- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
- മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.
- ‘ഓർഡർ ഓഫ് ഒമാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
Author: News Desk
കാസര്‍കോട്: ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അഡ്വ.ഷുക്കൂറിന്‍റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം. മുസ്ലിം പിന്തുടർച്ചാവകാശ നിയമപ്രകാരം പെൺമക്കൾക്ക് മുഴുവൻ സ്വത്തവകാശവും ലഭിക്കണമെന്ന നിലപാടിന്‍റെ ഭാഗമായി ഇന്നലെ ഭാര്യ ഷീനയെ ഇദ്ദേഹം വീണ്ടും വിവാഹം കഴിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ചിലർ വധഭീഷണി മുഴക്കിയത്. നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂർ സർവകലാശാലയിലെ നിയമ വിഭാഗം മേധാവി ഷീനയും വീണ്ടും വിവാഹിതരായത് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ബുധനാഴ്ച രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. വിവാഹത്തിന്‍റെ 28-ാം വാർഷികത്തിലായിരുന്നു ഇരുവരും വീണ്ടും വിവാഹിതരായത്. മക്കളായ ഖദീജ ജാസ്മിൻ, ഫാത്തിമ ജെബിൻ, ഫാത്തിമ ജെസ്സ എന്നിവർക്കൊപ്പമെത്തിയായിരുന്നു ഷുക്കൂറും ഷീനയും വീണ്ടും വിവാഹിതരായത്. അഡ്വക്കേറ്റ് സജീവനും സി.പി.എം നേതാവ് വി.വി രമേശുമാണ് സാക്ഷികളായി വിവാഹ രജിസ്റ്ററിൽ ഒപ്പിട്ടത്. പെൺമക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് മുസ്ലിം ആചാരപ്രകാരം ആദ്യം വിവാഹിതരായ ദമ്പതികൾ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും…
തിരുവനന്തപുരം: ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ (മാർച്ച് 11, 12, 13 തീയതികളിൽ) സംസ്ഥാനത്ത് വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലും എറണാകുളത്ത് ശനിയാഴ്ചയും, ഇടുക്കിയിൽ ശനി, തിങ്കൾ ദിവസങ്ങളിലും മഴ ലഭിക്കും. വെള്ളിയാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് 0.2 മുതൽ 0.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്‍റർ ഫോർ ഓഷ്യാനോഗ്രാഫി ആൻഡ് റിസർച്ച് അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച പശ്ചാത്തലത്തിൽ ഒമ്പത് സംസ്ഥാനങ്ങളിൽ വാർത്താസമ്മേളനം നടത്താനൊരുങ്ങി ബിജെപി. ഡൽഹി, പഞ്ചാബ്, ജമ്മു കശ്മീർ, മഹാരാഷ്ട്ര, ബംഗാൾ, കേരളം എന്നിവയുൾപ്പെടെ പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രതിപക്ഷ നേതാക്കളുടെ സ്വന്തം സംസ്ഥാനങ്ങളിലാണ് പത്രസമ്മേളനങ്ങൾ നടത്തുന്നത്. മനോജ് തിവാരി (ഡൽഹി), സുവേന്ദു അധികാരി (ബംഗാൾ), സഞ്ജയ് ജയ്സ്വാൾ (ബീഹാർ), ബ്രിജേഷ് പഥക് (ഉത്തർപ്രദേശ്), സഞ്ജയ് ബന്ദി (തെലങ്കാന) എന്നിവരാണ് വാർത്താസമ്മേളനത്തെ അഭിസംബോധന ചെയ്യുക. മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രിക്ക് കത്തയച്ചത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, എൻസിപി നേതാവ് ശരദ് പവാർ,…
കൊച്ചി: കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ ഇനിയും അണയ്ക്കാനാകാത്ത സാഹചര്യത്തിൽ നഗരസഭയ്ക്കെതിരെ പ്രതിഷേധവുമായി യു.ഡി.എഫ് . കൊച്ചി മേയറുടെ വീട്ടിലേക്ക് യു.ഡി.എഫ് മാർച്ച് നടത്തി. ‘മേയറെ തേടി’ എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് യു.ഡി.എഫ് കൗൺസിലർമാർ അടക്കമുള്ളവർ പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് പോലീസ് തടഞ്ഞു. എട്ടാം ദിവസവും ബ്രഹ്മപുരത്തെ തീ അണയ്ക്കാനായിട്ടില്ല. അതേസമയം, കൊച്ചിയിൽ മാലിന്യ നിർമാർജനം നിലച്ചിട്ട് ഒരാഴ്ചയായി. ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകാൻ കഴിയാത്തതിനാൽ നഗരത്തിലെ റോഡരികിൽ മാലിന്യമെല്ലാം കുന്നുകൂട്ടിയിട്ടിരിക്കുകയാണ്.
