- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍
Author: News Desk
ഇസ്ലാമാബാദ്: ലോക വനിതാ ദിനത്തിൽ പാകിസ്ഥാനിൽ നടത്തുന്ന ഔറത്ത് റാലിയിൽ പോലീസും സ്ത്രീകളും തമ്മിൽ സംഘർഷം. പ്രസ് ക്ലബ് പരിസരത്ത് നടന്ന റാലിയിൽ സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗക്കാരും ഒത്തുകൂടിയതോടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തെ തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി. സ്ത്രീകൾ പങ്കെടുക്കുന്ന മാർച്ചിൽ ട്രാൻസ്ജെൻഡറുകൾ പങ്കെടുക്കാനെത്തിയതിനെ തുടർന്ന് പോലീസ് ചോദ്യം ചെയ്യുകയും ഇത് സംഘർഷത്തിലേക്ക് നയിച്ചെന്നുമാണ് റിപ്പോർട്ടുകൾ. സ്ത്രീകൾക്കൊപ്പം ട്രാൻസ്ജെൻഡറുകളും മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ പോലീസ് മാർച്ച് നിർത്താൻ ആവശ്യപ്പെട്ടെന്ന് യുവതികൾ പറഞ്ഞു. ഇതോടെ ഇരുകൂട്ടരും ഏറ്റുമുട്ടി. പോലീസിനും മാധ്യമങ്ങൾക്കുമെതിരെ സ്ത്രീകളുടെ പ്രതിഷേധമുണ്ടായി.
തൃശ്ശൂർ: മരുന്ന് മാറി നൽകിയതിനെ തുടര്‍ന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ രോഗി ഗുരുതരാവസ്ഥയിൽ. മരുന്ന് മാറി കഴിച്ച് അബോധാവസ്ഥയിലായ ചാലക്കുടി പോട്ട സ്വദേശി അമലിനെ വെന്‍റിലേറ്ററിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് അമൽ തൃശ്ശൂർ മെഡിക്കൽ കോളേജിലെത്തിയത്. രോഗം ഭേദമായി ആശുപത്രി വിടാനിരിക്കെയാണ് സംഭവം. ഹെൽത്ത് ടോണിക്കിന് പകരം ചുമയ്ക്കുള്ള മരുന്നാണ് അമലിന് നൽകിയത്. ഇതോടെ രോഗി ബോധരഹിതനായി വീഴുകയായിരുന്നു. ഔദ്യോഗിക ലെറ്റർപാഡിന് പകരം ഒരു കടലാസ് കഷണത്തിലാണ് ഡോക്ടർ മരുന്ന് കുറിച്ചത്. മെഡിക്കൽ ഷോപ്പിൽ നിന്ന് തെറ്റായാണ് ഈ മരുന്ന് നൽകിയത്. ആശുപത്രിയിലെ നഴ്സിനെ കാണിച്ചപ്പോൾ മരുന്ന് കഴിച്ചോളാൻ പറഞ്ഞതിനെ തുടർന്നാണ് മരുന്ന് കഴിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. മികച്ച ചികിത്സ നൽകാൻ മെഡിക്കൽ കോളേജിലെ ഡോക്ടർ കൈക്കൂലി വാങ്ങിയെന്ന ഗുരുതര ആരോപണവും ബന്ധുക്കൾ ഉയർത്തിയിട്ടുണ്ട്. ഓർത്തോ വിഭാഗത്തിലെ ഡോക്ടർ 3,200 രൂപ കൈക്കൂലി വാങ്ങിയതായും തുടർന്നാണ് ആശുപത്രിയിൽ മികച്ച ചികിത്സ ലഭിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് 26, 27 തീയതികളിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേയുടെ അറിയിപ്പ്. മാർച്ച് 26ന് തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്, എറണാകുളം ഷൊർണൂർ മെമു, എറണാകുളം ഗുരുവായൂർ എക്സ്പ്രസ്, മാർച്ച് 27ന് കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എന്നിവ റദ്ദാക്കി. ഈ സാഹചര്യത്തിൽ ട്രെയിൻ യാത്രക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ കെഎസ്ആർടിസി റെഗുലർ സർവീസുകൾക്ക് പുറമേ അധിക സർവീസുകൾ ഏർപ്പെടുത്തും. ടിക്കറ്റുകൾ ഓൺലൈനായി റിസർവ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അധിക സർവീസുകൾ പ്രയോജനപ്പെടുത്തണമെന്ന് കെ.എസ്.ആർ.ടി.സി യാത്രക്കാരോട് അഭ്യർത്ഥിച്ചു.
