- ‘ബസൂക്ക’യെയും ‘ലോക’യെയും മറികടന്ന് ‘സര്‍വ്വം മായ’; ആ ടോപ്പ് 10 ലിസ്റ്റിലേക്ക് നിവിന്‍
- ജി.സി.സി. തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് പരിരക്ഷ: ബഹ്റൈന്‍ പാര്‍ലമെന്റില്‍ ചൊവ്വാഴ്ച വോട്ടെടുപ്പ്
- അറബ് രാജ്യങ്ങളില്‍ അരി ഉപഭോഗം ഏറ്റവും കുറവ് ബഹ്റൈനില്‍
- ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്, എട്ട് വിക്കറ്റ് ജയം; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
- മേയറാവാന്‍ പോവുകയാണ്, ‘അഭിനന്ദനങ്ങള്‍….’മുഖ്യമന്ത്രി വി വി രാജേഷിനെ വിളിച്ചെന്ന പ്രചാരണത്തിലെ വാസ്തവം എന്ത്?
- 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍; അഹമ്മദാബാദ് വേദിയാകും
- ‘കട്ട വെയ്റ്റിംഗ് KERALA STATE -1’; ആഘോഷത്തിമിർപ്പിൽ ബിജെപി, മാരാർജി ഭവനിലെത്തിയ മേയർ കാറുകളുടെ ചിത്രം പങ്കുവച്ച് കെ സുരേന്ദ്രൻ
- തങ്കഅങ്കി ചാര്‍ത്തി ദീപാരാധന; ഭക്തിസാന്ദ്രമായി സന്നിധാനം
Author: News Desk
മുംബൈ: മുൻ ഓൾറൗണ്ടർ യുവരാജ് സിംഗ് ഇന്ത്യയുടെ ഐസിസി കിരീടങ്ങളിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ കന്നി ടി20 ലോകകപ്പിലെ യുവരാജിന്‍റെ പ്രകടനം ആരാധകർ മറക്കില്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സ്റ്റുവർട്ട് ബ്രോഡിന്‍റെ ഓവറിൽ യുവരാജ് ആറ് സിക്സറുകൾ പറത്തിയതിന് ഇന്ന് 15 വയസ്സ് തികഞ്ഞു. ഈ പ്രത്യേക ദിവസത്തോടനുബന്ധിച്ച് ഒരു വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. മകന്‍ ഓറിയോണിനൊപ്പം ആ നിമിഷങ്ങള്‍ വീണ്ടും ആസ്വദിക്കുകയാണ് യുവരാജ്. വീഡിയോ ട്വിറ്ററിലൂടെ യുവി പുറത്തുവിട്ടു. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് കാണാന്‍ ഇതിലും മികച്ച കൂട്ട് വേറെയില്ലെന്നാണ് യുവി കുറിച്ചത്. 2007 സെപ്റ്റംബർ 19ന് ഡര്‍ബനിലെ കിങ്സ്മെഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് ലോകത്തെ ഞെട്ടിച്ച യുവിയുടെ താണ്ഡവം. യുവരാജുമായി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫുമായി അന്ന് കൊമ്പു കോര്‍ത്തതിന്റെ പ്രത്യാഘാതം ഏല്‍ക്കേണ്ടി വന്നത് സ്റ്റുവര്‍ട്ട് ബ്രോഡിനായിരുന്നു. 19-ാം ഓവര്‍ എറിയാനെത്തിയ ബ്രോഡിനെ 6 തവണ യുവി ഗാലറിയിൽ എത്തിച്ചു.
