- തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
Author: News Desk
കെ.എസ്.ആര്.ടി.സിയുടെ ലക്ഷ്യം ലാഭമുണ്ടാക്കലല്ല, മികച്ച പൊതുഗതാഗതം ഒരുക്കല്‍: ആന്‍റണി രാജു
പറവൂർ: കെ.എസ്.ആർ.ടി.സി.യുടെ ലക്ഷ്യം ലാഭമുണ്ടാക്കുകയല്ല, മറിച്ച് സംസ്ഥാനത്തുടനീളം മെച്ചപ്പെട്ട പൊതുഗതാഗതം ലഭ്യമാക്കുക എന്നതാണ് എന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. പറവൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സ്ഥലത്ത് പുതുതായി സ്ഥാപിച്ച യാത്രാ ഫ്യുവല്‍സ് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സിക്ക് ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിപ്പോയ്ക്ക് സമീപം പെട്രോൾ, ഡീസൽ പമ്പുകൾ സ്ഥാപിക്കുന്നത്. കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികളുമായി സഹകരിച്ചാണ് ഇത്. ഗുണമേന്മ, കൃത്യമായ അളവ്, തൂക്കം എന്നിവയുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ യാത്രാ ഇന്ധന ഔട്ട്ലെറ്റുകളിൽ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. സിഎൻജി, എൽഎൻജി, വൈദ്യുതി ഫാസ്റ്റ് ചാർജിംഗ് എന്നിവയും സമീപഭാവിയിൽ ലഭ്യമാക്കും. പറവൂരിലേത് കേരളത്തിലെ ഒൻപതാം ഔട്ട്ലെറ്റാണ്. ഗതാഗതത്തോടൊപ്പം ഇന്ധന വിതരണത്തിലും കെ.എസ്.ആർ.ടി.സി സജീവ സാന്നിധ്യമാകും.
കുവൈത്ത് സിറ്റി: കുവൈറ്റിൽ അര്‍ധരാത്രിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവ്. ആഭ്യന്തര മന്ത്രാലയം അംഗീകരിച്ച ഫാർമസികളും സ്ഥാപനങ്ങളും മാത്രമേ അർദ്ധരാത്രിക്ക് ശേഷം പ്രവർത്തിക്കാൻ അനുവദിക്കൂ. ഇത് സംബന്ധിച്ച നിർദ്ദേശം കുവൈത്ത് മുനിസിപ്പാലിറ്റി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ പാർപ്പിട മേഖലകളിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുകയാണ് പുതിയ നിർദ്ദേശത്തിലൂടെ ഉദ്ദേശിക്കുന്നത്. സ്റ്റോറുകള്‍, റെസിഡന്‍ഷ്യല്‍ ഏരിയകളിലെ റസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍ എന്നിവയ്ക്കെല്ലാം പുതിയ നിര്‍ദേശം ബാധകമാണ്. റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് അകത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇതുപ്രകാരം നിയന്ത്രണമുണ്ട്. കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, പബ്ലിക് ട്രാന്‍സ്‍പോര്‍ട്ട് സ്റ്റോപ്പുകള്‍, കൊമേഴ്സ്യല്‍ ബ്ലോക്കുകള്‍ എന്നിവിടങ്ങളിലെ വാണിജ്യ സ്ഥാപനങ്ങളും അര്‍ദ്ധരാത്രി അടയ്ക്കണം
ന്യൂഡല്‍ഹി: മുഖ്യമന്ത്രിക്കെതിരെ പുതിയ നീക്കവുമായി എച്ച്ആര്‍ഡിഎസ്. മുഖ്യമന്ത്രിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ സമീപിക്കാൻ എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍. ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെയും കുടുംബത്തേയും ചോദ്യം ചെയ്യണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ ചോദ്യം ചെയ്യലിന് തയ്യാറാകുന്നില്ലെന്ന ഘട്ടത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന ആവശ്യവുമായി അജി കൃഷ്ണന്‍ ഇ.ഡിയെ സമീപിക്കുന്നത്. ഇ.ഡി ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നുവെന്നും ആരോപണമുണ്ട്.
