Author: News Desk

കടലിൽ ഒരു ആഡംബര യാത്ര നടത്താൻ ആഗ്രഹമുണ്ടോ? അതിനുള്ള അവസരം ഒരുക്കുകയാണ് കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്‍റെ ആഭിമുഖ്യത്തിൽ ലക്ഷ്വറി ക്രൂയിസ് കപ്പൽ ‘നെഫെർറ്റിറ്റി’യിലാണ് ഉല്ലാസ യാത്രക്ക് അവസരമൊരുങ്ങുന്നത്.  48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയും മൂന്ന് നിലകളുമുള്ള യാത്രാ കപ്പലാണ് നെഫെർറ്റിറ്റി. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്‍റെ നേതൃത്വത്തിലാണ് ‘നെഫെർറ്റിറ്റി’ പ്രവർത്തിക്കുന്നത്. 250 ലൈഫ് ജാക്കറ്റുകൾ, 400 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ എന്നിവ നെഫെർറ്റിറ്റിയിലുണ്ട്. കെ.എസ്.ആർ.ടി.സി വഴി ബുക്ക് ചെയ്യുമ്പോൾ അഞ്ച് മണിക്കൂറിണ് കടലിൽ ചെലവഴിക്കാൻ കഴിയുക. അല്ലാതെ ബുക്ക് ചെയ്യുമ്പോൾ നാല് മണിക്കൂർ ആയിരിക്കും. കെ.എസ്.ആർ.ടി.സിയും കെ.എസ്.ഐ.എൻ.സിയും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്ര സെപ്റ്റംബർ 19, 20, 21, 23, 25, 28 തീയതികളിൽ വിവിധ യൂണിറ്റുകളിൽ നിന്ന് ആരംഭിക്കും. ബുക്ക് ചെയ്യുന്ന ആദ്യത്തെ 50 പേർക്കാണ് യാത്ര ചെയ്യാനുള്ള അവസരം ലഭിക്കുക.

Read More

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം ‘ചുപ്പ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’ സിനിമ പ്രേമികൾക്ക് സൗജന്യമായി കാണാൻ അവസരം നല്‍കിയിരുന്നു. ഒന്നര മിനിറ്റിനുള്ളിൽ കേരളത്തിലെ എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്തു. ഇന്ത്യയിലെ എല്ലാ തിയേറ്ററുകളിലും 10 മിനിറ്റിനുള്ളിൽ പ്രേക്ഷകർക്ക് ടിക്കറ്റ് ലഭിച്ചു. സെപ്റ്റംബർ 23ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്ന ചിത്രം റിലീസിന് മൂന്ന് ദിവസം മുമ്പ് സൗജന്യമായി കാണാനുള്ള അവസരമാണ് ആരാധകര്‍ക്ക് ലഭിച്ചത്. സിനിമാ മേഖലയിലെ നിരൂപകര്‍ക്കും സെലിബ്രിറ്റികൾക്കും മാത്രമായി ഒരുക്കുന്ന പ്രിവ്യൂ ഷോ ഇത്തവണ എല്ലാ പ്രേക്ഷകർക്കും വേണ്ടി നിർമ്മാതാക്കൾ ഒരുക്കി. ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ (മുംബൈ, അഹമ്മദാബാദ്, ലക്നൗ, ജയ്പൂർ, ബാംഗ്ലൂർ, കൊച്ചി, പൂനെ, ഡൽഹി, ഗുഡ്ഗാവ്, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ) ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ബുക്കിംഗ് ആരംഭിച്ചു. സെപ്റ്റംബര്‍ 20ന് നടക്കുന്ന പ്രിവ്യൂ ഷോയിലേക്ക് ബുക്ക് മൈ ഷോയിലൂടെയാണ് ഇന്ത്യയില്‍ ടിക്കറ്റുകള്‍ ഫ്രീ ആയി പത്തുമിനിറ്റിനുള്ളില്‍ ബുക്ക് ചെയ്തത്.