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല എംഎൽഎ. കണ്ണൂർ വി.സി നിയമനത്തിൽ മുഖ്യമന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന ഗവർണറുടെ ആരോപണവും രമേശ് ചെന്നിത്തല ആവർത്തിച്ചു. “നിയമനങ്ങളിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് രണ്ട് വർഷമായി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് വ്യക്തമാണ്. ഇന്ന് പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് മനസ്സിലാക്കാം. കള്ളക്കളികൾ ഇനിയും പുറത്തുവരാനുണ്ട്” – ചെന്നിത്തല ആരോപിച്ചു. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് പാസാക്കിയ രണ്ട് ബില്ലുകളിൽ ഒപ്പിടില്ലെന്ന ഗവർണറുടെ പ്രസ്താവനയെ പിന്തുണച്ച ചെന്നിത്തല കണ്ണൂർ വി.സി നിയമനവുമായി ബന്ധപ്പെട്ട ഗവർണറുടെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് മേധാവിയുമായി നടത്തിയ കൂടിക്കാഴ്ച പ്രോട്ടോക്കോൾ ലംഘനമാണെന്ന് ചെന്നിത്തല ആരോപിച്ചു.
ആരാധകരെ ആവേശഭരിതരാക്കാൻ ഇന്ത്യയും ജർമ്മനിയും ഫുട്ബോളിൽ കൈകോർക്കുന്നു. ഐഎസ്എൽ സംഘാടകരായ എഫ്എസ്‌ഡിഎല്ലും ജർമ്മനിയിലെ ഡോയിഷ് ഫുട്ബോൾ ലീഗും തമ്മിലാണ് ധാരണാപത്രം ഒപ്പിട്ടത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ജർമ്മനിയിലെ ഒന്നാം ഡിവിഷൻ ബുന്ദസ്ലിഗയുടേയും രണ്ടാം ഡിവിഷനായ ബുന്ദസ്ലിഗ 2-ന്റേയും നടത്തിപ്പുകരാണ് ഡോയിഷ് ഫുട്ബോൾ ലീഗ്. ആരാധകരുടെ ഇടപഴകൽ, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ പരസ്പരം കൈകോർക്കാൻ ഇരുപക്ഷവും സമ്മതിച്ചു. ജർമ്മൻ ഫുട്ബോൾ ഇതിനകം തന്നെ ഇന്ത്യയിൽ ചില നീക്കങ്ങൾ നടത്തിയിട്ടുണ്ട്. ബുന്ദസ്ലിഗയുടേ സൂപ്പർ ക്ലബ്ബുകളായ റെഡ്ബുൾ ലെയ്പ്സിഗും ബൊറൂസിയ ഡോർട്ട്മുണ്ടും ഇതിനകം തന്നെ ഐഎസ്എൽ ക്ലബ്ബുകളുമായി സഹകരിക്കുന്നുണ്ട്. എഫ്സി ഗോവയുമായാണ് ലെയ്സിഗിന്‍റെ സഹകരണം. ഡോർട്ട്മുണ്ട് ഹൈദരാബാദ് എഫ്സിയുമായി കൈകോർത്തു.
നടി കാവ്യ മാധവന് ഇന്ന് 38-ാം ജന്മദിനം. ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് മലയാളികളുടെ നായികാ സങ്കൽപം തന്നെ മാറ്റിമറിച്ച താരമാണ് കാവ്യാ മാധവൻ. നിരവധി ആരാധകരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്. 1984 സെപ്റ്റംബർ 19ന് പി. മാധവന്‍റെയും ശ്യാമളയുടെയും മകളായി കാസർകോട് ജില്ലയിലെ നീലേശ്വരത്തായിരുന്നു കാവ്യയുടെ ജനനം. നീലേശ്വരം ജി.എൽ.പി. സ്കൂളിൽ നിന്നും രാജാസ് ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. വർഷങ്ങളോളം കാസർകോട് ജില്ലയിലെ കലാതിലകമായിരുന്നു കാവ്യ. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ദിലീപിന്‍റെ ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലാണ് കാവ്യ ആദ്യമായി നായികയായി എത്തിയത്.
തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സന്ദർശനം വ്യക്തിപരമാണെന്നും ഔദ്യോഗികമല്ലെന്നും രാജ്ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഗവർണർ പറഞ്ഞു. ആർഎസ്എസ് നിരോധിത സംഘടനയല്ലെന്നും എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. തനിക്കെതിരെ എന്തെങ്കിലും ആരോപണം ഉണ്ടെങ്കിൽ രാഷ്ട്രപതിക്ക് പരാതി നൽകാമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാത്രി ആർഎസ്എസ് ജില്ലാ കാര്യവാഹക് ടി വി മണികണ്ഠന്‍റെ തൃശൂർ അവിണിശ്ശേരിയിലെ വീട് സന്ദർശിച്ച ഗവർണർ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുമായും സർക്കാരുമായും തുറന്ന യുദ്ധം തുടരുന്ന ഗവർണറെ അനുനയിപ്പിക്കാനുള്ള സർക്കാരിന്റെ അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് ഗവർണർ വാർത്താസമ്മേളനവുമായി മുന്നോട്ട് പോയത്. വാർത്താസമ്മേളനത്തിന് തൊട്ടുമുമ്പ് ചീഫ് സെക്രട്ടറി വി പി ജോയ് രാജ്ഭവനിലെത്തി സ്ഥിതിഗതികൾ വിശദീകരിച്ചെങ്കിലും ഗവർണർ വഴങ്ങിയില്ല.
ടെക്നോയുടെ ഏറ്റവും പുതിയ ടെക്നോ പോപ്പ് 6 പ്രോ ഫോണുകൾ ഉടൻ ഇന്ത്യയിലെത്തും. നേരത്തെ ബംഗ്ലാദേശിലാണ് ഫോണുകൾ പുറത്തിറക്കിയത്. ടെക്നോ പോപ്പ് 5 പ്രോയുടെ പിൻഗാമിയാണ് ടെക്നോ പോപ്പ് 6 പ്രോ. ടെക്നോ പോപ്പ് 5 പ്രോ ഫോണുകളുടെ നവീകരിച്ച പതിപ്പാണ് ടെക്നോ പോപ്പ് 6 പ്രോ ഫോണുകൾ. ടെക്നോ പോപ്പ് 6 പ്രോ ഒരു പുതിയ ഡിസൈനും മികച്ച ഡിസ്പ്ലേയുമായി വരുന്നു. ഡ്യുവൽ ക്യാമറ സജ്ജീകരണം, 5,000 എംഎഎച്ച് ബാറ്ററി, ഫിംഗർപ്രിന്റ് സ്കാനർ എന്നിവയാണ് ഫോണിന്‍റെ പ്രധാന സവിശേഷതകൾ. എൻട്രി ലെവലിൽ എത്തുന്ന ഫോണുകളിൽ ഒന്നാണ് ടെക്നോ പോപ്പ് 6 പ്രോ. ഫോൺ വളരെ കുറഞ്ഞ വിലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10,000 രൂപയിൽ താഴെയായിരിക്കും ഫോണിന്‍റെ വില പ്രതീക്ഷിക്കുന്നത്. ഏകദേശം 8,900 രൂപയാണ് ഫോണിന്‍റെ വില. ആകെ രണ്ട് നിറങ്ങളിലാണ് ഫോൺ എത്തുന്നത്. പോളാർ ബ്ലാക്ക്, പീസ്ഫുൾ ബ്ലൂ കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ആമസോൺ വഴി…
ഗവര്‍ണര്‍ മലര്‍ന്നുകിടന്ന് തുപ്പുന്നു, ഇതെല്ലാം സര്‍ക്കാര്‍ രാഷ്ട്രപതിയെ അറിയിക്കണമെന്ന് എ.കെ.ബാലന്‍
