- ജി.സി.സി. തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് പരിരക്ഷ: ബഹ്റൈന്‍ പാര്‍ലമെന്റില്‍ ചൊവ്വാഴ്ച വോട്ടെടുപ്പ്
- അറബ് രാജ്യങ്ങളില്‍ അരി ഉപഭോഗം ഏറ്റവും കുറവ് ബഹ്റൈനില്‍
- ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്, എട്ട് വിക്കറ്റ് ജയം; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
- മേയറാവാന്‍ പോവുകയാണ്, ‘അഭിനന്ദനങ്ങള്‍….’മുഖ്യമന്ത്രി വി വി രാജേഷിനെ വിളിച്ചെന്ന പ്രചാരണത്തിലെ വാസ്തവം എന്ത്?
- 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍; അഹമ്മദാബാദ് വേദിയാകും
- ‘കട്ട വെയ്റ്റിംഗ് KERALA STATE -1’; ആഘോഷത്തിമിർപ്പിൽ ബിജെപി, മാരാർജി ഭവനിലെത്തിയ മേയർ കാറുകളുടെ ചിത്രം പങ്കുവച്ച് കെ സുരേന്ദ്രൻ
- തങ്കഅങ്കി ചാര്‍ത്തി ദീപാരാധന; ഭക്തിസാന്ദ്രമായി സന്നിധാനം
- മണ്ഡലകാല സമാപനം: ഗുരുവായൂരില്‍ കളഭാട്ടം നാളെ
Author: News Desk
തിരുവനന്തപുരം: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി നടത്തിയ കൂടിക്കാഴ്ച സ്വാഭാവികമായിരുന്നെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അസാധാരണമായ കൂടിക്കാഴ്ചയല്ല നടത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്. ആർഎസ്എസ് നിരോധിത സംഘടനയല്ല. 1986 മുതൽ ആർഎസ്എസുമായി ബന്ധമുണ്ടെന്നും ഗവർണർ പറഞ്ഞു. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കേസെടുക്കുന്നതിൽ നിന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് പൊലീസിനെ തടഞ്ഞെന്നും ഗവർണർ ആരോപിച്ചു. കണ്ണൂർ വി.സിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടെന്നും ഗവർണർ ആരോപിച്ചു. മുഖ്യമന്ത്രി മൂന്ന് കത്തുകൾ അയച്ചെന്നും രാജ്ഭവനിൽ തന്നെ കാണാൻ നേരിട്ട് എത്തിയെന്നും ഗവർണർ പറഞ്ഞു. രാഗേഷ് വേദിയിൽ നിന്ന് ഇറങ്ങി വന്ന് പൊലീസിനെ തടഞ്ഞെന്നും തനിക്കെതിരെ നടന്നത് സ്വാഭാവിക പ്രതിഷേധമല്ലെന്നും ഗവർണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയതിന് പിന്നാലെയാണ് അസാധാരണ വാർത്താ സമ്മേളനം വിളിച്ചത്. ചരിത്രപരമായ കോൺഗ്രസിൽ തനിക്കെതിരെ നടന്നത് ആക്രമണമാണെന്ന് തെളിയിക്കുന്ന കൂടുതൽ ദൃശ്യങ്ങളും ഗവർണർ…
കൊൽക്കത്ത: ക്രൊയേഷ്യക്കാരൻ ഇഗോർ സ്റ്റിമാച്ച് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്‍റെ പരിശീലകനായി തുടരും. അടുത്ത വർഷം ജൂൺ 16 മുതൽ ജൂലൈ 16 വരെ നടക്കാനിരിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് വരെ സ്റ്റിമാച്ചിന്‍റെ കാലാവധി നീട്ടാൻ ഐ.എം വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന എഐഎഫ്എഫ് ടെക്നിക്കൽ കമ്മിറ്റി, എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശുപാർശ നൽകി. കോവിഡ് കാരണങ്ങളാൽ ചൈന ആതിഥേയത്വത്തിൽ നിന്നു പിൻവാങ്ങിയതോടെ ചാംപ്യൻഷിപ്പിന്റെ വേദി ഇതുവരെ തീരുമാനമായിട്ടില്ല.
