- ഗവർണറുടെ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കി തമിഴ്നാട് സർക്കാർ
- വയനാട് ഉരുള്‍പൊട്ടല്‍: ടൗണ്‍ഷിപ്പ് നിര്‍മാണ ജോലികള്‍ക്ക് തുടക്കമായി
- കുട്ടികള്‍ക്ക് രേഖകള്‍ ലഭിക്കാനുള്ള തടസ്സങ്ങള്‍: ബഹ്റൈന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും
- കൊയിലാണ്ടിക്കൂട്ടം അവാലി കാർഡിയാക് സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- സല്‍മാബാദ് ഗുരുദ്വാര ബൈശാഖി ആഘോഷ നിറവില്‍
- കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ജസ്ന സലീമിനെതിരേ കേസ്
- ഫോണിലൂടെ മുത്തലാഖ് ചൊല്ലി; മലപ്പുറം സ്വദേശിക്കെതിരെ കേസ്
- മാസപ്പടി കേസിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട, അഭിപ്രായം പറയേണ്ടത് ഇടതുമുന്നണി യോഗത്തില്‍; രൂക്ഷവിമർശനവുമായി മന്ത്രി ശിവൻകുട്ടി
Author: News Desk
ന്യൂഡൽഹി: വധശ്രമക്കേസിൽ അയോഗ്യനാക്കിയ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ കുറ്റങ്ങൾ ഗുരുതരമാണെന്ന് സുപ്രീം കോടതി. ഫൈസലിനെതിരായ പരാതിക്കാരന് 16 മുറിവുകളുണ്ടെന്ന് ജസ്റ്റിസ് കെ.എം ജോസഫ് വ്യക്തമാക്കി. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലായിരുന്നെങ്കിൽ മരണം സംഭവിക്കാമായിരുന്നു എന്ന് ഡോക്ടർ മൊഴിനൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അപൂർവം ചില സാഹചര്യങ്ങളിൽ മാത്രമേ വിധി സ്റ്റേ ചെയ്യാൻ കഴിയൂവെന്നും കോടതി വ്യക്തമാക്കി. വിധി സ്റ്റേ ചെയ്തതിനെതിരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കോടതിയെ സമീപിച്ചിരുന്നു. ഫൈസലിന്‍റെ അയോഗ്യത പിൻവലിച്ചുകൊണ്ട് ലോക്സഭാ സെക്രട്ടേറിയറ്റ് അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അയോഗ്യതയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയായിരുന്നു തീരുമാനം. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി എം സയീദിന്‍റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള എല്ലാ പ്രതികൾക്കും കവരത്തി സെഷൻസ് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചത്. ജനുവരി 11 നാണ് കവരത്തി കോടതി വിധി പ്രസ്താവിച്ചത്. തുടർന്ന് ഫൈസലിനെ ഹെലികോപ്റ്ററിൽ കണ്ണൂരിലെത്തിച്ച് ജയിലിലാക്കി. ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പ്…
