Author: News Desk

ഡൽഹി: വനിതാ ഹോസ്റ്റലിൽ നിന്ന് ടോയ്ലറ്റ് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്നാരോപിച്ച് ചണ്ഡീഗഡ് സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധം തുടരുന്നു. വിദ്യാർത്ഥികളുടെ പരാതിയിൽ കഴമ്പില്ലെന്ന് സർവകലാശാല അധികൃതരും പോലീസും ആവർത്തിച്ചതോടെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥിയുടെ പുരുഷ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നും നാളേയും സർവകലാശാലക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Read More

ചെന്നൈ: പ്രിയങ്ക ഗാന്ധിയുടെ മകൾക്കൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവച്ച് അപകീർത്തികരമായ പരാമർശം നടത്തി ബിജെപി നേതാവ്. തമിഴ്നാട് ബിജെപി ഐടി സെൽ മേധാവി നിർമ്മൽ കുമാറിന്‍റെ ട്വീറ്റ് പ്രതിഷേധത്തിന് ഇടയാക്കി. രാഹുലിന്‍റെ അനന്തരവൾ മിരായ വദ്രയ്ക്കൊപ്പമുള്ള പഴയ ചിത്രമാണ് നേതാവ് പങ്കുവെച്ചത്. ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് കൊണ്ടായിരുന്നു ബിജെപി നേതാവിന്റെ ട്വിറ്റ്. രാഹുൽ മിരായയുടെ കൈയിൽ പിടിച്ചിരിക്കുന്ന ചിത്രമാണ് ഇതിനൊപ്പം അദ്ദേഹം പങ്കുവെച്ചത്. ‘കുട്ടികളുടെ കയ്യിലെ മൈലാഞ്ചിയില്‍ തൊട്ടുകളിക്കുന്ന പപ്പുവിനൊപ്പം യാത്ര ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നതുതന്നെ പാപമാണ്’’ എന്നായിരുന്നു വാക്കുകൾ. എന്നാൽ വിവാദമായതോടെ തമിഴിലെ തന്റെ ട്വീറ്റ് തെറ്റിദ്ധരിക്കപ്പെട്ടതാകാം എന്ന വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തി. ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തു.

Read More

ലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് ഇന്ന് ലോകം വിടപറയും. ലണ്ടന്‍റെ നഗര ഹൃദയത്തിലുള്ള വെസ്റ്റ്മിൻസ്റ്റർ ഹാളിൽ ദിവസങ്ങളായി നടക്കുന്ന പൊതുദർശനം ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് അവസാനിക്കും. തുടർന്ന് മൃതദേഹം വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് ആചാരപരമായ വിലാപയാത്രയായി കൊണ്ടുപോകും. 1953 ൽ രാജ്ഞിയുടെ കിരീടധാരണം നടന്ന അതേ ദേവാലയമാണ് വെസ്റ്റ്മിൻസ്റ്റർ ആബി. രാഷ്ട്രത്തലവൻമാരും യൂറോപ്പിലെ വിവിധ രാജകുടുംബാംഗങ്ങളും ഉൾപ്പെടെ രണ്ടായിരത്തോളം വിശിഷ്ടാതിഥികൾ അവിടെ രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കും. ഇന്ത്യൻ സമയം വൈകിട്ട് 5 മണിക്ക് വിലാപയാത്രയായി മൃതദേഹം വെല്ലിംഗ്ടൺ ആർച്ചിൽ എത്തിക്കും. രാജകുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ രാത്രി 12 മണിയോടെ മൃതദേഹം സംസ്കരിക്കും.

