Author: News Desk

കൊല്‍ക്കത്ത: ഈ വർഷത്തെ ഡ്യൂറണ്ട് കപ്പിൽ ബെംഗളുരു എഫ് സി മുത്തമിട്ടു. ഞായറാഴ്ച നടന്ന ഫൈനലിൽ മുംബൈ സിറ്റി എഫ്സിയെ തോൽപ്പിച്ച് ബെംഗളുരു എഫ്സി കിരീടം നേടി. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബെംഗളൂരു വിജയിച്ചത്. ക്ലബ്ബിന്റെ ആദ്യ ഡ്യൂറണ്ട് കപ്പ് കിരീടമാണിത്. 11-ാം മിനിറ്റിൽ തന്നെ യുവതാരം ശിവശക്തിയെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്താനുള്ള ബെംഗളൂരുവിന്റെ തന്ത്രം ഫലം കണ്ടു. ശിവശക്തിയിലൂടെയാണ് ബെംഗളൂരു ലീഡ് ചെയ്തത്. ടൂർണമെന്റിലെ അദ്ദേഹത്തിന്റെ അഞ്ചാമത്തെ ഗോൾ കൂടിയായിരുന്നു ഇത്. എന്നാൽ 30-ാം മിനിറ്റിൽ അപുയി മുംബൈയുടെ ഗോൾ നേടി. ഗുർപ്രീതിന്റെ ഫ്രീകിക്ക് സ്റ്റുവർട്ട് വഴിതിരിച്ചു വിട്ടതോടെ റീബൗണ്ട് വലയിലെത്തിക്കുകയായിരുന്നു. 61-ാം മിനിറ്റിൽ അലൻ കോസ്റ്റയാണ് ബെംഗളൂരു എഫ്.സിയുടെ വിജയഗോൾ നേടിയത്. സുനിൽ ഛേത്രിയുടെ കോർണർ കിക്ക് കോസ്റ്റ വലയിലേക്ക് ഹെഡ് ചെയ്യുകയായിരുന്നു.

Read More

കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. പ്രതികളുടെ ജാമ്യം റദ്ദാക്കിയ കീഴ്കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. സാക്ഷികളെ സ്വാധീനിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 12 പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പാലക്കാട് പ്രത്യേക കോടതി ഉത്തരവിട്ടത്. പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി പുനഃപരിശോധിക്കാനോ പരിഷ്കരിക്കാനോ കീഴ്കോടതികൾക്ക് അനുവാദമില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മധു വധക്കേസിലെ സാക്ഷിപ്പട്ടികയിലുള്ള മധുവിന്‍റെ അമ്മ മല്ലി, സഹോദരി ചന്ദ്രിക, സഹോദരീ ഭർത്താവ് മുരുകൻ എന്നിവരെ നാളെ വിസ്തരിക്കും. മധുവിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും അതിന് ചികിത്സ നൽകിയിരുന്നതായും ഇവർ പൊലീസിന് മൊഴി നൽകിയിരുന്നു. മൂന്നു പേരെയും ഒരുമിച്ചാണ് വിസ്തരിക്കുക. 

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയും സി.പി.എമ്മും തമ്മിലുള്ള പോര് ശക്തമാക്കാൻ അസാധാരണ നീക്കവുമായി ഗവര്‍ണര്‍. സർക്കാരിനെതിരായ തെളിവുകൾ പുറത്തുവിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ രാവിലെ രാജ്ഭവനിൽ വാർത്താസമ്മേളനം നടത്താൻ ഒരുങ്ങുകയാണ്. രാവിലെ 11.45ന് തന്‍റെ ഔദ്യോഗിക വസതിയായ രാജ്ഭവനിലാണ് ഗവർണർ മാധ്യമങ്ങളെ കാണുക. വീഡിയോകളും ചില രേഖകളും വാർത്താസമ്മേളനത്തിൽ പുറത്തുവിടുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. കെ.കെ രാഗേഷിൻ്റെ ഭാര്യയെ കണ്ണൂര്‍ സര്‍വ്വകലാശാലയിൽ നിയമിക്കാനുള്ള നീക്കത്തിലും തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസ് വേദിയിൽ ഉണ്ടായ ആക്രമണ നീക്കത്തിന് പിന്നിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഗവര്‍ണര്‍ തുറന്നടിച്ചിരുന്നു.  ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ ഗവർണർക്ക് മറുപടി നൽകിയത്. പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഗവർണറെ കടന്നാക്രമിച്ചു. സി.പി.എമ്മും സർക്കാരും അദ്ദേഹത്തിനെതിരെയുള്ള നീക്കം ശക്തമാക്കിയതോടെ സർക്കാരിനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെ നാളെ വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്ന എന്തെങ്കിലും തെളിവുകളോ രേഖകളോ ഗവർണർ പുറത്തുവിടുമോയെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ…

