- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര് സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില് കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്പ്പെടെ 2 പേര് പിടിയില്
Author: News Desk
തിരുവനന്തപുരം: ബ്രഹ്മപുരം തീപ്പിടുത്തത്തിൽ പിണറായി വിജയന്‍റെ മൗനം ദുരൂഹമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജനങ്ങൾ പ്രാണ വായുവിനായി നെട്ടോട്ടമോടുമ്പോൾ കേരളത്തിന്‍റെ മുഖ്യമന്ത്രി എവിടെയെന്നും കേന്ദ്രമന്ത്രി ചോദിച്ചു. മാലിന്യ സംസ്കരണത്തിൽ പോലും ബന്ധുനിയമനം നടത്തി വിളിച്ചു വരുത്തിയ ദുരന്തമാണിത്. വൈക്കം വിശ്വന്‍റെ കുടുംബത്തിന്‍റെ കമ്പനിക്ക് മറ്റ് പല പദ്ധതികളുടെയും കരാർ നൽകാൻ മുൻകൈയെടുത്തത് പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു. ആണവദുരന്തത്തിന് തുല്യമെന്ന് വിദഗ്ദ്ധർ വിശേഷിപ്പിച്ച ദുരന്തമുഖത്ത് മുഖ്യമന്ത്രി എത്തേണ്ടതായിരുന്നു. ചിരട്ട കമിഴ്ത്തി വച്ചില്ലെങ്കിൽ കൊതുകുകൾ വരുമെന്ന് കൊവിഡ് കാലത്ത് മലയാളികളെ ഉപദേശിച്ച ആളാണ് പിണറായി വിജയൻ. അദ്ദേഹം എവിടെപ്പോയെന്ന് മാധ്യമങ്ങൾ കണ്ടെത്തട്ടെ. രണ്ട് ദിവസത്തിനുള്ളിൽ തീ അണയ്ക്കുമെന്ന് നിയമസഭയിൽ പറഞ്ഞ തദ്ദേശ സ്വയംഭരണ മന്ത്രിയും ഒളിച്ചു. അഴിമതിയുടെ മാലിന്യം മധ്യകേരളത്തിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം കവർന്നെടുക്കുകയാണെന്നും വി മുരളീധരൻ പറഞ്ഞു. ആമസോൺ വനങ്ങളിലെ തീപിടിത്തത്തിനെതിരെ ഡൽഹിയിൽ സമരം ചെയ്ത ഡി.വൈ.എഫ്.ഐ നേതാക്കൾ അധികാരക്കസേരയിൽ ഇരിക്കുമ്പോൾ കേരളം ശ്വാസം മുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരം വിഷയത്തിൽ…
മസ്കത്ത്: പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മൊബൈലിലൂടെ മുന്നറിയിപ്പ് നൽകുന്ന സംവിധാനത്തിന് തുടക്കമിട്ട് ഒമാൻ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ട്രാ). സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ),ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കൾ എന്നിവരുമായി സഹകരിച്ച് മൊബൈൽ ഫോണുകൾ വഴിയാണ് അലേർട്ട് നൽകുക. കാലാവസ്ഥാ മുന്നറിയിപ്പ് ലക്ഷ്യമിടുന്ന പ്രദേശത്തെ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിച്ചേരാൻ പുതിയ പ്രക്ഷേപണ സേവനം സഹായിക്കും. ഇത് ആക്ടിവേറ്റ് ചെയ്യാൻ എല്ലാ മൊബൈൽ ഉപയോക്താക്കളോടും ‘ട്രാ’ ആവശ്യപ്പെട്ടിട്ടുണ്ട്. എങ്ങനെ ആക്ടിവേറ്റ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഒരു വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. റേഡിയോ ഉൾപ്പെടെയുള്ള മറ്റ് മാധ്യമങ്ങളിലൂടെയും ബോധവൽക്കരണം നടത്തും. സബ്സ്ക്രൈബർമാർക്ക് ഇത്തരത്തിലുള്ള സേവനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്, ചില മേഖലകളിൽ സി.എ.എ. വരും ദിവസങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സന്ദേശങ്ങൾ അയയ്ക്കും. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളിലായിരിക്കും സന്ദേശങ്ങൾ. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് എന്നിവയുൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾക്ക് പതിവായി വിധേയമാകുന്ന സ്ഥലമാണ് സുൽത്താനേറ്റ്. ഇത്തരം അലേർട്ട് നോട്ടിഫിക്കേഷൻ സംവിധാനം നിരവധി മനുഷ്യ ജീവൻ രക്ഷിക്കാനും നാശനഷ്ടങ്ങൾ കുറയ്ക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെതിരെ കൂടുതൽ തെളിവുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പദ്ധതിയുമായി ബന്ധപ്പെട്ട ഗൂഡാലോചനയിൽ രവീന്ദ്രനും പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചു. രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറിലധികം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെയും ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി ജോസിന്‍റെയും മൊഴികളാണ് രവീന്ദ്രനെ പ്രതിക്കൂട്ടിലാക്കുന്ന പ്രധാന മൊഴികൾ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളിലും തീരുമാനങ്ങളിലും ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്കുണ്ടെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് ധാരണാപത്രം ഒപ്പിട്ടതെന്ന് യു വി ജോസും പറഞ്ഞു. 2019 ഓഗസ്റ്റിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിൽ സർക്കാരിൽ നിന്ന് ലഭിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ധാരണാപത്രം ഒപ്പിട്ടതെന്ന് വ്യക്തമാക്കിയിരുന്നു. രവീന്ദ്രന്‍റെ പങ്കാളിത്തം സൂചിപ്പിക്കുന്ന നിർണായക ഡിജിറ്റൽ തെളിവുകളും ഇ.ഡി ശേഖരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസത്തെ ചോദ്യം ചെയ്യൽ നടത്തിയത്. പദ്ധതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും എല്ലാ തീരുമാനങ്ങളും…
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നതായി പ്രതി സ്വപ്ന സുരേഷ്. വൈകിട്ട് വിശദാംശങ്ങൾ പുറത്തുവിടുമെന്ന് സ്വപ്ന സുരേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. വിവരങ്ങളുമായി വൈകുന്നേരം 5 മണിക്ക് താൻ ലൈവിൽ വരുമെന്നും സ്വപ്ന കുറിച്ചു. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ റിമാൻഡ് ചെയ്തിരുന്നു. ഈ മാസം 23 വരെയാണ് റിമാൻഡ് കാലാവധി. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തു വരികയാണ്. ലൈഫ് മിഷൻ ഭവന പദ്ധതിക്ക് ലഭിച്ച 18 കോടി രൂപയുടെ വിദേശ സഹായത്തിൽ 4.50 കോടി രൂപ തിരിമറി നടത്തിയെന്നാണ് കേസ്. പ്രതികളായ സ്വപ്നയും സരിത്തും സിഎം രവീന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. വനിതാ ദിനമായ മാർച്ച് എട്ടിന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകൾക്കും ആശംസകൾ നേർന്ന് സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു.…
കൊച്ചി: പുതിയ കളക്ടർക്ക് ചുമതല കൈമാറുന്ന ചടങ്ങിലും യാത്രയയപ്പ് ചടങ്ങിലും പങ്കെടുക്കാതെ എറണാകുളം ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് സ്ഥലം മാറ്റം ലഭിച്ച രേണുരാജ്. ചുമതലയേൽക്കുന്ന എൻഎസ്കെ ഉമേഷിന് ചുമതല കൈമാറാൻ വരുമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷം പിൻവാങ്ങുകയായിരുന്നു. അതേസമയം, എറണാകുളം ജില്ലാ കളക്ടറായി എൻ എസ് കെ ഉമേഷ് ചുമതലയേറ്റു. ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാൻ രേണുരാജ് മികച്ച ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്ന് പുതിയ കളക്ടർ അറിയിച്ചു. ആക്ഷൻ പ്ലാൻ നടപ്പാക്കും. ജനങ്ങൾ സഹകരിക്കുമെന്നാണ് പ്രതീക്ഷ. മാലിന്യ നിർമാർജനത്തിന് ഹ്രസ്വ, ദീർഘകാല പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എറണാകുളം കളക്ടറായിരുന്ന രേണുരാജിനെ സ്ഥലം മാറ്റിയത് സ്വാഭാവിക നടപടിക്രമമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കളക്ടർമാരുടെ സ്ഥലം മാറ്റത്തിൽ അസ്വാഭാവികതയില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാസിക വിജയ്, റോഷൻ മാത്യു, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞ വർഷം നവംബറിൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ‘ചതുരം’. ചിത്രം തിയേറ്ററുകളിൽ പ്രേക്ഷക പ്രശംസ നേടിയിരുന്നു. അടുത്തിടെയാണ് ചതുരം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി 10 മണി മുതൽ സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിൽ ചതുരം സ്ട്രീം ചെയ്യുമെന്ന് സ്വാസിക അറിയിച്ചു. ഓൺലൈൻ റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാക്കൾ അടുത്തിടെ പുതിയ ട്രെയിലർ പുറത്തിറക്കിയിരുന്നു. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് സിദ്ധാർത്ഥും വിനോയ് തോമസും ചേർന്നാണ്. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രമാണിത്. ഗ്രീൻ വിച്ച് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും യെല്ലോ ബേർഡ് പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ വിനീത അജിത്ത്, ജോർജ് സാന്‍റിയാഗോ, ജംനീഷ് തയ്യിൽ, സിദ്ധാർത്ഥ് ഭരതൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ശാന്തി ബാലചന്ദ്രൻ, നിഷാന്ത് സാഗർ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി,…
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ സ്മൃതി മന്ദാനയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആദ്യ ജയത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ഇന്നലെ നടന്ന മത്സരത്തിൽ ബാംഗ്ലൂരിനെ 11 റൺസിന് പരാജയപ്പെടുത്തി ഗുജറാത്ത് ജയന്‍റ്സ് ലീഗിലെ ആദ്യ ജയം കരസ്ഥമാക്കി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തപ്പോൾ ബാംഗ്ലൂർ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. ഗുജറാത്തിനായി ഹർലീൻ ഡിയോൾ (45 പന്തിൽ 67), ഇംഗ്ലണ്ടിന്‍റെ സോഫിയ ഡങ്ക്ലി (28 പന്തിൽ 65) എന്നിവർ അർധ സെഞ്ച്വറി നേടി. 18 പന്തിൽ 50 റൺസ് നേടിയ സോഫിയ ഡങ്ക്ലിയാണ് ടൂർണമെന്‍റിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ച്വറി നേടിയത്. 45 പന്തിൽ 66 റൺസെടുത്ത സോഫി ഡിവൈൻ ബാംഗ്ലൂരിനായി പോരാടിയെങ്കിലും വിജയിക്കാൻ ആയില്ല. ഗുജറാത്തിന് വേണ്ടി ആഷ്ലി ഗാർഡ്നർ 3 വിക്കറ്റ് വീഴ്ത്തി.
കൊച്ചി: ബ്രഹ്മപുരത്തെ തീ ഇന്ന് അണയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പി രാജീവ്. മാലിന്യ സംഭരണ രീതി കോർപ്പറേഷൻ പരിശോധിക്കേണ്ടതുണ്ട്. ജനപങ്കാളിത്തം ഉറപ്പാക്കണം. ഹരിത കർമ്മസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഉറവിട മാലിന്യ സംസ്കരണം സജീവമാക്കും. ഫ്ളാറ്റുകളിൽ മാലിന്യ സംസ്കരണ സംവിധാനം ഉണ്ടായിരിക്കണം. കരാർ കമ്പനിക്കെതിരെ അന്വേഷണം നടക്കുകയാണ്. എങ്ങനെയാണ് തീപിടിത്തമുണ്ടായത് എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ നിഗമനത്തിലെത്തിയിട്ടില്ല. തീ അണയ്ക്കുന്നതിനാണ് പ്രഥമ പരിഗണന. മാലിന്യത്തിൻ്റെ ഉറവിടത്തിൽ നിന്ന് തന്നെ ഉത്തരവാദിത്തം വേണം. ഉറവിടത്തിൽ സംസ്കരിക്കാൻ കഴിയുന്നത് അവിടെ വച്ച് തന്നെ ചെയ്യണം. ആരും മാലിന്യം വലിച്ചെറിയരുത്. ഇതൊരു അവസരമായി കണ്ട് ഒരു തീരുമാനത്തിലെത്തണമെന്നും മന്ത്രി പറഞ്ഞു.
