- തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
Author: News Desk
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ആര്‍ അശ്വിനെ ഉൾപ്പെടുത്തിയതിനെ പിന്തുണച്ച് ആശിഷ് നെഹ്റ. അശ്വിന് കളിക്കാൻ അവസരം ലഭിച്ചേക്കില്ലെങ്കിലും ആവശ്യമുള്ള സന്ദർഭങ്ങളിൽ അദ്ദേഹം അവിടെയുണ്ടാകുമെന്നും നെഹ്റ ചൂണ്ടിക്കാണിക്കുന്നു. “മൂന്ന് സ്പിന്നർമാരുള്ള ടീമുകൾ ഓസ്ട്രേലിയയിലേക്ക് വരാൻ സാധ്യതയില്ല. അശ്വിൻ കളിച്ചേക്കില്ല. എന്നാൽ ആവശ്യം വന്നാൽ അശ്വിൻ അവിടെയുണ്ടാകും. പുതിയ പന്തിലും വലിയ മൈതാനങ്ങളിലും വേണമെങ്കിൽ അശ്വിനെ ഉപയോഗിക്കാം. എതിർ ടീമിൽ കൂടുതൽ ഇടംകൈയ്യൻമാർ ഉണ്ടെങ്കിലും അശ്വിനെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ കഴിയുമെന്നും” നെഹ്റ പറഞ്ഞു.
തിരുവനന്തപുരം: വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണ സ്ഥലത്ത് സമരസമിതിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി. പ്രദേശത്ത് സമരക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പദ്ധതി പ്രദേശത്തേക്ക് കടക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പദ്ധതിയെ പിന്തുണയ്ക്കുന്നവരെയും പൊലീസ് തടഞ്ഞു. പ്രതിഷേധത്തിന്‍റെ ഭാഗമായി ബുധനാഴ്ച മൂലമ്പള്ളിയിൽ നിന്ന് ആരംഭിച്ച ജനബോധന യാത്രയ്ക്ക് തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ സ്വീകരണം നൽകി. 24 മണിക്കൂർ നിരാഹാര സമരം നാളെ മുതൽ ആരംഭിക്കും. അതേസമയം, സമരത്തിന് ഇടവകകളിൽ നിന്ന് പരമാവധി ആളുകളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആർച്ച് ബിഷപ്പ് നൽകിയ സർക്കുലർ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ വായിച്ചു. ഇത് തുടർച്ചയായ നാലാം ആഴ്ചയാണ് വിഴിഞ്ഞം തുറമുഖത്തിനെതിരായ ഇടയലേഖനം വായിക്കുന്നത്.
ഗുരുവായൂര്‍: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. പുലർച്ചെ അഞ്ച് മണിക്കാണ് സന്ദർശനം നടത്തിയത്. ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നിൽ വാഹനമിറങ്ങിയ അദ്ദേഹം സഹപ്രവർത്തകർക്കൊപ്പം തെക്കേ നടപ്പാതയിലൂടെ നടന്നെത്തി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ മനോജ് കുമാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് നാലമ്പലത്തിൽ പ്രവേശിച്ച് ഗുരുവായൂരപ്പനെ തൊഴുതു. അദ്ദേഹം ഉപദേവത ക്ഷേത്രങ്ങൾ സന്ദർശിക്കുകയും കൂത്തമ്പലം ക്ഷേത്രം സന്ദർശിക്കുകയും ചെയ്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ പ്രസാദ കിറ്റും നൽകി.
മുംബൈ: തെരുവുനായ്ക്കളുടെ പ്രശ്നം മൂർദ്ധന്യാവസ്ഥയിൽ നിൽക്കെ കേരളം ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ബോളിവുഡ് നടി കരിഷ്‌മ തന്ന. കേരളത്തിൽ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്നാരോപിച്ചാണ് നടി ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കരിഷ്മ കേരളത്തിനെതിരായ പ്രചാരണം ആരംഭിച്ചത്. ദൈവത്തിന്‍റെ സ്വന്തം നാട് ഇന്ന് നായ്ക്കളുടെ നരകമായി മാറിയെന്ന് പോസ്റ്ററിൽ പറയുന്നു. കേരളത്തിലെ ടൂറിസം മേഖലയും കേരള ഉൽപന്നങ്ങളും ബഹിഷ്കരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. “പേവിഷബാധയുണ്ടോ എന്ന് നോക്കുക പോലും ചെയ്യാതെ നായ്ക്കളെ കൊല്ലാൻ ഒരു കൂട്ടം ആളുകളെ നിയോഗിച്ചിട്ടുണ്ട്. അവർ നായ്ക്കളെ കൊല്ലാൻ തുടങ്ങി. കൊലപാതകം ഒരു പരിഹാരമല്ല. ഫെർട്ടിലിറ്റി നിയന്ത്രണം ആവശ്യമാണെന്നും” കരിഷ്‌മ തന്ന പറഞ്ഞു.
മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. മുൻ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീനും ദിലീപ് വെങ്സാർക്കറും പല കളിക്കാരെയും ഒഴിവാക്കിയതിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇരുവർക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ. ശ്രേയസ് അയ്യരെയും മുഹമ്മദ് ഷമിയെയും ഒഴിവാക്കിയത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അസ്ഹറുദ്ദീൻ ട്വീറ്റ് ചെയ്തു. ദീപക് ഹൂഡയ്ക്ക് പകരം ശ്രേയസ് അയ്യരും ഹർഷൽ പട്ടേലിന് പകരം മുഹമ്മദ് ഷമിയും കളിക്കണം. തൊട്ടുപിന്നാലെ മുൻ ചീഫ് സെലക്ടർ കൂടിയായ ദിലീപ് വെങ്സർക്കറും ടീം സെലക്ഷനെ രൂക്ഷമായി വിമർശിച്ചു. ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ, മുഹമ്മദ് ഷമി, ഉമ്രാൻ മാലിക്, ശുഭ്മാൻ ഗിൽ എന്നിവരെ കൊണ്ടുവരുമായിരുന്നു. കാരണം മൂവർക്കും മികച്ച ഐപിഎല്‍ സീസണുണ്ടായിരുന്നു എന്നുമായിരുന്നു വെങ്സർക്കറുടെ വാക്കുകള്‍. മുൻ താരങ്ങളുടെ നിലപാട് സുനിൽ ഗവാസ്കർ തള്ളിക്കളഞ്ഞു. “ഞാൻ ഈ ടീമിൽ വിശ്വസിക്കുന്നു. ഏതൊരു ടീമിനും ട്രോഫി നേടാൻ കുറച്ച്…
തിരുവനന്തപുരം: 25 കോടി രൂപയുടെ ഓണം ബമ്പർ നേടിയതിന്റെ സന്തോഷം പങ്കുവെച്ച് തിരുവനന്തപുരം സ്വദേശി അനൂപ്. ശ്രീവരാഹം സ്വദേശിയാണ് ഇദ്ദേഹം. ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ മനസ്സിൽ ലോട്ടറി അടിച്ചതിന്റെ സന്തോഷം മാത്രമാണ്. ഭാവി പദ്ധതികളൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അനൂപ് കൂട്ടിച്ചേർത്തു. ഓട്ടോ ഡ്രൈവറാണ് അനൂപ്. ഫലം വന്നപ്പോൾ അത് ഒന്നാം സമ്മാനമാണോ എന്ന് സംശയമുണ്ടായിരുന്നു. ഭാര്യയാണ് നോക്കി ഉറപ്പു വരുത്തിയത്. ശനിയാഴ്ച രാത്രി 7.30ന് ശേഷമാണ് ലോട്ടറി എടുത്തത്. ആദ്യം മറ്റൊരു ടിക്കറ്റ് എടുത്തിരുന്നുവെന്നും അത് തിരികെ വെച്ച് വിജയിക്കുന്ന ടിക്കറ്റ് എടുക്കുകയായിരുന്നുവെന്നും അനൂപ് പറഞ്ഞു. “മുൻപും ലോട്ടറി ടിക്കറ്റുകൾ വാങ്ങിയിട്ടുണ്ട്, അന്ന് 5,000 രൂപ കിട്ടിയിരുന്നു. എനിക്ക് സന്തോഷമായി ഒപ്പം ടെൻഷനും കാരണം ഇതാദ്യമായാണ് ഇത്രയും വലിയ തുക എനിക്ക് ലഭിക്കുന്നത്. ഇത് മൊത്തത്തിൽ ടെൻഷനാണ്,” അനൂപ് ചിരിച്ചുകൊണ്ട് പറഞ്ഞു. അമ്മയും ഭാര്യയും കുഞ്ഞും അടങ്ങുന്നതാണ് അനൂപിന്റെ കുടുംബം. സമ്മാന തുക എന്ത് ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല.…
ടാറ്റ ഹാരിയർ എസ്യുവി മോഡൽ ലൈനപ്പ് രണ്ട് പുതിയ വേരിയന്‍റുകളുമായി വിപുലീകരിച്ചു. എക്സ്.എം.എസ്, എക്സ്.എം.എ.എസ് എന്നീ രണ്ട് പുതിയ വേരിയന്‍റുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ രണ്ട് പുതിയ മോഡലുകളും യഥാക്രമം ഹാരിയറിന്‍റെ എക്സ്എം, എക്സ്എംഎ വേരിയന്‍റുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. എക്സ്ഇ, എക്സ്എം വേരിയന്‍റുകൾക്ക് മുകളിലുള്ള എക്സ്എംഎസ് മാനുവൽ പതിപ്പിന് 17.20 ലക്ഷം രൂപയാണ് വില. എക്സ്എംഎ വേരിയന്‍റിന് മുകളിൽ നിൽക്കുന്ന പുതിയ ടാറ്റ ഹാരിയർ എക്സ്എംഎഎസ് ഓട്ടോമാറ്റിക്കിന് 18.50 ലക്ഷം രൂപ മുതലാണ് വില. മേൽപ്പറഞ്ഞ വിലകളാണ് പ്രാരംഭ എക്സ്-ഷോറൂം വിലകൾ. എക്സ്എം, എക്സ്എംഎ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ടാറ്റ ഹാരിയർ എക്സ്എംഎസ്, എക്സ്എംഎഎസ് വേരിയന്‍റുകൾക്ക് ഏകദേശം 1.11 ലക്ഷം രൂപ അധികം വിലയുണ്ട്. പനോരമിക് സൺറൂഫ് ഒരു സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി വരുന്നു. നേരത്തെ, എക്സ്ടി+, എക്സ്ടിഎ+, എക്സ്ഇസഡ്+, എക്സ്ഇസഡ്+, എക്സ്ഇസഡ്എസ് വേരിയന്‍റുകളിൽ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളൂ. എട്ട് സ്പീക്കർ ഓഡിയോ സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ്…
