- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
- ഷെറി ഗോവിന്ദൻസംവിധാനം ചെയ്തടി.പത്മനാഭന്റെ കഥകളായ’സമസ്താലോക’ഇന്നുമുതൽIFFK യിൽ കാണാം.
- മാധ്യമ പ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു.
- ‘ഫലം അനുകൂലമാകുമ്പോൾ രാഹുൽ സ്വീകരിക്കുന്നു’; കേരളത്തിലെ കോൺഗ്രസിന്റെ വിജയം ആയുധമാക്കി ബിജെപി
- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
Author: News Desk
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയും ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയും ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചു. നാഷണൽ എക്സാമിനേഷൻ ഏജൻസി നൽകിയ വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ സർവകലാശാലയ്ക്ക് കീഴിലുള്ള അഡ്മിഷൻ ഡിപ്പാർട്ട്മെന്റ് പരിശോധിച്ചുവരികയാണെന്ന് ജെഎൻയു അറിയിച്ചു. ഓൺലൈൻ അപേക്ഷയ്ക്കും ഫീസ് അടയ്ക്കുന്നതിനുമായി ജെഎൻയു പോർട്ടൽ ഉടൻ വെബ് സൈറ്റിൽ തുറക്കും. വിദേശ ഭാഷാ കോഴ്സുകളിലേക്കും ആയുർവേദ ബയോളജിയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കും പ്രവേശനത്തിനായി സി.യു.ഇ. ടി. സ്കോറുകൾ പരിഗണിക്കും. പ്രവേശന പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ആവശ്യമെങ്കിൽ, പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ലഭിച്ച മാർക്ക് കണക്കിലെടുത്ത് വിദ്യാർത്ഥികൾക്ക് മുൻഗണന നൽകുമെന്ന് സർവകലാശാല മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. ജാമിയ മിലിയ ഇസ്ലാമിയയിലെ 10 ബിരുദ കോഴ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നതിനാണ് സിയുഇടി സ്കോറുകൾ പരിഗണിക്കുക.
തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ പ്രഥമ സർവകലാശാല യൂണിയന്‍റെ ചെയർപേഴ്സണായി അനശ്വര എസ് സുനിൽ തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ അനശ്വര വയനാട് ഗവണ്മെന്റ് എൻജിനീയറിംഗ് കോളേജിലെ നാലാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയാണ്. യൂണിവേഴ്സിറ്റി ആസ്ഥാനത്ത് ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ കൗൺസിലിലെ തിരഞ്ഞെടുക്കപ്പെട്ട 42 പേരിൽ 28 പേർ വോട്ടു രേഖപ്പെടുത്തി.ഇതിൽ 25 വോട്ടു നേടിയാണ് അനശ്വര ചെയർപേഴ്സൺ ആയത്. ജനറൽ സെക്രട്ടറിയായി തൃശൂർ ഗവണ്മെന്റ് എൻജിനീയറിംഗ് കോളേജിലെ അഞ്ജന കെ. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് എൻഎസ്എസ് എഞ്ചിനീയറിംഗ് കോളേജിലെ ആര്യ വിജയൻ എം.ടി, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എബി ജോ ജോസ്, തൃശൂർ ഗവണ്മെന്‍റ് എഞ്ചിനീയറിംഗ് കോളേജിലെ ആൽബിൻ പി.കെ എന്നിവരെ വൈസ് ചെയർമാൻമാരായി തിരഞ്ഞെടുത്തു. മൂന്നുപേരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രെട്ടറിമാരായി ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിംഗ് കോളേജിലെ വൈശാഖ് എസ്, തലശ്ശേരി എൻജിനീയറിംഗ്…
ന്യൂഡൽഹി: മലയാളി ഫുട്ബോൾ താരം ഐ.എം വിജയൻ, മുൻ ദേശീയ താരങ്ങളായ അരുൺ ഘോഷ്, ഷബീർ അലി എന്നിവരുടെ പേരുകളാണ് ഈ വർഷത്തെ പത്മശ്രീ പുരസ്‌ക്കാരത്തിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നാമനിർദ്ദേശം ചെയ്യുന്നത്. മേജർ ധ്യാൻചന്ദ് അവാർഡിന് മനോരഞ്ജൻ ഭട്ടാചാര്യയെയും അർജുന അവാർഡിന് ജെജെ ലാൽപെഖുലയെയും നാമനിർദ്ദേശം ചെയ്യാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ഈ വർഷം നവംബറിൽ നടക്കേണ്ടിയിരുന്ന സാഫ് അണ്ടർ 15 വനിതാ ചാമ്പ്യൻഷിപ്പ് മാറ്റിവയ്ക്കാൻ ആവശ്യപ്പെടും. ടെക്നിക്കൽ ഡയറക്ടറുടെ പരമാവധി പ്രായം 50 ൽ നിന്ന് 55 വയസ്സായി ഉയർത്താനും തീരുമാനിച്ചു. രാജ്യത്തെ വിവിധ സ്ഥാപനങ്ങൾക്കായി ഒരു ഇൻസ്റ്റിറ്റ്യൂഷണൽ ഫുട്ബോൾ ലീഗ് ആരംഭിക്കാൻ സാങ്കേതിക സമിതി ചെയർമാൻ ഐ.എം.വിജയൻ നിർദ്ദേശിച്ചു.