Read More

തിരുവനന്തപുരം: വൈസ് ചാൻസലറെ നിയമിക്കാൻ ഗവർണറെ സർക്കാർ സമീപിക്കുന്നത് കേരള ചരിത്രത്തിലെ ആദ്യ സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രണ്ട് ബില്ലുകൾ ഒപ്പിടില്ലെന്ന ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും സതീശൻ പറഞ്ഞു. ലോകായുക്ത ബിൽ നിയമവിരുദ്ധമാണെന്നും അതിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അദ്ദേഹം ഓർഡിനൻസിൽ ഒപ്പിട്ടതാണെന്നും സതീശൻ പറഞ്ഞു. കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ ഇഷ്ടാനുസരണം ഒരാളെ നിയമിച്ചത് തെറ്റാണെന്ന് അറിയാമായിരുന്നിട്ടും ഗവർണർ ഒത്തുകളിച്ചെന്നും സതീശൻ പറഞ്ഞു. “ഇരുപാർട്ടികളും ചെയ്യുന്നത് നാടകമാണ്. പ്രതിപക്ഷമാണ് കണ്ണൂർ സർവകലാശാല വിഷയം ഉന്നയിച്ചത്. ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രി ഗവർണറെ സമീപിച്ച് ശുപാർശ ചെയ്യുന്നത്.  ഇതെല്ലാം ഇരുപാർട്ടികളും ഒരുമിച്ചാണ് ചെയ്തത്. 2019 ൽ എന്താണ് സംഭവിച്ചതെന്നും ഗവർണർ ഇപ്പോൾ എന്തുകൊണ്ട് അത് പറയുന്നുവെന്നും എനിക്കറിയില്ല. മറുപടി പറയേണ്ടത് ആഭ്യന്തര വകുപ്പാണ്. ലോകായുക്ത ബില്ലിലും സർവകലാശാലാ ബില്ലിലും ഒപ്പിടേണ്ടെന്ന ഗവർണറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു” – സതീശൻ പറഞ്ഞു.     

Read More

ന്യൂഡല്‍ഹി: മദ്രസകളും അലിഗഢ് മുസ്ലിം സർവകലാശാലയും വെടിമരുന്ന് ഉപയോഗിച്ച് പൊളിച്ചുനീക്കണമെന്ന യതി നരസിംഹാനന്ദയുടെ പരാമർശത്തിനെതിരെ കേസെടുത്തു. ഹിന്ദുമഹാസഭ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് നരസിംഹാനന്ദ വിദ്വേഷ പരാമര്‍ശം നടത്തിയത്. ഞായറാഴ്ച അലിഗഡിലാണ് പരിപാടി നടന്നത്. അംഗീകാരമില്ലാത്ത മദ്രസകൾക്കെതിരെ നടപടിയെടുക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read More

ലാഹോര്‍: ടി20 ലോകകപ്പിന് മുന്നോടിയായി വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ ജഴ്‌സികൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയായി മാറിയിരിക്കുകയാണ്. ഇന്നലെയാണ് ഇന്ത്യയുടെ പുതിയ ജഴ്‌സി പുറത്തിറക്കിയത്. എന്നാൽ ജഴ്സിയിൽ ഏറ്റവും കൂടുതൽ ട്രോളുകൾ ലഭിച്ചത് പാകിസ്താനാണ്. പാകിസ്ഥാന്‍റെ പുതിയ ജഴ്‌സി തണ്ണിമത്തൻ പോലെയാണെന്ന് ആരാധകർ പറയുന്നു. പാക്കിസ്ഥാൻ ഇതുവരെ ജഴ്‌സി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ പുതിയ ജഴ്‌സിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചോർന്നിട്ടുണ്ട്. ജഴ്‌സി അണിഞ്ഞ് നിൽക്കുന്ന ബാബർ അസമിന്‍റെ ചിത്രമാണ് ചോർന്നത്. ഇത് കണ്ടാണ് ആരാധകർ തമാശകളുമായി രംഗത്തെത്തിയത്. പ്രചരിക്കുന്ന ചിത്രങ്ങൾ പാകിസ്ഥാന്‍റെ പുതിയ ജഴ്‌സിയാണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാൽ ഇത് പുതിയ ജഴ്‌സിയാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഇളം പച്ചയും കടും പച്ചയും കലർന്നതാണ് പുതിയ ജഴ്‌സി. ഇത് ഒരു തണ്ണിമത്തൻ പോലെയാണെന്ന് ആരാധകർ പറയുന്നു. ഈ ജഴ്‌സിയെ ഇന്ത്യൻ ജഴ്‌സിയുമായി താരതമ്യം ചെയ്യുന്നവർ ധാരാളമുണ്ട്.