ന്യൂഡല്‍ഹി: രാജ്യമാകമാനം എച്ച്3എൻ2 ഇൻഫ്ലുവൻസ വൈറസിനാൽ പനി പടരുന്നതിനെ തുടർന്ന് രോഗികൾക്കും, ഡോക്ടർമാർക്കുമുള്ള നിർദേശങ്ങളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആന്റിബയോട്ടിക് ഉപയോഗം പരമാവധി കുറക്കണമെന്നും, ലക്ഷണങ്ങൾക്ക് മാത്രം ചികിത്സ നൽകണമെന്നും നിർദേശങ്ങളിൽ പറയുന്നു. ചുമ, പനി, തൊണ്ടവേദന, ശരീരവേദന, അതിസാരം തുടങ്ങിയ ലക്ഷണങ്ങളാണ് പൊതുവെ രോഗികളിൽ കണ്ടുവരുന്നത്. 5 മുതൽ 7 ദിവസം വരെ തുടരുന്ന അണുബാധ, ഫെബ്രുവരി മാർച്ച് മാസങ്ങളിൽ സാധാരണമാണെന്നും, അതിനാൽ മരുന്നിന്റെ ഡോസ്, പാർശ്വഫലങ്ങൾ എന്നിവ പരിഗണിക്കാതെ അസിത്രോമൈസിൻ, അമോക്സിക്ലാവ് തുടങ്ങിയ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാൻ മുതിരരുതെന്നും ആരോഗ്യവിദഗ്ധർ ഓർമ്മപെടുത്തുന്നു. അമിതമായ ആന്റിബയോട്ടിക് ഉപയോഗം സമൂഹത്തിൽ മൾട്ടിഡ്രഗ് റെസിസ്റ്റന്റ് ബാക്ടീരിയ വളരാൻ ഇടയാക്കുകയും പിന്നീട് മരുന്നുകൾ ഫലിക്കാത്ത അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ഗുഡ്ഗാവ് ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇന്റേർണൽ മെഡിസിൻ ഡയറക്ടർ ഡോക്ടർ സതീഷ് കൗൾ പറഞ്ഞു. ധാരാളം പാനീയങ്ങൾ കുടിച്ച് വിശ്രമിക്കുന്നതാണ് വൈറൽ പനിയെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം എന്നും അദ്ദേഹം അറിയിച്ചു.
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ക്രിസ്റ്റഫർ’ ഒടിടിയിൽ റിലീസ് ചെയ്തു. ഉദയ് കൃഷ്ണ രചന നിർവഹിച്ച ‘ക്രിസ്റ്റഫർ’ ആമസോൺ പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്തത്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ തിയേറ്ററുകളിലെത്തിയ ‘ക്രിസ്റ്റഫർ’ ഇതിനകം തന്നെ പ്രേക്ഷക പ്രീതി നേടിയിരുന്നു. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവരെ നിയമത്തിനോ കോടതിക്കോ വിട്ടുകൊടുക്കാതെ ശിക്ഷിക്കുന്ന ‘ഡി.പി.സി.എ.ഡബ്ല്യു’ എന്ന അന്വേഷണ ഏജൻസിയുടെ തലവനായ ‘ക്രിസ്റ്റഫർ’ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായെത്തുന്നത് സ്നേഹയാണ്. മമ്മൂട്ടിക്കൊപ്പം തമിഴ് നടൻ ശരത് കുമാറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടൻ വിനയ് റായിയാണ് ക്രിസ്റ്റഫറിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് റായിയുടെ ആദ്യ മലയാള ചിത്രമാണിത്. ക്രിസ്റ്റഫർ ആർഡി ഇല്യൂമിനേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. അമല പോളും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തിലെ മറ്റ് നായികമാർ. ‘ആറാട്ട്’ എന്ന ചിത്രത്തിന് ശേഷം ഉദയ് കൃഷ്ണയുടെ തിരക്കഥയിൽ…
