- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
ചെന്നൈ: പ്രശസ്ത തമിഴ് നടി ദീപയെ (പോളിൻ ജെസീക്ക- 29) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശ് സ്വദേശിയായ പോളിനെ ഞായറാഴ്ചയാണ് ചെന്നൈ വിരുഗമ്പാക്കത്തെ മല്ലിക അവന്യൂവിലെ വാടക ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദീപ എന്നറിയപ്പെടുന്ന പോളിൻ ജെസീക്ക അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ‘വൈദ’യിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സൂപ്പർഹിറ്റ് ചിത്രമായ ‘തുപ്പരിവാളൻ’ ഉൾപ്പെടെ നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അയൽവാസികളാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. കോയമ്പേട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. പിന്നീട് താരത്തിന്‍റെ ബന്ധുക്കളെ വിവരം അറിയിക്കുകയും മൃതദേഹം ആന്ധ്രാപ്രദേശിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
ബെംഗളൂരു: പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്ക് കൈമാറുകയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്ത ഡോക്ടറെ യുവതിയും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ബിടിഎം ലേഔട്ടിൽ താമസിക്കുന്ന ചെന്നൈ സ്വദേശിയായ ഡോക്ടർ വികാഷ് രാജൻ (27) ആണ് മരിച്ചത്. പ്രതിശ്രുത വധുവും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് വികാഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുക്കളായ സുശീൽ, ഗൗതം, സൂര്യ എന്നിവർക്കൊപ്പമാണ് യുവതി കുറ്റകൃത്യം നടത്തിയത്. പ്രതികളെല്ലാം ബിടിഎം ലേഔട്ടിലെ താമസക്കാരും ആർക്കിടെക്‌ടുമാരുമാണ്. ഒളിവിൽ കഴിയുന്ന സൂര്യയെ പൊലീസ് തിരയുകയാണ്. ഉക്രെയ്നിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ വികാഷ് രണ്ട് വർഷം ചെന്നൈയിൽ ജോലി ചെയ്ത ശേഷമാണ് ബെംഗളൂരുവിലെത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി വികാസും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. തുടർന്ന് വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചു. ഇതിനിടെ സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ആരംഭിച്ച വികാഷ്, പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങള്‍ പങ്കുവച്ചെന്നാണ് ആരോപണം. തമിഴ്നാട്ടിലെ ചില സുഹൃത്തുക്കള്‍ക്കും ചിത്രങ്ങള്‍ അയച്ചുകൊടുത്തു. സെപ്റ്റംബർ എട്ടിനാണ് ഇന്‍സ്റ്റഗ്രാമില്‍ തന്റെ നഗ്നചിത്രങ്ങള്‍ യുവതി കണ്ടത്.
തിരുവനന്തപുരം: പദവിയുടെ അന്തസ്സ് ഗവർണർ കൈവിടുന്നെന്ന് റവന്യൂ മന്ത്രി കെ രാജൻ. പദവിയിൽ ഇരുന്ന് മാന്യതയ്ക്ക് നിരക്കാത്ത പ്രയോഗങ്ങൾ നടത്തുന്നു. ഗവർണർ ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ് നടത്തുന്നത്. ആർ.എസ്.എസിന്‍റെ രാഷ്ട്രീയമാണ് തന്റേതെന്ന് ഗവർണർ വിശദീകരിച്ചു. ഗവർണർ പദവിക്ക് നിരക്കാത്ത പ്രയോഗങ്ങൾ ഒഴിവാക്കണം. ഗവർണറോട് ഭരണഘടനാപരമായ ആദരവുണ്ടെന്നും മന്ത്രി പറഞ്ഞു. ഗവർണർക്ക് പിന്നിൽ ആരെങ്കിലും ഉണ്ടെങ്കിൽ അത് ഉടൻ പുറത്തുവരുമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.
തിരുവനന്തപുരം: സർക്കാർ അയച്ച ബില്ലുകൾ ഗവര്‍ണര്‍ക്ക് പോക്കറ്റിലിട്ട് നടക്കാനാവില്ലെന്ന് മുൻ ധനമന്ത്രി ടി എം തോമസ് ഐസക്. ഒന്നുകിൽ ഗവർണർ ഒപ്പിടണം, അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയയ്ക്കണം അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കണം. സഭ രണ്ടാമതും അയച്ചാൽ അതിൽ ഒപ്പിട്ടേ മതിയാകൂ. ജനങ്ങള്‍ തിരഞ്ഞെടുത്തത് ഗവര്‍ണറെയല്ല, ഇടത് സര്‍ക്കാരിനെയാണെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യത്തെ അംഗീകരിക്കാത്തവരാണ് കേന്ദ്രം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗവർണറെ ഉപയോഗിച്ച് ബിജെപി ഇതര സംസ്ഥാനങ്ങളെ വരുതിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗവർണർ നടപ്പാക്കുന്ന ബി.ജെ.പി രാഷ്ട്രീയം രാഷ്ട്രീയമായി കൈകാര്യം ചെയ്യുമെന്നും തോമസ് ഐസക് പറഞ്ഞു.
