Author: News Desk

മുംബൈ: അദാനി ഗ്രൂപ്പ് ഏറ്റെടുത്ത എസിസി സിമന്‍റ്സ് കമ്പനിയുടെ ചെയർമാനായി ഗൗതം അദാനിയുടെ മൂത്തമകൻ കരൺ അദാനി ചുമതലയേൽക്കും. അദ്ദേഹത്തിന്‍റെ നിർണായക ഇടപെടലാണ് അമ്പുജ സിമന്‍റ്സ്, എ.സി.സി സിമന്‍റ്സ് തുടങ്ങിയ രാജ്യത്തെ മുൻനിര സിമന്‍റ് കമ്പനികളെ അദാനി ഗ്രൂപ്പിന് കീഴിൽ കൊണ്ടുവന്നത്. നിലവിൽ അദാനി പോർട്സിന്‍റെ സിഇഒയാണ് കരൺ അദാനി. അതേസമയം, എസിസി സിമന്‍റ്സിൽ 54.5 ശതമാനം ഓഹരിയുള്ള അംബുജ സിമന്‍റ്സിന്‍റെ ചെയർമാനായി ഗൗതം അദാനിയെ നിയമിച്ചു. അമ്പുജ സിമന്‍റ്സിന്‍റെ കൂടുതൽ ഓഹരികൾ 20,000 കോടി രൂപ കൂടി നിക്ഷേപിച്ച് സ്വന്തമാക്കാനാണ് അദാനി ഗ്രൂപ്പ് ആലോചിക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ കരൺ, അദാനി ഗ്രൂപ്പിന് കീഴിലുള്ള മുന്ദ്ര തുറമുഖത്താണ് തന്‍റെ കോർപ്പറേറ്റ് കരിയർ ആരംഭിച്ചത്. ഇന്ത്യയിലെ കോർപ്പറേറ്റ് നിയമത്തിൽ വിദഗ്ധനായ സിറിൽ ഷ്രോഫിന്റെ മകളും സിറിൽ അമർചന്ദ് മംഗളാസിലെ പാർട്ണറുമായ പരിധിയാണ് കരണിന്റെ ഭാര്യ.

Read More

ലോകമെമ്പാടും മുസ്ലീങ്ങൾക്കെതിരെ ട്വിറ്ററിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളിൽ പകുതിയിലേറെയും ഇന്ത്യയിൽ നിന്നാണെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയയിലെ വിക്ടോറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് കൗൺസിൽ ഓഫ് വിക്ടോറിയയാണ് പഠനം നടത്തിയത്. മുസ്ലിം വിരുദ്ധ വിദ്വേഷ ഉള്ളടക്കമുള്ള ട്വീറ്റുകളിൽ 86 ശതമാനവും ഇന്ത്യ, അമേരിക്ക, യു.കെ എന്നിവിടങ്ങളിൽ നിന്നാണ് വരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Read More

ബംഗ്ലൂരു: ഹിജാബ് നിരോധിച്ച് വർഗീയ ചേരിതിരിവ് വർദ്ധിപ്പിക്കാൻ അധികൃതർ ഒത്തുകളിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങൾ രണ്ടാം പൗരൻ എന്ന ആശയം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരമൊരു നേട്ടത്തിനായി രാജ്യത്തുടനീളം ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. മുസ്ലിം സമുദായത്തെക്കുറിച്ച് ഭയം സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്. ലൗ ജിഹാദ് ഉൾപ്പെടെയുള്ള ലൗജിഹാദ് അടക്കം സംഘപരിവാർ പണപ്പുരയിൽ നിന്ന് ഉയരുന്നു. പോപ്പുലർ ഫ്രണ്ട് എസ്.ഡി.പി.ഐ ജമാഅത്തെ ഇസ്ലാമിയുടെ നീക്കങ്ങൾ സംഘപരിവാറിന്‍റെ ഈ നീക്കങ്ങൾക്ക് ഗുണകരമാണ്. ന്യൂനപക്ഷ വർഗീയതയും പരസ്പരപൂരകമാണ്. മത-സാമുദായിക ശക്തികൾ ദേശീയതയുടെ മൂടുപടം ധരിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