ചെയറുകളുടെ പരിപാടികളില്‍ സര്‍ക്കാര്‍ നയത്തിനെതിരായ വിഷയങ്ങള്‍ വേണ്ട; വിവാദ ഉത്തരവുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി
കോഴിക്കോട്: വിവാദ ഉത്തരവുകളുമായി കാലിക്കറ്റ് സർവകലാശാല. സർക്കാരുകളുടെ നയത്തിന് വിരുദ്ധമായ വിഷയങ്ങൾ ചെയറുകളുടെ പരിപാടികളിൽ അനുവദിക്കരുതെന്നും സിൻഡിക്കേറ്റിലെ വിയോജനക്കുറിപ്പുകൾ സർവകലാശാലാ രേഖകളിൽ ഉണ്ടാകാൻ പാടില്ലെന്നുമാണ് ഉത്തരവുകൾ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയത്തിന് വിരുദ്ധമായ വിഷയങ്ങൾ ചെയറുകളുടെ പരിപാടികളിൽ അവതരിപ്പിക്കരുതെന്ന കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരവ് ജനാധിപത്യവിരുദ്ധമാണെന്ന് വിമർശിക്കപ്പെടുന്നുണ്ട്. അതേസമയം, സിൻഡിക്കേറ്റിലെ വിയോജനക്കുറിപ്പുകൾ ഇനി കാലിക്കറ്റ് സർവകലാശാലാ രേഖകളിൽ ഉണ്ടാകില്ല. ഭരണപക്ഷം അംഗീകരിച്ചാൽ മാത്രമേ ഇത്തരം കാര്യങ്ങൾ പ്രസിദ്ധീകരിക്കൂ എന്നാണ് സർവകലാശാലയുടെ മറ്റൊരു ഉത്തരവിൽ പറയുന്നത്.
ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാലും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. താന്‍ എവിടേയും പോകുന്നില്ലെന്ന് ചൊവ്വാഴ്ച രാത്രി എംഎൽഎമാരുടെ യോഗത്തിൽ ഗെഹ്ലോട്ട് പറഞ്ഞു. പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാൽ തന്‍റെ എതിരാളിയായ സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം കൈമാറേണ്ടി വരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഗെഹ്ലോട്ടിന്‍റെ പരാമർശം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടി വന്നാലും നിങ്ങളിൽ നിന്ന് അധികം ദൂരം പോകില്ലെന്ന് ഗെഹ്ലോട്ട് എംഎൽഎമാർക്ക് ഉറപ്പ് നൽകിയതായാണ് വിവരം. സച്ചിൻ പൈലറ്റിന് പൂർണ്ണമായും അധികാരം കൈമാറി ദേശീയ തലത്തിലേക്ക് തന്‍റെ അടിത്തറ മാറ്റാൻ ഗെഹ്ലോട്ട് വിമുഖത കാണിക്കുന്നു. പാർട്ടി അധ്യക്ഷനായാലും മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്ന നിബന്ധന ഗെഹ്ലോട്ട് നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിൽ വച്ചിരുന്നു. അതേസമയം, രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും ഗെഹ്ലോട്ട് ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്ന ഗെഹ്ലോട്ട് വൈകുന്നേരത്തോടെ കൊച്ചിയിലേക്ക് തിരിക്കും. ഭാരത് ജോഡോ യാത്രയ്ക്ക് നേതൃത്വം…
തിരുവനന്തപുരം: നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. വിവാദമായ ലോകായുക്ത, സർവകലാശാലാ നിയമ ഭേദഗതി ഒഴികെയുള്ള അഞ്ച് ബില്ലുകളാണ് ഒപ്പിട്ടത്. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയതിനെ തുടർന്നാണ് നടപടിയെന്നാണ് സൂചന. ലോകായുക്ത, സർവകലാശാലാ നിയമ ഭേദഗതി ഒഴികെയുള്ള ബില്ലുകളോട് തനിക്ക് വിയോജിപ്പില്ലെന്നും എന്നാൽ ബന്ധപ്പെട്ട മന്ത്രിമാരോ സെക്രട്ടറിമാരോ വിശദീകരിച്ചാൽ മാത്രമേ അതിൽ ഒപ്പിടൂവെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. വിവാദമായ ലോകായുക്ത, സർവകലാശാല നിയമ ഭേദഗതികളിൽ ഒപ്പിടില്ലെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ 12 ബില്ലുകളാണ് പാസാക്കിയത്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട നിയമം റദ്ദാക്കാൻ ഗവർണർ നേരത്തെ അനുമതി നൽകിയിരുന്നു. ബാക്കിയുള്ള 11 എണ്ണത്തിൽ അഞ്ചെണ്ണത്തിന് ഇപ്പോൾ അംഗീകാരം നൽകിക്കഴിഞ്ഞു.
