Author: News Desk

ആലപ്പുഴ: നിർണായക കോണ്‍ഗ്രസ് ചർച്ചകളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോകില്ല. പകരം കേരളത്തിൽ ഭാരത് ജോഡോ യാത്ര തുടരും. ഭാരത് ജോഡോ യാത്രയിൽ നിന്ന് താൽക്കാലിക ഇടവേള നൽകിയ ശേഷം രാഹുൽ വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ചികിത്സ പൂർത്തിയാക്കി ലണ്ടനിൽനിന്നെത്തിയ അമ്മ സോണിയ ഗാന്ധിയെ കാണാനാണു രാഹുൽ ഡൽഹിയിലെത്തുന്നതെന്നും വെള്ളിയാഴ്ച രാത്രി കേരളത്തിൽ മടങ്ങിയെത്തി, പിറ്റേന്നു ചാലക്കുടിയിൽനിന്നു യാത്ര തുടരുമെന്നുമായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ സോണിയാ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

Read More

95-ാമത് അക്കാദമി അവാർഡുകളിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി പ്രഖ്യാപിച്ചു. ഗുജറാത്തി ചിത്രമായ ‘ഛെല്ലോ ഷോ’ എന്ന ചിത്രം നേട്ടം സ്വന്തമാക്കി. വരാനിരിക്കുന്ന ഓസ്കാറിൽ മികച്ച അന്തര്‍ദേശീയ ചിത്രത്തിനുള്ള മത്സരത്തിൽ ഈ ചിത്രം ഇന്ത്യയെ പ്രതിനിധീകരിക്കും.  കമിംഗ് ഓഫ് ഏജ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. എസ്.എസ് രാജമൗലിയുടെ ആർ.ആർ.ആർ, വിവേക് അഗ്നിഹോത്രിയുടെ ദി കശ്മീർ ഫയൽസ് തുടങ്ങിയ ചിത്രങ്ങൾ ഇന്ത്യയുടെ ഓസ്കാർ എൻട്രിയായി മാറാനുള്ള സാധ്യതയെക്കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാപ്രേമികൾക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ട്. വെറൈറ്റി ഉൾപ്പെടെയുള്ള വിദേശ മാധ്യമങ്ങളുടെ ഓസ്കാർ പ്രവചന പട്ടികയിൽ ആർആർആറിനെയും ഉൾപ്പെടുത്തിയിരുന്നു. പാൻ നളിൻ ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. സംവിധായകന്‍റെ ആത്മകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സമയ് എന്ന ഒൻപതു വയസുകാരൻ ആണ്‍കുട്ടിയുടെ സിനിമയുമായുള്ള ബന്ധമാണ് പറയുന്നത്. ഭവിന്‍ രബാരിയാണ് സമയ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഭവേഷ് ശ്രീമലി, റിച്ച മീണ, ദീപൻ റാവൽ, പരേഷ് മേത്ത എന്നിവരും ചിത്രത്തിൽ പ്രധാന…

Read More

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സെപ്റ്റംബർ 23ന് നടത്താനിരുന്ന സൂചനാ പണിമുടക്ക് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഓഫ് കേരള മാറ്റിവച്ചു. പെട്രോളിയം കമ്പനികളുടെയും പെട്രോളിയം വ്യാപാരി സംഘടനകളുടെയും പ്രതിനിധികളുമായി മന്ത്രി ജി.ആർ അനിൽ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് സമരം മാറ്റിവച്ചത്. പെട്രോൾ പമ്പുകൾ 23ന് അടച്ചിടുമെന്നും പണിമുടക്കുമെന്നും പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചിരുന്നു. പമ്പുകൾക്ക് മതിയായ ഇന്ധനം ലഭ്യമാക്കണമെന്നും പ്രീമിയം പെട്രോളും ലൂബ്രിക്കന്‍റുകളും കമ്പനികൾ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണു ഡീലര്‍മാര്‍ ഉന്നയിക്കുന്നത്.

Read More

നാഗ്പുർ: രാഹുൽ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര ഗുജറാത്തിൽ നിന്നോ ബിജെപി ഭരിക്കുന്ന മറ്റേതെങ്കിലും സംസ്ഥാനങ്ങളിൽ നിന്നോ ആരംഭിക്കേണ്ടതായിരുന്നുവെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് രാഹുലിന്‍റെ യാത്ര ആരംഭിച്ചത്. “ഈ വർഷം തിരഞ്ഞെടുപ്പു നടക്കുന്ന ഗുജറാത്തിൽനിന്നു വേണമായിരുന്നു യാത്ര ആരംഭിക്കാൻ. അല്ലെങ്കിൽ യുപി, മധ്യപ്രദേശ് പോലുള്ള ബിജെപി സംസ്ഥാനങ്ങളിൽനിന്നോ യാത്ര ആരംഭിക്കണമായിരുന്നു,” പ്രശാന്ത് കിഷോർ പറഞ്ഞു. മധ്യപ്രദേശിനെ വിഭജിച്ച് പ്രത്യേക വിദർഭ സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

