Author: News Desk

മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളന വേദിയിലായിരുന്നു കാനത്തിന്‍റെ വിമർശനം. നിയമസഭ പാസാക്കിയ നിയമം അംഗീകരിക്കാതെ ഗവർണർ ബുദ്ധിമുട്ടിക്കുകയാണ്. ഇത് രാജഭരണം അല്ലല്ലോ? ഇല്ലാത്ത അധികാരം ഉണ്ടെന്നാണ് ഗവർണറുടെ ധാരണ. കത്തുകൾ പ്രസിദ്ധീകരിക്കുമെന്നതാണ് ഇപ്പോഴത്തെ ഭീഷണി. മുഖ്യമന്ത്രി നൽകിയ കത്തല്ലേ, പ്രേമലേഖനം അല്ലലോയെന്നും കാനം ചോദിച്ചു. മുഖ്യമന്ത്രിക്കെതിരായ ആരോപണം ​ഗവർണർ ഇന്നും ആവ‍ർത്തിച്ചു. മുഖ്യമന്ത്രിയെ ഓർത്ത് സഹതാപമാണ് തോന്നുന്നത്. കണ്ണൂ‍ർ സംഭവത്തിൽ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം ആണ്. ആക്രമിച്ച ദൃശ്യങ്ങൾ നാളെ പുറത്തുവിടും. ​ഗവർണ‍ക്കെതിരെ ആക്രമണം നടക്കുമ്പോൾ പരാതി കിട്ടിയിട്ട് വേണോ സർക്കാർ അന്വേഷിക്കാനെന്നും ഗവര്‍ണര്‍ ചോദിച്ചു സ്വയമേ കേസെടുത്ത് അന്വേഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനില്ലേ എന്നും ​ഗവർണർ ചോദിച്ചു. ഇതിന് പിന്നിൽ ഗൂഡാലോചനയുണ്ട്. ദൃശ്യങ്ങൾ നാളെ പുറത്തുവിടും. ഗവർണർ പോലും ഈ നാട്ടിൽ സുരക്ഷിതനല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ കേന്ദ്രത്തെ സമീപിക്കും. അതിനുള്ള…

Read More

മലപ്പുറം: വളർത്തുമൃഗങ്ങളുടെ തെരുവുനായ്ക്കളുടെ കടിയേറ്റതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ 10 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി. മലപ്പുറം ജില്ലാ വെറ്ററിനറി സെന്‍ററിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 228 വളർത്തുമൃഗങ്ങളെയാണ് തെരുവുനായ്ക്കളുടെ കടിയേറ്റതിന് ഇവിടെ ചികിത്സിച്ചത്. രണ്ടാം സ്ഥാനത്തുള്ള പെരിന്തൽമണ്ണ വെറ്ററിനറി പോളി ക്ലിനിക്കിൽ 226 വളർത്തുമൃഗങ്ങളെ ചികിത്സയ്ക്കായി എത്തിച്ചു. ജില്ലാ മൃഗസംരക്ഷണ വകുപ്പാണ് ഈ കണക്കുകൾ തയ്യാറാക്കിയത്. മറ്റു ഹോട് സ്പോട്ടുകൾ: ഈശ്വരമംഗലം വെറ്ററിനറി പോളി ക്ലിനിക് (140), മഞ്ചേരി വെറ്ററിനറി പോളി ക്ലിനിക്(130), ഡിസ്പെൻസറികൾ: ചെറുകാവ് (110), വെട്ടം (102), പറമ്പിൽ പീടിക(89), പൊന്നാനി (87), പള്ളിക്കൽ (81), പുലാമന്തോൾ (81).

