Author: News Desk

ക്വലാലംപുര്‍: വനിതാ ഏഷ്യാ കപ്പ് ടി20 മത്സരങ്ങളുടെ ഷെഡ്യൂൾ പുറത്തുവിട്ടു. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ഒക്ടോബർ ഏഴിനാണ് നടക്കുക. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലാണ് ഷെഡ്യൂൾ പുറത്തുവിട്ടത്. ബംഗ്ലാദേശിലെ സിയാൽഹെറ്റിലാണ് മത്സരം. ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ ഏഴ് ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, യു.എ.ഇ, തായ്‌ലൻഡ്, എന്നീ രാജ്യങ്ങളാണ് മറ്റ് ടീമുകൾ. ഒക്ടോബർ ഒന്നിനാണ് മത്സരങ്ങൾ ആരംഭിക്കുക. റൗണ്ട് റോബിൻ ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക. ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകൾ സെമി ഫൈനലിലേക്ക് മുന്നേറും. 

Read More

കറാച്ചി: പാകിസ്ഥാൻ-ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ ഇംഗ്ലണ്ട് തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 19.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 40 പന്തിൽ 53 റൺസെടുത്ത അലക്സ് ഹെയ്ൽസാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ഹാരി ബ്രൂക്ക് 25 പന്തിൽ 42 റൺസുമായി പുറത്താകാതെ നിന്നു. ഫിലിപ്പ് സാൾട്ടിന്‍റെ (10) ആദ്യ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായി. ഡേവിഡ് മലാനും (15 പന്തിൽ 20) മടങ്ങി. ബെൻ ഡക്കറ്റിന് (21) അധികനേരം ക്രീസിൽ തുടരാനായില്ല. ഇംഗ്ലണ്ടിനെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ഹെയ്ൽസ് ബ്രൂക്കിനൊപ്പം ചേർന്നു. ഇരുവരും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു. ഹെയ്ൽസ് മടങ്ങിയെങ്കിലും അപ്പോഴേക്കും ഇംഗ്ലണ്ട് വിജയത്തിനടുത്തെത്തിയിരുന്നു. മോയിൻ അലി 7 റൺസുമായി പുറത്താകാതെ നിന്നു. പാക്കിസ്ഥാനുവേണ്ടി ഉസ്മാൻ ഖാദിർ രണ്ട് വിക്കറ്റ് വീഴ്ത്തി. ഈ ജയത്തോടെ ഏഴ് മത്സരങ്ങളുടെ…

Read More

തിരുവനന്തപുരം: ജപ്തി നടപടികളെ തുടർന്ന് കൊല്ലം ശൂരനാട് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി സഹകരണ മന്ത്രി വി.എൻ വാസവൻ. സർക്കാർ നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ബാങ്ക് ക്രൂരത കാട്ടിയെന്ന് നാട്ടുകാർ ആരോപിച്ചു. അഭിരാമിയുടെ അച്ഛൻ വിദേശത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു. കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കൊല്ലം ശൂരനാട് തെക്ക് അജി ഭവനിൽ അഭിരാമി (20) ആണ് മരിച്ചത്. അഭിരാമി കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ ജപ്തി നോട്ടീസ് കണ്ട് നോട്ടീസ് മറയ്ക്കാൻ പിതാവിനോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് തൂങ്ങിമരിച്ചത്. ജപ്തിയെക്കുറിച്ച് അന്വേഷിക്കാൻ മാതാപിതാക്കൾ ബാങ്കിൽ പോയപ്പോഴായിരുന്നു സംഭവം. മാതാപിതാക്കൾ വീട്ടിലില്ലാത്തപ്പോൾ ബാങ്ക് അധികൃതർ എത്തി നോട്ടീസ് പതിച്ചു. കേരള ബാങ്കിന്‍റെ പാതാരം ശാഖയിൽ നിന്ന് എടുത്ത വായ്പ മുടങ്ങിയതിനെ തുടർന്നാണ് നടപടി. ബാങ്ക് അധികൃതർ എത്തുമ്പോൾ അഭിരാമിയുടെ മുത്തച്ഛനും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചെങ്ങന്നൂർ ഇരമല്ലിക്കര…