Read More

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് എഎപിയെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിനുള്ള ശ്രമത്തിലാണ് സർക്കാർ എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മന്ത്രിമാരെയും നേതാക്കളെയും വ്യാജ അഴിമതിക്കേസുകളിൽ കുടുക്കാനാണ് ശ്രമിക്കുന്നതെന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ എഎപിയുടെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഹിരൺ ജോഷി നിരവധി ടെലിവിഷൻ ചാനലുകളുടെ ഉടമകളെയും എഡിറ്റർമാരെയും ഭീഷണിപ്പെടുത്തിയതായി കെജ്‌രിവാള്‍ ആരോപിച്ചു. ഈ എഡിറ്റർമാർ ഹിരണ്‍ ജോഷിയുടെ സ്ക്രീൻഷോട്ടുകൾ പങ്കിട്ടാൽ, പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍റെ ഉപദേഷ്ടാവും അവരുടെ സ്ഥാനങ്ങളിൽ ഉണ്ടാകില്ല, കെജ്‌രിവാൾ പറഞ്ഞു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേതന്നെ എ.എ.പിക്ക് ലഭിച്ച വലിയ ജനപിന്തുണ ബി.ജെ.പിയെ പടിച്ചുകുലുക്കിയിരിക്കുകയാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. തങ്ങള്‍ ഗുജറാത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോകുകയാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Read More

കേരളത്തിൽ ഹൈന്ദവ ഐക്യത്തിന് സാധ്യതയില്ലെന്നും അതിനുള്ള ശ്രമങ്ങൾ താൻ നിർത്തിവെച്ചിരിക്കുകയാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന മുദ്രാവാക്യവുമായി താൻ മുന്നോട്ടുവച്ച പ്രചാരണങ്ങൾ പരാജയപ്പെട്ടു. വിവേചനം സമൂഹത്തിന്‍റെ പൊതുബോധത്തിൽ വളരെ ആഴത്തിൽ നിലനിൽക്കുന്നു. മുന്നാക്ക ജാതിയിൽപ്പെട്ടവർ ഇപ്പോഴും തൊട്ടുകൂടായ്മയിൽ വിശ്വസിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് എഴുപത്തിയഞ്ചു വർഷം കഴിഞ്ഞിട്ടും അവർ നമ്മെ സ്വീകരിക്കാൻ തയ്യാറല്ല. ഈഴവ സമുദായത്തിൽപ്പെട്ട ഒരാൾ പോലും ശബരിമലയിൽ പൂജാരിയാകുന്നില്ല. ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഉപദേശക സമിതികളിൽ പോലും മുന്നാക്ക വിഭാഗത്തിൽ പെടുന്നവരാണ്. താനും സുകുമാരൻ നായരും ഒരുമിച്ച് നില്ക്കാൻ തീരുമാനിച്ചതായിരുന്നു. യു.ഡി.എഫ് സർക്കാരിൽ ഹിന്ദു സമുദായത്തിൽപ്പെട്ട ഒരാളെ സുപ്രധാന സ്ഥാനത്തേക്ക് കൊണ്ടുവരാൻ ഇരുവരും ശ്രമിച്ചിരുന്നു. പക്ഷേ, ആ കൂട്ടുകെട്ട് നടന്നില്ല. ഞങ്ങളുടെ പിന്തുണയോടെ അവർ സർക്കാരിൽ പ്രാതിനിധ്യം ഉറപ്പാക്കി. ഈഴവ പ്രാതിനിധ്യം ഉറപ്പാക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അവർ…

