Author: News Desk

ഈ വര്‍ഷം ഇന്ത്യന്‍ സിനിമയിലെ തന്നെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നാണ് തെലുങ്ക് ചിത്രം കാര്‍ത്തികേയ 2. നിഖിൽ സിദ്ധാർത്ഥയെ നായകനാക്കി ചന്തു മൊണ്ടെട്ടി സംവിധാനം ചെയ്ത ചിത്രം ഇതിനകം 120 കോടിയിലധികം രൂപ തിയേറ്ററുകളിൽ നിന്ന് നേടി ചെയ്തു കഴിഞ്ഞു. സമീപകാലത്ത് നിരവധി തെലുങ്ക് ചിത്രങ്ങൾക്ക് ലഭിച്ച സ്വീകരണത്തിന്റെ തുടർച്ച പോലെ ഹിന്ദി പതിപ്പിനും വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 30 കോടിയിലധികം രൂപ നേടി. കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രത്തിന്‍റെ വൻ വിജയം സിനിമാ വ്യവസായത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഒടുവിൽ ചിത്രത്തിന്‍റെ മലയാളം പതിപ്പ് കേരളത്തിലും റിലീസ് ചെയ്യുകയാണ്. ചിത്രം സെപ്റ്റംബർ 23ന് റിലീസ് ചെയ്യും. ഇ 4 എന്‍റർടെയ്ൻമെന്‍റ്സാണ് കേരളത്തിലെ വിതരണക്കാർ. മറ്റ് ഭാഷകളിലേതിന് സമാനമായ സ്വീകാര്യത കേരളത്തിലും സിനിമയ്ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. മലയാള നടി അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. അറിയാവുന്ന ഒരു ടീമായിരുന്നു സിനിമയുടെ പിന്നിൽ ഉണ്ടായിരുന്നതെന്നും  2019ല്‍ താൻ സിനിമയുടെ…

Read More

ജയ്പുർ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറാണെന്ന റിപ്പോർട്ടുകൾക്കിടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്ന് രാത്രി 10 മണിക്ക് സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഗെഹ്ലോട്ട് ബുധനാഴ്ച ന്യൂഡൽഹിയിലേക്ക് തിരിക്കും. അതേസമയം, യോഗത്തിന്‍റെ അജണ്ടയെക്കുറിച്ച് എം.എൽ.എമാരെ അറിയിച്ചിട്ടില്ല. പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാൽ ഗെഹ്ലോട്ടിന് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരും. സച്ചിൻ പൈലറ്റ് അവകാശവാദം ഉന്നയിക്കാനുള്ള സാധ്യത കണക്കിലെടുത്ത് തന്‍റെ ഭാഗത്തുനിന്നുള്ള ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന് ഗെഹ്ലോട്ട് നിബന്ധന വച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ലെന്നാണ് വിവരം. അതേസമയം, ഗെഹ്ലോട്ട് എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ സച്ചിൻ പൈലറ്റ് വേദിയിലില്ലാത്ത സമയത്താണ് യോഗം വിളിച്ചതെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു. വൈസ് പ്രസിഡന്‍റ് ജഗ്ദീപ് ധൻഖർ ഇപ്പോൾ ജയ്പൂരിലാണ്. രാജസ്ഥാൻ നിയമസഭയെ അഭിസംബോധന ചെയ്ത അദ്ദേഹത്തിന്റെ ബഹുമാനാർഥം മുഖ്യമന്ത്രിയുടെ വസതിയിൽ അത്താഴവിരുന്ന് ഒരുക്കുന്നുണ്ട്. കക്ഷിഭേദമന്യേ എല്ലാ എം.എൽ.എമാരും ഇതിൽ പങ്കെടുക്കും. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ചിരിക്കുന്നത്.