ബെംഗളൂരു: ഗതാഗതക്കുരുക്കിൽ അകപ്പെട്ട കാറിൽ നിന്ന് ഇറങ്ങിയോടിയ നവവരനെ കാണാതായിട്ട് മൂന്നാഴ്ച പിന്നിടുന്നു. ബംഗളൂരുവിലെ മഹാദേവപുരയിൽ നിന്ന് കാണാതായ യുവാവിനായി പൊലീസ് ഊർജിത തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും കാര്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ബന്ധുക്കളും യുവാവിനായി തിരച്ചിൽ നടത്തുന്നുണ്ട്. ഫെബ്രുവരി 15നായിരുന്നു യുവാവിന്റെ വിവാഹം. പിറ്റേദിവസം അയാളെ കാണാതായി. 16ന് പള്ളിയിൽ നിന്ന് മടങ്ങുമ്പോൾ വധൂവരൻമാർ സഞ്ചരിച്ച വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ടു. വരൻ കാറിന്‍റെ വാതിൽ തുറന്ന് ഓടിപ്പോയി. ഭാര്യ പിന്നാലെ ഓടിയെങ്കിലും ഇയാൾ രക്ഷപ്പെട്ടു. മാർച്ച് 5 നാണ് ഭാര്യ പൊലീസിൽ പരാതിനൽകിയത്. കാമുകിയുടെ കൈവശം രഹസ്യ ഫോട്ടോകൾ ഉണ്ടെന്നും അവ സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് നവവരൻ മുങ്ങിയതെന്നുമാണ് പരാതി. ചിക്ബല്ലാപുർ ജില്ലയിലെ ചിന്താമണി സ്വദേശിയാണ് നവവരനെന്ന് ഇരുപത്തിരണ്ടുകാരിയായ ഭാര്യ പറയുന്നു. കർണ്ണാടകയിലും ഗോവയിലും വധുവിന്റെ പിതാവ് നടത്തിയ കമ്പനിയിൽ ഇയാൾ സഹായിച്ചിരുന്നു. ഗോവയിൽ വച്ചാണ് കാമുകിയുമായി ബന്ധം ആരംഭിച്ചത്. ബന്ധം അവസാനിപ്പിക്കുമെന്ന് ഭാര്യയോട് പറഞ്ഞെങ്കിലും വീണ്ടും തുടർന്നു കൊണ്ട്പോവുക ആയിരുന്നു. ബന്ധം…
കൊച്ചി: ബ്രഹ്മപുരത്ത് നിന്നുള്ള വിഷപ്പുക ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചു. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാൻ ശ്രമിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പുറത്തിറങ്ങുമ്പോൾ എൻ 95 മാസ്ക് ധരിക്കാനും നിർദ്ദേശമുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നിരവധി പേർ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയതിനെ തുടർന്നാണ് എട്ടാം ദിവസം ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ആരോഗ്യമുള്ള ആളുകളിൽ സാധാരണയായി അനുഭവപ്പെടുന്ന വായു മലിനീകരണത്തിന്റെ അളവ് ഗുരുതരമായ ഹ്രസ്വകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയില്ല. എന്നാൽ വായു മലിനീകരണ തോത് കൂടുതലുള്ള അപൂർവ സന്ദർഭങ്ങളിൽ, ചില ആളുകൾക്ക് ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട്, തലവേദന, തലകറക്കം, കണ്ണിൽ അസ്വസ്ഥത, ചൊറിച്ചിൽ മുതലായവ അനുഭവപ്പെടാമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വീടിന്റെ വാതിലും ജനലും തുറന്നിടുന്നത് ഒഴിവാക്കുക, അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക, പുറത്തിറങ്ങേണ്ടി വന്നാല്‍ 95 മാസ്ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക, വായു മലിനീകരണത്തിന്റെ അളവ് കൂടുതല്‍ മോശമാകാതിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും വീടിനുള്ളില്‍ വിറക് അടുപ്പ് കത്തിക്കുകയോ,…