Read More

മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിൽ എൽഡിഎഫ് സ്വതന്ത്ര എംഎൽഎമാർക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെ.ടി ജലീൽ എം.എൽ.എ. സ്വതന്ത്ര എം.എൽ.എമാർ എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ലെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. നിലമ്പൂർ എംഎൽഎ പി.വി അൻവറിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചായിരുന്നു ജലീലിന്റെ കുറിപ്പ്. മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകൾക്ക് ചൂട്ട് പിടിക്കുന്നവർ ആത്യന്തികമായി ഏത് ചേരിയെയാണ് ദുർബലപ്പെടുത്തുന്നത് എന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത് നന്നായിരിക്കും. യഥാർത്ഥ മതേനിരപേക്ഷ മനസ്സുകൾ ആന കുത്തിയാലും അവർ നിൽക്കുന്നിടത്ത് നിന്ന് ഒരിഞ്ച് അകലില്ല. ‘അസുഖം’ വേറെയാണെന്നും, അതിനുള്ള ചികിത്സ വേറെത്തന്നെ നല്‍കണമെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

Read More

യു.കെ: കാലുകുത്താൻ ഇടമില്ലാതെ പൂക്കൾ നിറഞ്ഞ് ലണ്ടനിലെ ഗ്രീൻ പാർക്ക്. ബക്കിംഗ്ഹാം കൊട്ടാരത്തിനോട് ചേർന്നുള്ള ഗ്രീൻ പാർക്ക്, എലിസബത്ത് രാജ്ഞയ്ക്കായി പുഷ്പാഞ്ജലി അർപ്പിക്കുന്നതിനുള്ള രണ്ട് ഔദ്യോഗിക പാർക്കുകളിൽ പ്രധാനപ്പെട്ടതാണ്.  രാജ്ഞിയോടുള്ള ആദരസൂചകമായി പൊതുജനങ്ങൾക്ക് പുഷ്പചക്രങ്ങൾ സമർപ്പിക്കാനും ബഹുമാനാർത്ഥം കുറിപ്പുകളും മറ്റ് വസ്തുക്കളും അവതരിപ്പിക്കാനും കഴിയുന്ന സ്ഥലമാണിത്. ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. ഗ്രീൻ പാർക്കിന്‍റെ ഉൾവശം ഇതിനകം പൂക്കളും കൈപ്പടയിൽ എഴുതിയ കുറിപ്പുകളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു.  പാർക്ക് കാണാനായും ധാരാളം ആളുകൾ ഇവിടെ എത്താറുണ്ട്. ജനങ്ങളുടെ വലിയ തിരക്ക് കാരണം ഈ മേഖല പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. നഗരത്തിന്റെ മറ്റ് ഇടങ്ങളിൽ നടക്കുന്ന അനുസ്മരണ ചടങ്ങുകളിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കളും ഇവിടേക്കാണ് കൊണ്ടുവരുന്നത്. ചുരുക്കത്തിൽ ഗ്രീൻ പാർക്ക് എലിസബത്ത് രാജ്ഞിയുടെ ഓർമ്മകളാൽ നിറഞ്ഞു കഴിഞ്ഞിരിക്കുന്നു.

Read More

കണ്ണൂര്‍: ചരിത്ര കോണ്‍ഗ്രസില്‍ അപായപ്പെടുത്താന്‍ ശ്രമമുണ്ടായെന്ന ഗവണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം തള്ളി സംഘാടകസമിതി സെക്രട്ടറി ഡോ. പി.മോഹന്‍ദാസ്. വേദിയില്‍ ഗവര്‍ണര്‍ക്ക് മതിയായ സുരക്ഷ നല്‍കിയിരുന്നു. ഇതിനുവേണ്ടി മാത്രം സര്‍വകലാശാല 8 ലക്ഷം രൂപയാണ് അധികം ചെലവിട്ടതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ പ്രശ്നങ്ങളെക്കുറിച്ചുള്ള ഗവര്‍ണറുടെ പരാമര്‍ശത്തിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. ഇത് ആസൂത്രിതമായിരുന്നില്ല. ആസൂത്രിതമായിരുന്നെങ്കില്‍ അവര്‍ ഒരു കരിങ്കൊടിയെങ്കിലും കരുതുമായിരുന്നെന്ന് ഡോ. മോഹന്‍ദാസ് പറഞ്ഞു. പ്രതിഷേധിച്ച ജെഎന്‍യു വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. താനും വൈസ് ചാന്‍സലറും ചേര്‍ന്നാണ് ഇര്‍ഫാന്‍ ഹബീബിനെ തടഞ്ഞത്. ഇര്‍ഫാന്റെ ലക്ഷ്യം ഗവര്‍ണറെ ആക്രമിക്കുകയായിരുന്നില്ല. ഇര്‍ഫാന്‍ ഹബീബും ഗവര്‍ണറും സുഹൃത്തുക്കളാണെന്നും മോഹന്‍ദാസ് ചൂണ്ടിക്കാട്ടി.