Read More

അമേരിക്കൻ വീഡിയോ ഗെയിം പ്രസാധകരായ റോക്ക്സ്റ്റാർ ഗെയിംസിന്‍റെ ‘ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ’ സീരീസിന്‍റെ ആറാം ഭാഗം ഏറ്റവും പ്രതീക്ഷിക്കുന്ന ഗെയിമുകളിൽ ഒന്നാണ്. ലീക്കായതെന്ന് അവകാശപ്പെടുന്ന വിവരങ്ങൾ അനുസരിച്ച് ഗെയ്‌മിൽ ആൺ, പെൺ കഥാപാത്രങ്ങൾ ഉണ്ടായിരിക്കും. ഒരു ഹാക്കർ തന്നെ ഒരു ജിടിഎ ഫോറംസ് പോസ്റ്റിലൂടെ പങ്കുവെച്ച വിവരങ്ങളിൽ വരാനിരിക്കുന്ന ഗെയിമിൽ നിന്നുള്ള ക്ലിപ്പുകളുടെ ഏകദേശം 90 വീഡിയോകൾ അടങ്ങിയിരിക്കുന്നു. റോക്ക്സ്റ്റാർ ജീവനക്കാരന്റെ സ്ലാക്ക് അക്കൗണ്ടിലേക്ക് ആക്സസ് നേടിയാണ് വീഡിയോ ലഭിച്ചതെന്ന് ജിടിഎഫോറംസിൽ ‘ടീപോട്യൂബർ ഹാക്കർ’ എന്ന പേരിൽ അറിയപ്പെടുന്ന ഹാക്കർ അവകാശപ്പെട്ടു. ഈ ലീക്കുകൾ ഒന്നുകിൽ യാഥാർത്ഥമാണെന്ന് തോന്നുന്നു, അല്ലെങ്കിൽ വിശദാംശങ്ങളിലേക്കും ആധികാരികതയിലേക്കും ഉയർന്ന അളവിൽ ശ്രദ്ധയോടെ സൃഷ്ടിക്കപ്പെട്ട വ്യാജ വിവരമായിരിക്കാം. ലീക്കിൽ നിന്നുള്ള വിവിധ ക്ലിപ്പുകളിൽ ആൺ, പെൺ നായക കഥാപാത്രങ്ങളെ കാണാൻ സാധിക്കുന്നുണ്ട്. ഇത് വരാനിരിക്കുന്ന ഗെയിമിൽ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള മറ്റ് റിപ്പോർട്ടുകളുമായി യോജിക്കുന്നു. ഒരു മിയാമി-അനലോഗ് സാങ്കൽപ്പിക നഗരത്തിൽ ഗെയിം പ്ലേ നടക്കുന്നതായും ലീക്കിൽ കാണിക്കുന്നു.

Read More

കോഴിക്കോട്: നവംബർ-ഡിസംബർ മാസങ്ങളിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് ആശംസാ ഗാനവുമായി എത്തിയിരിക്കുകയാണ് മലയാളി ടീം. പിന്നണി ഗായകൻ അക്ബർ ഖാനാണ് ഇംഗ്ലീഷിലും അറബിയിലും ഗാനം ആലപിച്ചിരിക്കുന്നത്. സാദിഖ് പന്തല്ലൂരാണ് ‘ബോള്‍ ബോള്‍ ഖത്തര്‍ ഖത്തര്‍’ എന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. ഗഫൂർ കൊളത്തൂരിന്റേതാണ് വരികൾ. ഇംതിയാസ് പുരത്തിൽ ആണ് സംവിധാനം. സിനിമാ സംവിധായകൻ കൂടിയായ ശ്രീജിത്ത് വിജയൻ ക്രിയേറ്റീവ് ഹെഡായി ടീമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ദുബായിലും കേരളത്തിലുമായി ചിത്രീകരിച്ച ഗാനത്തിന് സൗഗന്ധും ഷെഫിനും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ജോബിൻ മാസ്റ്ററാണ് ഗാനത്തിന്‍റെ കൊറിയോഗ്രാഫർ. സെപ്റ്റംബർ 19ന് യൂട്യൂബിൽ റിലീസ് ചെയ്യുന്ന ആൽബം എല്ലാ ഓഡിയോ ഒടിടി പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്യും.

