- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
മോഷണം പോയ വാഹനത്തിന് നഷ്ടപരിഹാരം നൽകാതെ കമ്പനി; 6.68 ലക്ഷം നല്കാന് വിധിച്ച് ഉപഭോക്തൃ കമ്മീഷന്
മലപ്പുറം: മോഷണം പോയ വാഹനത്തിന് ഇൻഷുറൻസ് കമ്പനി 6.68 ലക്ഷം രൂപ നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്. ചീക്കോട് സ്വദേശി ഫസലുൽ ആബിദിന്‍റെ മോഷണം പോയ വാഹനത്തിനാണ് ഇൻഷുറൻസ് കമ്പനി 668796 രൂപ നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടത്. 2018 ജനുവരി എട്ടിനാണ് ഒറ്റപ്പാലത്ത് നിന്ന് മാരുതി സ്വിഫ്റ്റ് കാർ ഒരു ബന്ധുവിന്‍റെ കൈവശമിരിക്കെ മോഷണം പോയത്. ഇതിനിടെ ബൈക്ക് അപകടത്തിൽ പെട്ട് ഫസലുൽ ആബിദ് മരിച്ചു. കാർ ഇൻഷുർ ചെയ്ത കമ്പനിയെ ആബിദിന്‍റെ ബന്ധുക്കൾ സമീപിച്ചെങ്കിലും കമ്പനി നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ചു. വാഹനത്തിന്‍റെ ഉടമ വാഹനം ശരിയായി പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്തില്ലെന്ന് ആരോപിച്ചാണ് കമ്പനി ആനുകൂല്യം നിഷേധിച്ചത്. തുടർന്നാണ് ബന്ധുക്കൾ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ഒരു മാസത്തിനകം സംഖ്യ നല്‍കാത്ത പക്ഷം ഹർജി നല്‍കിയ തീയതി മുതല്‍ ഒമ്പത് ശതമാനം പലിശയും നല്‍കണം.
ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4510 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.33 ശതമാനമാണ്. ഇതോടെ രാജ്യത്തെ സജീവ കേസുകൾ 46216 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5640 കോവിഡ് രോഗികൾ രോഗമുക്തി നേടി, ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,39,72,980 ആയി. നിലവിൽ രോഗമുക്തി നിരക്ക് 98.71 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.80 ശതമാനമാണ്. രാജ്യവ്യാപകമായ വാക്സിനേഷൻ ഡ്രൈവിന് കീഴിൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,27,054 കോവിഡ് വാക്സിനുകൾ വിതരണം ചെയ്തു.
തിരുവനന്തപുരം: മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് മൂന്ന് മണിക്കാകും കൂടിക്കാഴ്ച്ച. ലഹരി ബോധവല്‍ക്കരണ പരിപാടിക്ക് ക്ഷണിക്കാനാണ് ഗവര്‍ണറെ കാണുന്നതെന്നാണ് വിശദീകരണമെങ്കിലും സര്‍ക്കാരുമായുള്ള ഭിന്നത ഉള്‍പ്പടെ ചര്‍ച്ചയായേക്കുമെന്നാണ് വിവരം. രണ്ടാഴ്ചത്തെ ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിനായി ഗവര്‍ണര്‍ ഇന്ന് വൈകിട്ട് ഡല്‍ഹിയിലേക്ക് തിരിക്കും. ഒരു മാസത്തിന് ശേഷമേ കേരളത്തിലേക്ക് മടങ്ങി വരൂ എന്നാണ് റിപ്പോര്‍ട്ട്. നിയമസഭ പാസാക്കിയ അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിരുന്നു. വകുപ്പ് സെക്രട്ടറിമാരുടെ വിശദീകരണത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.
ആലുവ: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും. നെടുമ്പാശ്ശേരി അത്താണിയില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ വീടിന് സമീപം കോട്ടായി ജംഗ്ഷനിൽ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. സംഭവം വിവാദമായതോടെ സവര്‍ക്കറുടെ ചിത്രം മറച്ച് ഗാന്ധിയുടെ ചിത്രം വെച്ചിരിക്കുകയാണ് നേതാക്കള്‍. സംഭവം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
വയനാട്: ബത്തേരി തിരഞ്ഞെടുപ്പിലെ ബിജെപി കോഴക്കേസിൽ ഫോറൻസിക് റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. ജെആർപി ട്രഷറർ പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോൺ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍റേതാണെന്ന് ഫോറൻസിക് റിപ്പോർട്ട്. കെ സുരേന്ദ്രൻ, സി കെ ജാനു, പ്രശാന്ത് മലവയൽ എന്നിവർക്കെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയാകാൻ ജെആർപി നേതാവ് സി.കെ ജാനുവിന് ബിജെപി നേതാക്കൾ പണം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ്.
