- ‘ബസൂക്ക’യെയും ‘ലോക’യെയും മറികടന്ന് ‘സര്‍വ്വം മായ’; ആ ടോപ്പ് 10 ലിസ്റ്റിലേക്ക് നിവിന്‍
- ജി.സി.സി. തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് പരിരക്ഷ: ബഹ്റൈന്‍ പാര്‍ലമെന്റില്‍ ചൊവ്വാഴ്ച വോട്ടെടുപ്പ്
- അറബ് രാജ്യങ്ങളില്‍ അരി ഉപഭോഗം ഏറ്റവും കുറവ് ബഹ്റൈനില്‍
- ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്, എട്ട് വിക്കറ്റ് ജയം; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
- മേയറാവാന്‍ പോവുകയാണ്, ‘അഭിനന്ദനങ്ങള്‍….’മുഖ്യമന്ത്രി വി വി രാജേഷിനെ വിളിച്ചെന്ന പ്രചാരണത്തിലെ വാസ്തവം എന്ത്?
- 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍; അഹമ്മദാബാദ് വേദിയാകും
- ‘കട്ട വെയ്റ്റിംഗ് KERALA STATE -1’; ആഘോഷത്തിമിർപ്പിൽ ബിജെപി, മാരാർജി ഭവനിലെത്തിയ മേയർ കാറുകളുടെ ചിത്രം പങ്കുവച്ച് കെ സുരേന്ദ്രൻ
- തങ്കഅങ്കി ചാര്‍ത്തി ദീപാരാധന; ഭക്തിസാന്ദ്രമായി സന്നിധാനം
Author: News Desk
ടൊറണ്ടോ: കാനഡയിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ്പിലുണ്ടായ വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. പഞ്ചാബ് സ്വദേശി സത്‍വീന്ദര്‍ സിംഗ് (28) ആണ് മരിച്ചത്. വെടിവെപ്പിനെ തുടർന്ന് ഹാമില്‍ട്ടണ്‍ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം മൂന്നായി. 40 കാരനായ സീൻ പെട്രിയാണ് വെടിവെപ്പ് നടത്തിയത്. ആദ്യം മിസിസോഗയില്‍ ടൊറന്‍റോ പോലീസിലെ ഒരു കോൺസ്റ്റബിളിനെ വെടിവച്ച് കൊന്ന ശേഷം അവിടെ നിന്ന് രക്ഷപ്പെട്ട് മിൽട്ടണിലേക്ക് പോയി, അവിടെ മുമ്പ് ജോലി ചെയ്തിരുന്ന ഓട്ടോമൊബൈൽ വർക്ക്ഷോപ്പിന്‍റെ ഉടമ ഷക്കീൽ അഷ്റഫ് (38) എന്നയാളെയും വെടിവച്ചു കൊല്ലുകയായിരുന്നു. ഇതേ വർക്ക്ഷോപ്പിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന സത്‍വീന്ദര്‍ സിംഗിനും വെടിയേറ്റു. അക്രമിയെ പിന്നീട് ഹാമിൽട്ടണിൽ വച്ച് പൊലീസ് വെടിവച്ചുകൊന്നു.