Read More

മൊഹാലി: ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ ലോക റെക്കോര്‍ഡിനൊപ്പമെത്തി. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ന്യൂസിലൻഡ് ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് രോഹിത് എത്തിയത്. 172 സിക്സറുകൾ വീതമാണ് രോഹിതും ഗുപ്റ്റിലും അടിച്ചെടുത്തത്. ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസിനെ സിക്സറിന് പറത്തിയാണ് രോഹിത് റെക്കോര്‍ഡിനൊപ്പമെത്തിയത്. എന്നാല്‍ ജോഷ് ഹേസല്‍വുഡിനെ സിക്സറിന് പറത്തി റെക്കോര്‍ഡ് മറികടക്കാനൊരുങ്ങിയ രോഹിത്തിനെ ബൗണ്ടറിയില്‍ നഥാന്‍ എല്ലിസ് പിടികൂടി.

Read More

മൊഹാലി: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ ആരാധകരെ തൃപ്തരാക്കുന്ന പ്രകടനാണ് കെ എല്‍ രാഹുല്‍ പുറത്തെടുത്തത്. 35 പന്തിൽ 55 റൺസാണ് അദ്ദേഹം നേടിയത്. മൂന്ന് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്‍റെ ഇന്നിങ്സ്. സ്‌ട്രൈക്കറ്റ് റേറ്റിന്റെ പേരില്‍ പഴി കേട്ടിരുന്ന താരം ആ പരാതിയും തീര്‍ത്തുകൊടുത്തു. 157.14 ആയിരുന്നു അദ്ദേഹത്തിന്‍റെ സ്ട്രൈക്ക് റേറ്റ്. ഒരു ഘട്ടത്തിൽ രണ്ട് വിക്കറ്റിന് 35 റൺസെന്ന നിലയിൽ തകർന്നടിഞ്ഞ ഇന്ത്യയെ രാഹുലും സൂര്യകുമാർ യാദവും (46) തകർച്ചയിൽ നിന്ന് രക്ഷിച്ചു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 68 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ രാഹുലിനെ ജോഷ് ഹെയ്സൽവുഡ് പുറത്താക്കി. ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുമ്പോൾ ചില നാഴികക്കല്ലുകളും രാഹുല്‍ പിന്നിട്ടിരുന്നു.

Read More

തിരുവനന്തപുരം: രാജ്ഭവനിൽ വിളിച്ച അസാധാരണ വാർത്താ സമ്മേളനത്തിന് മുമ്പ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് മുഖ്യമന്ത്രിയുടെ ശകാരം. കൂടിയാലോചന നടത്താതെ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് പറഞ്ഞു. അനുരഞ്ജന നീക്കത്തിനായി രാജ്ഭവനിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിന് മുമ്പ് ചീഫ് സെക്രട്ടറി ഗവർണറെ കണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ശകാരം. കഴിഞ്ഞ ദിവസം രാവിലെ 11.45 നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അസാധാരണ വാർത്താസമ്മേളനം നടത്തിയത്. ഇതിന് തൊട്ടുമുമ്പ് ചീഫ് സെക്രട്ടറി വി.പി.ജോയി തന്‍റെ ഔദ്യോഗിക വാഹനത്തിൽ രാജ്ഭവനിലെത്തി ഗവർണറെ കണ്ടിരുന്നു. ഇത് സർക്കാരിന്റെ അവസാനത്തെ അനുനയ നീക്കമായി വ്യാഖ്യാനിക്കപ്പെട്ടു. ഇത്തരമൊരു നീക്കത്തിന് പിന്നിലെ കാരണം ഗവർണർ ചോദിച്ചപ്പോൾ മകളുടെ വിവാഹം ക്ഷണിക്കാൻ വന്നതാണെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ വിശദീകരണം. ഈ യോഗം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നിന്ന് ചീഫ് സെക്രട്ടറിയെ ഫോണിൽ വിളിച്ച് ശകാരിച്ചു. ആലോചിക്കാതെ ഇത്തരം…