Read More

തമിഴിലെ ഇതിഹാസ ചിത്രമായ ‘പൊന്നിയിൻ സെല്‍വനാ’യി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. എഴുത്തുകാരനായ കൽക്കിയുടെ ലോകപ്രശസ്ത ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് മണിരത്നത്തിന്‍റെ ‘പൊന്നിയിൻ സെൽവൻ’ ഒരുക്കിയിരിക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. രണ്ടാം ഭാഗം എപ്പോള്‍ എത്തുമെന്നും അറിയിച്ചിരിക്കുകയാണ് സംവിധായകൻ മണിരത്നം. ആദ്യ ഭാഗം സെപ്റ്റംബർ 30ന് പ്രദർശനത്തിനെത്തും. ഒൻപത് മാസത്തിന് ശേഷം രണ്ടാം ഭാഗം റിലീസ് ചെയ്യുമെന്ന് മണിരത്നം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മണിരത്നം ഇക്കാര്യം അറിയിച്ചത്. ആദ്യ ഭാഗത്തിനൊപ്പം ചിത്രീകരിച്ച രണ്ടാം ഭാഗത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ഇപ്പോഴും ബാക്കിയുണ്ട്. വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്‍റണി, അശ്വിൻ കകുമാനു, റിയാസ് ഖാൻ, ഐശ്വര്യ റായ് ബച്ചൻ, തൃഷ, ശോഭിത ധുലിപാല, ജയചിത്ര തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.  ചിത്രത്തിന്‍റെ സ്ട്രീമിംഗ് അവകാശം 125 കോടി…

Read More

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഒരു പതിവു നുണയ’നാണെന്ന് മുതിർന്ന കോൺഗ്രസ്‌ നേതാവ് ജയറാം രമേശ്. ഇന്ത്യയിൽ ചീറ്റകളുടെ വംശനാശത്തിന് ശേഷം അവയെ തിരികെ കൊണ്ടുവരാൻ പതിറ്റാണ്ടുകളായി “അർത്ഥവത്തായ ശ്രമം” ഉണ്ടായിട്ടില്ലെന്ന മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി, ചീറ്റ പദ്ധതിയുടെ പ്രാരംഭ നടപടികൾ 2009 ൽ തന്നെ ആരംഭിച്ചതായി കാണിച്ച് ജയറാം രമേശ് സോഷ്യൽ മീഡിയയിൽ ഒരു കത്തുമായി രംഗത്തെത്തി. 2009-ലാണ് ചീറ്റ പദ്ധതി ആരംഭിച്ചത് എന്ന് വ്യക്തമാക്കുന്ന കത്താണിത്. “നമ്മുടെ പ്രധാനമന്ത്രി സ്ഥിരം നുണയനാണ്. ഭാരത് ജോഡോ യാത്രയുടെ ജോലിയിലായതിനാൽ ഇന്നലെ ഈ കത്ത് തിരയാൻ എനിക്ക് സമയം ലഭിച്ചില്ല,” രമേശ് ട്വീറ്റ് ചെയ്തു. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് പരിസ്ഥിതി, വനം വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ജയറാം രമേശ് 2009 ഒക്ടോബറിൽ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രതിനിധിക്ക് കത്തയച്ചിരുന്നു. ചീറ്റകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ഒരു റോഡ് മാപ്പ് തയ്യാറാക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നു. ചീറ്റകളെ ഇന്ത്യയിലേക്ക്…

Read More

മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) ടീം ഇന്ത്യക്കായി പുതിയ ജേഴ്സി പുറത്തിറക്കി. ടീം ഷർട്ട് ആകാശ നീല ഷേഡിലാണ്. 2007-08 കാലഘട്ടത്തിലാണ് ടീം ഇന്ത്യ ആകാശ നീല ജഴ്സി അണിഞ്ഞത്. 2007ലെ ഏകദിന ലോകകപ്പിനാണ് ജേഴ്സി പുറത്തിറക്കിയതെങ്കിലും എം.എസ്.ധോണിയുടെ നേതൃത്വത്തിൽ ഉദ്ഘാടന ടി20 ലോകകപ്പ് അതേ ജേഴ്സിയിൽ ടീം ഇന്ത്യ ഉയർത്തിയിരുന്നു.

Read More