിയമിക്കാൻ അധികാരം പാർട്ടി അധ്യക്ഷനാ‌യിരിക്കുമെന്ന എന്ന കാര്യത്തിലും പ്രമേയം പാസാക്കിയതായി രാജസ്ഥാൻ മന്ത്രി പ്രതാപ് സിം​ഗ് കച്ചാരിയ യോഗത്തിന് ശേഷം പറഞ്ഞു. പാർട്ടി ഒറ്റക്കെട്ടാണ്. രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന് രണ്ടഭിപ്രായമില്ല. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തന്നെയാണ് പ്രമേയം അവതരിപ്പിക്കാൻ മുൻകൈയെടുത്തത്. കച്ചാരിയ പറഞ്ഞു.    പിസിസി പ്രസിഡന്‍റുമാരെയും എഐസിസി അംഗങ്ങളെയും സോണിയാ ഗാന്ധി തന്നെ നാമനിർദ്ദേശം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ കോൺഗ്രസ് സംസ്ഥാന നേതാക്കൾക്ക് നിർദേശം നൽകിയിരുന്നു.  ഈ…

Read More

ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ഇളയ മകൻ അനന്ത് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചന്‍റും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അദ്ദേഹവും കുടുംബവും ക്ഷേത്രത്തിലെ സോപാനത്തിൽ (ശ്രീകോവിലിൽ) പ്രാർത്ഥിച്ചു. ക്ഷേത്ര ആനകളായ ചെന്താമരാക്ഷൻ, ബലരാമൻ എന്നിവർക്കും അദ്ദേഹം വഴിപാട് നടത്തി. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പ്രൊഫ.പി.കെ.വിജയൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനെ ക്ഷേത്രത്തിൽ സ്വാഗതം ചെയ്യുകയും മ്യൂറൽ പെയിന്‍റിംഗ് സമ്മാനിക്കുകയും ചെയ്തു. വെള്ളിയാഴ്ച ആന്ധ്രാപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ അദ്ദേഹം പ്രാർത്ഥന നടത്തിയിരുന്നു. രാജസ്ഥാനിലെ നാഥദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ മുകേഷ് അംബാനി തിങ്കളാഴ്ച ദർശനം നടത്തിയിരുന്നു.

Read More

തൊടുപുഴ: സിനിമാതാരം ആസിഫ് അലിയെ തൊടുപുഴ നഗരസഭയുടെ ശുചീകരണ അംബാസഡറായി തിരഞ്ഞെടുത്ത കാര്യം കൗൺസിലോ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയോ സ്റ്റിയറിംഗ് കമ്മിറ്റിയോ അറിഞ്ഞില്ലെന്ന് ആക്ഷേപം. ആരുമറിയാതെ ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുകയായിരുന്നു എന്ന വിമര്‍ശനം ശനിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ഉയര്‍ത്തി. ഇതിന് പിന്നാലെ ആസിഫ് അലിയെ ശുചിത്വ അംബാസഡറാക്കാനുള്ള തീരുമാനം പിൻവലിച്ചു. അടുത്ത കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. നഗരസഭയിൽ ശുചിത്വമിഷൻ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ അംബാസഡറായി തൊടുപുഴ സ്വദേശി കൂടിയായ ആസിഫ് അലിയെ തിരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തിന്‍റെ ചിത്രം ഉൾപ്പെടെയുള്ള പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പോലും പോസ്റ്റർ കണ്ടതിന് ശേഷമാണ് ഇക്കാര്യം അറിഞ്ഞത്.

Read More

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് പ്രദേശത്ത് സംഘർഷത്തിന് സാധ്യത. ഇത് വ്യക്തമാക്കി കളക്ടർ ഇന്നലെ തന്നെ നടപടിക്ക് ഉത്തരവിട്ടിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ മദ്യവില്‍പനശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. വിഴിഞ്ഞം സമരത്തിന്‍റെ ഭാഗമായി ക്രിസ്ത്യൻ സംഘടനകൾ നടത്തുന്ന ജനബോധന യാത്രയും അതിനെതിരെ നാട്ടുകാർ നടത്തുന്ന ബൈക്ക് റാലിയും ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന വസ്തുത കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയതെന്ന് അറിയിപ്പില്‍ പറയുന്നു. അതേസമയം വിഴിഞ്ഞം സമരത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിക്കുകയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ഇന്നും ആർച്ച് ബിഷപ്പിന്‍റെ സർക്കുലർ വായിക്കും. തിരുവനന്തപുരത്ത് എത്തുന്ന ജനബോധന മാർച്ചിൽ കഴിയുന്നത്ര ആളുകളെ ഇടവകകളിൽ നിന്ന് പങ്കെടുപ്പിക്കണമെന്നാണ് സർക്കുലറിലെ ആഹ്വാനം. ഉന്നയിച്ച ആവശ്യങ്ങളിലൊന്നും സർക്കാർ കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നും ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരണമെന്നും സർക്കുലറിൽ…

Read More

മുംബൈ ആസ്ഥാനമായുള്ള റിയൽറ്റി കമ്പനിയായ ഡിബി റിയൽറ്റി അദാനിയുടെ നീക്കത്തിൽ കുതിപ്പ് തുടരുന്നു. അദാനി ഗ്രൂപ്പിന്‍റെ ലക്ഷ്വറി റെസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോപ്പർട്ടി വിഭാഗമായ അദാനി റിയൽറ്റി ലയനത്തിനായി ചർച്ചകൾ നടത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് ഡി.ബി റിയൽറ്റിയുടെ ഓഹരി വില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപ്പർ സർക്യൂട്ടിലാണ്. ഡി.ബി റിയാലിറ്റിയുടെ ഓഹരികൾ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 21.43 ശതമാനം ഉയർന്നു.