Read More

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’. എടിഎം, മിത്രം, ചവർപാദ, എന്റെ കല്ലുപെൻസിൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജസ്പാൽ. കെ എൻ ശിവൻകുട്ടൻ തിരക്കഥയെഴുതി മൈന ക്രിയേഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുകയാണ്. ‘ചാവേർപ്പട’യ്ക്ക് ശേഷം ശിവൻ കുട്ടനും ജസ്പാൽ ഷണ്മുഖവും ഒന്നിക്കുന്ന ചിത്രമാണിത്. ഒരു ഗ്രാമത്തിലെ എംഎ, ബിഎഡ് ബിരുദധാരിയായ ജോസ് എന്ന വ്യക്തി ഹയർസെക്കൻഡറി വിഭാഗത്തിൽ അധ്യാപകനായി ജോലിക്കു കയറുന്നു. ഇയാളുടെ നാട്ടിൽ നടക്കുന്ന ഒരു സംഭവവികാസം ഒരു ക്രൈം ആയി മാറുന്ന കഥയാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. കോമഡിക്കും ഗാനങ്ങൾക്കും വളരെയധികം പ്രാധാന്യം നൽകിയാണ് ചിത്രം നിർമ്മിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ഗൗരി നന്ദ, അംബിക മോഹൻ, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിർമ്മൽ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, ചാലിപ്പാല, സുധി…

Read More

ബംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ കർണാടകയിൽ റാലിയും പൊതുയോഗവും നടന്നു. കർണാടകയിൽ സി.പി.എമ്മിന്‍റെ ശക്തികേന്ദ്രമായ ബാഗേപള്ളിയിലാണ് പൊതുയോഗവും റാലിയും നടന്നത്. നൂറുകണക്കിന് പ്രവർത്തകരാണ് റാലിയിൽ പങ്കെടുത്തത്. പൊതുയോഗത്തിലാണ് പിണറായി കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചത്. രാജ്യത്ത് ബോധപൂർവ്വം വർഗീയത വളർത്തി ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിണറായി ആരോപിച്ചു. കേരള സർക്കാർ ഇപ്പോൾ കേന്ദ്രത്തിന്‍റെ കണ്ണിലെ കരടാണെന്നും സാമ്പത്തികമായി ശ്വാസം മുട്ടിച്ചും ഗൂഢാലോചനകൾ നടത്തിയും നുണപ്രചാരണം നടത്തുകയാണെന്നും പിണറായി പറഞ്ഞു. നയതന്ത്ര സ്വർണക്കടത്ത് വിവാദം ഇതിന്‍റെ ഭാഗമാണ്. ദേശീയതയുടെ വക്താക്കളാകാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.  ന്യൂനപക്ഷ വർഗീയതയും രാജ്യത്ത് ഭീഷണി ഉയർത്തുന്നു. നിലവിൽ ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിന് ധൈര്യമില്ലെന്നും ബി.ജെ.പിയുടെ റിക്രൂട്ടിംഗ് ഏജൻസിയായി മാറിയെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ബി.വി. രാഘവുലു, എം.എ.ബേബി എന്നിവരും ബാഗേപ്പള്ളിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് ബാഗേപ്പള്ളി. കോൺഗ്രസ്‌ നേതാവ് എസ്എൻ സുബ്ബ റെഡ്ഡിയാണ് ബാഗേപള്ളിയിലെ സിറ്റിംഗ് എംഎൽഎ.…