ചെന്നൈ: തുടർച്ചയായ മൂന്നാം ദിവസവും തമിഴ്നാട് ബിജെപിയിൽ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നതിനിടയിൽ എഐഎഡിഎംകെയുമായുള്ള ബന്ധത്തിലും വിള്ളല്‍. ബി.ജെ.പി സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 13 പേർ രാജിവെച്ചു. ഇവരെല്ലാം വരും ദിവസങ്ങളിൽ അണ്ണാ ഡിഎംകെയിൽ ചേരും. സംസ്ഥാനാധ്യക്ഷന്‍ അണ്ണാമലൈക്ക് ഡിഎംകെ മന്ത്രിയുമായി രഹസ്യ ധാരണയുണ്ടെന്ന് ആരോപിച്ചാണ് ബിജെപി ഐടി വിഭാഗം സംസ്ഥാന അധ്യക്ഷനായിരുന്ന സിടിആർ നിർമൽ കുമാർ ബിജെപി വിട്ട് എഐഎഡിഎംകെയിൽ ചേരുന്നത്. അതേസമയം, ബിജെപി വിടുന്നവരെ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെ സ്വീകരിക്കുന്നതിനെതിരെ ഇരു പാർട്ടികളുടെയും നേതാക്കൾ തമ്മിലുള്ള വാക്പോര് തുടരുകയാണ്. ഇത് അധാർമ്മിക പ്രവൃത്തിയാണെന്ന് വിശേഷിപ്പിച്ച ബിജെപി നേതാക്കൾ സഖ്യകക്ഷി നേതാവായ എടപ്പാടി കെ പളനിസ്വാമിക്കെതിരെ പ്രാദേശിക തലത്തിൽ ബിജെപി പ്രവർത്തകർ നടത്തുന്ന പ്രതിഷേധത്തിനും മൗനാനുവാദം നൽകിയിട്ടുണ്ട്. കോവിൽപട്ടിയിൽ നാല് ബി.ജെ.പി ഭാരവാഹികൾ എടപ്പാടിയുടെ ചിത്രം കത്തിക്കുന്നതിന്‍റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മുതിർന്ന അണ്ണാ ഡിഎംകെ നേതാവ് ഡി ജയകുമാർ ഈ നീക്കത്തിനെതിരെ രംഗത്തെത്തി. പാർട്ടി പ്രവർത്തകർ മറ്റൊരു പാർട്ടിയിൽ ചേരാൻ…
തിരുവനന്തപുരം: കണ്ണൂർ വൈദേകം ആയുർവേദ റിസോർട്ടിലെ ഓഹരികൾ ഒഴിവാക്കാനൊരുങ്ങി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ കുടുംബം. ഓഹരികൾ മറ്റാർക്കെങ്കിലും കൈമാറാനാണ് ആലോചന. ജയരാജന്‍റെ ഭാര്യ ഇന്ദിരയും മകൻ ജെയ്സണുമാണ് ഓഹരി കൈമാറാൻ ഒരുങ്ങുന്നത്. ഇരുവർക്കും 9,199 ഓഹരികളാണ് ഉള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷം രൂപയുടെയും ജെയ്സണ് 10 ലക്ഷം രൂപയുടെയും ഓഹരിയുണ്ട്. റിസോർട്ടുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. മുൻ എം.ഡി കെ.പി രമേശ് കുമാറിനും മകൾക്കും 99.99 ലക്ഷം രൂപയുടെ 9,999 ഓഹരികളുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ ഇന്ദിരയ്ക്കാണ് കൂടുതൽ ഓഹരികളുള്ളത്. വൈദേകം ആയുർവേദ റിസോർട്ടിന് ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ടിഡിഎസ് വകുപ്പാണ് നോട്ടീസ് പുറപ്പെടുവിച്ചത്. റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട കരാറുകളുടെ വിശദാംശങ്ങളും രേഖകളും മാത്രമല്ല, ഉടമകളുടെ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. വൈദേകത്തിന്‍റെ ഉടമസ്ഥതയിലുള്ള കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഓഹരി ഉടമകൾ ആരൊക്കെയാണെന്നും അവർക്ക് എത്ര ഓഹരികളുണ്ടെന്നും അന്വേഷിക്കാനാണ് നോട്ടീസ് നൽകിയത്.…
മുവാറ്റുപുഴ: ജനകീയ പ്രതിരോധ ജാഥയിൽ ഒരിടത്തും സി.പി.എം സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇത്തരമൊരു നിലപാട് സ്വീകരിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരാമർശങ്ങൾ വളച്ചൊടിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ വസ്ത്രധാരണത്തിൽ ഞങ്ങൾക്ക് തർക്കമില്ല. ആസൂത്രിതമായി ജാഥക്കതിരെ പ്രവർത്തിക്കുകയാണ്. മാധ്യമങ്ങൾ പ്രതിപക്ഷത്തേക്കാൾ വലിയ പ്രതിപക്ഷമാകുന്നു. ബഡ്ജറ്റിലെ സെസിനെതിരായ പോരാട്ടത്തിൽ മാധ്യമങ്ങൾ വേണ്ട രീതിയിൽ സഹായിച്ചില്ലെന്ന കെ സുധാകരന്‍റെ പരാമർശം