Read More

ന്യൂ​ഡ​ൽ​ഹി: ക​ട​ത്ത് ചെ​ല​വ് കുറക്കുന്നത് ഉൾപ്പടെ ലക്ഷ്യമിട്ടുള്ള ദേശീയ ലോജിസ്റ്റിക്സ് നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്ര​കാ​ശ​നം ചെ​യ്തു. സമയവും പണവും ലാ​ഭി​ച്ചു​ള്ള ചരക്ക് സേ​വ​ന​ങ്ങ​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരക്ക് മേഖലയെ ശക്തിപ്പെടുത്താൻ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. പുതിയ നയം ഈ മേഖലയെ കൂടുതൽ ആധുനികവത്കരിക്കും. ഫാസ്ടാഗ് സംവിധാനം ചരക്ക് മേഖലയിൽ കാര്യക്ഷമത വർധിപ്പിച്ചിട്ടുണ്ട്. ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. തുറമുഖങ്ങളുടെ കാര്യക്ഷമതയും വർധിക്കുന്നു. സാഗർമാല പദ്ധതി തുറമുഖങ്ങളെ ബന്ധിപ്പിക്കുകയും ചരക്കുനീക്കം സുഗമമാക്കുകയും ചെയ്യുമെന്ന് മോദി പറഞ്ഞു. ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അടക്കമുള്ളവർ ചടങ്ങിൽ സന്നിഹിതനായിരുന്നു.

Read More

ഗുവാഹത്തി: ഗുവാഹത്തി ഐഐടിയിലെ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി സൂര്യനാരായൺ പ്രേം കിഷോറാണ് മരിച്ചത്. ഇന്നലെ ഹോസ്റ്റലിലാണ് മൃതദേഹം കണ്ടെത്തിയത്. മുറി തുറക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സുഹൃത്തുക്കൾ സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണവിവരം അറിഞ്ഞ് കുടുംബം ഗുവാഹത്തിയിലേക്ക് തിരിച്ചതായി അസം പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More

മുംബൈ: ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും പുതിയ പരീക്ഷണം നടത്താൻ ബി.സി.സി.ഐ. മത്സരത്തിനിടെ പകരക്കാരനെ കളിക്കാൻ അനുവദിക്കുന്ന നിയമം നടപ്പാക്കും. ക്രിക്കറ്റിൽ, ടോസിന് മുമ്പ് തീരുമാനിച്ച ഇലവനിൽ ഉള്ളവർക്ക് മാത്രമേ ബാറ്റിംഗിനും ബൗളിംഗിനും അവകാശമുള്ളൂ. പകരക്കാർക്ക് ഫീൽഡിംഗ് മാത്രമേ അനുവദിക്കൂ. പ്ലെയിങ് ഇലവണിലെ താരത്തിന് പകരക്കാരനായി എത്തുന്ന താരത്തിന് ബാറ്റിംഗിനും ബൗളിംഗിനും അവസരം നൽകുക എന്നതാണ് ബിസിസിഐയുടെ പുതിയ പരീക്ഷണം. ഇംപാക്ട് പ്ലെയർ എന്ന പേരിലാകും ഈ കളിക്കാരനെ ടീമിൽ ഉൾപ്പെടുത്തുക. സയിദ് മുഷ്താഖ് അലി ട്രോഫിയിലായിരിക്കും ആദ്യ പരീക്ഷണം. ഒക്ടോബർ 11നാണ് സയിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുന്നത്. 2023ലെ ഐപിഎല്ലിലും പുതിയ നിയമം നടപ്പാക്കും. ഇതോടെ പ്ലെയിങ് ഇലവനൊപ്പം നാല് പകരക്കാരുടെ പേരുകളും ടോസ് സമയത്ത് മുൻകൂട്ടി നൽകേണ്ടിവരും. നാല് പകരക്കാരിൽ ഒരാളെ മാത്രമേ ഇംപാക്ട് പ്ലെയറായി ഇറക്കാനാവൂ. 

Read More

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ്‌ ഇന്ന്. 25 കോടി രൂപയാണ്‌ ഒന്നാം സമ്മാനം.  തിരുവനന്തപുരം ഗോർഖി ഭവനിൽ  പകൽ രണ്ടിന്‌ നടക്കുന്ന നറുക്കെടുപ്പിൽ മന്ത്രിമാരായ കെ എൻ ബാലഗോപാലും ആന്റണി രാജുവും പങ്കെടുക്കും. നറുക്കെടുപ്പ്‌ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com ൽ പ്രസിദ്ധീകരിക്കും. ശനി വൈകിട്ട്‌ അഞ്ചുവരെ 66 ലക്ഷം ടിക്കറ്റാണ്‌ ലോട്ടറി ഓഫീസുകളിൽനിന്ന്‌ ഏജൻസികൾക്ക്‌ വിതരണം ചെയ്തത്‌. വൈകിട്ട്‌ ആറുവരെ ഏജൻസികൾ ടിക്കറ്റുകൾ കൈപ്പറ്റി. ഞായറാഴ്ചയും വിൽപ്പന തുടരും. അഞ്ചു കോടിയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനവുമുണ്ട്‌. 10 സീരീസുകളിലാണ്‌ ടിക്കറ്റുകൾ പുറത്തിറക്കിയത്. 500 രൂപയാണ്‌ വില. ബമ്പർ നറുക്കെടുപ്പ്‌ ചടങ്ങിൽ പൂജ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനവും നടക്കും.

Read More