കൊച്ചി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂർ എം പി, അശോക് ഗെഹ്ലോട്ട് എന്നിവരുടെ പേരുകൾ ഉയർന്നതോടെ ഉടക്കിട്ട് കേരള നേതൃത്വം. നെഹ്റു കുടുംബത്തെ അംഗീകരിക്കുന്നവർക്ക് മാത്രമേ വോട്ട് ചെയ്യൂവെന്ന് കെ മുരളീധരൻ പറഞ്ഞു. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായി ചുമതലയേൽക്കണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്. പക്ഷേ, അദ്ദേഹം അതിൽ താൽപര്യം കാണിക്കുന്നില്ല. അതാണ് ഞങ്ങള്‍ക്കൊക്കെയുള്ള പ്രയാസമെന്നും കെ മുരളീധരൻ പറഞ്ഞു. എന്നാൽ ആർക്കും മത്സരിക്കാമെന്നും ആരെയും വിലക്കില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ഏകകണ്ഠമായ തീരുമാനമുണ്ടാകും. മാധ്യമങ്ങളിലൂടെ മാത്രമാണ് ശശി തരൂർ മത്സരിക്കുന്ന കാര്യം അറിഞ്ഞത്. രാഹുല്‍ യോഗ്യനാണ്. അദ്ദേഹം പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു. രാഹുൽ ഗാന്ധി വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഭാരത് ജോഡോയുടെ പിന്തുണ ഇതിന് തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശശി തരൂരിന് മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അനുമതി നൽകിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.…
യാംബു: സൗദി അറേബ്യയിൽ അവയവ ദാനത്തിന് സന്നദ്ധരായി എത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. അവയവമാറ്റ ശസ്ത്രക്രിയയിലൂടെ നിരവധി രോഗികൾക്ക് ജീവൻ തിരികെ ലഭിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവയവങ്ങൾ ദാനം ചെയ്തവരുടെയും അത് സ്വീകരിച്ചവരുടെയും വിശദാംശങ്ങൾ അടങ്ങിയ വീഡിയോ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. ‘ഒരു ജന്മനാട്, ഒരു ശരീരം’ എന്ന പേരിൽ പുറത്തിറക്കിയ വീഡിയോയിൽ, അവയവങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്ത ചിലരുടെ പേരുകൾ മന്ത്രാലയം പരാമർശിച്ചിട്ടുണ്ട്. രാജ്യത്ത് അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ‘സൗദി സെന്‍റർ ഫോർ ഓർഗൻ ഡൊണേഷൻ’ എന്ന സ്ഥാപനത്തിലാണ് അവയവദാന രജിസ്ട്രേഷൻ നടത്തുന്നത്. രജിസ്ട്രേഷൻ വലിയ തോതിൽ പുരോഗമിക്കുകയാണ്. അവയവദാനത്തിന് പൗരന്മാരെ പ്രചോദിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പയിനും നടത്തിയിരുന്നു. സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽപെട്ട ഹുഫൂഫ് പട്ടണത്തിൽനിന്നുള്ള താമർ ബിൻ ഫൈസൽ എന്ന സ്വദേശി തന്റെ ഹൃദയം മാറ്റിവെച്ചത് യാംബുവിൽനിന്നുള്ള വ്യക്തിയുടേതാണെന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. കോർണിയൽ ട്രാൻസ്പ്ലാന്‍റിന് വിധേയയായ മുനീറ സുൽത്താൻ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് ‘എന്‍റെ കണ്ണുകൾ…
കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ എറണാകുളത്ത് പര്യടനം ആരംഭിക്കും. പദയാത്ര 22-ന് ഉച്ചയോടെ തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കും. ആലപ്പുഴ ജില്ലാ അതിർത്തിയായ അരൂരിൽ എത്തുന്ന പദയാത്രികരെ ഇന്ന് വൈകിട്ട് ഏഴിന് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ സ്വീകരിക്കും. പനങ്ങാട് ഫിഷറീസ് കോളേജ് ഗ്രൗണ്ടിലാണ് രാത്രി തങ്ങുന്നത്. കുമ്പളം ടോൾ പ്ലാസയിൽ നിന്ന് ബുധനാഴ്ച രാവിലെ 6.30 ന് ജില്ലയിലെ പര്യടനം ആരംഭിക്കും. സ്വീകരണ ഗാനത്തോടെയാണു ജില്ലയിലേക്കു രാഹുൽ ഗാന്ധിക്കു സ്വാഗതമോതുന്നത്. തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ പ്രവർത്തകർ, ഓരോ നിയോജകമണ്ഡലത്തിൽ നിന്നും 10 സ്ഥിരം പദയാത്രകർ, പോഷകസംഘടനകളുടെ നേതാക്കൾ എന്നിവരും പദയാത്രയിൽ പങ്കെടുക്കും. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് പദയാത്ര കടന്നുപോകുന്ന വഴിയിൽ സ്റ്റാളുകളിൽ കുടിവെള്ളവും ലഘുഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്ന് ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, ജാഥ ജില്ലാ കോ-ഓർഡിനേറ്റർ കെ.പി. ധനപാലൻ എന്നിവർ പറഞ്ഞു. പദയാത്ര കടന്നുവരുന്ന വഴിയിൽ വിവിധ വേദികളിൽ നാടൻപാട്ട്, തെയ്യം, കഥകളി, മുടിയേറ്റ്,…
പെണ്‍കുട്ടികളുടെ നഗ്ന വീഡിയോ പ്രചരിപ്പിച്ച കേസ്; വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി ചെയ്യിച്ചത്
ചണ്ഡീഗഡ്: സര്‍വകലാശാല ഹോസ്റ്റലിലെ പെൺകുട്ടികളുടെ നഗ്ന വീഡിയോകൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിൽ വഴിത്തിരിവ്. കേസിൽ അറസ്റ്റിലായ പെൺകുട്ടിക്കൊപ്പം അറസ്റ്റിലായ പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് മറ്റ് പെൺകുട്ടികളുടെ ദൃശ്യങ്ങൾ ചിത്രീകരിപ്പിച്ചതെന്നാണ് വിവരം. മറ്റ് പെണ്‍കുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയില്ലെങ്കിൽ തങ്ങളുടെ പക്കലുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. തന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെടുമെന്ന് ഭയന്നാണ് പെൺകുട്ടി ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. കേസിൽ ഇതുവരെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ഷൂട്ട് ചെയ്ത പെൺകുട്ടി, ആണ്‍സുഹൃത്തായ ഹിമാചൽ പ്രദേശ് സ്വദേശിയായ യുവാവ്, യുവാവിന്‍റെ മറ്റൊരു സുഹൃത്ത് എന്നിവരാണ് അറസ്റ്റിലായത്. ഹിമാചൽ പ്രദേശിലെ രൊഹ്റു സ്വദേശിയാണ് പിടിയിലായ 23കാരൻ. ഹോസ്റ്റലിലെ കുളിമുറിയിൽ നിന്ന് എടുത്ത ദൃശ്യങ്ങൾ വിദ്യാർത്ഥി ഇയാൾക്ക് അയച്ചുകൊടുത്തെന്നാണ് ആരോപണം.
‘തിരുച്ചിദ്രമ്പലം’ തമിഴകം മുഴുവൻ ഏറ്റെടുത്ത് വൻ വിജയമാക്കിയ ചിത്രമാണ്. ധനുഷ് നായകനായ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ചിരുന്നു. 100 കോടി ക്ലബ്ബിലും ചിത്രം ഇടം നേടി. തിയ്യേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ ‘തിരുച്ചിദ്രമ്പലത്തിന്റെ’ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ‘തിരുച്ചിദ്രമ്പലം’ സൺ എൻ എക്സ് ടിയിലാണ് സ്ട്രീം ചെയ്യുക. മിത്രൻ ജവഹർ സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 23 മുതൽ ലോകമെമ്പാടും ഓൺലൈനിൽ ലഭ്യമാകും. ഓം പ്രകാശാണ് ഛായാഗ്രാഹകൻ. പ്രസന്ന ജി.കെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നു. കലാനിധി മാരൻ ആണ് ചിത്രം നിർമ്മിച്ചത്. സൺ പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ ബാനർ. റെഡ് ജയന്‍റ് മൂവീസാണ് വിതരണം.
ബൽഗ്രേഡ്: ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ നാല് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ബജ്‌രംഗ് പുനിയ. 65 കിലോഗ്രാം വിഭാഗത്തിൽ പോർട്ടോ റിക്കോയുടെ സെബാസ്റ്റ്യൻ സി. റിവേറയെ പരാജയപ്പെടുത്തി വെങ്കലം നേടിയാണ് ബജ്‌രംഗ് ഈ നേട്ടം കൈവരിച്ചത്. 2013, 2019 ലോക ചാമ്പ്യൻഷിപ്പുകളിൽ വെങ്കലവും 2018 ൽ വെള്ളിയും നേടിയിരുന്നു. ഇത്തവണ 30 അംഗ ടീം ഇന്ത്യക്കായി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തെങ്കിലും ബജ്‌രംഗും വിനേഷ് ഫോഗട്ടും നേടിയ വെങ്കല മെഡലുകൾ മാത്രമാണ് നേട്ടം. ഇത് രണ്ടാം തവണയാണ് വിനേഷ് ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്നത്.