Read More

തായ്‌പേയ് സിറ്റി: തായ്‌വാനിൽ ഞായറാഴ്ച അനുഭവപ്പെട്ട ഭൂകമ്പത്തിൽ തീവണ്ടി ആടിയുലഞ്ഞു. 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ അങ്ങോട്ടുമിങ്ങോട്ടും ആടിയുലഞ്ഞു. ഇതിന്‍റെ ദൃശ്യങ്ങൾ എന്‍.ഡി.ടി.വി റിപ്പോർട്ടർ ഉമാശങ്കർ സിംഗ് ട്വിറ്ററിൽ പങ്കുവെച്ചു. തായ്‌വാന്റെ തെക്കുകിഴക്കൻ തീരത്തുള്ള തായ്‌തുങ്ങിന് വടക്ക് ഉച്ചയ്ക്ക് 2.44 ഓടെയാണ് ഭൂചലനമുണ്ടായത്. 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഇതേതുടർന്ന് ജപ്പാനിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആദ്യം ഭൂകമ്പത്തിന്‍റെ തീവ്രത, യു.എസ്. ജിയോളജിക്കൽ സർവേ 7.2 ആയാണ് കണക്കാക്കിയിരുന്നെങ്കിലും പിന്നീട് ഇത് 6.9 ആയി കുറച്ചു. യൂലി ഗ്രാമത്തിൽ ചുരുങ്ങിയത് ഒരു കെട്ടിടമെങ്കിലും തകർന്നുവീണതായി സെൻട്രൽ ന്യൂസ് ഏജൻസി (സിഎൻസി) റിപ്പോർട്ട് ചെയ്തു. ഭൂചലനം അനുഭവപ്പെട്ട പ്രദേശത്ത് ശനിയാഴ്ചയും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന്‍റെ തീവ്രത 6.6 ആയിരുന്നു. എന്നാൽ ഞായറാഴ്ചത്തെ ഭൂചലനം ശക്തമായിരുന്നു.

Read More

കോട്ടയം: ഓണം ബമ്പർ ലോട്ടറി ടിക്കറ്റിന്‍റെ രണ്ടാം സമ്മാനമായ 5 കോടി രൂപ നേടിയ ടിക്കറ്റിന്‍റെ ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കോട്ടയം പാലായിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് വ്യക്തമാണ്. പാലാ മീനാക്ഷി ലക്കി സെന്‍ററിൽ നിന്ന് ചെറിയ ലോട്ടറി ഏജന്‍റായ പാപ്പച്ചൻ വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 5 കോടി രൂപ അടിച്ചത് . എന്നാൽ ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് ഓർമയില്ലെന്ന് പപ്പച്ചൻ പറഞ്ഞു. എടപ്പാടി സ്വദേശിയായ ഡ്രൈവർക്ക് സമ്മാനം ലഭിച്ചുവെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഇത് നിഷേധിച്ചു. ഇതോടെ അഞ്ച് കോടി രൂപ സമ്മാനം ലഭിച്ച ഭാഗ്യശാലിക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്.

Read More

മലപ്പുറം: മലപ്പുറം ജില്ലയിലെ സ്ഥിരം അപകടപാതകൾ അടയാളപ്പെടുത്തുന്ന ജോലികൾ അവസാന ഘട്ടത്തില്‍. കഴിഞ്ഞ മൂന്ന് വർഷത്തെ അപകടങ്ങളും അവയുടെ സമ്പൂർണ വിവരങ്ങളും ശേഖരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്‍റ് ആ‍ർടിയുടെ വിശകലനം. സുരക്ഷിതമായ യാത്രയ്ക്ക് വഴിയൊരുക്കുകയാണ് ദൗത്യത്തിന്‍റെ ലക്ഷ്യം. മലപ്പുറം ജില്ലയിലെ റോഡുകളിൽ 179 സ്ഥിരം അപകട കേന്ദ്രങ്ങളാണുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 6,224 റോഡപകടങ്ങളാണ് ഉണ്ടായത്. ഇക്കാലയളവിൽ 896 ജീവനുകളാണ് റോഡപകടങ്ങളിൽ പൊലിഞ്ഞത്. ഇതെല്ലാം വിലയിരുത്തുകയും ഇഴകീറി പരിശോധിച്ച് അപകടസ്ഥലങ്ങൾ അടയാളപ്പെടുത്തുകയും ചെയ്തു. 2019 ലെ അപകടങ്ങളുടെ പോലീസ് എഫ്ഐആർ പരിശോധിച്ചും സ്ഥലം സന്ദർശിച്ച് നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ആരായുകയും ചെയ്താണ് അപകടസ്ഥലങ്ങൾ ക്ലസ്റ്ററുകളായി അടയാളപ്പെടുത്തിയത്. അപകടം നടന്ന സമയം, വാഹനം, ആഘാതം, അപകടമരണം എന്നിവയെല്ലാം മാപ്പിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അപകടപാതകൾ എളുപ്പത്തിൽ മനസ്സിലാക്കാൻ ഈ ദൗത്യം പൊതുജനങ്ങളെ സഹായിക്കും.