ദോഹ: എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഭാര്യ ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം അൽതാനിയും ലണ്ടനിലെത്തി. സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കൾക്കായി ചാൾസ് രാജാവ് ഒരുക്കിയ സ്വീകരണത്തിലും അവർ പങ്കെടുത്തു. അമീറും ഭാര്യയും ചാൾസ് രാജകുമാരനെയും രാജകുടുംബാംഗങ്ങളെയും അനുശോചനം അറിയിച്ചു.
ഡൽഹി: സംസ്ഥാന ബിജെപിയിലെ സംഘടനാ പ്രശ്നങ്ങൾ പരിശോധിക്കാൻ ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ കേരളത്തിലെത്തുന്നു. നേതൃത്വത്തിന്‍റെ പ്രവർത്തനങ്ങളില്‍ പ്രധാനമന്ത്രി ഉൾപ്പെടെ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നദ്ദയുടെ കേരള സന്ദർശനം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമ്പൂർണ അഴിച്ചുപണി നടന്നേക്കുമെന്ന സൂചന ശക്തമാണ്. 25, 26 തീയതികളിലാണ് നദ്ദ കേരളത്തിൽ ക്യാമ്പ് ചെയ്യുന്നത്. അടുത്തിടെ കേരളം സന്ദർശിച്ച പ്രധാനമന്ത്രിക്ക് സംസ്ഥാന ഘടകത്തെക്കുറിച്ച് നല്ല റിപ്പോർട്ടുകൾ ലഭിച്ചില്ല. വിശ്വസനീയമായ നേതൃത്വത്തിന്‍റെ അഭാവമാണ് പാർട്ടി നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഒരു വിഭാഗം പ്രധാനമന്ത്രിയടക്കമുള്ളവരെ ധരിപ്പിച്ചിരിക്കുന്നത്. നേതൃത്വത്തിന്‍റെ പ്രവര്‍ത്തനങ്ങളിലെ കടുത്ത അതൃപ്തി പ്രധാനമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് നദ്ദയുടെ സന്ദര്‍ശനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള ഒരു സീറ്റിലും പരാജയപ്പെട്ടു. എ-പ്ലസ് എന്ന വിലയിരുത്തിയ മണ്ഡലങ്ങളിലെ ജനപിന്തുണയും അടിക്കടി കുറയുന്നുണ്ട്. സംസ്ഥാന അധ്യക്ഷനും മകനുമടക്കം വിവാദങ്ങളില്‍ അകപ്പെട്ടു, പാർട്ടിക്കുള്ളിലുള്ളവർ പോലും നിലവിലെ നേതൃത്ത്വത്തിന്‍റെ തീരുമാനങ്ങളില്‍ അതൃപ്തരാണ് എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ദേശീയ അധ്യക്ഷന്‍ പരിശോധിക്കും. ലൗ ജിഹാദ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടി…
ലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടൻ ഇന്ന് വിട പറയും. സംസ്കാരച്ചടങ്ങുകൾക്കായി കുറഞ്ഞത് 1 ദശലക്ഷം ആളുകൾ ലണ്ടനിൽ എത്തുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. ഇന്ത്യൻ പ്രസിഡന്‍റ് ദ്രൗപദി മുർമു ബക്കിംഗ്ഹാം കൊട്ടാരം സന്ദർശിക്കുകയും ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സംസ്കാരത്തിന് മുമ്പ് രാജ്യം രണ്ട് മിനിറ്റ് മൗനം ആചരിക്കും. ബ്രിട്ടീഷ് സമയം രാവിലെ 11 മണിക്ക് വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് മൃതദേഹം കൊണ്ടുപോകും. 8 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയിൽ 1,600 സൈനികരുടെ അകമ്പടി ഉണ്ടാവും. 