Author: News Desk

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് സർക്കാർ ഇതുവരെ ഒരു രൂപ പോലും ഫീസോ ചെലവോ നൽകിയിട്ടില്ല. വിചാരണ ദിവസം ചെലവായ തുകയെങ്കിലും അനുവദിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ രാജേഷ് എം മേനോൻ കളക്ടർക്ക് ചെലവ് കണക്ക് സഹിതം കത്തയച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോന് ഫീസ് നൽകുന്നില്ലെന്ന് മധുവിന്‍റെ അമ്മ മല്ലി മന്ത്രി കെ കൃഷ്ണൻകുട്ടിയെ നേരിട്ട് കണ്ട് അറിയിച്ചു. മധു കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായും അഡീഷണലായും രാജേഷ് എം മേനോൻ ഇതുവരെ 40ലധികം തവണ കോടതിയിൽ എത്തിയിട്ടുണ്ട്. ഈ കാലയളവിലെ ഫീസോ യാത്രാച്ചെലവോ വക്കീലിന് നൽകിയിട്ടില്ല. ഒരു ദിവസം ഹാജരാകുന്നതിന് 240 രൂപയാണ് അഭിഭാഷകന് നൽകുക. 1978 ലെ വ്യവസ്ഥ പ്രകാരമുള്ള ഫീസ് ഘടനയാണിത്. ഒരു ദിവസം മൂന്ന് മണിക്കൂർ കോടതിയിൽ ചെലവഴിച്ചാലാണ് 240 രൂപ ലഭിക്കുക. അല്ലാത്ത പക്ഷം അത് 170 ആയി കുറയും.

Read More

ന്യൂ ഡൽഹി: ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച സംഘത്തിലെ അംഗമായിരുന്ന സതീഷ് വർമയെ സർവീസിൽ നിന്ന് പിരിച്ചുവിട്ട കേന്ദ്ര സർക്കാർ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് സ്റ്റേ. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. സതീഷ് വർമയെ സർവീസിൽ നിന്ന് പിരിച്ചുവിട്ട ഉത്തരവ് ചോദ്യംചെയ്യാനുള്ള സാവകാശമാണ് കോടതി നല്‍കിയിരിക്കുന്നത്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ പിരിച്ചുവിടൽ ഉത്തരവിന്മേലുള്ള സ്റ്റേ ഒരാഴ്ചയിലേറെ തുടരണമോ എന്ന ചോദ്യം പരിഗണിക്കേണ്ടത് ഹൈക്കോടതിയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിരമിക്കുന്നതിന് ഒരു മാസം ബാക്കി നില്‍ക്കെ ഓഗസ്റ്റ് 30നാണ് സതീഷ് വർമയെ പിരിച്ചുവിട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്തിന്‍റെ അന്താരാഷ്ട്ര ബന്ധങ്ങളെ വഷളാക്കുന്ന തരത്തിൽ മാധ്യമങ്ങളോട് സംസാരിച്ചു എന്നതുള്‍പ്പെടെയുള്ളവയാണ് പിരിച്ചുവിടാനുള്ള കാരണമായി സര്‍ക്കാര്‍ ആരോപിക്കുന്നത്.

Read More

നേപ്പാൾ: കൊതുക് പരത്തുന്ന രോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നേപ്പാളിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് കുറഞ്ഞത് 20 പേരെങ്കിലും മരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഈ വർഷം ഡെങ്കിപ്പനി മൂലമുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തത് വിദൂര-പടിഞ്ഞാറൻ നേപ്പാളിലെ കൈലൈ ജില്ലയിലാണ്. സെപ്റ്റംബർ ഒന്നിന് 35 കാരിയായ സ്ത്രീയാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 18 ദിവസത്തിനിടെ രാജ്യത്ത് 20 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് സമീർ കുമാർ അധികാരി പറഞ്ഞു.

Read More

ഫുട്ബോളിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന കളിക്കാരൻ ആരാണെന്ന ചോദ്യത്തിന്, ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമൊക്കെയായിരുന്നു മുൻപ് മറുപടി. എന്നാൽ 2022 ൽ ഒരു പുതിയ അവകാശിയുണ്ടായിരിക്കുന്നു. ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയുടെ കൈലിയൻ എംബാപ്പെ. എംബാപ്പെയുടെ ഫ്രഞ്ച് ക്ലബ്ബുമായുള്ള പുതിയ കരാറും വലിയ വാണിജ്യ കരാറുകളുമാണ് അദ്ദേഹത്തെ വരുമാനത്തിന്‍റെ കാര്യത്തിൽ പട്ടികയിൽ ഒന്നാമതെത്തിച്ചത്. 995 കോടി രൂപയാണ് ഈ വർഷം എംബാപ്പെയ്ക്ക് ലഭിക്കുക. ഇതിൽ 836 കോടി രൂപ ക്ലബ്ബുമായുള്ള കരാറിൽ നിന്നായിരിക്കും. 899 കോടിയുമായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ടാം സ്ഥാനത്ത്. ഇതിൽ 477 കോടി രൂപയാണ് പോർച്ചുഗീസ് താരത്തിന് ക്ലബ്ബിൽ നിന്ന് ലഭിക്കുന്നത്. പി.എസ്.ജിയുടെ ലയണൽ മെസിയാണ് മൂന്നാം സ്ഥാനത്ത്. 875 കോടി രൂപയാണ് മെസിക്ക് ലഭിക്കുന്നത്.

