Author: News Desk

ന്യൂ ഡൽഹി: ഗാന്ധി കുടുംബത്തിന് കോൺ‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥികളില്ലെന്ന് സോണിയ ഗാന്ധി. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു. സോണിയാ ഗാന്ധി തൻ്റെ സന്ദേശം താഴേക്ക് നൽകാൻ നിർദ്ദേശം നൽകി. അതേസമയം, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുന്ന ശശി തരൂരിനെ സംസ്ഥാന നേതാക്കൾ തള്ളി. രാഹുൽ അധ്യക്ഷനാകണമെന്നാണ് കെ.പി.സി.സിയുടെ ആവശ്യം. രാഹുൽ അല്ലെങ്കിൽ നെഹ്റു കുടുംബം അംഗീകരിക്കുന്നവർക്കെ പിന്തുണയുണ്ടാകൂവെന്ന് കെ മുരളീധരൻ പറഞ്ഞു. തരൂരിന്റെ മത്സരത്തെ ഗൗരവമായി കാണുന്നില്ലെന്ന് കൊടിക്കുന്നിൽ സുരേഷും പ്രതികരിച്ചു. എ-ഐ ഗ്രൂപ്പുകൾ പരാതി ഉന്നയിച്ചതോടെ രാഹുലിനായി പ്രമേയം പാസാക്കാനാണ് കെ.പി.സി.സിയുടെ നീക്കം. പാർട്ടിയുടെ ദേശീയ അധ്യക്ഷൻ കേരളത്തിൽ നിന്ന് വരുന്നതിനെ ചില നേതാക്കൾ അനുകൂലിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ നെഹ്റു കുടുംബത്തോടൊപ്പമെന്ന കീഴ്വഴക്കം ലംഘിക്കാൻ കേരള ഘടകമില്ല. ഹൈക്കമാൻഡിനെ ചോദ്യം ചെയ്ത ശശി തരൂരിന്റെ നടപടിയെ അടക്കം പറഞ്ഞാണ് പരസ്യമായി തള്ളി പറഞ്ഞത്. ശശി തരൂരിന്റെ ജനപ്രീതി…

Read More

മലയാള സിനിമയിലെ യുവ നായകന്മാർക്കിടയിലെ ശ്രദ്ധേയസാന്നിധ്യമാണ് ആസിഫ് അലി. സിബി മലയിൽ സംവിധാനം ചെയ്ത കൊത്ത് ആയിരുന്നു ആസിഫിന്‍റെ അവസാന ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടയിൽ ആസിഫ് പുതിയ ആഡംബര വാഹനം സ്വന്തമാക്കി. ലാൻഡ് ലോവർ ഡിഫെൻഡർ ആണ് ആസിഫ് സ്വന്തമാക്കിയത്. ബ്രിട്ടീഷ് ആഡംബര വാഹന നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവറിൽ നിന്നുള്ള ആഡംബര ഓഫ്-റോഡർ എസ്യുവിയാണിത്. ഈ കാറിന്‍റെ ഓൺ-റോഡ് വില 1.35 കോടി രൂപയ്ക്ക് മുകളിലാണ്. മൂന്ന് ലിറ്റർ ഡീസൽ എൻജിനാണ് ഡിഫൻഡർ എച്ച്എസ്ഇയ്ക്ക് കരുത്തേകുന്നത്. 221 കിലോവാട്ട് കരുത്തുള്ള എസ്യുവി 7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും. മണിക്കൂറിൽ 191 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത.