കോടിയേരി: ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) കേസ് റിപ്പോർട്ട് ചെയ്ത കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പരിധിയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിന്‍റെ നിർദേശത്തെ തുടർന്നാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. തലശ്ശേരി നഗരസഭ, ഡി.വി.സി. യൂണിറ്റിന്‍റെ തലശേരി ശാഖ എന്നിവയെ ഏകോപിപ്പിച്ച് കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗം പ്രദേശത്ത് വിപുലമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്‍റ്. സി.ജി. ശശിധരൻ, ബയോളജിസ്റ്റ് സി.ജെ.ചാക്കോ, എപ്പിഡെമിയോളജിസ്റ്റ് കെ.അഭിഷേക് എന്നിവർ സ്ഥലം സന്ദർശിച്ചു. സി.വി.സി. യൂണിറ്റ് തലശ്ശേരി എച്ച്.ഐ. വൽസ തിലകന്‍റെ നേതൃത്വത്തിൽ ഇൻസെക്ട് കലക്ടർമാർ പ്രദേശത്ത് കീടപഠനം നടത്തുകയും ചെള്ളുപനിക്കു കാരണമാകുന്ന ലെപ്ടോത്രോംബീഡിയം ഏലിയൻസ് എന്നറിയപ്പെടുന്ന ചിഗ്ഗറുകളുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. തുടർന്ന് രോഗകാരികളായ ചിഗ്ഗറുകളെ നശിപ്പിക്കാൻ കീടനാശിനി പ്രദേശത്ത് തളിച്ചു. സാധാരണയായി ചിഗ്ഗറുകളെ കണ്ടുവരുന്ന കുറ്റിച്ചെടികൾ നീക്കം ചെയ്തു. കൗൺസിലർ കെ. സിന്ധുവിന്‍റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാർ പനി സർവേ നടത്തുകയും രോഗം പിടിപെടാൻ സാധ്യതയുള്ള…
വിഴിഞ്ഞം സമരം ലത്തീന്‍ അതിരൂപതയുടെ വിലപേശല്‍ തന്ത്രമെന്ന് ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
കൊച്ചി: വിലപേശൽ തന്ത്രത്തിന്‍റെ ഭാഗമായാണ് ലത്തീൻ അതിരൂപത വിഴിഞ്ഞം സമരത്തിന് നേതൃത്വം നൽകുന്നതെന്ന് ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിൽ. മത്സ്യത്തൊഴിലാളികളുടെ ദാരുണമായ ജീവിതത്തോട് ലത്തീൻ അതിരൂപതയും മുഴുവൻ കത്തോലിക്കാ സഭയും അനുഭാവപൂർണമായ നിലപാടല്ല സ്വീകരിച്ചതെന്നും, എന്നാൽ സർക്കാരുമായും അദാനിയുമായും വിലപേശാനുള്ള തന്ത്രത്തിന്‍റെ ഭാഗമായാണ് ഇപ്പോൾ അവകാശ സമരങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്നും ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിൽ യോഗം ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളികൾ ഈ കെണിയിൽ വീഴരുതെന്നും കൗൺസിൽ സംസ്ഥാന ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു.
ആലുവ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആലുവ എംഎൽഎയുമായ കെ മുഹമ്മദലി (76) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തുടർച്ചയായി ആറ് തവണ ആലുവയിൽ നിന്ന് എം.എൽ.എയായിരുന്നു. 1946 മാർച്ച് 17ന് ആലുവ പാലസ് റോഡ് ചിത്ര ലൈനിൽ കൊച്ചുണ്ണിയുടെയും നസീബയുടെയും മകനായി ജനിച്ചു. കെ.എസ്.യു എറണാകുളം പ്രസിഡന്‍റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, എറണാകുളം ഡി.സി.സി വൈസ് പ്രസിഡന്‍റ്, എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, കെ.ടി.ഡി.സി ഡയറക്ടർ ബോർഡ് അംഗം, സ്പോർട്സ് കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1973-ൽ അദ്ദേഹം എ.ഐ.സി.സി അംഗമായി. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമാണ്. ഭാര്യ: പി.എം നസീം ബീവി. കുറച്ചുകാലമായി അദ്ദേഹം പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അന്‍വര്‍ സാദത്തിനെതിരെ കെ.മുഹമ്മദലിയുടെ മരുമകൾ ഷെൽന നിഷാദിനെ സി.പി.എം രംഗത്തിറക്കിയിരുന്നു.