Read More

ന്യൂഡല്‍ഹി: ഹിജാബ് ധരിക്കുന്നത് തന്‍റെ മതത്തിന് നല്ലതാണെന്ന് ഒരു മുസ്ലീം സ്ത്രീ കരുതുന്നുവെങ്കിൽ, കോടതികൾക്കോ അധികാരസ്ഥാപനങ്ങള്‍ക്കോ അതിനെ എതിർക്കാൻ കഴിയില്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ സുപ്രീംകോടതിയില്‍ പറഞ്ഞു. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാന്‍ഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ തുടര്‍ച്ചായ ഏഴാം ദിവസമാണ് വാദം നടക്കുന്നത്. ലൗ ജിഹാദ് ആയിരുന്നു ആദ്യ ആരോപണം. ഇപ്പൊൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് തടയുകയാണ്. ന്യൂനപക്ഷ സമുദായത്തെ അരികുവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് കൊണ്ട് ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് പറയാൻ കഴിയില്ല. മതപരമായ അവകാശം വ്യക്തിപരമാണ്. ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്. ഹിജാബ് അസ്തിത്വത്തിന്‍റെ ഭാഗമാണ്. മഹത്തായ പാരമ്പര്യത്തിൽ കെട്ടിപ്പടുത്ത രാജ്യമാണ് ഇന്ത്യ. 5,000 വർഷത്തിലേറെയായി രാജ്യം നിരവധി മതങ്ങളെ സ്വാംശീകരിച്ചിട്ടുണ്ട്. നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിലാണ് രാജ്യം നിലകൊള്ളുന്നത്. സിഖ് വിഭാഗത്തിന് തലപ്പാവെന്നപോലെ മുസ്‌ലിം സ്ത്രീകള്‍ക്ക് ഹിജാബ് പ്രാധാനപ്പെട്ടതാണ്. ഇത് വിശ്വാസത്തിന്‍റെ…

Read More

ന്യൂഡല്‍ഹി: ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിക്ക് നേരെ കല്ലേറ്. ജമ്മു കശ്മീരിലെ പഹൽഗാമിലാണ് നടൻ ആക്രമിക്കപ്പെട്ടത്. തന്‍റെ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിനായി ഇമ്രാൻ കുറച്ചു നാളുകളായി ജമ്മുവിലായിരുന്നുവെന്നാണ് വിവരം. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം താരം പഹൽഗാമിലെ മാർക്കറ്റിൽ നടക്കാൻ പോയതായിരുന്നു. ഇതിനിടയിൽ അജ്ഞാതരായ ചിലർ ഇമ്രാന് നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.  ഇമ്രാൻ ഹാഷ്മിയുടെ ‘ഗ്രൗണ്ട് സീറോ’എന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് കശ്മീരിൽ പുരോഗമിക്കുന്നത്. തേജസ് ദിയോസ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇമ്രാൻ ഹാഷ്മി ചിത്രത്തിൽ ഒരു സൈനിക ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് എത്തുന്നത്. എല്ലാ തവണത്തെയും പോലെ ഇത്തവണയും ഈ ചിത്രത്തിലൂടെ തന്‍റെ ആരാധകർക്കായി വലിയ വിസ്മയങ്ങളാണ് താരം ഒരുക്കുന്നത്. 

Read More

ന്യൂഡല്‍ഹി: ചണ്ഡീഗഡ് സർവകലാശാല ഹോസ്റ്റലിലെ ടോയ്ലറ്റ് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ മൂന്ന് പേരെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയതിനാലാണ് ദൃശ്യങ്ങൾ അയച്ചതെന്ന് അറസ്റ്റിലായ പെൺകുട്ടിയുടെ അഭിഭാഷകൻ പറഞ്ഞു. സർവകലാശാല അധികൃതരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. സഹപാഠികളുടെ ടോയ്ലറ്റ് ഫൂട്ടേജുകൾ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തെന്ന കേസിൽ പ്രതിയായ വിദ്യാർത്ഥിനി, ഷിംല സ്വദേശിയായ കാമുകൻ, സുഹൃത്ത് എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം മൊഹാലിയിലെ ഖറാർ കോടതിയിൽ മൂവരെയും ഹാജരാക്കി. തുടർന്ന് ചോദ്യം ചെയ്യലിനായി മൂവരെയും ഒരാഴ്ചത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. സുഹൃത്ത് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ദൃശ്യങ്ങൾ അയച്ചതെന്ന് പ്രതികളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം, പ്രതികളുടെ ഫോണുകളിൽ നിന്ന് ഒരു ദൃശ്യം കൂടി ലഭിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. 