Read More

മംഗളൂരു: ഏഴുപതിറ്റാണ്ടിന് ശേഷം ചീറ്റകളെ ഇന്ത്യയിലെത്തിച്ച ചരിത്രപരമായ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച് ദക്ഷിണ കന്നഡ പുത്തൂർ സ്വദേശിയായ ഡോ.സനത് കൃഷ്ണ മുളിയ. വന്യജീവി അനസ്തീഷ്യ വിദഗ്ധനായ സനത് കൃഷ്ണയാണ് നമീബിയയിൽ നിന്നുള്ള ചീറ്റകളെ 16 മണിക്കൂർ യാത്രയ്ക്ക് പ്രാപ്തരാക്കിയത്. ഡൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിലെ അസിസ്റ്റന്‍റ് വെറ്ററിനറി ഓഫീസറും അനസ്തീഷ്യ സ്പെഷ്യലിസ്റ്റുമായ സനത് ആണ് ചെറിയ അളവിൽ അനസ്തേഷ്യ മരുന്ന് നൽകി മയക്കി 16 മണിക്കൂർ നീണ്ട പ്രത്യേക വിമാന യാത്രക്കായി ചീറ്റകളെ സജ്ജമാക്കിയത്. വിമാനത്തിലുടനീളം, സനത് ഓരോ മണിക്കൂറിലും ചീറ്റകളുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു കൊണ്ടിരുന്നു. ഡൽഹിയിലെ നാഷണൽ വൈൽഡ് ലൈഫ് പാർക്കിൽ ഡെപ്യൂട്ടി സെക്രട്ടറിയാണ് സനത്. ആനകളുടെയും കടുവകളുടെയും ആവാസ വ്യവസ്ഥയെക്കുറിച്ച് പഠിക്കാനും എണ്ണമെടുക്കാനുമായി മൃഗങ്ങളിൽ റേഡിയോ കോളറുകൾ ഘടിപ്പിക്കുന്നതിലും അദ്ദേഹം വിദഗ്ദ്ധനാണ്.

Read More

ആലപ്പുഴ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്ക് താൽക്കാലിക ഇടവേള നൽകി ഡൽഹിയിലേക്ക്. നിർണായക ചർച്ചകളിൽ പങ്കെടുക്കാൻ രാഹുൽ വെള്ളിയാഴ്ച ഡൽഹിയിലെത്തും. ചികിത്സ പൂർത്തിയാക്കി ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ സോണിയയെ കാണാനാണ് വരുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച രാത്രി കേരളത്തിൽ തിരിച്ചെത്തുന്ന രാഹുൽ അടുത്ത ദിവസം ചാലക്കുടിയിൽ നിന്ന് യാത്ര തുടരും. അതേസമയം, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടിയന്തിരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനിടെയാണ് ആലപ്പുഴയിൽ നിന്ന് ഡൽഹിയിലേക്ക് കെ.സി പോയത്. കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുൾപ്പെടെയുള്ള സംഘടനാ ചർച്ചകൾക്കാണ് അദ്ദേഹത്തെ വിളിപ്പിച്ചതെന്നാണ് വിവരം. അതേസമയം രാഹുൽ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാൽ പിൻമാറുമെന്ന് ശശി തരൂർ എംപി വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുമെന്ന് കെ.പി.സി.സി അറിയിച്ചു. ഭാരത് ജോഡോ യാത്ര കേരളം വിട്ട ശേഷം ഇതിനായി…

Read More

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് രാഷ്ട്രപതിക്ക് പരാതി നൽകി. ഭരണഘടനാ തത്വങ്ങൾ പാലിക്കാൻ ഗവർണറെ ഉപദേശിക്കണമെന്ന് ബിനോയ് വിശ്വം എംപി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. സി.പി.എം, എൽ.ഡി.എഫ് നേതാക്കൾ ഗവർണറെ വിമർശിക്കുന്നത് തുടരുന്നതിനിടെ ബി.ജെ.പി നേതാക്കൾ ഗവർണർക്ക് പിന്തുണയുമായി രംഗത്തെത്തി. ഇന്നലെ ഗവർണറുടെ വാർത്താസമ്മേളനത്തിന് ശേഷം അദ്ദേഹത്തിനെതിരെ വിമർശനം ശക്തമാക്കിയ എൽ.ഡി.എഫ് നേതാക്കൾ രണ്ടാം ദിവസവും അത് തുടരുകയാണ്. ഗവർണർക്കെതിരായ എല്ലാ സാധ്യതകളും തേടുന്നതിന്‍റെ ഭാഗമായാണ് ബിനോയ് വിശ്വം രാഷ്ട്രപതിയുടെ ഇടപെടൽ തേടുന്നത്. ഭരണഘടനാ തത്വങ്ങൾ പാലിക്കാൻ ഗവർണറെ ഉപദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം രാഷ്ട്രപതിക്ക് കത്തയച്ചു. അസാധാരണ പത്രസമ്മേളനം വിളിച്ച് മുഖ്യമന്ത്രിയെയും സർക്കാരിനെയും പാർട്ടിയെയും വിമർശിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. ആർ.എസ്.എസിന്‍റെ സ്വയംസേവകനായി പ്രവർത്തിക്കാതെ ഗവർണർ ഗവർണറായി പ്രവർത്തിക്കണമെന്ന് എം.വി ഗോവിന്ദൻ വിമർശിച്ചു. ഗവർണർ കോൺഗ്രസിന്‍റെയും ബിജെപിയുടെയും പ്രതിനിധിയായി പ്രവർത്തിക്കരുതെന്നും ഭരണഘടനാപരമായ കാര്യങ്ങൾ നടപ്പാക്കണമെന്നും…