Read More

ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ഒല ഇലക്ട്രിക് തങ്ങളുടെ മുൻനിര ഓല എസ്1 പ്രോ സ്‌കൂട്ടറിന്റെ വിൽപ്പന ഇടിഞ്ഞ സാഹചര്യത്തിൽ രാജ്യത്തുടനീളം റീട്ടെയിൽ സ്റ്റോറുകൾ തുറക്കുന്നു. ‘രാജ്യത്തുടനീളം എക്സ്പീരിയൻസ് സെൻ്ററുകൾ തുറക്കുന്നു. ഇതുവരെ 20, മാർച്ചോടെ 200-ലധികം’ ഒല സ്ഥാപകൻ ഭവിഷ് അഗർവാൾ ട്വീറ്റ് ചെയ്തു. ഈ സ്റ്റോറുകൾ കമ്പനിയുടെ ഉടമസ്ഥതയിലും പ്രവർത്തനത്തിലും ആയിരിക്കുമെന്ന് വൃത്തങ്ങൾ പറഞ്ഞു. ജൂലൈ 29ന്, ഏകദേശം 1,40,000 രൂപ വിലയുള്ള എസ്1 പ്രോയുടെ വിൽപ്പനയിൽ ഇടിവുണ്ടായതിനെ തുടർന്ന് ഓലയിലെ പ്രധാന എക്സിക്യൂട്ടീവുകൾക്ക് വിവിധ മേഖലകൾ അനുവദിച്ച് വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി കമ്പനി ഒരു ആഭ്യന്തര മത്സരം നടത്തിയതായി റിപ്പോർട്ട് ഉണ്ട്.

Read More

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ടിജെ 750605 നമ്പറിന്. 25 കോടി രൂപയാണ് സമ്മാനം. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റാണിത്. രണ്ടാം സമ്മാനമായ 5 കോടി രൂപ ടിജി 270912 മൂന്നാം സമ്മാനം – 10 പേർക്ക് ഒരു കോടി രൂപ വീതം

Read More

കുനോ: ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദോശീയോദ്യാനത്തിലെത്തിച്ച ചീറ്റകളെ കാണാൻ ആരെയും അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീറ്റകളുടെ സുരക്ഷ കണക്കിലെടുത്ത് രാഷ്ട്രീയക്കാരെയോ പത്രപ്രവർത്തകരെയോ ചീറ്റകൾ ഇണങ്ങുന്നത് വരെ പ്രവേശിപ്പിക്കരുതെന്ന് ചീറ്റകളുടെ വോളന്റിയർമാർക്ക് പ്രധാനമന്ത്രി നിർദേശം നൽകി. ‘എന്നെപ്പോലുള്ള നേതാക്കളെ നിങ്ങൾ തടയണം. ഇനി ഞാന്‍ വന്നാല്‍പ്പോലും അകത്തേക്ക് കടത്തിവിടില്ലെന്ന് പറയണം. എന്‍റെ പേരിൽ വരുന്ന ബന്ധുക്കളെ പോലും അകത്തേക്ക് പ്രവേശിപ്പിക്കരുത്. അകത്തേക്ക് കടക്കാൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകരെയും തടയണം. പൊതുജനങ്ങൾക്ക് ചീറ്റകളെ കാണാൻ അനുവദിക്കുന്നതുവരെ, ഇവിടെ വരുന്ന ആർക്കും പ്രവേശിക്കാൻ കഴിയില്ലെന്ന് തീര്‍ത്തുപറണം’ ചീറ്റകളുടെ സുരക്ഷയ്ക്കായി വിന്യസിച്ച ‘ചീറ്റ മിത്ര’ വോളന്റിയര്‍മാരോട് മോദി പറഞ്ഞു. മൃഗങ്ങൾ മനുഷ്യർക്ക് ഭീഷണിയാണെന്ന് കരുതുന്നുണ്ടോ എന്ന മോദിയുടെ ചോദ്യത്തിന് മനുഷ്യർ മൃഗങ്ങൾക്ക് ഭീഷണിയാണെന്നായിരുന്നു വോളന്റിയര്‍മാരുടെ മറുപടി. അതിനാൽ, മൃഗങ്ങളെയല്ല മറിച്ച് മനുഷ്യരെയാണ് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കേണ്ടെന്നും മോദി പറഞ്ഞു. ചീറ്റകളെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെത്തുറിച്ച് വോളന്റിയര്‍മാരെ ഓർമിപ്പിച്ച മോദി, താൻ മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ…