സമരം പരാജയപ്പെട്ടുവെന്ന് സമ്മതിക്കുന്നതിന് തുല്യമാണ്. കൂടാതെ, യാത്രയ്ക്കിടെ മാളയിലെ മൈക്ക് ഓപ്പറേറ്ററോടുള്ള പരുഷമായ പെരുമാറ്റത്തെയും എം വി ഗോവിന്ദൻ ന്യായീകരിച്ചു. സംഭവത്തില്‍ അസോസിയേഷന് പരാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റിയാദ്: ഡോക്ടർമാരും ആരോഗ്യ സ്ഥാപനങ്ങളും മരുന്ന് കമ്പനികൾ നൽകുന്ന സൗജന്യ സാമ്പിളുകളും സമ്മാനങ്ങളും സ്വീകരിക്കരുതെന്ന് നിർദ്ദേശം. സൗദി നാഷണൽ സെന്‍റർ ഫോർ മെന്‍റൽ ഹെൽത്ത് പ്രൊമോഷന്‍റെ പ്രൊഫഷണൽ ആൻഡ് എത്തിക്കൽ പ്രാക്ടീസ് കമ്മിറ്റിയാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ആരോഗ്യ വിദഗ്ധരും ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പ്രതിനിധികളും തമ്മിലുള്ള ബന്ധം എത്ര വലുതാണെങ്കിലും, അവരിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള സമ്മാനങ്ങൾ സ്വീകരിക്കുന്നത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സമിതി വ്യക്തമാക്കി. ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പ്രതിനിധികളിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിക്കുന്നത് എല്ലാവരും ഉടൻ നിർത്തണമെന്ന് സമിതി ശുപാർശ ചെയ്തു. ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി ഇടപെടുമ്പോൾ ആരോഗ്യ സ്ഥാപനങ്ങൾ പാലിക്കേണ്ട പ്രൊഫഷണൽ ചട്ടങ്ങളും സമിതി വിശദീകരിച്ചു. വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളുടെ പ്രദേശങ്ങളിലും പ്രവേശിക്കുന്നതിൽ നിന്ന് ആശുപത്രി അധികൃതർ അവരെ തടയണം. മരുന്ന് കമ്പനികൾ സൗജന്യമായി നൽകുന്ന മരുന്നുകളുടെ സാമ്പിളുകൾ ഹാജരാക്കാൻ ആശുപത്രികൾ സൗകര്യമൊരുക്കരുത്. പുതിയ കമ്പനിയുടെ മരുന്നുകൾ ആരോഗ്യ സ്ഥാപനങ്ങളുടെ ഫാർമസിയിൽ വിൽക്കുന്നതിന് മുമ്പ് സ്വതന്ത്ര സമിതിയുടെ അനുമതി വാങ്ങണം. വിവിധ ഫാർമസ്യൂട്ടിക്കൽ…
ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിത വ്യാഴാഴ്ച എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല. ശനിയാഴ്ച ഹാജരാകാമെന്ന് കാണിച്ച് കവിത ഇഡിക്ക് കത്ത് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടെന്നും കത്തിൽ വിശദീകരിക്കുന്നു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും കവിത വ്യക്തമാക്കി. ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കവിതയ്ക്ക് ഇഡി നോട്ടീസ് നൽകിയത്. കവിതയുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ളയെ നേരത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള അരുണിനൊപ്പം കവിതയെയും ചോദ്യം ചെയ്യാനാണ് നീക്കം. സ്വകാര്യ കമ്പനികൾക്ക് വൻ ലാഭമുണ്ടാക്കാൻ അനുവദിക്കുന്ന മദ്യനയം രൂപീകരിക്കാൻ കവിതയുടെ നേതൃത്വത്തിലുള്ള ‘സൗത്ത് ഗ്രൂപ്പ്’ എഎപി നേതാക്കൾക്ക് 100 കോടി രൂപ നൽകിയെന്നാണ് ഇഡി ആരോപിക്കുന്നത്. അരുൺ രാമചന്ദ്ര പിള്ളയാണ് കവിതയ്ക്ക് വേണ്ടി ഈ ഇടപാടുകൾ നടത്തിയതെന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.