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ദളിത് കുടുംബങ്ങൾ വെള്ളമെടുക്കുന്നത് തടയാൻ പൊതുകിണർ മൂടിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മണിമല സ്വദേശി ഇസ്മായിൽ റാവുത്തർ, തമിഴ്നാട് തേനി സ്വദേശി കെ അയ്യപ്പൻ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി ബൈജു സെബാസ്റ്റ്യനിൽ നിന്ന് പണം വാങ്ങി ഇവർ കിണർ ഇടിച്ച് നിരത്തുകയായിരുന്നു. റിമാൻഡിലായിരുന്ന പ്രതി സെബാസ്റ്റ്യൻ തോമസിന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി 10 ദിവസത്തിന് ശേഷമാണ് സെബാസ്റ്റ്യൻ തോമസിന് ജാമ്യം ലഭിച്ചത്. നേരത്തെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ജാതി വിവേചനം നേരിട്ട ദളിത് കുടുംബങ്ങൾ രംഗത്തെത്തിയിരുന്നു. കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്ന് ആരോപിച്ച് ഇവർ മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിക്കും പരാതി നൽകിയിരുന്നു. ദളിത് കുടുംബങ്ങൾ ഉപയോഗിച്ച വഴിയടച്ചതും കിണർ മൂടിയതും സംബന്ധിച്ച് പല തവണ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഒന്നിലും കേസെടുക്കാനോ അന്വേഷണം നടത്താനോ പൊലീസ് തയ്യാറായിരുന്നില്ല. കേസ് രജിസ്റ്റർ ചെയ്ത് രണ്ട് വർഷമായിട്ടും പ്രതികളായ…
കുവൈറ്റ് സിറ്റി: കുവൈത്തിന്‍റെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച രാവിലെയാണ് കേന്ദ്രം അറിയിച്ചത്. കടലിൽ തിരമാല ആറടിയിലധികം ഉയരാനും സാധ്യതയുണ്ട്. വ്യാഴാഴ്ച രാവിലെ മുതൽ അടുത്ത 18 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യൂഡൽഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിത ചന്ദ്രശേഖർ റാവു. അന്വേഷണത്തിന്‍റെ പേരിൽ സ്ത്രീകളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു സ്ത്രീയെന്ന നിലയിൽ തന്റെ അവകാശങ്ങളെ മാനിക്കാൻ ഇഡി തയാറാകുന്നില്ല. അന്വേഷണത്തെ നേരിടാൻ തയാറാണെന്നും സത്യം തന്റെ കൂടെയാണെന്നും കവിത പറഞ്ഞു. അതേസമയം, മദ്യനയ അഴിമതി കേസിൽ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും കവിത ഹാജരായില്ല. മുൻകൂട്ടി തീരുമാനിച്ച പരിപാടികൾ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്നും ശനിയാഴ്ച ഹാജരാകുമെന്ന് അറിയിക്കുകയുമായിരുന്നു. കവിതയുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ളയെ നേരത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള അരുണിനൊപ്പം കവിതയെയും ചോദ്യം ചെയ്യാനാണ് നീക്കം. സ്വകാര്യ കമ്പനികൾക്ക് വൻ ലാഭമുണ്ടാക്കാൻ അനുവദിക്കുന്ന മദ്യനയം രൂപീകരിക്കാൻ കെ കവിതയുടെ നേതൃത്വത്തിലുള്ള ‘സൗത്ത് ഗ്രൂപ്പ്’ എഎപി നേതാക്കൾക്ക് 100 കോടി രൂപ നൽകിയെന്നാണ് ഇഡി ആരോപിക്കുന്നത്. അരുൺ രാമചന്ദ്രപിള്ളയാണ് കവിതയ്ക്ക് വേണ്ടി ഈ ഇടപാടുകൾ…
തിരുവനന്തപുരം: വർക്കലയിലെ പാരാ ഗ്ലൈഡിംഗ് അപകടത്തിൽ നഗരസഭയുമായി കരാറിൽ ഏർപ്പെടാതെയാണ് ഫ്ലൈ വർക്കല അഡ്വഞ്ചർ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പ്രവർത്തനമെന്ന് കണ്ടെത്തൽ. എൻഒസി മാനദണ്ഡങ്ങൾ ലംഘിച്ചു. 10 ശതമാനം ഉപയോക്തൃ ഫീസ് മുനിസിപ്പാലിറ്റിക്ക് നൽകണമെന്ന വ്യവസ്ഥയും പാലിച്ചില്ല. ടിക്കറ്റിൽ നഗരസഭയുടെ സീൽ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയും ലംഘിച്ചു. വർക്കല നഗരസഭാ കൗൺസിൽ യോഗം ചേർന്ന് എൻഒസി റദ്ദാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാരാഗ്ലൈഡിംഗ് പരിശീലകൻ സന്ദീപ്, പാരാഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഫ്ലൈ അഡ്വഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കമ്പനിയുടെ ഉടമകൾ ഒളിവിലാണ്. പാപനാശത്ത് പാരാഗ്ലൈഡിംഗിന് കമ്പനിക്ക് അനുമതിയില്ലായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. മനഃപൂർവമല്ലാത്ത നരഹത്യാശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