വാഷിങ്ടൺ: പാകിസ്ഥാൻ പ്രകോപനം സൃഷ്ടിച്ചാൽ ഇന്ത്യ മുമ്പത്തേക്കാളും ശക്തമായി പ്രതികരിക്കാൻ സാധ്യതയുണ്ടെന്ന് യു എസ് ഇന്‍റലിജൻസ് കമ്മ്യൂണിറ്റി (ഐസി). യുഎസ് കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഐസിയുടെ നിരീക്ഷണം. സിഐഎയും എൻഎസ്എയും ഉൾപ്പെടെയുള്ള യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ കൺസോർഷ്യമാണ് ഐസി. ഇന്ത്യയും ചൈനയും ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തി പ്രശ്നങ്ങൾ പരിഹരിച്ചാലും 2020 ലെ ഗാൽവാൻ പ്രശ്നത്തിന്‍റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഗമമാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആണവായുധ രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക സംഘർഷം യുഎസ് പൗരൻമാർക്കും യുഎസിന്‍റെ താൽപ്പര്യങ്ങൾക്കും ഹാനികരമാണ്. അങ്ങനെ സംഭവിച്ചാൽ യുഎസിന് ഇടപെടേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യാ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന നീണ്ട ചരിത്രമാണ് പാകിസ്ഥാനുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ, പാകിസ്ഥാന്‍റെ ഇത്തരം പ്രകോപനങ്ങളോട് ഇന്ത്യ മുമ്പത്തേക്കാളും ശക്തമായി പ്രതികരിക്കാൻ സാധ്യതയുണ്ട്. സംഘർഷ സാധ്യത വർദ്ധിക്കുമ്പോൾ, അക്രമം ഉണ്ടാകാം. കശ്മീരിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ ഉണ്ടാകാമെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
വാഷിങ്ടൺ: പാകിസ്ഥാൻ പ്രകോപനം സൃഷ്ടിച്ചാൽ ഇന്ത്യ മുമ്പത്തേക്കാളും ശക്തമായി പ്രതികരിക്കാൻ സാധ്യതയുണ്ടെന്ന് യു എസ് ഇന്‍റലിജൻസ് കമ്മ്യൂണിറ്റി (ഐസി). യുഎസ് കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഐസിയുടെ നിരീക്ഷണം. സിഐഎയും എൻഎസ്എയും ഉൾപ്പെടെയുള്ള യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ കൺസോർഷ്യമാണ് ഐസി. ഇന്ത്യയും ചൈനയും ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തി പ്രശ്നങ്ങൾ പരിഹരിച്ചാലും 2020 ലെ ഗാൽവാൻ പ്രശ്നത്തിന്‍റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഗമമാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആണവായുധ രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക സംഘർഷം യുഎസ് പൗരൻമാർക്കും യുഎസിന്‍റെ താൽപ്പര്യങ്ങൾക്കും ഹാനികരമാണ്. അങ്ങനെ സംഭവിച്ചാൽ യുഎസിന് ഇടപെടേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യാ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന നീണ്ട ചരിത്രമാണ് പാകിസ്ഥാനുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ, പാകിസ്ഥാന്‍റെ ഇത്തരം പ്രകോപനങ്ങളോട് ഇന്ത്യ മുമ്പത്തേക്കാളും ശക്തമായി പ്രതികരിക്കാൻ സാധ്യതയുണ്ട്. സംഘർഷ സാധ്യത വർദ്ധിക്കുമ്പോൾ, അക്രമം ഉണ്ടാകാം. കശ്മീരിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ ഉണ്ടാകാമെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