ഡൽഹി: ഏഴ് വർഷത്തിനിടയിലെ ആദ്യ നഷ്ട്ടം റിപ്പോർട്ട് ചെയ്ത് എയർ ഇന്ത്യ എക്‌സ്പ്രസ്. 2021-22 സാമ്പത്തിക വർഷത്തിൽ കമ്പനി 72.33 കോടി രൂപയുടെ നഷ്ട്ടം രേഖപ്പെടുത്തി. കോവിഡ് ലോക്ക്ഡൗണുകൾ കാരണം സര്‍വീസുകള്‍ കുറഞ്ഞതാണ് കമ്പനിക്ക് തിരിച്ചടിയായത്. ഈ കാലയളവിൽ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ മൊത്തം വരുമാനം 3,522 കോടി രൂപയാണ്. കമ്പനിയുടെ മൊത്തം ചെലവ് 3,251 കോടി രൂപയാണ്. 2020-21 കാലയളവിൽ എയർ ഇന്ത്യ എക്‌സ്പ്രസ് 98.21 കോടി രൂപ അറ്റാദായം നേടിയിരുന്നു. നേരത്തെ 2014-15ലും കമ്പനി നഷ്ടത്തിലായിരുന്നു. അന്ന് മൊത്തം നഷ്ടം 61 കോടി രൂപയായിരുന്നു. എയർ ഇന്ത്യയുടെ സബ്സിഡിയറി കമ്പനിയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. ഈ വർഷം ജനുവരിയിലാണ് ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തത്. 24 ബോയിംഗ് 737 വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. 2021-22 ൽ കമ്പനി 10,172 സർവീസുകൾ നടത്തി. എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്ത്യയിൽ നിന്ന് 15 വിദേശ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.…
ആര്‍ ബാല്‍കി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ബോളിവുഡ് ചിത്രം ‘ചുപ്പി’നെ ഏറ്റെടുത്ത് കേരളത്തിലെ പ്രേക്ഷകരും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി രാജ്യത്തെ വിവിധ സിറ്റികളില്‍ ചുപ്പ് സിനിമ സൗജന്യമായി കാണാനുള്ള അവസരം നല്‍കിയിരുന്നു. ഒരു സൈക്കോ കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഗംഭീര പ്രകടനമായിരുന്നുവെന്നും ദുല്‍ഖറിന്റെ അഭിനയത്തിന് ദേശീയതലത്തിലുള്ള അംഗീകാരങ്ങളും തേടിയെത്തുന്നതാണ് ചുപ്പിലെ കഥാപാത്രം എന്ന് കൊച്ചിയില്‍ നടന്ന പ്രദര്‍ശനത്തില്‍ പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തി. സിനിമ കണ്ട ശേഷം പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള റിവ്യൂ ബോര്‍ഡില്‍ അതിഗംഭീരം എന്നാണ് മലയാളി പ്രേക്ഷകർ വിലയിരുത്തിയത്. സിനിമാ നിരൂപകര്‍ക്കും മാധ്യമങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും മാത്രമായി നടത്താറുള്ള പ്രിവ്യു ഷോ സാധാരണ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം കൂടിയാണ് ചുപ്പ്. പ്രതികരണ ക്യാമറകള്‍ക്കുമുന്നിലുള്ള റിവ്യൂനു പകരം ചുപ്പിന്റെ റിവ്യൂ ബോര്‍ഡില്‍ പ്രേക്ഷകരുടെ ചിത്രത്തിനോടും ദുല്‍ഖറിനോടുമുള്ള ഇഷ്ടം വ്യക്തമാക്കിയാണ് തിയേറ്ററില്‍ നിന്നും പ്രേക്ഷകര്‍ മടങ്ങിയത്.