Read More

കറാച്ചി: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ തോറ്റെങ്കിലും പാകിസ്താന്‍റെ മുഹമ്മദ് റിസ്‌വാന് റെക്കോര്‍ഡ്. ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡും റിസ്‌വാന്‍റെ പേരിലാണ്. പാക് ക്യാപ്റ്റനും സഹതാരവുമായ ബാബർ അസമിനൊപ്പമാണ് റിസ്‌വാൻ ഈ നേട്ടം പങ്കിട്ടത്. 52-ാം ഇന്നിങ്സിലാണ് ഇരുവരും ഈ നേട്ടം കൈവരിച്ചത്. ഇംഗ്ലണ്ടിനെതിരെ 68 റൺസെടുത്താണ് റിസ്‌വാൻ പുറത്തായത്. 56 ഇന്നിങ്സുകളുമായി വിരാട് കോഹ്ലിയാണ് പട്ടികയിൽ മൂന്നാമത്. ഇന്ത്യയുടെ കെ.എൽ രാഹുലാണ് നാലാം സ്ഥാനത്ത്. ഇന്നലെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിലാണ് രാഹുൽ ഈ നാഴികക്കല്ല് പിന്നിട്ടത്. 58 ഇന്നിങ്സുകളുമായാണ് രാഹുൽ 2000 റൺസ് തികച്ചത്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചാണ് അഞ്ചാം സ്ഥാനത്ത്. 62-ാം ഇന്നിങ്സിലാണ് ഫിഞ്ച് 2000 റൺസ് തികച്ചത്. 

Read More

ഭോപാൽ: താൻ ദത്തെടുത്ത മൂന്ന് ഗ്രാമങ്ങളിലെയും പാവപ്പെട്ടവർ പോലീസുകാർക്ക് പണം നൽകാൻ തങ്ങളുടെ പെണ്മക്കളെ വിൽക്കാൻ നിർബന്ധിതരാണെന്ന് ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂർ. വ്യാപാരികളുടെ സംഘടനയായ ഭാരതീയ ഉദ്യോഗ് വ്യാപാരി മണ്ഡൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. “ആ ഗ്രാമങ്ങളിലെ ജനങ്ങൾ ദരിദ്രരാണ്. അവർ അനധികൃത മദ്യം ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നു. പൊലീസ് പിടിക്കൂടുന്നവരെ മോചിപ്പിക്കാനായി അവർ അവരുടെ പെൺമക്കളെ വിൽക്കുന്നു. പെൺമക്കളെ വിറ്റുകിട്ടുന്ന പണം പൊലീസിന് നൽകുന്നു.” അവർ പറഞ്ഞു. ഭോപ്പാലിൽ നിന്നുള്ള എംപിയായ പ്രജ്ഞാ സിങ്ങിന്റെ പരാമർശത്തിൽ പ്രതികരണവുമായി കോൺഗ്രസ് വക്താവും മധ്യപ്രദേശ് വനിതാ കമ്മീഷൻ അംഗവുമായ സംഗീത ശർമ രംഗത്തെത്തിയിട്ടുണ്ട്.