പാലക്കാട്: ഗവർണർ മലർന്ന് കിടന്ന് തുപ്പുകയാണെന്ന് സി.പി.എം നേതാവ് എ.കെ. ബാലന്‍. ഇത്രയും പരിഹാസ്യമായ ഒരു പത്രസമ്മേളനം ഉന്നത ഭരണഘടനാ സ്ഥാപനത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും ഇതെല്ലാം സംസ്ഥാന സർക്കാർ രാഷ്ട്രപതിയെ അറിയിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർ എന്തെങ്കിലും തെളിവുമായി വന്ന് ഒരു അത്ഭുതം സൃഷ്ടിക്കുമെന്ന് ഞാൻ വിചാരിച്ചു. കണ്ണൂർ വി.സി. പുനർനിയമനവുമായി ബന്ധപ്പെട്ട് ഭരണപരമായ ഉത്തരവിനെതിരെ മുഖ്യമന്ത്രി ഇടപെട്ടുവെന്നും അതിൽ രേഖയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഏതു രേഖയാണ് ഹാജരാക്കിയത് ? വി.സി.യുടെ പുനർനിയമനത്തിന്‍റെ നിയമസാധുത സംബന്ധിച്ച് മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. ഉപദേശം ഗവർണർക്ക് കൈമാറി. അത് എങ്ങനെയാണ് ഭരണഘടനാവിരുദ്ധമാകുന്നത്? പുനർനിയമനം നിയമവാഴ്ചയ്ക്ക് എതിരാണെങ്കിൽ എന്തിനാണ് ഗവർണർ നിയമനത്തിന് അംഗീകാരം നൽകിയത്? അങ്ങനെയെങ്കിൽ ആരെയാണ് കുറ്റം പറയേണ്ടത്? ഇക്കാര്യത്തിൽ നിയമപ്രശ്നമില്ലെന്ന് ഡിവിഷൻ ബെഞ്ചും ഹൈക്കോടതിയുടെ ഫുൾ ബെഞ്ചും പറഞ്ഞിട്ടും ഗവർണറുടെ സംശയങ്ങൾക്ക് പരിഹാരമായില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍: അസാധാരണമായ പത്രസമ്മേളനം നടത്തി മുഖ്യമന്ത്രിയെയും സർക്കാരിനെയും സിപിഎമ്മിനെയും വിമർശിച്ച ഗവർണർക്കെതിരെ ഇടതുമുന്നണി നേതാക്കൾ രംഗത്തെത്തി. വ്യക്തിവൈരാഗ്യമുള്ള ഒരു മനുഷ്യൻ എന്ന നിലയിലാണ് ഗവർണർ ഓരോ കാര്യങ്ങളും ചെയ്യുന്നതെന്നും, സ്വമേധയാ ഗവർണർ പദവിയിൽ നിന്ന് രാജി വച്ച് പോകുന്നതാണ് ഉചിതമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. “ഗവർണർ ആ പദവി പൂർണ്ണമായും ദുരുപയോഗം ചെയ്യുകയാണ്. പത്രസമ്മേളനം വിളിച്ച് ആർഎസ്എസ് പ്രചാരകന്‍റെ ദൗത്യം നിർവഹിക്കുകയാണ്. വലിയ നിലവാര തകർച്ചയാണിത്. പപ്രായത്തിനനുസരിച്ച പക്വതയോ വിദ്യാഭ്യാസത്തിനനുസൃതമായ പാകതയോ ഇല്ലാതെ വികാര ജീവിയായി എന്തെല്ലാമോ വിളിച്ച് പറയുകയാണ്. വാർത്ത സമ്മേളനത്തിൽ പ്രത്യേകിച്ച് ഒന്നുമില്ല. ആർഎസ്എസുമായിട്ട് ‘ 85 ൽ തന്നെ നല്ല ബദ്ധമുള്ളയാളാണെന്ന് പത്ര സമ്മേളനത്തിൽ തന്നെ അദ്ദേഹം പറഞ്ഞു. ആർഎസ്എസുകാരനായി ഗവർണർ സ്ഥാനത്ത് ഇരിക്കാനാവില്ല. ഗവർണർക്ക് സംഭവിച്ചത് മാനസിക വിഭ്രാന്തിയാണ്. ഉദ്ദേശിച്ചതുപോലെ ആർഎസ്എസിനെ തൃപ്തിപ്പെടുത്താൻ കഴിയാത്തത് കൊണ്ട് സ്ഥാനമാനങ്ങൾ കിട്ടാതായി എന്ന തോന്നൽ ഗവർണർക്കുണ്ടെന്നും” ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി.