Read More

തൃശ്ശൂർ: ഒരു വർഷം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമായി ഉണ്ടാകും. പക്ഷേ, അത് കുട്ടികൾക്ക് വേണ്ടിയുള്ളതല്ല. ഇത് മാതാപിതാക്കൾക്കുള്ള പുസ്തകമായിരിക്കും. ഇത്തരമൊരു പദ്ധതി തയ്യാറാക്കുന്ന ആദ്യ സംസ്ഥാനമാകും കേരളം. പൊതുവിദ്യാഭ്യാസത്തിന്‍റെ പാഠ്യപദ്ധതി പരിഷ്കരണത്തിലാണ് നൂതനമായ നിർദ്ദേശം. ഇതിനായി പുതിയ ഫോക്കസ് ഗ്രൂപ്പ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ പാഠ്യപദ്ധതി പരിഷ്കരണത്തിനായി എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിലുള്ള ഫോക്കസ് ഗ്രൂപ്പുകളുടെ എണ്ണം 26 ആയി ഉയരും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ വരുന്ന എൻസിഇആർടിയിലും 25 ഫോക്കസ് ഗ്രൂപ്പുകളാണ് നിർദേശിക്കുന്നത്. കൂടുതൽ ഫോക്കസ് ഗ്രൂപ്പുകൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും, ഒരു സംസ്ഥാനവും ഇതുവരെ 25ൽ കൂടുതൽ ഉണ്ടാക്കിയിട്ടില്ല.

Read More

കോഴിക്കോട്: മാനസികാരോഗ്യ ചികിത്സാ രംഗത്തെ പ്രമുഖനും കോഴിക്കോട് വിജയ ആശുപത്രി സ്ഥാപകനുമായ ഡോ.എൻ.വിജയൻ (93) നിര്യാതനായി. 20 വർഷത്തോളം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം കോഴിക്കോട് കുതിരവട്ടം, ഊളമ്പാറ മനോരോഗാശുപത്രികളുടെ സൂപ്രണ്ടായിരുന്നു. മലബാറിൽ ശ്രീനാരായണ പ്രസ്ഥാനത്തിന്‍റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം മുൻനിരയിലായിരുന്നു. 1929-ൽ കൊല്ലത്ത് കണ്ടച്ചിറയിൽ പുതുവൽ പുത്തൻവീട്ടിൽ അധ്യാപകനായ നാരായണന്റെയും സംഗീതജ്ഞയായ അമ്മുക്കുട്ടിയുടെയും മകനായാണ് ജനനം. മുൻ മുഖ്യമന്ത്രി ആർ.ശങ്കർ അദ്ദേഹത്തിന്‍റെ അമ്മാവനാണ്. കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന എൻ കുമാരന്‍റെ മകൾ പരേതയായ പ്രസന്നയാണ് ഭാര്യ. മക്കൾ: ഡോ.റോയി വിജയൻ, രാജേഷ് വിജയൻ (ഇരുവരും വിജയ ആശുപത്രിയിൽ), റാണി (തിരുവനന്തപുരം). സഹോദരങ്ങൾ: വിദുരൻ, പരേതനായ വിമലൻ. ശവസംസ്കാരം ഞായറാഴ്ച രാവിലെ 11ന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നാണ്. എൻ വിജയൻ എം.ബി.ബി.എസ് നേടിയത്. 6 പതിറ്റാണ്ടോളം മാനസികരോഗചികിത്സാ രംഗത്ത് പ്രവർത്തിച്ച അദ്ദേഹം മലബാറിലെ ആദ്യകാല വിദഗ്‌ധരിലൊരാളായിരുന്നു.