Read More

മുംബൈ: പുതിയ പ്രസിഡന്‍റിനെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കാനുള്ള ബിസിസിഐയുടെ വാർഷിക ജനറൽ ബോഡി യോഗം അടുത്ത മാസം 18ന് ചേരും. ഭരണഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചതോടെ സൗരവ് ഗാംഗുലിക്കും ജയ് ഷായ്ക്കും പ്രസിഡന്‍റായും സെക്രട്ടറിയായും തുടരാം, പക്ഷേ ഗാംഗുലി തുടരുമോ എന്നതാണ് വലിയ ചോദ്യം. ഗാംഗുലിയെ ഐസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുമെന്നും ജയ് ഷാ ബിസിസിഐ പ്രസിഡന്‍റാകുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ബിസിസിഐയുടെ 91-ാമത് വാർഷിക ജനറൽ ബോഡി യോഗം അടുത്ത മാസം 18ന് ചേരും. പുതിയ പ്രസിഡന്‍റ്, സെക്രട്ടറി, ഭാരവാഹികൾ എന്നിവരെ തെരഞ്ഞെടുക്കുന്നതിനായി എ.കെ ജ്യോതിയെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി (സി.ഇ.ഒ) നിയമിച്ചതായി ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് അറിയിച്ചു. വാർഷിക ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും സംബന്ധിച്ച വിജ്ഞാപനം ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറപ്പെടുവിക്കാനാണ് സാധ്യത. ജയ് ഷാ പുതിയ ബിസിസിഐ പ്രസിഡന്‍റായാൽ നിലവിലെ ട്രഷറർ അരുൺ ധുമാൽ സെക്രട്ടറിയായി ചുമതലയേൽക്കും.

Read More

വൈറലായി നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് നിന്നുള്ള വിവാഹ ഫോട്ടോഷൂട്ട്. പൂക്കോട്ടുംപാടം സ്വദേശിനി സുജീഷയാണ്, പതിവ് വിവാഹ ഫോട്ടോഷൂട്ടുകളിൽ നിന്ന് മാറി, കല്യാണദിവസം റോഡിലെ കുഴികള്‍ക്കിടയിലൂടെ ഫോട്ടോഷൂട്ട് നടത്തിയത്. നിലമ്പൂരിലെ ആരോ വെഡിങ് കമ്പനിയിലെ ആഷിഖ് ആരോ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. പ്രദേശത്തെ കുഴികളും വെള്ളക്കെട്ടുകളും യാത്രക്കാര്‍ക്ക് എന്നും ദുരിതമാണ് സമ്മാനിക്കുന്നത്. ഇതിനെതിരെ പ്രതിഷേധമെന്നോണം ഇങ്ങനെയൊരു ഫോട്ടോഷൂട്ട് റോഡില്‍ നടത്തിക്കൂടേയെന്ന ചിന്ത തനിക്കുണ്ടായതെന്ന് ആഷിഖ് പറഞ്ഞു.

Read More

അഞ്ച് വർഷം നീണ്ട കരിയറിൽ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് നിമിഷ സജയൻ. ഇപ്പോഴിതാ നിമിഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറാത്തി ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. മഹേഷ് തിലകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹവാഹവായി എന്നാണ് പേരിട്ടിരിക്കുന്നത്. ഈ വർഷം ജനുവരിയിലാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത്. ഇതാദ്യമായാണ് നിമിഷ മലയാളത്തിന് പുറത്ത് മറ്റൊരു ഭാഷയിൽ അഭിനയിക്കുന്നത്. മുംബൈയിൽ ജനിച്ചുവളർന്ന നിമിഷ തന്‍റെ ആദ്യ മറാത്തി ചിത്രത്തിലാണ് അഭിനയിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ചിത്രത്തിന്‍റെ കഥയും എഡിറ്റിംഗും സംവിധായകന്‍ തന്നെയാണ്, ഒപ്പം സഹ നിര്‍മ്മാണവും. മഹേഷ് തിലകറും വിജയ് ഷിൻഡെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വർഷ ഉസ്ഗോവന്‍കര്‍, സമീർ ചൌഘുലേ, കിഷോരി ഗോഡ്ബോലെ, സിദ്ധാർത്ഥ് യാദവ്, അതുൽ തോഡങ്കർ, ഗൗരവ് മോറെ, മോഹൻ ജോഷി, സ്മിത ജയ്കർ, സഞ്ജീവനി യാദവ്, പ്രജക്ത ഹനൻഘർ, ഗാർഗി ഫൂലെ, സീമ ഘോഗ്ലെ, പൂജ നായക്, അങ്കിത് മോഹൻ, വിജയ് ആൻഡാൽക്കർ, ബിപിൻ…