Read More

ന്യൂഡല്‍ഹി: 100 ശതമാനം സാക്ഷരത കൈവരിച്ച കേരളം വിദ്യാഭ്യാസരംഗത്ത് ആ പുരോഗതി കൈവരിച്ചുവെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി. അധ്യാപക നിയമനത്തിനുള്ള സംസ്ഥാന യോഗ്യതാ പരീക്ഷ (സെറ്റ്) പാസാകാൻ ജനറൽ വിഭാഗത്തിനും സംവരണ വിഭാഗക്കാർക്കും വ്യത്യസ്ത മാർക്ക് തിരഞ്ഞെടുക്കുന്നതിനെതിരെ എൻഎസ്എസ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. 2015ൽ സമർപ്പിച്ച ഹർജിയിൽ ഇനി കോടതിയുടെ ഇടപെടലിന്‍റെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്എസ്ഇയിലെ നോൺ വൊക്കേഷണൽ അധ്യാപകരുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് സംസ്ഥാന സർക്കാർ യോഗ്യതാ പരീക്ഷ ഏർപ്പെടുത്തിയത്. യോഗ്യതാ പരീക്ഷയിൽ വിജയിക്കുന്നവരെ മാത്രമേ അധ്യാപകരായി നിയമിക്കൂ. യോഗ്യതാ പരീക്ഷ പാസാകണമെങ്കിൽ ജനറൽ വിഭാഗത്തിൽ പ്പെട്ടവർ ഓരോ പേപ്പറിനും കുറഞ്ഞത് 40% മാർക്കും രണ്ട് പേപ്പറിനും ചേർത്ത് മൊത്തം 50% മാർക്കും നേടണം. എന്നാൽ, ഓരോ പേപ്പറിനും 35% മാർക്കും രണ്ട് പേപ്പറിനും കൂടി മൊത്തം 45% മാർക്കും ലഭിച്ചാൽ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയിൽ വിജയിക്കാം. ഓരോ…

Read More

ന്യൂ ഡൽഹി: ഇറാനിൽ ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നിരത്തിലിറങ്ങിയ സ്ത്രീകളെ പിന്തുണച്ച് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രീൻ. തലയിൽ നിന്ന് ഹിജാബ് വലിച്ചൂരിയും ഹിജാബ് കത്തിച്ചും സ്വന്തം മുടി മുറിച്ചും ഇറാനിലെ സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിന് തസ്ലീമ നസ്രീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഹിജാബ് ശരിക്കും ഒരു ചോയ്സ് അല്ല. ലോകമെമ്പാടുമുള്ള സ്ത്രീകൾ ഇറാനിലെ പ്രതിഷേധങ്ങളിൽ നിന്ന് ധൈര്യം ആർജിക്കുമെന്നും അവർ പറഞ്ഞു. അടിച്ചമർത്തലിന്‍റെ പ്രതീകമായ ഹിജാബിനെതിരെ പ്രതിഷേധിക്കാൻ ഇറാനിയൻ സ്ത്രീകൾ കാണിച്ച ധൈര്യത്തെയും തസ്ലീമ നസ്രീൻ പ്രശംസിച്ചു.