Read More

മലപ്പുറം: സി.പി.ഐ ജില്ലാ സമ്മേളനത്തിൽ പല വകുപ്പുകളുടെയും പ്രവർത്തന നിലവാരം മെച്ചപ്പെടുത്താത്തതിൽ സർക്കാരിന് വിമർശനം. ആഭ്യന്തരം, കൃഷി, ഗതാഗതം, പൊതുമരാമത്ത്, വിദ്യാഭ്യാസം വകുപ്പുകളിൽ രാഷ്ട്രീയ ഇച്ഛാശക്തി കുറവാണെന്നാണ് വിമർശനം. വികസന വാചാലതയിൽ, പലരും സാധാരണക്കാരന്‍റെ ദൈനംദിന ആവശ്യങ്ങൾ മറക്കുകയും സർക്കാർ മതപരവും സാമുദായികവുമായ ശക്തികളോട് അനാവശ്യമായ വാത്സല്യം കാണിക്കുകയും ചെയ്യുന്നു. ഇടത് എംഎല്‍എമാരായ  പി വി അൻവറിനും കെ.ടി.ജലീലിനും എതിരെയും  വിമർശനം ഉയര്‍ന്നു. ഇടത് പക്ഷ പാരിസ്ഥിതിക നിലപാടുകളെ അൻവർ അപഹാസ്യമാക്കുന്നു. ജലീൽ ഉയർത്തിയ വിവാദ പ്രസ്താവനകൾ മത നിരപേക്ഷ മനസ്സുകളെ അകറ്റുമെന്നും വിമര്‍ശനമുയര്‍ന്നു.

Read More

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പ്രസിഡന്‍റ് ദ്രൗപദി മുർമു ലണ്ടനിലെത്തി. ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആദരാഞ്ജലികൾ അർപ്പിക്കാനാണ് രാഷ്ട്രപതി ലണ്ടനിലെത്തിയത്. ദ്രൗപദി മുർമുവിന്‍റെ ലണ്ടൻ സന്ദർശനത്തെക്കുറിച്ച് രാഷ്ട്രപതി ഭവൻ ട്വീറ്റ് ചെയ്തു. മൂന്ന് ദിവസം പ്രസിഡന്‍റ് ലണ്ടനിലുണ്ടാകും. സംസ്‌കാര ചടങ്ങുകളിലും ചാൾസ് മൂന്നാമന്‍റെ ക്ഷണപ്രകാരമുള്ള വിരുന്നിലും രാഷ്ട്രപതി പങ്കെടുക്കും. ഞായറാഴ്ച ബക്കിംഗ്ഹാം കൊട്ടാരത്തിലാണ് ലോക നേതാക്കൾക്കുള്ള അത്താഴവിരുന്ന് നടക്കുക. എലിസബത്ത് രാജ്ഞി സെപ്റ്റംബർ 8നാണ് സ്കോട്ട്ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ വച്ച് അന്തരിച്ചത്. രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച നടക്കും.