Read More

ഇസ്ലാമാബാദ്: നേപ്പാളിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പിൽ ചരിത്രം സൃഷ്ടിച്ച് പാകിസ്ഥാൻ വനിതാ ഫുട്ബോൾ ടീം. എട്ട് വർഷത്തിന് ശേഷം തങ്ങളുടെ ആദ്യ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ പ്രവേശിച്ച പാകിസ്ഥാൻ ടീം അവരുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മാലിദ്വീപിനെ ഏഴ് ഗോളുകൾക്ക് പരാജയപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും മികച്ച വിജയത്തോടെ നാട്ടിലേക്ക് മടങ്ങിയ ടീമിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഭൂരിഭാഗം ആളുകളും പാക് വനിതാ ഫുട്ബോൾ കളിക്കാരെ അഭിനന്ദിച്ചു. എന്നാൽ ഗെയിമിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ഒരു ചോദ്യം അവരെ ശരിക്കും ഞെട്ടിച്ചു. ലാഹോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ റഫീഖ് ഖാന്‍റെ ചോദ്യം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കി. ഫുട്ബോൾ കളിക്കാരോടുള്ള തികഞ്ഞ അനാദരവിന്‍റെ പ്രകടനമായിരുന്നു പത്രപ്രവർത്തകന്‍റെ ചോദ്യം. പാകിസ്ഥാൻ ഒരു ഇസ്ലാമിക രാജ്യമാണെന്നും ആ രാജ്യത്തിനായി കളിക്കുമ്പോൾ പെൺകുട്ടികൾ എങ്ങനെയാണ് ഷോർട്സ് ധരിക്കുന്നതെന്നും റഫീഖ് ചോദിച്ചു. ഈ ചോദ്യം കേട്ട് പാക് വനിതാ ടീമിന്‍റെ മുഖ്യ പരിശീലകൻ ആദീല്‍ റിസ്ഖി ഉൾപ്പെടെയുള്ളവർ ഞെട്ടിപ്പോയി. തുടർന്ന് അദ്ദേഹം…

Read More

തൃശൂർ: കോണ്‍ഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ തുടരുകയാണ്. സെപ്റ്റംബർ 7 മുതൽ ഒരു ദിവസത്തെ ഇടവേള പോലുമില്ലാതെയാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യാത്രയിൽ പങ്കെടുക്കുന്നത്. വെള്ളിയാഴ്ചയും പതിവുപോലെ അദ്ദേഹം യാത്രയിലുടനീളം പങ്കെടുത്തു. കരുനാഗപ്പള്ളിയിലെ സമാപന സമ്മേളനത്തിന് ശേഷം മാതാ അമൃതാനന്ദമയിയെ കാണാൻ രാഹുലിനോടൊപ്പം വള്ളിക്കാവിലേക്ക് പോയി. രാത്രി 10 മണിയോടെ രാഹുലും ചെന്നിത്തലയും പിരിഞ്ഞു. രാഹുൽ ഗാന്ധി കരുനാഗപ്പള്ളി ശ്രീധരിയം കൺവെൻഷൻ സെന്‍ററിലേക്കും ചെന്നിത്തല എതിർദിശയിലേക്കും. ചെന്നിത്തല ഹരിപ്പാട് എം.എൽ.എയുടെ ഓഫീസിൽ പോയെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, അദ്ദേഹം ഓഫീസിലോ വീട്ടിലോ വന്നില്ല. നേരെ പോയത് ഗുരുവായൂരിലേക്കാണ്. ശനിയാഴ്ച കന്നിമാസം ഒന്നാം തീയതി ആയിരുന്നു. കരുണകര ശിഷ്യനായ ചെന്നിത്തല കുറച്ചുകാലമായി എല്ലാ മലയാള മാസത്തിലെയും ആദ്യ ദിവസം ഗുരുവായൂർ ദർശനം നടത്തുന്നുണ്ട്. അതിരാവിലെ കണ്ണനെ കണ്ട് കദളി പഴം നൽകി വണങ്ങി മടങ്ങുന്നതാണ് പതിവ്. ആ പതിവ് ശനിയാഴ്ചയും മുടങ്ങിയില്ല. പുലർച്ചെ…

Read More