തിരുവനന്തപുരം: ഈ മാസം 28ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റുവിൽപ്പന ഇന്ന് തുടങ്ങും. വൈകീട്ട് 6.30ന് തിരുവനന്തപുരം താജ് വിവാന്തയിൽ നടനും എം.പിയുമായ സുരേഷ് ഗോപി ടിക്കറ്റുവിൽപ്പന ഉദ്ഘാടനം ചെയ്യും. കെ.സി.എ പ്രസിഡന്‍റ് സാജൻ കെ.വർഗീസ് അധ്യക്ഷത വഹിക്കും. പന്ന്യൻ രവീന്ദ്രൻ ടി20 മത്സരത്തിന്‍റെ ടീസർ വീഡിയോയുടെ പ്രകാശനം നിർവഹിക്കും. ഇന്ത്യ എ ടീം ക്യാപ്റ്റൻ സഞ്ജു സാംസണെ ചടങ്ങിൽ ആദരിക്കും. മത്സരത്തിന്റെ ബാങ്കിങ് പാർട്ണറായ ഫെഡറൽബാങ്കുമായും ടിക്കറ്റിങ് പാർട്ണറായ പേടിഎം ഇൻസൈഡറുമായും മെഡിക്കൽ പാർട്ണറായ അനന്തപുരി ഹോസ്പിറ്റലുമായും ധാരണാപത്രം കൈമാറും. ബി.സി.സി.ഐ. ജോയന്റ് സെക്രട്ടറി ജയേഷ് ജോർജ്, കെ.സി.എ. സെക്രട്ടറി ശ്രീജിത്ത് വി. നായർ, ജോയന്റ് സെക്രട്ടറി രജിത് രാജേന്ദ്രൻ, ടി 20 മത്സരത്തിന്റെ ജനറൽ കൺവീനർ വിനോദ് എസ്. കുമാർ തുടങ്ങിയവർ പങ്കെടുക്കും. രാത്രി 7.30 മുതൽ പൊതുജനങ്ങൾക്ക് ഓൺലൈനായി ടിക്കറ്റ് ലഭിക്കും. ടിക്കറ്റ് നിരക്ക് ഉടന്‍ പ്രഖ്യാപിക്കും.
കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസില്‍ കോടതിയിൽ വിടുതല്‍ ഹര്‍ജി സമർപ്പിച്ച് ശ്രീറാം വെങ്കിട്ടരാമന്‍. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും അതിനാൽ സാധാരണ അപകടമെന്ന നിലയിൽ മാത്രമേ കേസ് നിലനില്‍ക്കു എന്നാണ് ഹര്‍ജിയിലെ വാദം. കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് സമർപ്പിച്ച വിടുതൽ ഹർജിയിൽ ഇന്ന് വിധി പറയും. കേസിൽ താൻ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നും വഫ വാദിക്കുന്നു. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ അപകടകരമാംവിധം വാഹനമോടിക്കാൻ പ്രേരിപ്പിച്ചു എന്നതാണ് വഫയ്ക്കെതിരായ കേസ്. എന്നാൽ, കേസിൽ ഗൂഡാലോചനയിൽ പങ്കുള്ള വഫയുടെ ഹർജി തള്ളണമെന്നാണ് പ്രോസിക്യൂഷന്‍റെ നിലപാട്. തെളിവ് നശിപ്പിച്ചതിനും വഫയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ കുറ്റപത്രത്തിൽ അന്വേഷണ സംഘം പ്രതിചേർത്ത 100 സാക്ഷികളിൽ ഒരാൾ പോലും വഫയ്ക്കെതിരെ മൊഴി നൽകിയിട്ടില്ല. വഫയുടെ അഭിഭാഷകനാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. രേഖകളിലോ പൊലീസിന്‍റെ അനുബന്ധ രേഖകളിലോ തെളിവില്ലെന്ന് വഫയുടെ അഭിഭാഷകൻ വാദിച്ചു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ്…
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വിവാദ പരാമർശങ്ങൾ ചർച്ചചെയ്യാൻ ഇന്ന് ലീഗ് ഉന്നതാധികാരസമിതി യോഗം. ഷാജിയെ വിളിപ്പിച്ചേക്കും. പിഎംഎ സലാം .പി കെ ഫിറോസ് തുടങ്ങിയവരുടെ പരാമർശങ്ങളും ചർച്ചാവിഷയമാകും. മുസ്ലീം ലീഗില്‍ കെഎം ഷാജിക്കെതിരെ നീക്കം കടുപ്പിച്ച് പികെ കുഞ്ഞാലിക്കുട്ടി പക്ഷം നീങ്ങുകയാണ്. ഷാജിയുടെ പരാമര്‍ശങ്ങള്‍ പലതും നേതാക്കളെ പ്രതിരോധത്തിലാക്കുന്നുവെന്നായിരുന്നു മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതിയില്‍ ഉയര്‍ന്ന വിമര്‍ശനം. ലീഗില്‍ പുതിയതായി അച്ചടക്ക സമിതി രൂപീകരിക്കാനുള്ള തീരുമാനം സമീപകാലത്തായി പരസ്യ പ്രതികരണം നടത്തുന്ന ചിലരെ ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തല്‍. എല്‍ഡിഎഫ് സര്‍ക്കാരിനോട് പി കെ കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്ന് ആരോപിച്ച് രൂക്ഷമായ വിമര്‍ശനങ്ങളാണ് കഴിഞ്ഞ പ്രവര്‍ത്തക സമിതിയില്‍ കെഎം ഷാജിയും കെഎസ് ഹംസയും നടത്തിയത്. അതിന്റെ മറുപടിയാണ് ഇന്ന് ചേര്‍ന്ന പ്രവര്‍ത്തകസമിതിയില്‍ കെ.എം ഷാജിക്കെതിരായ നീക്കമെന്നാണ് വിലയിരുത്തല്‍. കെഎസ് ഹംസയെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു
മസ്‌കത്ത്: ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കുന്നു. ഒമാനിലെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമെന്നും 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം അറിയിച്ചു. ഉത്തരവ് പ്രകാരം, കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും രാജ്യത്തേക്ക് പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യാൻ കഴിയില്ല. നിയമം ലംഘിച്ചാൽ 1000 റിയാൽ പിഴ ചുമത്തും. ലംഘനം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ വർഷം ജനുവരി മുതൽ ഒമാൻ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ചിരുന്നു.