Read More

വാഷിങ്ടൺ: അമേരിക്കൻ എഞ്ചിനീയർക്ക് ഗൂഗിളിൽ നിന്ന് വെറുതെ ലഭിച്ചത് 250000 ഡോളർ. യുഎസിലെ യുഗ ലാബ്സിലെ സ്റ്റാഫ് സെക്യൂരിറ്റി എഞ്ചിനീയറായ സാം ക്യൂറിക്കാണ് രണ്ട് കോടിയോളം രൂപ ലഭിച്ചത്. ക്യൂറിയാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.ഗൂഗിളിനെ ബന്ധപ്പെടാൻ എന്തെങ്കിലും വഴിയുണ്ടോയെന്നും നിങ്ങൾക്ക് ഈ പണം തിരിച്ചു വേണ്ടെങ്കിൽ കുഴപ്പമില്ല എന്നും ക്യൂറി ട്വിറ്ററിൽ കുറിച്ചു. ഇതോടെ തങ്ങൾക്ക് അബദ്ധം പിണഞ്ഞതാണെന്ന് വ്യക്തമാക്കി ഗൂഗിൾ രംഗത്തെത്തി. ഇക്കാര്യം അറിയിച്ചയാളെ അഭിനന്ദിക്കുന്നെന്നും പണം തിരിച്ചെടുക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ഗൂഗിൾ പറഞ്ഞു.

Read More

ന്യൂ ഡൽഹി: ഹോസ്റ്റലിൽ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പഞ്ചാബിലെ ചണ്ഡീഗഡിൽ വിദ്യാർഥിനികളുടെ പ്രതിഷേധം. സംഭവത്തിൽ പോലീസ് കേസെടുത്തു. ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ മൊഹാലിയിലെ ചണ്ഡീഗഡ് സർവകലാശാല ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിൽ ഒപ്പമുള്ളവരുടെ സ്വകാര്യ ചിത്രങ്ങൾ വിദ്യാർത്ഥിനി ഓൺലൈനിൽ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് നിരവധി പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്.  നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ശക്തമായി പ്രതിഷേധിക്കുകയാണ്. ഒരു പെൺകുട്ടിയെ തലകറങ്ങിവീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കോളേജ് അധികൃതർ അറിയിച്ചു. പ്രൈവറ്റ് മാനേജ്മെന്റിന് കീഴിലുള്ള ഒരു സർവ്വകലാശാലയാണിത്. മരണമോ ആത്മഹത്യാ ശ്രമമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഊഹാപോഹങ്ങൾ വിശ്വസിക്കരുതെന്നും മൊഹാലി പൊലീസ് പറഞ്ഞു.   സംഭവം അങ്ങേയറ്റം അപമാനകരമാണെന്ന് പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. വിഷയത്തിൽ വിദ്യാർത്ഥികൾ സമാധാനപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ‘ചണ്ഡീഗഡ് സർവ്വകലാശാലയിൽ ഒരു വിദ്യാർത്ഥിനി ഹോസ്റ്റലിൽ കൂടെയുള്ളനിരവദി വിദ്യാർത്ഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ…

Read More

ടെഹ്‌റാന്‍: ഹിജാബ് നിയമം ലംഘിച്ചതിന് ഇറാനിൽ പോലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീ മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. മഹ്സ അമിനിയുടെ ശവസംസ്കാരച്ചടങ്ങിൽ നൂറുകണക്കിന് സ്ത്രീകൾ ശിരോവസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചു. ‘ഏകാധിപതിക്ക് മരണം’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ ശിരോവസ്ത്രം അഴിച്ച് ഉയര്‍ത്തി വീശിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാസേനയ്ക്ക് ടിയര്‍ ഗ്യാസ് പ്രയോഗിക്കേണ്ടി വന്നു. മഹ്സ അമിനിയുടെ മരണം പടിഞ്ഞാറൻ ഇറാനിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സെപ്റ്റംബർ 17നാണ് 22കാരിയായ മഹ്സ് അമിനി പോലീസ് കസ്റ്റഡിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഹിജാബ് നിയമം ലംഘിച്ചുവെന്നാരോപിച്ച് ഇറാനിലെ ‘സദാചാര പോലീസ്’ ഗഷ്തെ ഇർഷാദ് ആണ് മഹ്സയെ ടെഹ്റാനിൽ നിന്ന് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഹ്സ വെള്ളിയാഴ്ച മരിച്ചു. പൊലീസ് മർദ്ദനത്തെ തുടർന്നാണ് യുവതി മരിച്ചത് എന്നാണ് ആരോപണം. അറസ്റ്റിന് ശേഷം മഹ്സയുടെ തലയ്ക്ക് അടിയേറ്റതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പരാതിയിൽ പറയുന്നു. അതേസമയം, യുവതിയെ ഉദ്യോഗസ്ഥർ മർദ്ദിച്ചിട്ടില്ലെന്ന് ടെഹ്റാൻ പൊലീസ് പറഞ്ഞു. മഹ്സ…