Read More

കൊച്ചി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പര്യടനം ആരംഭിക്കും. ഇന്നലെ വൈകിട്ട് ജില്ലാ അതിർത്തിയായ അരൂരിൽ സമാപിച്ച യാത്ര രാവിലെ കുമ്പളം ടോൾ ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. 18 കിലോമീറ്റർ സഞ്ചരിച്ച് യാത്ര ഇന്ന് ഇടപ്പള്ളി സെന്‍റ് ജോർജ് പള്ളി പരിസരത്ത് സമാപിക്കും. രാവിലെ കുമ്പളം ടോൾ പ്ലാസയിൽ നിന്ന് ആരംഭിക്കുന്ന രാഹുലിന്‍റെ യാത്ര ബൈപ്പാസ് വഴി സഞ്ചരിച്ച് രാത്രി 10.30 ഓടെ ഇടപ്പള്ളി പള്ളിമുറ്റത്ത് എത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് ട്രാൻസ്ജെൻഡേഴ്സ് ഉൾപ്പെടെയുള്ള സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാലിൻ ഇടപ്പള്ളി ടോൾ മുതൽ ആലുവ വരെ പദയാത്ര തുടരും. ആദ്യ ദിവസത്തെ പര്യടനം വൈകിട്ട് ഏഴിന് ആലുവ സെമിനാരിപ്പടി ജംഗ്ഷനിൽ സമാപിക്കും. ആലുവ യുസി കോളേജിലാണ് രാഹുലും സംഘവും താമസിക്കുന്നത്. ഈ സമയത്ത് ജാഥയിൽ ജില്ലയിൽ പരമാവധി പ്രവർത്തകരെ അണിനിരത്താനാണ് ഡിസിസി നേതൃത്വത്തിന്‍റെ…

Read More

വൈക്കം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റിട്ട് എം.എൽ.എയുടെ പി.എ കൂടിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ഇതേതുടർന്ന് സി.കെ ആശ എംഎൽഎയുടെ പി.എയും ട്രഷറി ഉദ്യോഗസ്ഥയുമായ ആർ സുരേഷിനെതിരെ യുവമോർച്ച കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ ശ്യാംകുമാർ വൈക്കം പൊലീസിൽ പരാതി നൽകി. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ഗവർണറെ അപമാനിച്ച ഉദ്യോഗസ്ഥന്‍റെ നടപടി സർവീസിൽ ചട്ടവിരുദ്ധമാണെന്ന് പരാതിയിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് സഹിതമാണ് പരാതി. പരാതിയുടെ പകർപ്പ് ഗവർണറുടെ ഓഫീസിനും മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കൈമാറി. പരാതി കോട്ടയം സൈബർ സെല്ലിന് കൈമാറിയതായി വൈക്കം പൊലീസ് അറിയിച്ചു. പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു. ധനകാര്യവകുപ്പില്‍നിന്ന് ഡെപ്യൂട്ടേഷനിലാണ് സുരേഷ് എം.എല്‍.എ.യുടെ പി.എ.ആയത്.

Read More

മലപ്പുറം: ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് മികച്ച ആശയങ്ങൾ കൈവശം ഉണ്ടോ? കുടുംബശ്രീയുടെ ക്യാഷ് അവാർഡ് നിങ്ങൾക്കായി കാത്തിരിക്കുന്നു. കുടുംബശ്രീ യൂണിറ്റുകൾക്ക് ചെയ്യാൻ കഴിയുന്ന പുതിയ സംരംഭങ്ങളെക്കുറിച്ച് പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുക. 25000 രൂപയാണ് ഒന്നാം സമ്മാനം. 15000 രൂപ രണ്ടാം സമ്മാനം, 10000 രൂപ മൂന്നാം സമ്മാനം. പ്രോത്സാഹന സമ്മാനമായി 10 പേർക്ക് 1000 രൂപ വീതവും ലഭിക്കും. കോളേജ് തലം മുതൽ പിഎച്ച്ഡി തലം വരെയുള്ള ആർക്കും പ്രോജക്ട് റിപ്പോർട്ടുകൾ നൽകാം. ഈ പദ്ധതിക്ക് പാത്ത് (പ്രോജക്ട് ഫോർ അപ്രോപ്രിയേറ്റ് ടെക്നോളജി ഫ്രം ഹാർട്സ്) എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ജില്ലാ മിഷൻ കോഓർഡിനേറ്റർ ജാഫർ കെ.കക്കൂത്ത് പറഞ്ഞു. വഴി കാണിക്കാൻ തയാറുള്ളവർക്ക് സ്നേഹസമ്മാനം നൽകുന്ന കുടുംബശ്രീ പദ്ധതിയാണിത്. റിപ്പോർട്ടുകൾ ഒക്ടോബർ 20ന് മുൻപ് കുടുംബശ്രീ മിഷൻ ഓഫിസിൽ ലഭിക്കണം. കോവിഡിനെത്തുടർന്നുള്ള നിശ്ചലത മാറി നാട് ഉണർന്നു തുടങ്ങുന്ന ഈ ഘട്ടത്തിൽ അതിനു കരുത്തേകാൻ ഒട്ടേറെ പുതിയ പദ്ധതികളാണ് കുടുംബശ്രീ ജില്ലാ മിഷൻ…