Read More

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും ഒത്തുകളിച്ചത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറെ സംഘടിതമായി ആക്രമിച്ച് അവഹേളിക്കാനുള്ള സർക്കാരിന്റെയും ഇടതുമുന്നണിയുടെയും നീക്കം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. എതിർക്കുന്നവരെ ആക്രമിച്ച് കൊല്ലുന്ന സി.പി.എമ്മിന്‍റെ ശൈലിയാണ് ഇവിടെയും സ്വീകരിക്കുന്നത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും അടക്കമുള്ളവർ ഗവർണറെ പൊതുസ്ഥലത്ത് നേരിടുമെന്നു വെല്ലുവിളിച്ചിരിക്കുകയാണ്. ഗവർണറുടെ ജീവൻ പോലും ഭീഷണിയിലാണ്. ഭരണത്തലവനായ ഗവർണർ സുരക്ഷിതനല്ലാത്ത കേരളത്തിലെ ക്രമസമാധാന നില തകർന്നടിഞ്ഞു. ഇടത് സർക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെയാണ് ഗവർണർ പ്രതികരിച്ചത്. സി.പി.എം നേതാക്കളുടെയും മന്ത്രിമാരുടെയും ഭാര്യമാരെയും ബന്ധുക്കളെയും അനധികൃതമായി സർവകലാശാലകളിൽ പ്രവേശിപ്പിക്കുന്നതിനെതിരെയാണ് ഗവർണർ ശബ്ദമുയർത്തിയത്. ഉന്നത സി.പി.എം നേതാക്കൾ നടത്തുന്ന ഈ അഴിമതിക്കെതിരെ സാധാരണക്കാരായ സി.പി.എം പ്രവർത്തകർ പോലും പ്രതിഷേധിക്കുകയാണ്.

Read More

ന്യൂഡൽഹി: യുഎപിഎ കേസിൽ ജയിലിൽ കഴിയുന്ന സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ നടപടികൾ പൂർത്തിയായി. ലഖ്നൗ സർവകലാശാല മുൻ വൈസ് ചാൻസലറും സാമൂഹിക പ്രവർത്തകയുമായ രൂപ രേഖ വർമ, ലഖ്നൗ സ്വദേശി റിയാസുദ്ദീൻ എന്നിവരാണ് കാപ്പന് വേണ്ടി ജാമ്യം നിന്നത്. ഒരു ലക്ഷം രൂപയും രണ്ട് യു.പി സ്വദേശികളുടെ ആൾജാമ്യവും വേണമെന്നായിരുന്നു വ്യവസ്ഥ. രൂപാ വർമ്മ സ്വന്തം കാർ ജാമ്യമായി നൽകി. യുപി സ്വദേശികളായ ജാമ്യക്കാരെ കിട്ടാത്തതിനാല്‍ നടപടികൾ വൈകുകയാണെന്നറിഞ്ഞാണ് രൂപ് രേഖ വർമ തയ്യാറായത്. വൈകുന്നേരത്തോടെ ഇരുവരും ജയിലിലെത്തി ഒപ്പിട്ടു. യുഎപിഎ കേസിൽ പരിശോധന പൂർത്തിയാകുന്നതോടെ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിക്കും. എന്നാല്‍ ഇഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ പുറത്തിറങ്ങാനാകൂ. ലഖ്നൗ സെഷൻസ് കോടതി വെള്ളിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും. ജാമ്യഹർജിയെ കേന്ദ്ര സർക്കാർ കോടതിയിൽ എതിർത്തു. ഇ.ഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു ഹാജരായേക്കും.

Read More

ഇസ്താംബൂൾ: ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ തയ്യാറാണെന്ന് തുർക്കി പ്രസിഡന്‍റ് തയിപ് എർദോഗൻ. അടുത്തിടെ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന് യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് താൻ മനസ്സിലാക്കിയതായി എർദോഗൻ കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച ഉസ്ബെക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഉക്രൈൻ അടുത്തിടെ റഷ്യ പിടിച്ചെടുത്ത പ്രദേശം തിരിച്ചുപിടിച്ചു. യുഎസ് മാധ്യമമായ പിബിഎസിന് നൽകിയ അഭിമുഖത്തിൽ, കാര്യങ്ങൾ റഷ്യയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന സന്ദേശവും എർദോഗൻ നൽകി. “ഇപ്പോൾ കാര്യങ്ങൾ പോകുന്ന രീതി പ്രശ്നങ്ങൾ സൃഷ്ടിക്കും. അതിനാൽ എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്ന് പുടിന് തോന്നുന്നുണ്ടാകാമെന്നാണ് എനിക്ക് മനസ്സിലായത്,” അദ്ദേഹം പറഞ്ഞു. റഷ്യയും ഉക്രൈനും പരസ്പരം തടവിലാക്കിയവരിൽ 200 പേരെ ഉടൻ കൈമാറും. പട്ടികയിൽ ആരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. നാറ്റോ അംഗമായ തുർക്കി, യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കു മേൽ ഉപരോധം ഏർപ്പെടുത്തിയപ്പോൾ അതിൽനിന്ന് മാറി ‘സന്തുലിതമായ’ നിലപാടാണ് സ്വീകരിച്ചിരുന്നത്.…