കൊച്ചി: സംസ്ഥാന സർക്കാർ ജീവനക്കാരുടെ സ്വമേധയാ വിരമിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ധനവകുപ്പ് പുറത്തിറക്കി. അപേക്ഷകളിൽ ഉന്നത ഉദ്യോഗസ്ഥർ വേഗത്തിൽ തീരുമാനമെടുക്കണമെന്നാണ് നിർദേശം. യഥാസമയം തീരുമാനമെടുക്കാതെ സർക്കാരിന് ബാധ്യത വന്നാൽ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കാനും നിർദേശമുണ്ട്. സ്വയം വിരമിക്കലിനുള്ള അപേക്ഷയുടെ മാതൃകയും ധനവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. സ്വയം വിരമിക്കലിനുള്ള കേരള സർവീസ് റൂൾസ് (കെ.എസ്.ആർ) ചട്ടങ്ങൾ പ്രകാരം ജീവനക്കാർ അപേക്ഷിച്ചാൽ, മേലുദ്യോഗസ്ഥൻ മൂന്ന് മാസത്തിനുള്ളിൽ അത് നിരസിച്ചില്ലെങ്കിൽ സ്വമേധയാ വിരമിക്കൽ പ്രാബല്യത്തിൽ വരും. എന്നാൽ, പല കേസുകളിലും യഥാസമയം തുടർനടപടികൾ സ്വീകരിക്കാത്തതിനാൽ അപേക്ഷകർ ജോലി ചെയ്യുന്നത് തുടരുകയാണെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടി. അനുവദിക്കേണ്ട ശമ്പളത്തിനും ആനുകൂല്യങ്ങൾക്കും പുറമേ പെൻഷൻ ആനുകൂല്യങ്ങളും പലിശയും നൽകേണ്ട സാഹചര്യവുമുണ്ട്. ഇത് സർക്കാരിന് അനാവശ്യ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് വകുപ്പ് കണ്ടെത്തിയിരുന്നു.
ഗുരുവായൂരിലെ പണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതില്‍ തെറ്റുണ്ടോയെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഗുരുവായൂർ ദേവസ്വത്തിന് ഭക്തരിൽ നിന്ന് ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിൽ തെറ്റുണ്ടോയെന്ന് സുപ്രീം കോടതി. ഭക്തർ ക്ഷേത്രത്തിന് നൽകുന്ന പണം എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാൻ ദേവസ്വം ബോർഡിന് അധികാരമില്ലേയെന്നും കോടതി ചോദിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനാവില്ലെന്ന ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിൽ തൽസ്ഥിതി തുടരാനാണ് സുപ്രീം കോടതിയുടെ നിർദേശം. പ്രളയകാലത്തും കോവിഡ് കാലത്തും ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകിയിരുന്നു. എന്നാൽ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ദേവസ്വം ബോർഡിന്‍റെ പ്രവർത്തന പരിധിയിൽ വരില്ലെന്ന് ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഗുരുവായൂർ ദേവസ്വം നിയമത്തിലെ സെക്ഷൻ 27 പ്രകാരം ദുരിതാശ്വാസ നിധിയിലേക്ക് പണം നീക്കിവയ്ക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ദേവസ്വം ബോർഡ് സുപ്രീംകോടതിയെ സമീപിച്ചത്. ഗുരുവായൂരപ്പന്‍റെ ഭക്തരുടെ താൽപര്യം കണക്കിലെടുത്താണ് ദുരിതാശ്വാസ നിധിയിലേക്ക്…