ന്യൂഡല്‍ഹി: ഇന്ത്യൻ നിർമ്മിത ഫോണുകളുടെ ഡിമാൻഡ് വർദ്ധിച്ചതായി റിപ്പോർട്ട്. 2022 ന്റെ രണ്ടാം പാദത്തിൽ 4.4 കോടിയിലധികം ഇന്ത്യൻ നിർമ്മിത ഫോണുകൾ വിറ്റഴിഞ്ഞു. മേഡ് ഇൻ ഇന്ത്യ സ്മാർട്ട്ഫോൺ വിൽപ്പനയിൽ വലിയ കുതിച്ചുചാട്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പോയാണ് ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്. ഒപ്പോയ്ക്ക് 23.9 ശതമാനം വിഹിതമുണ്ട്. സാംസങ്ങ് 21.8 ശതമാനം വിഹിതവുമായി രണ്ടാം സ്ഥാനത്തെത്തി. ‘മെയ്ഡ് ഇൻ ഇന്ത്യ’ ഫീച്ചർ ഫോൺ വിഭാഗത്തിൽ ആഭ്യന്തര ബ്രാൻഡായ ലാവ 21 ശതമാനം വിഹിതവുമായി പട്ടികയിൽ ഒന്നാമതാണ്. നെക്ക് ബാൻഡുകളും സ്മാർട്ട് വാച്ചുകളും വിൽക്കുന്ന ടിഡബ്ല്യുഎസ് വെയറബിൾസ് വിഭാഗത്തിൽ (16 ശതമാനം) ഒന്നാമതാണ്. കമ്പനികൾ ഉയർന്ന ഉൽപാദനത്തിനായി പ്രവർത്തിക്കുന്നതാണ് ഇതിന് കാരണം. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്‍റീവ് (പിഎൽഐ) സ്കീമുകളുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാണ് കമ്പനികൾ ഇത്തരം ശ്രമങ്ങൾ നടത്തുന്നത്. ഈ വർഷം ആദ്യ പാദത്തിൽ, ഇന്ത്യയിൽ നിർമ്മിച്ച സ്മാർട്ട്ഫോൺ വിൽപ്പനയിൽ 7 ശതമാനം വർദ്ധനവുണ്ടായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം സ്മാർട്ട്ഫോൺ വിൽപ്പനയിൽ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതിജീവിതയുടെ ആവശ്യപ്രകാരം ഹർജിയിൽ രഹസ്യവാദം നടക്കുകയാണ്. എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയിൽ നിന്ന് വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് ഹർജി. സെഷൻസ് ജഡ്ജി ഹണി എം വർഗീസ് വിചാരണ നടത്തരുതെന്നാണ് ആവശ്യം. ജഡ്ജി ഹണി എം വർഗീസ് വിചാരണ നടത്തിയാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ജഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും ഹർജിയിൽ പറയുന്നു. ഈ മാസമാദ്യം കേസിലെ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചിരുന്നു. അടുത്ത ജനുവരി 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ജഡ്ജി ഹണി എം വർഗീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആറുമാസം കൂടിയാണ് സമയം ചോദിച്ചത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി അംഗീകരിച്ച്…
അബുദാബി: യു.എ.ഇ.യിൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നിയമം ഭേദഗതി ചെയ്യുന്നു. പുതിയ ഭേദഗതി പ്രകാരം, നാടുകടത്തലിന്‍റെ ചെലവ് അനധികൃത കുടിയേറ്റക്കാർ വഹിക്കേണ്ടിവരും. പുതിയ നിയമം അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും. താമസ രേഖകൾ ഇല്ലാത്തവർ, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർ, വിവിധ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്നവർ എന്നിവരെയാണ് നാടുകടത്താറുള്ളത്. ഇതുവരെ അനധികൃതമായി രാജ്യത്ത് താമസിച്ചിരുന്നവരെ പിടികൂടുമ്പോൾ നാടുകടത്താനുള്ള ചെലവ് യു.എ.ഇ സർക്കാരാണ് വഹിച്ചിരുന്നത്. എന്നാൽ നാടുകടത്തപ്പെടുന്നവരിൽ നിന്ന് ഇതിന്‍റെ ചെലവ് ഈടാക്കുമെന്ന് പുതിയ ഭേദഗതിയിൽ പറയുന്നു. ഇതിനുപുറമെ, രാജ്യത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്താനും പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.