Read More

ഇന്തോനേഷ്യ: ഡാറ്റ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തുന്നവർക്ക് കോർപ്പറേറ്റ് പിഴയും ആറ് വർഷം വരെ തടവും ഉൾപ്പെടുന്ന വ്യക്തിഗത ഡാറ്റ പരിരക്ഷാ ബിൽ ഇന്തോനേഷ്യൻ പാർലമെന്‍റ് ചൊവ്വാഴ്ച പാസാക്കി. ഇന്തോനേഷ്യയിലെ സർക്കാർ സ്ഥാപനങ്ങൾ, സ്റ്റേറ്റ് ഇൻഷുറർ, ടെലികോം കമ്പനി, ഒരു പൊതു യൂട്ടിലിറ്റി എന്നിവയിൽ നിരവധി ഡാറ്റ ചോർച്ചകൾ റിപ്പോർട്ട് ചെയ്യുകയും, പ്രസിഡന്‍റ് ജോക്കോ വിഡോഡോയുടെ വാക്സിൻ രേഖകൾ കോൺടാക്റ്റ് ട്രേസിംഗ് കോവിഡ് -19 ആപ്ലിക്കേഷനിൽ നിന്ന് ലീക്ക് ആവുകയും ചെയ്തതിന് പിന്നാലെയാണ് ബിൽ പാസാക്കിയത്. വ്യക്തിഗത ഡാറ്റയുടെ വിതരണത്തിലോ ശേഖരണത്തിലോ നിയമങ്ങൾ ലംഘിക്കുന്ന ഡാറ്റാ ഹാൻഡ്ലർമാർക്ക് പിഴ ചുമത്തുന്നതിന് ഒരു സൂപ്പർവൈസറി കമ്മിറ്റി രൂപീകരിക്കാൻ പ്രസിഡന്‍റിനെ അധികാരപ്പെടുത്തുന്ന ബില്ലിനും നിയമനിർമ്മാതാക്കൾ അംഗീകാരം നൽകി. സ്വകാര്യ നേട്ടത്തിനായി വ്യക്തിഗത ഡാറ്റ വ്യാജമായി നിർമ്മിക്കുന്ന വ്യക്തികൾക്ക് ആറ് വർഷം വരെ തടവും, നിയമവിരുദ്ധമായി വ്യക്തിഗത ഡാറ്റ ശേഖരിക്കുന്നതിന് അഞ്ച് വർഷം വരെ തടവും ലഭിക്കുമെന്ന് നിയമം അനുശാസിക്കുന്നു. ഉപയോക്താക്കൾക്ക് ഡാറ്റാ നിയമ ലംഘനങ്ങൾക്ക് നഷ്ടപരിഹാരത്തിന്…

Read More

മൊഹാലി: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. രാത്രി 7.30ന് മൊഹാലിയിലെ ഐ.എസ് ബിന്ദ്ര സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം. അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ടീമിലെ പോരായ്മകളും കുറവുകളും പരിഹരിക്കാനുള്ള അവസരമാണ് ഈ പരമ്പര. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരെയും ഇന്ത്യ മൂന്നു മത്സര ട്വന്റി-20 പരമ്പര കളിക്കുന്നുണ്ട്. സെഞ്ച്വറി വരൾച്ചയ്ക്ക് വിരാമമിട്ട് മുൻ നായകൻ വിരാട് കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമാകും. പേസർമാരായ ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും പരിക്കിൽ നിന്ന് മോചിതരായി ടീമിൽ തിരിച്ചെത്തി. വിക്കറ്റ് കീപ്പർമാരായ ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരില്‍ ആരെ കളിപ്പിക്കണമെന്നതാണ് ടീം മാനേജ്‌മെന്റിൻ്റെ ആശയക്കുഴപ്പം. 

Read More

കണ്ണൂര്‍: കേരളം സംരംഭത്തിന് അനുയോജ്യമായ നാടല്ല എന്ന തികച്ചും തെറ്റായ പ്രചാരണം നടക്കുന്നെന്ന് മുഖ്യമന്ത്രി. എന്നാൽ കേരളത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് പല സംരംഭകരും തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ ചിലയിടത്ത് ഉണ്ടായിട്ടുണ്ടാകാം. അത് ചൂണ്ടിക്കാട്ടിയാണ് നാടിനെയാകെ ഇകഴ്ത്തുന്ന പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ തൊഴിൽ സഭയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read More