Read More

ന്യൂ ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ എസ്എൻസി ലാവലിൻ കേസ് ഇന്നും സുപ്രീം കോടതിയുടെ പരിഗണനാ പട്ടികയിൽ. ചീഫ് ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് രണ്ട് മണിക്ക് പരിഗണിക്കുന്ന കേസുകളിൽ ലാവലിൻ ഹർജികളും ഉൾപ്പെടുത്തിയത്. സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ ഭരണഘടനാ ബെഞ്ച് വാദം കേൾക്കുന്നത് തുടരുകയാണ്. ഭരണഘടനാ ബെഞ്ചിലെ നടപടികൾ പൂർത്തിയായ ശേഷം മാത്രമേ ലാവലിൻ കേസ് പരിഗണിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയും ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും കേസ് പരിഗണനയ്ക്ക് വന്നില്ല. പിണറായി വിജയനെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നൽകിയ അപ്പീൽ ഉൾപ്പെടെ അഞ്ച് ഹർജികളാണ് സുപ്രീം കോടതിയിലുള്ളത്. ലാവലിൻ കേസ് സുപ്രീം കോടതി 31 തവണയാണ് മാറ്റിവച്ചത്.

Read More

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും വാനര വസൂരി. ഡൽഹിയിൽ 30 വയസ്സുള്ള നൈജീരിയൻ യുവതിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 16നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിൽ വാനര വസൂരി സ്ഥിരീകരിക്കുകയായിരുന്നു. നൈജീരിയൻ സ്വദേശിനി ആണെങ്കിലും കുറച്ചു കാലമായി ഇവർ രാജ്യം വിട്ടിട്ടില്ലെന്നാണ് വിവരം. ഇതോടെ രാജ്യത്താകമാനം 14 പേർക്ക് വാനരസൂരി സ്ഥിരീകരിച്ചു.

Read More

കോഴിക്കോട്: 1,400 അമ്മമാർ നൽകിയ സ്നേഹമൂറും മുലപ്പാൽ ജീവൻ നൽകിയത് 1813 കുഞ്ഞുങ്ങൾക്ക്. കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ആരംഭിച്ച മുലപ്പാൽ ബാങ്ക് മുലപ്പാൽ ലഭിക്കാത്ത കുഞ്ഞുങ്ങൾക്ക് ആശ്വാസം നൽകുന്നു. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ആദ്യമായി ആരംഭിച്ച കോഴിക്കോട്ടെ മുലപ്പാൽ ബാങ്ക് ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. ഇതുവരെ 1,26,225 മില്ലി ലിറ്റർ മുലപ്പാൽ ശേഖരിച്ചിട്ടുണ്ട്. പാസ്ച്ചുറൈസേഷന്‍ ചെയ്തു അണുവിമുക്തമാക്കിയ 1,16,315 മില്ലി ലിറ്റർ പാൽ 14,000 ത്തിലധികം തവണ വിതരണം ചെയ്തു. കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ മുലപ്പാല്‍ ലഭ്യമല്ലാത്ത കുഞ്ഞുങ്ങൾക്കാണ് ഇത് നൽകുന്നത്. ഐസിയുവിൽ കഴിയുന്ന കുട്ടികൾക്ക് മുൻഗണന നൽകും. കുഞ്ഞിന് വളർച്ച കുറവ്, ഭാരക്കുറവ്, അമ്മമാരുടെ പകർച്ചവ്യാധികൾ, വെന്‍റിലേറ്ററുകളിൽ കഴിയാനുള്ള സാഹചര്യങ്ങൾ, മരണം, മതിയായ പാൽ ഉൽപാദനത്തിന്‍റെ അഭാവം, പ്രസവശേഷം അമ്മയും കുഞ്ഞും വെവ്വേറെ ആശുപത്രികളിൽ കഴിയേണ്ടിവരുന്ന സാഹചര്യങ്ങൾ എന്നിവയിലാണ് ഇവിടെ നിന്ന് പാൽ വിതരണം ചെയ്യുന്നത്. ഈ ആശുപത്രിയിൽ തന്നെ പ്രസവിച്ച അമ്മമാരും ആശുപത്രിയിലും പരിസരത്തും ജോലി ചെയ്യുന്ന മുലയൂട്ടുന്ന…

Read More