10,000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. സംസ്കാരത്തിനുള്ള അവസാന ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രണ്ട് തവണ റിഹേഴ്സലും നടത്തി. രാജ്ഞിയുടെ അന്ത്യാഭിലാഷ പ്രകാരം പൈപ്പറിൽ വിലാപഗാനം ആലപിച്ച് കൊണ്ടാകും ചടങ്ങുകൾ ആരംഭിക്കുക. ബ്രിട്ടൻ കണ്ട ഏറ്റവും ബൃഹത്തായ ചടങ്ങുകളിലൊന്നായിരിക്കും ഇത്. മൃതദേഹ പേടകം വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് കൊണ്ടുപോകുന്ന വിലാപ ഘോഷയാത്രയോടെ ശുശ്രൂഷകൾ ആരംഭിക്കും. വെസ്റ്റ്മിൻസ്റ്റർ ആബിയിലെ ചടങ്ങുകൾക്ക് ശേഷം ഘോഷയാത്ര വെല്ലിങ്ടൺ ആർച്ചിലേക്ക് നീങ്ങും.…
ഹോവ് (ഇംഗ്ലണ്ട്): വനിതാ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യ ആതിഥേയരെ 7 വിക്കറ്റിന് 227 റൺസിലൊതുക്കി. മറുപടി ബാറ്റിങ്ങിൽ 44.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. 99 പന്തിൽ 91 റൺസെടുത്ത സ്മൃതി മന്ഥനയും 94 പന്തിൽ 74 റൺസുമായി പുറത്താകാതെ നിന്ന ഹർമൻപ്രീത് കൗറുമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. യാസ്തിക ഭാട്ടിയയും അർധ സെഞ്ചറി നേടി. സ്മൃതിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. രണ്ടാം മത്സരം ബുധനാഴ്ചയാണ് നടക്കുക.
ഇറ്റലി: മധ്യ ഇറ്റലിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 10 മരണം. രണ്ടു കുട്ടികളടക്കം നിരവധി പേരെ കാണാതായി. മാർഖേ മേഖലയുടെ കിഴക്കൻ പ്രദേശത്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്ത 420 മില്ലീമീറ്ററിലധികം മഴയാണ് അപ്രതീക്ഷിതമായി ദുരിതം വിതച്ചത്. വളരെ പെട്ടെന്നുണ്ടായ കനത്ത മഴയിൽ കാന്റിയാനോയിലെ തെരുവുകൾ നദികളായി. ചെളിവെള്ളം കാറുകളെ ഒഴുക്കിക്കൊണ്ടുപോയി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ, സാധാരണ വാർഷിക മഴയുടെ മൂന്നിലൊന്ന് ലഭിച്ചു. സെനഗലിയ, മാഴ്സെലെ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം തുടരുകയാണ്. പ്രളയത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നും അത് പ്രവചിക്കാൻ പ്രയാസമാണെന്നും ഭൗമശാസ്ത്ര വിദഗ്ധർ പറയുന്നു. അഡ്രിയാറ്റിക് കടലിനോട് ചേർന്നുള്ള മാർഷ് മേഖലയിൽ വ്യാഴാഴ്ച വൈകുന്നേരം മേഘവിസ്ഫോടനത്തിന് സമാനമായ മഴയാണ് അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് മേയർ റിക്കാർഡോ പാസ്ക്വാലിനി പറഞ്ഞു. പ്രളയജലം കരകവിഞ്ഞൊഴുകിയതോടെ ആളുകൾ കെട്ടിടങ്ങളുടെ മുകളിലും വലിയ മരങ്ങളുടെ മുകളിലും അഭയം പ്രാപിച്ചു. രക്ഷാപ്രവർത്തകർ എത്തുന്നതുവരെ ഇവർക്ക് അവിടെ താമസിക്കേണ്ടിവന്നു. കുടിവെള്ള വിതരണവും ഗതാഗതവും ടെലിഫോൺ സംവിധാനങ്ങളും താറുമാറായി. നഗരത്തിന്‍റെ…