Read More

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റിനായി ഐസിസി പുതിയ നിയമങ്ങൾ കൊണ്ടുവന്നു. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമങ്ങൾ അനുസരിച്ച്, പന്തിൽ തുപ്പൽ പ്രയോഗിക്കാൻ കഴിയില്ല. ഐസിസി ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി പന്തിൽ തുപ്പൽ അനുവദിച്ചിരുന്നില്ല. വേറെയും പരിഷ്കാരങ്ങളുണ്ട്. ക്രീസിൽ വരുന്ന ബാറ്റ്സ്മാൻ സ്ട്രൈക്ക് ചെയ്യണം. നോൺ സ്ട്രൈക്കർ എതിർ ക്രീസിൽ വന്നാലും, പുതിയ ബാറ്റ്സ്മാൻ അടുത്ത പന്തിനെ അഭിമുഖീകരിക്കേണ്ടതുണ്ട്. വരുന്ന ബാറ്റര്‍ രണ്ട് മിനിറ്റിനകം ആദ്യ പന്ത് നേരിടാന്‍ തയ്യാറിയിരിക്കും. ഇത് ടെസ്റ്റിലും ഏകദിനത്തിലും മാത്രമാണ്. ടി20 ക്രിക്കറ്റിൽ 1.30 മിനിറ്റ് മാത്രമാണ് സമയം.

Read More

തിരുവനന്തപുരം: പെണ്‍കുട്ടികളെ സഹജീവികളായി കാണുന്നതിനുള്ള ആദ്യഘട്ട പരിശീലനം ആണ്‍കുട്ടികള്‍ക്ക് നല്‍കേണ്ടത് വീടുകളില്‍ നിന്നാണെന്നും സ്ത്രീകള്‍ക്ക് തനതായ വ്യക്തിത്വമുണ്ടെന്ന് അംഗീകരിക്കാനുള്ള മാനസികാവസ്ഥ സമൂഹത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി. കാക്കനാട് ജില്ലാ അസൂത്രണ സമിതി ഹാളില്‍, കേരള വനിതാ കമ്മിഷനും എറണാകുളം ജില്ലാ പഞ്ചായത്തും പ്ലാനിങ് ഓഫീസും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. “ഭരണഘടന നിലവില്‍വന്നിട്ട് ഏഴ് പതിറ്റാണ്ടായെങ്കിലും ലിംഗനീതി എന്ന വിഷയം സംസാരിക്കേണ്ട അവസ്ഥയാണ് ഇന്നും. നിയമ നിര്‍മാണ വേദികളിലും സ്ത്രീകളുടെ സാന്നിധ്യം വിരളമായി മാറിക്കൊണ്ടിരിക്കുന്നു. പീഡനങ്ങള്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്കു സംരക്ഷണം നല്‍കുന്നതിനു പ്രത്യേക സംരക്ഷണ നിയമങ്ങള്‍ നിലവിലുണ്ട്. സ്ത്രീവിരുദ്ധ മനോഭാവങ്ങള്‍ക്കെതിരെ നിരന്തരമായ ഇടപെടലുകള്‍ സമൂഹത്തില്‍ അനിവാര്യമാണ്. അതുപോലെ എല്ലാ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താനുള്ള അവകാശവുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജാഗ്രതാ സമിതികള്‍ കാര്യക്ഷമമാക്കുകയും ഏറ്റവും നല്ല രീതിയില്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്യാന്‍ കഴിയണം. വാര്‍ഡ്…

Read More

സിനിമ തിയേറ്ററില്‍ റിലീസ് ചെയ്ത മൂന്ന് ദിവസത്തിന് ശേഷം മാത്രമെ റിവ്യു നല്‍കാവു എന്ന അഭ്യർത്ഥനയുമായി തമിഴ് സിനിമ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍. സെപ്റ്റംബര്‍ 18ന് ചെന്നൈയില്‍ വെച്ച് നടന്ന ജനറല്‍ അസംബ്ലിയില്‍ വെച്ചായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്. റിലീസിന് പിന്നാലെ വരുന്ന യൂട്യൂബ് റിവ്യൂകളും ഫേസ്ബുക്ക് പോസ്റ്റുകളും ട്വിറ്റര്‍ മീമുകളും കാരണം പല സിനിമകളും വാണിജ്യപരമായി പരാജയപ്പെടുകയാണ് എന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം മാത്രം റിവ്യൂകള്‍ പോസ്റ്റ് ചെയ്യാന്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇതിന് പുറമെ തിയേറ്ററില്‍ ആദ്യ ദിവസം പ്രേക്ഷക പ്രതികരണം എടുക്കുന്നതും തടയണമെന്ന തീരുമാനം എടുത്തിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. തിയേറ്ററിനുള്ളിലേക്ക് പ്രേക്ഷക പ്രതികരണം എടുക്കുന്നതിനായി ക്യാമറകള്‍ അനുവദിക്കരുതെന്ന് തിയേറ്റര്‍ ഉടമകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ യൂട്യൂബ് ചാനലുകളില്‍ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങള്‍ കൊടുക്കുന്നതിനെതിരായും പ്രമേയം പാസാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More