ചണ്ഡിഗഡ്: പഞ്ചാബ് ജലന്ധറില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ലവ്‍ലി പ്രൊഫഷണല്‍ സര്‍വ്വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഗ്നി എസ്.ദിലീപ് ആണ് മരിച്ചത്. വിദ്യാര്‍ത്ഥിക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് അത്മഹത്യയെന്നാണ് സര്‍വ്വകലാശാല പറയുന്നത്. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും സർവകലാശാല വ്യക്തമാക്കി. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 10 ദിവസത്തിനിടെ സർവകലാശാലയിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാർത്ഥിയാണിതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ന്യൂഡൽഹി: പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ രാജു ശ്രീവാസ്തവ അന്തരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഓഗസ്റ്റ് 10നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജിമ്മിൽ നടന്ന വർക്കൗട്ട് സെഷനിലാണ് സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചു. വെന്‍റിലേറ്ററിലെ ഐസിയുവിൽ അദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടെങ്കിലും വീണ്ടും ഗുരുതരമാവുകയായിരുന്നു. ആശുപത്രിയിലെത്തി 15 ദിവസത്തിന് ശേഷമാണ് ബോധം വീണ്ടെടുത്തത്. എന്നാൽ സെപ്റ്റംബർ ഒന്നിന് ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്, കോമഡി സർക്കസ്, ദി കപിൽ ശർമ ഷോ, ശക്തിമാൻ തുടങ്ങിയ നിരവധി കോമഡി ഷോകളുടെ ഭാഗമായിരുന്നു രാജു ശ്രീവാസ്തവ. മൈനേ പ്യാർ കിയ, തേസാബ്, ബാസിഗർ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു. ‘ഇന്ത്യാസ് ലാഫ്റ്റർ ചാംപ്യൻ’ പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിയിരുന്നു.
ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശരിയാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍. യുക്രൈൻ-റഷ്യ യുദ്ധത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ പിന്തുണച്ചുകൊണ്ടായിരുന്നു മക്രോണിന്‍റെ പ്രതികരണം. ഐക്യരാഷ്ട്രസഭയുടെ 77-ാമത് പൊതുസഭ ന്യൂയോർക്കിലാണ് നടന്നത്. പൊതുസഭയിൽ മോദിയുടെ പരാമർശത്തെ പിന്തുണച്ച് മാക്രോണ്‍ രംഗത്തെത്തി. “ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശരിയാണ്. പാശ്ചാത്യരോട് പ്രതികാരം ചെയ്യാനുള്ള സമയമല്ല ഇത്. രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കാനുള്ള സമയമാണിത്, നാം അഭിമുഖീകരിക്കുന്ന എല്ലാ വെല്ലുവിളികളെയും ഒരുമിച്ച് നേരിടാനുള്ള സമയമാണിത്,” – മാക്രോണ്‍ പറഞ്ഞു. ഉസ്ബക്കിസ്താനിലെ സമര്‍ഖണ്ഡില്‍ നടന്ന കൂടിക്കാഴ്ചയില്‍ വെച്ചായിരുന്നു ‘ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ല’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനോട് പറഞ്ഞത്. ഇത് യുഎസ് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. നരേന്ദ്ര മോദി യുദ്ധത്തിന്റെ പേരില്‍ പുടിനെ വിമര്‍ശിച്ചു എന്ന തലക്കെട്ടിലാണ് വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്ത നല്‍കിയത്.
തൃശ്ശൂര്‍ : സ്വകാര്യ ബസുകളിലും കെഎസ്ആർടിസിയിലും മോട്ടോർ വാഹന വകുപ്പ് വ്യാപക പരിശോധന നടത്തി. തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് ഇരിങ്ങാലക്കുട റൂട്ടിലോടുന്ന ബസുകളിലാണ് പരിശോധന നടത്തിയത്. ടിക്കറ്റ് നൽകാത്തതിന് 55 ബസുകൾക്കെതിരെയും, എയർ ഹോൺ ഉപയോഗിച്ച 60 ബസുകൾക്കെതിരെയും, മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിച്ച 40 ബസുകൾക്കെതിരെയും കേസെടുത്തു. 104 ബസുകളിൽ നിന്ന് 1.22 ലക്ഷം രൂപ പിഴ ഈടാക്കി. ഇതില്‍ പലർക്കും എതിരെ ഒന്നും രണ്ടും നിയമലംഘനങ്ങൾക്ക് കേസുകളുണ്ട്. ശക്തൻ സ്റ്റാൻഡ്, ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ്, തൃശ്ശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാത എന്നിവിടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. അമിതശബ്ദത്തിലുള്ള ഹോണുകള്‍, മ്യൂസിക് സിസ്റ്റം എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. പൊതുഗതാഗത വാഹനങ്ങളിൽ മ്യൂസിക് സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനെതിരെ ജാഗ്രത പുലർത്താൻ മോട്ടോർ വാഹന വകുപ്പിന് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തൃശ്ശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ബിജു ജെയിംസിന്‍റെ നേതൃത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ പരിശോധന നടത്തിയത്.