പോപുലര്‍ ഫ്രണ്ട് പരിപാടിയില്‍ പരിശീലനം; ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു
കൊച്ചി: പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ പരിശീലനം നൽകിയതിന് സസ്പെൻഷനിലായ എറണാകുളം ജില്ലാ ഫയർ ഓഫീസർ എ.എസ്. ജോഗിയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നേരത്തെ ജോഗിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് സർവീസിലേക്ക് തിരികെയെടുക്കാൻ തീരുമാനിച്ചത്. വിഷയത്തില്‍ ജോഗിയെ കൂടാതെ റീജിയണല്‍ ഫയര്‍ ഓഫീസര്‍ കെ.കെ. ഷൈജുവിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ഫയര്‍മാന്‍മാരായ ബി. അനിഷ്, വൈ.എ. രാഹുല്‍ദാസ്, എം. സജാദ് എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
തിരുവനന്തപുരം: ഇരുചക്രവാഹന യാത്രക്കാർ ഹെൽമെറ്റിനുള്ളിൽ ഒളിപ്പിച്ചും, മറ്റ് വാഹനങ്ങൾ ഓടിക്കുന്നവർ കഴുത്തിനും ചെവിക്കും ഇടയിൽ ഫോണുകൾ മുറുക്കിപ്പിടിച്ചും ഉപയോഗിക്കുന്നത് റോഡുകളിലെ ഒരു സാധാരണ കാഴ്ചയാണ്. പോലീസിന്റെ കണ്ണിൽ പെടുന്ന ഇത്തരം നിയമലംഘനങ്ങൾക്ക് ഇനി കനത്ത പിഴ ചുമത്തും. സ്വന്തം ജീവനും വാഹനവുമായി റോഡിലിറങ്ങുന്ന മറ്റുള്ളവർക്കും ഇത്തരം നിയമലംഘനങ്ങൾ അപകടമുണ്ടാക്കുമെന്ന് പോലീസ് പറഞ്ഞു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് മാത്രമല്ല, ഫോണിൽ സന്ദേശങ്ങൾ അയയ്ക്കുകയും ഫോണിന്റെ ക്യാമറയിൽ ചിത്രീകരിക്കുകയും ചെയ്യുന്നതും നിയമലംഘനമാണ്. ഇത്തരക്കാർക്കെതിരെ പിഴ ചുമത്തുന്നതിനൊപ്പം ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുമ്പോൾ ഫോണുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി സോഷ്യൽ മീഡിയയിൽ ബോധവൽക്കരണം നടത്തുന്നത് പോലീസ് തുടരുകയാണ്. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ, ഫോൺ വേഗത്തിൽ കൈയെത്താത്ത സ്ഥലങ്ങളിൽ പിൻസീറ്റിലോ ഡാഷ്ബോർഡിലോ സൂക്ഷിക്കുന്നതാണ് ഉചിതമെന്ന് പോലീസ് നിർദ്ദേശക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ ഫോൺ വിളിക്കാനോ ടെക്സ്റ്റ് മെസേജുകൾ ചെയ്യാനോ വാഹനം സുരക്ഷിതമായി നിർത്തിയ ശേഷം മാത്രമേ ഫോൺ ഉപയോഗിക്കാവൂ എന്നാണ്…
തിരുവനന്തപുരം: അവസാനം ആ ഭാഗ്യവാനെ കണ്ടെത്തി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ അനൂപാണ് ഇത്തവണ ഓണം ബമ്പർ നേടിയത്. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്ന് വാങ്ങിയ ടിജെ 750605 എന്ന ടിക്കറ്റാണ് അനൂപിന് ഭാഗ്യം നേടി കൊടുത്തത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർഖി ഭവനിൽ ഉച്ചയ്ക്ക് രണ്ടിന് നറുക്കെടുപ്പ് നടന്നു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് വിജയിയെ തിരഞ്ഞെടുത്തത്. ഒന്നാം സമ്മാനം 25 കോടി രൂപയാണ്, ഇത് കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാന തുകയാണ്.