Read More

തിരുവനന്തപുരം: ലോകായുക്ത, സർവകലാശാല (ഭേദഗതി) ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വന്തം കേസിൽ വിധി പറയാൻ ആരെയും അനുവദിക്കില്ലെന്നും, താൻ ചാൻസലറായിരിക്കെ സർവകലാശാലകളിൽ ഇടപെടാൻ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു. കണ്ണൂർ വി.സിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് ഇന്ന് രാജ്ഭവനിൽ വിളിച്ചുചേർത്ത അസാധാരണ വാർത്താസമ്മേളനത്തിൽ ഗവർണർ ആവർത്തിച്ചു. മുഖ്യമന്ത്രി നൽകിയ മൂന്ന് കത്തുകളാണ് ഗവർണർ പുറത്തുവിട്ടത്. 2021 ഡിസംബർ 8 നാണ് വി.സിയുടെ പുനർനിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ആദ്യ കത്ത് അയച്ചതെന്ന് ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി ശുപാർശ നൽകിയെന്നും ഗവർണർ ആരോപിച്ചു. ചാൻസലറായി തുടരണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ 16നാണ് മുഖ്യമന്ത്രിയിൽ നിന്ന് രണ്ടാമത്തെ കത്ത് ലഭിച്ചത്. സർവകലാശാലയുടെ ഭരണത്തിൽ ഇടപെടില്ലെന്ന് കാണിച്ച് ജനുവരി 16ന് തനിക്ക് അവസാന കത്ത് ലഭിച്ചതായും ഗവർണർ പറഞ്ഞു.

Read More

പുതിയ ബഹിരാകാശ നിലയത്തില്‍ ബഹിരാകാശ നടത്തത്തിനിറങ്ങി ചൈനീസ് സഞ്ചാരികള്‍. ഈ വര്‍ഷം അവസാനത്തോടെ നിലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ചൈനയുടെ ലക്ഷ്യം. കായ് ഷൂഷെ, ചെന്‍ ഡോങ് എന്നീ യാത്രികരാണ് അടിയന്തിര സാഹചര്യത്തില്‍ പുറത്ത് നിന്ന് ഹാച്ച് ഡോര്‍ തുറക്കുന്നതിനുള്ള ഹാന്റില്‍ സ്ഥാപിക്കുന്നതിനായി നിലയത്തിന് പുറത്തിറങ്ങിയത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനായുള്ള സഹകരണത്തിൽ നിന്ന് ഒഴിവാക്കിയതോടെയാണ് ചൈന സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാൻ തുടങ്ങിയത്. ഇത് രണ്ടാം തവണയാണ് ചൈനീസ് സഞ്ചാരികള്‍ ബഹിരാകാശ നടത്തത്തിന് ഇറങ്ങുന്നത്. ആറ് മാസം നീണ്ട ദൗത്യത്തിനെത്തിയ മൂന്നംഗ സംഘം നിലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയേ മടങ്ങുകയുള്ളൂ. രണ്ട് ലബോറട്ടറികളിൽ ഒന്ന് ജൂലൈയില്‍ നിലയവുമായി ഘടിപ്പിച്ചിരുന്നു. 23 ടണ്‍ ഭാരമുണ്ട് ഇതിന്. രണ്ടാമത്തെ ലബോറട്ടറി ഈ വര്‍ഷം അവസാനത്തോടെ അയക്കും.

Read More