Read More

വ്യത്യസ്ത വേഷങ്ങളിലൂടെ ഇന്ത്യയിലെമ്പാടും ആരാധകരെ സമ്പാദിച്ച് സൂപ്പർതാര പദവിയിലേക്കുയർന്ന നടനാണ് ഹൃത്വിക് റോഷൻ. തന്റെ കരിയറിന്റെ 22-ാം വർഷത്തിലെത്തി നിൽക്കുകയാണ് താരം. പുതിയ ചിത്രമായ വിക്രം വേദ തിയേറ്ററുകളിലെത്താൻ തയ്യാറെടുക്കവേ തന്റെ ആദ്യചിത്രത്തിനുമുമ്പ് ഡോക്ടർമാർ പറഞ്ഞ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഹൃത്വിക്.ആരോ​ഗ്യം നല്ലതല്ലാത്തതിനാൽ സിനിമയിൽ ആക്ഷനും ഡാൻസും ചെയ്യാൻ പറ്റില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് ഹൃത്വിക് റോഷൻ മനസുതുറന്നു. വിക്രം വേദയിലെ ആദ്യ​ഗാനമായ ‘ആൽക്കഹോളിയ’യുടെ ലോഞ്ചിനിടെയായിരുന്നു ഈ വെളിപ്പെടുത്തൽ. ഡോക്ടർമാരുടെ വാക്കുകളെ വെല്ലുവിളിയായെടുത്ത് അത്തരം സിനിമകൾക്കായി ആരോ​ഗ്യത്തിലും ശാരീരികക്ഷമതയിലും ശ്രദ്ധകൊടുക്കാൻ തുടങ്ങി. ഇന്ന് 25-ാം സിനിമയിലെത്തി നിൽക്കുമ്പോൾ എല്ലാം സ്വപ്നമായാണ് തോന്നുന്നത്. ഇന്നത്തെ തന്നെ കണ്ടാൽ 21 വയസുള്ള ആ പഴയ താൻ അഭിമാനിക്കുമെന്നും ഹൃത്വിക് പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആൽക്കഹോളിയ എന്ന ​ഗാനം യൂട്യൂബ് ട്രെൻഡിങ്ങിലാണ് ഇപ്പോൾ. ഹൃത്വിക് റോഷന്റെ ചടുലമായ നൃത്തച്ചുവടുകളും മുഖഭാവങ്ങളും ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. തമിഴിലെ എക്കാലത്തേയും മികച്ച ​ഗാങ്സ്റ്റർ ചിത്രങ്ങളിലൊന്നായ വിക്രം വേദയുടെ ഇതേ പേരിലുള്ള…

Read More

ബെംഗളൂരൂ: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ബൊമ്മൈയുടെ ഔദ്യോഗിക വസതിയിൽ നടന്ന യോഗത്തിൽ വിവിധ വികസന വിഷയങ്ങൾ ചർച്ച ചെയ്തുവെന്നാണ് വിവരം. എന്നാൽ സിൽവർ ലൈൻ മംഗളൂരുവിലേക്ക് നീട്ടുന്നത് ചർച്ചയായോ എന്ന് വ്യക്തമല്ല. സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിൽ കർണാടകയുടെ നിലപാട് നിർണ്ണായകമാണ്. നിലമ്പൂർ-നഞ്ചങ്കോട് ലൈൻ, തലശ്ശേരി-മൈസൂർ പാത എന്നിവ യോഗത്തിൽ ചർച്ചയായി. ഇത് യാഥാർത്ഥ്യമായാൽ കേരളത്തിൽ നിന്ന് കർണാടകയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പ്രയോജനകരമാകും. ഈ പദ്ധതികളെക്കുറിച്ചാണ് ഇരു മുഖ്യമന്ത്രിമാരും പ്രധാനമായും ചർച്ച ചെയ്തത്. അരമണിക്കൂറോളം ഇരുവരും തമ്മിൽ ചർച്ച നടത്തി. കർണാടക ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെയും കേരള ചീഫ് സെക്രട്ടറിയെയും സ്വീകരിച്ചത്. തൊട്ടുപിന്നാലെ ബസവരാജ് ബൊമ്മൈ നേരിട്ടെത്തി പിണറായി വിജയനെ സ്വീകരിച്ചു.

Read More