ആത്മഹത്യക്ക് മറ്റ് കാരണങ്ങളുണ്ടോ എന്നതും പരിശോധിക്കണം: കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ
തിരുവനന്തപുരം: ശൂരനാട് പെൺകുട്ടിയുടെ ആത്മഹത്യയിൽ ബാങ്കിനെ ന്യായീകരിച്ച് കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ. അഭിരാമിയുടെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണമെന്നും ജപ്തിയുടെ പേരിൽ തന്നെയാണോ കുട്ടി മരിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന കാര്യത്തിൽ വിശദമായ പരിശോധനയുണ്ടാകും. ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി കേരള ബാങ്ക് ചെയർമാൻ അറിയിച്ചു. ജപ്തി ബോർഡ് സ്ഥാപിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് അനാവശ്യ തിടുക്കം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും ഗോപി കോട്ടമുറിക്കൽ പറഞ്ഞു. കേരള ബാങ്കിന്‍റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൊല്ലം ശൂരനാട് കേരള ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ പറഞ്ഞു. സംഭവം ദൗർഭാഗ്യകരമാണ്. റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ അനുസരിച്ചാണ് കേരള ബാങ്ക് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് സർഫാസി നിയമപ്രകാരം നോട്ടീസ് അയയ്ക്കേണ്ടി വന്നതെന്നും മന്ത്രി പറഞ്ഞു.…
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ പ്രതിഷേധത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെടുന്നു. രാജ്ഭവനിൽ സമരസമിതി നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി. ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേരെ ഉൾപ്പെടെയുള്ളവർ രാജ്ഭവനിലെത്തി ഗവർണറുമായി ചർച്ച നടത്തി. സർക്കാർ നിരവധി തവണ ചർച്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതിനിടെ ലത്തീൻ അതിരൂപത പലതവണ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് ഗവർണറുടെ അപ്രതീക്ഷിത ഇടപെടൽ. സമരത്തിന്‍റെ വിശദാംശങ്ങൾ അറിയാൻ ആഗ്രഹമുണ്ടെന്ന് ലത്തീൻ അതിരൂപതയോട് ഗവർണർ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇതേതുടർന്നാണ് യോഗത്തിന് സമയം അനുവദിച്ചത്. സർക്കാരും ഗവർണറും തമ്മിലുള്ള പോരാട്ടം തുടരുന്നതിനിടെയാണ് ഇത്തരമൊരു നീക്കം എന്നതും ശ്രദ്ധേയമാണ്. യൂജിൻ പെരേര ഉൾപ്പെടെ മൂന്ന് പേർ യോഗത്തിൽ പങ്കെടുത്തു. തുറമുഖ നിർമ്മാണം നിർത്തിവച്ച് പാരിസ്ഥിതിക പഠനം നടത്തണമെന്നാണ് ലത്തീൻ അതിരൂപതയുടെ ആവശ്യം. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലും ഈ ആവശ്യം ഉയർന്നിരുന്നു. എന്നാൽ, നിർമാണം നിർത്തിവയ്ക്കാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ…
ന്യൂഡല്‍ഹി: 2022ലെ വനിതാ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗറാണ് ക്യാപ്റ്റൻ. സ്മൃതി മന്ദാനയായിരിക്കും വൈസ് ക്യാപ്റ്റൻ. ജെമീമ റോഡ്രിഗസ് പരിക്കിൽ നിന്ന് മോചിതയായി ടീമിൽ തിരിച്ചെത്തി. ഒക്ടോബർ ഒന്നിനാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ബംഗ്ലാദേശാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ആദ്യ ദിനം ഇന്ത്യക്ക് മത്സരമുണ്ട്. ശ്രീലങ്കയാണ് എതിരാളികൾ . പിന്നീട് മലേഷ്യ, യു.എ.ഇ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾക്കെതിരെയും മത്സരങ്ങൾ നടക്കും. സ്മൃതി, ഷഫാലി വര്‍മ, ഹര്‍മന്‍പ്രീത്, ജെമീമ, മേഘ്‌ന, ഡൈലാന്‍ ഹേമലത, കെ.പി നവ്ഗിരെ തുടങ്ങിയവരടങ്ങിയതാണ് ബാറ്റിങ് നിര. ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയുടെ സേവനവും ബാറ്റിങ്ങില്‍ ഗുണകരമാകും. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന സ്മൃതി മന്ദാനയിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