Read More

കോട്ടയം: വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ട് ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. ആറ് വയസുകാരിയായ തന്റെ കൊച്ചുമകള്‍ അമ്മുക്കുട്ടിക്ക് കളിക്കാന്‍ ഫോണില്ലെന്ന് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പരാതിയുന്നയിച്ചു. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള വിവാദത്തില്‍ വാര്‍ത്താസമ്മേളം നടത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പ്രതിയായ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ജോര്‍ജിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഡിവൈസുകളും അന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് പി.സി. ജോര്‍ജിന്റെ മറുപടി. ഷോണ്‍ ജോര്‍ജിന്റെ മകള്‍ അമ്മുക്കുട്ടിയുടെ ഫോണ്‍ ഉള്‍പ്പെടെ പോലീസ് കൊണ്ടുപോയെന്ന് അദ്ദേഹം പറഞ്ഞു. അമ്മുക്കുട്ടിക്ക് ഇപ്പോള്‍ ടോം ആന്‍ഡ് ജെറി കാണാന്‍ ഫോണില്ല. അതുകൊണ്ട് തന്റെ ഫോണ്‍ നല്‍കിയാണ് കുട്ടിയെ ആശ്വസിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

യുഎസ്: യു‌എസിൽ ടിപ്പായി നൽകിയ 2.3 ലക്ഷം തിരികെ ആവശ്യപ്പെട്ട കസ്റ്റമർക്കെതിരെ കേസ് കൊടുത്ത് റെസ്റ്റോറന്റ്. പെൻ‌സിൽ‌വാനിയയിൽ ഒരു റെസ്റ്റോറന്റിലെ ജോലിക്കാരിയായ മരിയാന ലാംബെർട്ടിനാണ് എറിക് സ്മിത്ത് എന്ന കസ്റ്റമർ വലിയ 2.3 ലക്ഷം ടിപ്പായി നൽകിയത്. എന്നാൽ, വൈകാതെ ആ തുക അയാൾ തിരികെ ചോദിക്കുകയായിരുന്നു. തരാൻ സാധ്യമല്ല എന്നു പറഞ്ഞ് റെസ്റ്റോറന്റ് ഇയാൾക്കെതിരെ കേസ് കൊടുത്തിരിക്കയാണ്. പെൻസിൽവാനിയയിലെ സ്‌ക്രാന്റണിൽ സ്ഥിതി ചെയ്യുന്ന ആൽഫ്രെഡോസ് പിസ്സ കഫേയിലെ ജോലിക്കാരിയാണ് മരിയാന ലാംബെർട്ട്. മരിയാനയ്ക്ക് സ്മിത്ത് $3,000 (2.3 ലക്ഷം രൂപ) ടിപ്പ് ആയി നൽകിയപ്പോൾ അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഈ വലിയ സന്തോഷവാർത്തയോട് മരിയാന പൊരുത്തപ്പെട്ട് വരുമ്പോഴാണ് കാര്യങ്ങളാകെ മാറിമറിഞ്ഞത്. എറിക് സ്മിത്ത് ആ റെസ്റ്റോറന്റിനോട് താൻ കൊടുത്ത ടിപ് തിരികെ ആവശ്യപ്പെട്ടു. എറിക് വെറും $13.25 വിലയുള്ള ഭക്ഷണമാണ് ഓർഡർ ചെയ്തത്. അതിന് ശേഷം 2.3 ലക്ഷം രൂപ ടിപ്പ് കൂടി ചേർത്ത് പണം നൽകി. ‘ടിപ്സ് ഫോർ…

Read More