തിരുവനന്തപുരം: കള്ളുഷാപ്പുകളുടെ ലൈസൻസ് രണ്ട് മാസത്തേക്ക് കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. കള്ളുഷാപ്പുകളുടെ ലേലം ഓൺലൈനാക്കാനുള്ള നടപടികൾ പൂർത്തിയാകാത്തതും അബ്കാരി നയത്തിന് ഇതുവരെ അന്തിമരൂപം നൽകാത്തതുമാണ് കാരണം. വിൽപ്പന നടപടിക്രമങ്ങളുടെ സങ്കീർണ്ണതയും വിൽപ്പനയിൽ പങ്കെടുക്കുന്നവരുടെ തിരക്കും കാരണം തടസ്സങ്ങൾ നേരിടുന്നതിനാലാണ് ഓൺലൈനായി വിൽപ്പന നടത്താൻ തീരുമാനിച്ചത്. ഇതിനായി സോഫ്റ്റ്‌വെയർ തയ്യാറാക്കാനും അബ്കാരി ഷോപ്പ് ഡിസ്പോസൽ ചട്ടങ്ങളിൽ ഭേദഗതി വരുത്താനും തീരുമാനിച്ചിരുന്നു. വലിയ ഹാളുകൾ വാടകയ്ക്കെടുത്താണ് നിലവിൽ ലേലം നടത്തുന്നത്. ഹാൾ കണ്ടെത്തുന്നതിനും സൗകര്യങ്ങൾ ഒരുക്കുന്നതിനും വലിയ തുക ചെലവാകുന്നുണ്ട്. വിൽപ്പന എങ്ങനെ ഓൺലൈനാക്കാമെന്ന് പഠിക്കാൻ എക്സൈസ് വകുപ്പ് സാങ്കേതിക സർവകലാശാലയെ ചുമതലപ്പെടുത്തിയിരുന്നു. അവർ സമർപ്പിച്ച നിർദേശങ്ങൾ സി-ഡാക്, ഐടി മിഷൻ, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതി പരിശോധിച്ച ശേഷമാണ് സർക്കാർ അനുമതി നൽകിയത്. അബ്കാരി നയം സംബന്ധിച്ച ചർച്ചകൾ മന്ത്രിസഭാ യോഗത്തിൽ നടന്നില്ല. അബ്കാരി നയം അടുത്തമാസം പ്രഖ്യാപിക്കുമെന്നാണ് അധികൃതർ പറയുന്നത്.
കൊച്ചി: അരിക്കൊമ്പനെ ഉടൻ മയക്കുവെടി വെച്ച് പിടികൂടുന്ന തീരുമാനത്തോട് വിയോജിച്ച് ഹൈക്കോടതി. അഞ്ചംഗ വിദഗ്ധ സമിതിയെ വെച്ച് തീരുമാനമെടുക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. എന്നാൽ അരിക്കൊമ്പനെ ഉടൻ പിടികൂടണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ആനകളെ പിടികൂടുന്നതിന് മാർഗരേഖ വേണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അരിക്കൊമ്പനെ പിടിച്ചാൽ പ്രശ്നം പരിഹരിക്കപ്പെടുമോയെന്നായിരുന്നു കേസ് പരിഗണിക്കുന്നതിടെ കോടതിയുടെ ചോദ്യം. ഇന്ന് അരിക്കൊമ്പനാണെങ്കിൽ നാളെ മറ്റൊരു ആന ആ സ്ഥാനത്തേക്ക് വരുമെന്നും, ഇക്കാര്യത്തിൽ ശാശ്വത പരിഹാരമാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
ന്യൂഡൽഹി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതിനെതിരെ എ രാജ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ജനന, സ്കൂൾ സർട്ടിഫിക്കറ്റ് അനുസരിച്ച്, താൻ പട്ടികജാതി വിഭാഗത്തിലെ പറയ സമുദായത്തിൽ പെട്ടയാളാണ്. ഈ ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണ് ഹൈക്കോടതി തന്നെ അയോഗ്യനാക്കിയതെന്ന് ഹർജിയിൽ പറയുന്നു. ഹിന്ദു ആചാരപ്രകാരമാണ് തന്‍റെ വിവാഹം നടന്നതെന്നും 1950 ന് മുമ്പ് തന്‍റെ പൂർവ്വികർ കേരളത്തിലേക്ക് കുടിയേറിയതാണെന്നും രാജ വാദിക്കുന്നു. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും എ രാജ ആവശ്യപ്പെട്ടു.
കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ 26 ലധികം സേവനങ്ങൾ ഇനി മുതൽ ഓൺലൈൻ വഴി മാത്രമായിരിക്കും. ട്രാഫിക് പിഴ അടയ്ക്കൽ, പ്രവാസികളുടെ മെഡിക്കൽ പരിശോധനാ ഫലം, ഗാർഹിക തൊഴിലാളികളുടെ താമസ രേഖ പുതുക്കൽ, ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾ, ക്രിമിനൽ സ്റ്റാറ്റസ് സർട്ടിഫിക്കറ്റ് നൽകൽ, പ്രവാസികളുടെ താമസരേഖ പുതുക്കൽ പുതിയ വിസ നൽകൽ, താമസ രേഖയുമായി ബന്ധപ്പെട്ട പിഴകൾ അടയ്ക്കൽ, താൽക്കാലിക താമസ രേഖ മാറ്റുകയും പുതുക്കുകയും ചെയ്യുന്നത്, രേഖകൾ നഷ്ടപ്പെട്ടാൽ റിപ്പോർട്ട് ചെയ്യൽ, കൂടുതൽ ഗാർഹിക തൊഴിലാളികൾക്ക് വേണ്ടിയുളള ഫീസ് അടയ്ക്കൽ, സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ട്രാഫിക് പിഴകൾ അടയ്ക്കൽ, സ്വയം സ്പോൺസർ ഷിപ്പ് പദവിയിലുള്ളവരുടെ താമസ രേഖ പുതുക്കൽ, വിസയുമായി ബന്ധപ്പെട്ട പിഴ അടയ്ക്കൽ, നാടുകടത്തപ്പെട്ടവരുടെ യാത്രാ ടിക്കറ്റ് നൽകൽ, കോടതി വിധി നടപ്പിലാക്കുന്നതിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകൽ മുതലായ സേവനങ്ങളാണ് ഓൺലൈൻ വഴി മാത്രമായി മാറ്റിയിരിക്കുന്നത്. ഈ സേവനങ്ങൾക്കായി വരുന്നവരുടെ കയ്യിൽ നിന്ന് നേരിട്ട് അപേക്ഷ സ്വീകരിക്കരുതെന്ന്…
കോഴിക്കോട്: പൂതന പരാമർശം സ്ത്രീവിരുദ്ധമല്ലെന്നും, രാഷ്ട്രീയ പ്രസ്താവനയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്ത്രീശാക്തീകരണത്തിന്‍റെ പേരിൽ അധികാരത്തിൽ വന്നശേഷം അഴിമതി നടത്തുന്ന സി.പി.എമ്മിന്‍റെ വനിതാ നേതാക്കൾക്കെതിരായ പൊതുപ്രസ്താവന മാത്രമാണത്. അത് ഒരു വ്യക്തിയെയും ഉദ്ദേശിച്ചുള്ളതല്ല. സി.പി.എമ്മുമായി അടുക്കാനുള്ള വി.ഡി സതീശന്റെ ഒരു വഴി മാത്രമാണിതെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റിയാസിന്‍റെ വിവാഹം വിവാഹമല്ലെന്നും വ്യഭിചാരമാണെന്നും മുസ്ലീം ലീഗ് നേതാവ് പറഞ്ഞപ്പോൾ ഒരു സി.പി.എം നേതാവും കേസെടുത്തില്ല. രമ്യ ഹരിദാസ്-കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയെക്കുറിച്ച് എ വിജയരാഘവൻ അശ്ലീലമായി സംസാരിച്ചപ്പോൾ വി.ഡി. സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളാരും എതിർപ്പുമായി വന്നില്ല. ജി സുധാകരൻ ഷാനിമോൾ ഉസ്മാനെ പൂതന എന്ന് വിളിച്ചപ്പോൾ ഒരു കേസും എടുത്തില്ല. എംഎം മണിയുടെയും വിഎസിന്‍റെയും പ്രസ്താവനകൾക്കെതിരെയും കേസെടുത്തില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ദേശീയപാതാ നിർമാണത്തിന് സംസ്ഥാന സർക്കാർ എത്ര രൂപ നൽകുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കണം. കേന്ദ്രസർക്കാർ നിർമ്മിക്കുന്ന റോഡിന്‍റെ ചിത്രം ഫ്ലക്സടിച്ച് സ്വന്തം പടം ഇടുകയും ചെയ്യുന്നയാളാണ് റിയാസ്.…
വയറ്റിൽ കത്രിക മറന്നു വച്ച സംഭവം; ആഭ്യന്തരവകുപ്പ് അന്വേഷണം ആരംഭിക്കും, യുവതിക്ക് 2 ലക്ഷം സഹായം
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായാത്. ആരോഗ്യവകുപ്പിന് കീഴിൽ നടത്തിയ രണ്ട് അന്വേഷണങ്ങളിലും കത്രിക കുടുങ്ങിയത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ലായിരുന്നു. ശേഷമാണ് അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ ഹർഷിനയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകാനും തീരുമാനമായി. ഹർഷിനയുടെ അപേക്ഷയിൽ രണ്ട് ലക്ഷം രൂപ അനുവദിക്കാനാണ് തീരുമാനം.