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡിലെ കുഴികളിൽ വീണ് എത്ര പേർ മരണമടഞ്ഞെന്നും എത്ര പേർക്ക് പരുക്ക് പറ്റിയെന്നുമുള്ള വിവരം തനിക്കറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിൽ ഈ വിവരം ലഭ്യമല്ലെന്ന് മന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. 2016-22 കാലയളവിൽ റോഡിലെ കുഴികളിൽ വീണ് എത്ര യാത്രക്കാർ മരിച്ചുവെന്നും എത്ര യാത്രക്കാർക്ക് പരിക്കേറ്റുവെന്നും കോൺഗ്രസ് എംഎൽഎ അൻവർ സാദത്ത് ഓഗസ്റ്റ് 30ന് മന്ത്രി റിയാസിനോട് സഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. റോഡിലെ കുഴികൾ മൂലം അപകടത്തിൽപ്പെട്ടവർക്ക് പൊതുമരാമത്ത് വകുപ്പിൽ നിന്ന് നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയില്ലെന്നും ദേശീയപാത 183, 183എ, 966ബി, 766, 185 എന്നിവയുടെ നിയന്ത്രണം സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ വിസി പുനര്‍നിയമനത്തിൽ മുഖ്യമന്ത്രി നേരിട്ടിടപെട്ടു: കത്തുകൾ പുറത്ത് വിട്ട് ഗവര്‍ണര്‍
തിരുവനന്തപുരം: കണ്ണൂർ വി.സിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുനർനിയമനത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് ഗവർണർ ആരോപിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഗവർണർക്ക് അയച്ച കത്തുകൾ പുറത്തുവന്നു. 2021 ഡിസംബർ 8 ന് വി.സിയെ വീണ്ടും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ആദ്യ കത്ത് അയച്ചതായി ഗവർണർ വിശദീകരിച്ചു. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി ശുപാർശ നൽകിയെന്നും ഗവർണർ ആരോപിച്ചു. ഡിസംബർ 16ന് ചാൻസലറായി തുടരണമെന്ന് ആവശ്യപ്പെട്ട് രണ്ടാമത്തെ കത്ത് ലഭിച്ചു. സർവകലാശാലയുടെ ഭരണത്തിൽ ഇടപെടില്ലെന്ന അവസാന കത്ത് ജനുവരി 16ന് തനിക്ക് ലഭിച്ചെന്നും ഗവർണർ വിശദീകരിച്ചു.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ വെടിക്കെട്ടിൽ വിഷ്ണു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടു. പോസ്റ്ററിൽ മാസ് ലുക്കിലാണ് വിഷ്ണു പ്രത്യക്ഷപ്പെടുന്നത്. വിഷ്ണുവും ബിബിനും തന്നെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാദുഷ സിനിമാസ്, പെൻ ആൻഡ് പേപ്പർ എന്നിവയുടെ ബാനറിൽ എൻ.എം ബാദുഷയും ഷിനോയ് മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 75 ദിവസത്തെ ഷൂട്ടിംഗിന് ശേഷം കഴിഞ്ഞ മാസമാണ് ചിത്രം പാക്കപ്പ് ആയത്. 200 ഓളം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നവാഗതയായ ഐശ്വര്യ അനിൽകുമാറാണ് ചിത്രത്തിലെ നായിക. രതീഷ് റാം ഛായാഗ്രഹണവും ജോൺ കുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. സജീഷ് താമരശ്ശേരിയാണ് കലാസംവിധാനം. ബിബിൻ ജോർജ്, ഷിബു പുലർക്കാഴ്ച, വിപിൻ ജെഫ്രിൻ, ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് ശ്യാം പ്രസാദ്, ഷിബു പുലർക്കാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്.