തിരുവനന്തപുരം: മൃഗങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പിനും, വന്ധ്യംകരണത്തിനുമായി നായ്ക്കൾ ഉൾപ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെഴകുന്ന ജീവനക്കാർക്ക് ആരോഗ്യ വകുപ്പ് പ്രത്യേക വാക്സിനേഷൻ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നായ്ക്കളെ പിടികൂടി വാക്സിനേഷനും വന്ധ്യംകരണ ശസ്ത്രക്രിയകളും നടത്തുകയാണ്. ഇവരിൽ ചിലർക്ക് നായ്ക്കളുടെ കടിയേറ്റ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രത്യേക വാക്സിനേഷൻ ആരംഭിച്ചത്. വെറ്ററിനറി ഡോക്ടർമാർ, കന്നുകാലി ഇൻസ്പെക്ടർമാർ, മൃഗങ്ങളെ പിടിക്കുന്നവർ, കൈകാര്യം ചെയ്യുന്നവര്‍ എന്നിവർക്ക് വാക്സിൻ നൽകും. മൃഗങ്ങളുമായി ഇടപെഴകുന്ന എല്ലാ ജീവനക്കാരും പേവിഷ ബാധയ്ക്കെതിരെ വാക്സിൻ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. മുമ്പ് വാക്‌സിന്‍ എടുത്തവരേയും എടുക്കാത്തവരേയും തരംതിരിച്ചാണ് വാക്‌സിന്‍ നല്‍കുന്നത്. മുമ്പ് വാക്സിൻ എടുക്കാത്തവർക്ക് മൂന്ന് ഡോസ് വാക്സിൻ നൽകും. ആദ്യ വാക്സിൻ സ്വീകരിച്ച് 7, 21 ദിവസം ഇടവേളകളിലാണ് ഇവർക്ക് ബാക്കി ഡോസ് വാക്സിൻ നൽകുന്നത്. ഇവർ 21 ദിവസത്തിന് ശേഷം മാത്രമേ മൃഗങ്ങളുമായി ഇടപെടാവൂ. ഭാഗികമായി വാക്സിനേഷൻ എടുത്തവരും വാക്സിൻ എടുത്തതിന്‍റെ രേഖകൾ ഇല്ലാത്തവരും മൂന്ന്…
മെക്‌സിക്കോ സിറ്റി: മെക്സിക്കോയുടെ മധ്യ പസഫിക് തീരത്ത് വൻ ഭൂചലനം. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.5 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രദേശത്ത് നാശനഷ്ടങ്ങളൊന്നും ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മെക്സിക്കോ സിറ്റി മേയർ ക്ലോഡിയ ഷെൻബാം ട്വിറ്ററിലൂടെ അറിയിച്ചു.
കൊച്ചി: തന്‍റെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമർശം നടത്തിയെന്ന നടൻ നസ്‌ലെന്റെ പരാതിയിൽ നിർണായക വഴിത്തിരിവ്. യു.എ.ഇ.യിൽ നിന്നുള്ള അക്കൗണ്ട് വഴിയാണ് കമന്റ് ഇട്ടതെന്ന് പൊലീസ് കണ്ടെത്തി. ഇത് സംബന്ധിച്ച് ഫേസ്ബുക്കിന് കത്തയച്ചിട്ടുണ്ട്. അക്കൗണ്ട് ഡിലീറ്റ് ചെയ്തു. വ്യാജനെതിരെ നസ്‌ലെന്‍ കാക്കനാട് സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ചീറ്റകളെ വിട്ടയച്ചെന്ന വാർത്തയ്ക്ക് കീഴിലാണ് നസ്‌ലെന്റെ പേരിലുള്ള വ്യാജ കമന്‍റ് വന്നത്. തന്‍റെ പേരും ചിത്രവും ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ അക്കൗണ്ടാണിതെന്ന് നസ്‌ലെന്‍ വ്യക്തമാക്കിയിരുന്നു. സൈബർ സെല്ലിൽ പരാതി നൽകിയതായി നസ്‌ലെന്‍ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അറിയിച്ചത്. സുഹൃത്തുക്കൾ സ്ക്രീൻഷോട്ട് അയച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് നസ്‌ലെന്‍ വീഡിയോയിൽ പറയുന്നു. ആരോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് പഴി കേള്‍ക്കുന്നത്. അതുവഴി തനിക്കുണ്ടാകുന്ന ദുഃഖം അതിഭീകരമാണെന്നും നസ്‌ലെന്‍ പറഞ്ഞു.