ബ്യൂനസ് ഐറിസ്: അർജന്‍റീന ദേശീയ ടീമിനായി കരിയറിലെ 100-ാം ഗോൾ നേടി ലയണൽ മെസി. ദുർബലരായ കുറസോയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് മെസി പരാജയപ്പെടുത്തിയത്. മെസി ഹാട്രിക് നേടി. 20-ാം മിനിറ്റിലെ ആദ്യ ഗോളോടെയാണ് മെസി അർജന്‍റീനയ്ക്കായുള്ള നൂറാം ഗോള്‍ കരസ്ഥമാക്കിയത്. 174 മത്സരങ്ങളിൽ നിന്നാണ് മെസി 100 ഗോളുകൾ നേടിയത്. 20, 33, 37 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകൾ. ആദ്യപകുതിയിൽ അഞ്ച് ഗോളിന്‍റെ ലീഡ് നേടിയ അർജന്‍റീന രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി നേടി. നിക്കോളാസ് ഗോൺസാലസ്, എൻസോ ഫെർണാണ്ടസ്, ഏഞ്ചൽ ഡി മരിയ, ഗോൺസാലോ മോണ്ടിയൽ എന്നിവരാണ് അർജന്‍റീനയ്ക്കായി ഗോൾ നേടിയത്. കഴിഞ്ഞ വെള്ളിയാഴ്ച പനാമയ്ക്കെതിരെ നടന്ന മത്സരത്തിൽ അർജന്‍റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു.
കൊച്ചി: തൃപ്പൂണിത്തുറ കസ്റ്റഡി മരണക്കേസിൽ മനോഹരനെ മർദ്ദിച്ചത് എസ്.ഐ മാത്രമാണെന്ന് സിറ്റി പോലീസ് കമ്മിഷണർ കെ. സേതുരാമൻ. എസ്.ഐ മർദ്ദിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്. മറ്റ് പോലീസുകാർ മർദ്ദിച്ചതിന് തെളിവില്ലെന്നും സാക്ഷിമൊഴികളില്ലെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. എസ്.എച്ച്.ഒയ്ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. പരാതി അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ എസ്.ഐ ജിമ്മി ജോസിനെതിരെ നടപടിയെടുത്തു. പോലീസ് കൈകാണിച്ചിട്ടും വാഹനം നിർത്താത്തതിന് ശനിയാഴ്ച രാത്രിയാണ് മനോഹരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മനോഹരൻ സ്റ്റേഷനിൽ വച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഹൃദ്രോഗത്തിന്‍റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വാഹന പരിശോധനയ്ക്കിടെ മനോഹരനെ പോലീസ് സംഘം മർദ്ദിച്ചതായി ദൃക്സാക്ഷികളുടെ മൊഴി പുറത്തുവന്നിരുന്നു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
ന്യൂഡൽഹി: വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ തിടുക്കം കൂട്ടാതെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. 2023 ഫെബ്രുവരി വരെയുളള ഒഴിവുകളാണ് പരിഗണിച്ചതെന്നും അതിനാലാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ഇല്ലാത്തതെന്നും കമ്മിഷൻ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയതോടെയാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞത്. വിചാരണക്കോടതി അനുവദിച്ച 30 ദിവസത്തിന് ശേഷം വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതോടെ വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് നടക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു. ഉപതിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കാനുള്ള ഉത്തരവിന്‍റെ പകർപ്പ് ലോക്സഭാ സെക്രട്ടേറിയറ്റ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും കേരളത്തിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കും അയച്ചിരുന്നു.