Read More

ന്യൂഡല്‍ഹി: കോവിഡിനെ തുടർന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര നഷ്ടമാകും. ഷമിക്ക് പകരം ഉമേഷ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടി20 പരമ്പരയ്ക്കായി മൊഹാലിയിലെത്തിയപ്പോൾ ഷമി ടീമിനൊപ്പം ഉണ്ടായിരുന്നില്ല. പരിക്കിനെ തുടർന്ന് ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായി ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്തേണ്ടിയിരുന്ന ഉമേഷ് യാദവിനോട് ഷമിക്ക് പകരം ടീമിൽ ചേരാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്.  ഐപിഎല്ലിന്‍റെ അവസാന സീസണിൽ ഉമേഷ് യാദവ് മികച്ച ഫോമിലായിരുന്നു. 16 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് ടി20 മത്സരങ്ങളാണുള്ളത്. 20, 23, 25 തീയതികളിലാണ് മത്സരം. സെപ്റ്റംബർ 28, ഒക്ടോബർ 2, 4 ദിവസങ്ങളിലായി 3 ഏകദിനങ്ങൾ നടക്കും. 

Read More

ന്യൂഡല്‍ഹി: ശുഭ്മാൻ ഗില്ലുമായി വേർപിരിയുന്നു എന്ന രീതിയിൽ വന്ന ഗുജറാത്ത് ടൈറ്റൻസിന്‍റെ ട്വീറ്റ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഇതോടെ വിശദീകരണവുമായി ഗുജറാത്ത് ടൈറ്റൻസ് രംഗത്തെത്തി. ഓര്‍മയില്‍ സൂക്ഷിക്കേണ്ട യാത്രയായിരുന്നു എന്ന് പറഞ്ഞാണ് ടൈറ്റന്‍സ് ശുഭ്മന്‍ ഗില്ലിന് ആശംസ നേര്‍ന്നത്. ഗുജറാത്ത് ടൈറ്റൻസിന്‍റെ ട്വീറ്റിന് ഗിൽ സ്മൈലിയിലൂടെ മറുപടിയും നൽകിയിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം ഗുജറാത്ത് ടൈറ്റൻസ് വിശദീകരണവുമായി രംഗത്തെത്തി. ഗില്‍ എന്നും ഞങ്ങളുടെ ഹൃദയത്തിന്റെ ഭാഗമായിരിക്കും എന്നായിരുന്നു ഗുജറാത്ത് ട്വീറ്റ് ചെയ്തത്. 

Read More

നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ആദിൽ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഭാവനയ്ക്കൊപ്പം ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി. അരുൺ റുഷ്ദിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. പോൾ മാത്യൂസ്, നിഷാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറാണ് വരികൾ എഴുതിയിരിക്കുന്നത്.  സൗണ്ട്ട്രാക്കും ഡിസൈനും ശബരിദാസ് തൊട്ടിങ്കൽ, സ്റ്റിൽസ് രോഹിത് കെ സുരേഷ് എന്നിവരാണ്. ബോൺഹോമി എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ റെനീഷ് അബ്ദുൾ ഖാദറാണ് ചിത്രം നിർമ്മിക്കുന്നത്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്റഫ് തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയെഴുതിയിരിക്കുന്നത്. സംവിധായകൻ തന്നെയാണ് എഡിറ്റിങ്ങും നിർവഹിക്കുന്നത്. ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭദ്രന്‍റെ ‘ഇഒ’യിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗമാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ഇഒ എലിയാവൂ കോഹൻ’ എന്ന ജൂതൻ്റെ…

Read More