Read More

മൊഹലി: മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20യിൽ ഓസ്ട്രേലിയക്ക് ഇന്ത്യയ്‌ക്കെതിരെ ജയം. മൊഹാലിയിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയ നാല് വിക്കറ്റിൻ വിജയിച്ചു. ഇന്ത്യ 208 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ മറികടന്നു. കാമറൂൺ ഗ്രീൻ 61 റൺസ് നേടി. ഇന്ത്യ ഉയർത്തിയ തകർപ്പൻ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 39 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 22 റൺസെടുത്ത് പുറത്തായെങ്കിലും പിന്നീട് കാമറൂൺ ഗ്രീനും സ്റ്റീവ് സ്മിത്തും ചേർന്ന് സ്കോർ ഉയർത്തി. 70 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷം ഗ്രീൻ 61 റൺസെടുത്ത് പുറത്തായി. സ്മിത്ത്, ​ഗ്ലെൻ മാക്സ്‌വെൽ, ജോഷ് ഇം​ഗ്ലീസ് എന്നിവരും അധികം റൺസ് നേടാതെ പുറത്തായി. ആറാം വിക്കറ്റിൽ മാത്യു വെയ്ഡും ടിം ഡേവിഡും ചേർന്ന് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചു. ഹർഷൽ പട്ടേൽ എറിഞ്ഞ 18-ാം ഓവറിൽ 22 റൺസും ഭുവനേശ്വർ കുമാർ എറിഞ്ഞ അടുത്ത ഓവറിൽ 16 റൺസും നേടി.

Read More

തൃശൂർ: പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് 3 ഷട്ടറുകളിലൊന്ന് തനിയെ തുറന്നത്. സെക്കന്‍ഡില്‍ 15000 മുതല്‍ 20000 ഘനയടി വരെ വെള്ളമാണ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റര്‍ വീതം തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നുണ്ടായിരുന്നു. അതിനിടയ്ക്കാണ് നടുവിലത്തെ ഷട്ടര്‍ തുറന്നുപോയത്. 25 അടി നീളമുള്ള ഷട്ടറാണ് പൂര്‍ണമായും പൊങ്ങിയത്. സാധാരണ 10 സെന്റീമീറ്റര്‍മാത്രം തുറക്കാറുള്ള ഷട്ടറാണ് ഇത്രയും ഉയരത്തില്‍ പൊന്തിപ്പോയത്. അപ്രതീക്ഷിതമായി വെള്ളം ഒഴുകുന്നത് മനുഷ്യജീവന് ഭീഷണിയാണ്. അഞ്ചുമണിക്കൂര്‍കൊണ്ട് വെള്ളം ജനവാസമേഖലകളിലേക്ക് എത്തുമെന്നാണ് സൂചന. ഇതോടെ ചാലക്കുടി പുഴയിൽ കനത്ത ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചു. അതേസമയം ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. ജാ​ഗ്രത മാത്രം മതിയെന്ന് എം എൽ എ അറിയിച്ചു . പുഴയുടെ തീരത്ത് താമസിക്കുന്നവരെ പുഴയിലെ ഒഴുക്ക് ബാധിക്കില്ലെന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കുന്നത്. അതേസമയം പുഴയിൽ കുളിക്കാനിറങ്ങുന്നതും നിരോധിച്ചു. ഒന്നര മീറ്റർ ഉണ്ടായിരുന്ന പുഴയിലെ വെള്ളം നാലര മീറ്റർ വരെ…

Read More