തിരുവനന്തപുരം: തന്‍റെ പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരമായാണ് ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിനെ കാണുന്നതെന്ന് ഇന്ത്യ എ ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ. അതേസമയം സഞ്ജുവിനെ സെലക്ടർമാർ അവഗണിച്ചെന്ന് മുൻ എംപി പന്ന്യൻ രവീന്ദ്രൻ വിമർശിച്ചു. സഞ്ജുവിനെ ആദരിക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിലേക്ക് നയിച്ചിട്ടും കഴിഞ്ഞ വർഷം മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചിട്ടും ട്വന്‍റി 20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്തതിനെ കുറിച്ചായിരുന്നു സഞ്ജു സാംസണിന്‍റെ പോസിറ്റീവ് പ്രതികരണം. കഴിഞ്ഞ തവണ കാര്യവട്ടത്ത് സഞ്ജുവിനെ തഴഞ്ഞപ്പോഴുള്ള പ്രതിഷേധം സ്റ്റേഡിയത്തിൽ വച്ച് ഉണ്ടാകരുതെന്ന് ആരാധകരോട് താരം അപേക്ഷിച്ചു. സഞ്ജുവിനെ തഴഞ്ഞ സെലക്ടര്‍മാര്‍ക്കെതിരെ, ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോര്‍ജ്ജിനെ വേദിയിലിരുത്തിയായിരുന്നു പന്ന്യൻ രവീന്ദ്രന്‍റെ വിമര്‍ശനം.
ന്യൂഡല്‍ഹി: ഹത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം നിൽക്കാൻ തയ്യാറായി ലഖ്നൗ സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫസർ രൂപ് രേഖ വർമ്മ. രണ്ട് വർഷം മുമ്പാണ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് യു.എ.പി.എ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കാപ്പനെ ജയിലിലടക്കുകയായിരുന്നു. കേസിൽ അടുത്തിടെ സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം നൽകിയെങ്കിലും ഇഡി കേസിനെ തുടർന്ന് ജയിലിൽ തുടരുകയാണ്.
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റും റീജിയണൽ ബിസിനസ് മേധാവിയുമായ എ. ഹരികൃഷ്ണൻ ആദ്യ ടിക്കറ്റ് സുരേഷ് ഗോപിയിൽ നിന്ന് ഏറ്റുവാങ്ങി. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരമാണിത്. അപ്പർ ടയർ ടിക്കറ്റിന് 1,500 രൂപയാണ് വില. വിദ്യാർത്ഥികൾക്ക് 50 ശതമാനം ഇളവ് നൽകും. 750 രൂപയാണ് വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക്. വിദ്യാർത്ഥികൾക്ക് ഇളവ് ലഭിക്കുന്നതിന് അതത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യണം. കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആവശ്യമായ കൺസഷൻ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം. പവലിയന് 2,750 രൂപയും കെസിഎ ഗ്രാൻഡ് സ്റ്റാൻഡിന് ഭക്ഷണം ഉൾപ്പെടെ 6,000 രൂപയുമാണ് നിരക്ക്. തിങ്കളാഴ്ച രാത്രി 7.30 നാണ് ഓൺലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. www.paytminsider.in വഴിയാണ് ടിക്കറ്റുകൾ വിൽക്കുന്നത്. ജിഎസ്ടിയും വിനോദ നികുതിയും ഉൾപ്പെടെയാണ്…
