- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
കണ്ണൂർ: സംസ്ഥാനത്ത് 2.16 ലക്ഷം മേധാക്ഷയ (ഡിമെൻഷ്യ) രോഗികളുണ്ടെന്ന് കണക്കുകൾ. അൽഷിമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ സർവേ പ്രകാരമാണ് കണക്ക്. ഇവരിൽ 60 ശതമാനത്തിലധികം പേരും അൽഷിമേഴ്സ് രോഗികളാണ്. രോഗം ബാധിച്ചവരേക്കാൾ തങ്ങൾക്ക് രോഗമുണ്ടെന്ന് സംശയിച്ച് വിളിക്കുന്നവരാണ് കൂടുതലെന്ന് കണ്ണൂർ ഡിമെൻഷ്യ കെയർ സൊസൈറ്റി പ്രസിഡന്റ് കാർത്തി ഭാസ്കരൻ പറഞ്ഞു. അൽഷിമേഴ്സ് ഡിസീസ് ഇന്‍റർനാഷണലിന്‍റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഓരോ മൂന്ന് സെക്കൻഡിലും മേധാക്ഷയം ബാധിച്ച ഒരു പുതിയ വ്യക്തി ഉണ്ടാകുന്നു. 2050 ആകുമ്പോഴേക്കും 139 ദശലക്ഷം മേധാക്ഷയബാധിതർ ഉണ്ടാകുമെന്നാണ് കണക്കുകൾ പറയുന്നത്. മേധാക്ഷയം ഒരു രോഗാവസ്ഥയാണ്. ഇതിൽ അൽഷിമേഴ്സ് ആണ് കൂടുതൽ ആളുകളിലും കാണപ്പെടുന്നത്. അൽഷിമേഴ്സ് കൂടുതലും 60 വയസ്സിന് മുകളിലുള്ളവരെയാണ് ബാധിക്കുന്നത്. ഫ്രോണ്ടോ ടെംപറൽ ഡിമെൻഷ്യ, വാസ്കുലർ ഡിമെൻഷ്യ, ലേവി ബോഡി ഡിമെൻഷ്യ, മിക്സഡ് ഡിമെൻഷ്യ തുടങ്ങിയവയും പ്രധാനപ്പെട്ടവയാണ്.
ഓസ്ട്രേലിയ: ഓസ്ട്രേലിയയിലെ കിംഗ് ദ്വീപിന്‍റെ തീരത്ത് 14 എണ്ണ തിമിംഗലങ്ങളെ ചത്ത നിലയിൽ കണ്ടെത്തി. ഇവയുടെ മരണകാരണം വ്യക്തമല്ല. ഓസ്ട്രേലിയയിലെ വന്യജീവി ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു. മെൽബണിനും ടാസ്മാനിയയുടെ വടക്കൻ തീരത്തിനും ഇടയിലുള്ള ബാസ് കടലിടുക്കിലെ ടാസ്മാനിയ സംസ്ഥാനത്തിന്‍റെ ഭാഗമായ കിംഗ് ദ്വീപിലാണ് എണ്ണ തിമിംഗലങ്ങളെ ചത്ത നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവയെ കണ്ടെത്തിയതെന്ന് സംസ്ഥാന പ്രകൃതിവിഭവ പരിസ്ഥിതി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും സ്ഥലം പരിശോധിക്കാനുമായി സർക്കാർ മറൈൻ കൺസർവേഷൻ പ്രോഗ്രാം ടീം ചൊവ്വാഴ്ച ദ്വീപിലേക്ക് പോയി. തിമിംഗലങ്ങളുടെ മരണകാരണം കണ്ടെത്താൻ സംഘം ജഡം പരിശോധിക്കും.
യമുനാനഗര്‍: ഹരിയാനയിൽ ദേശീയ പാതയിലെ പാലത്തിൽ നിന്ന് 4,500 ലധികം ഇരുമ്പ് നട്ടുകളും ബോൾട്ടുകളും കാണാതായി. ദേശീയപാത 344-ൽ കരേര കുർദ് ഗ്രാമത്തിനടുത്തുള്ള യമുനാ കനാലിന് കുറുകെയുള്ള പാലത്തിൽ നിന്നാണ് നട്ടുകളും ബോൾട്ടുകളും കാണാതായത്. സംഭവം മോഷണമാണെന്നാണ് പൊലീസ് പറയുന്നത്. നിർമ്മാണ കമ്പനിയായ സദ്ഭവ് എഞ്ചിനീയറിംഗ് ലിമിറ്റഡിന്‍റെ പരാതിയിൽ മോഷണക്കുറ്റത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസമാണ് പാലത്തില്‍നിന്ന് 4500-ഓളം നട്ടുകളും ബോള്‍ട്ടുകളും കാണാതായത്. പാലത്തിന്‍റെ അടിഭാഗത്ത് നിന്ന് ബോൾട്ടുകൾ കാണാനില്ലെന്ന് നാട്ടുകാരാണ് കമ്പനിയുടെ പ്രോജക്ട് മാനേജരെ അറിയിച്ചത്. ഇതേതുടർന്ന് കമ്പനി അധികൃതർ പാലത്തിലെത്തി പരിശോധന നടത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. വിവരമറിഞ്ഞ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം, പാലത്തിലെ നട്ടുകളും ബോൾട്ടുകളും പുനഃസ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചതായി പ്രോജക്ട് മാനേജർ അറിയിച്ചു. മൂന്നോ നാലോ ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്നും കമ്പനി അറിയിച്ചു.
ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനാകാൻ തയ്യാറാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പാർട്ടി അധ്യക്ഷനാകാൻ ആവശ്യപ്പെട്ടാൽ എതിർക്കില്ല. എന്നാൽ പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ ഒരിക്കൽ കൂടി രാഹുലിനോട് ആവശ്യപ്പെടും. രാഹുൽ അധ്യക്ഷനെന്ന നിലയിൽ ജോഡോ യാത്രയ്ക്ക് നേതൃത്വം നൽകിയാൽ ഫലം മറ്റൊന്നായിരിക്കുമെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വന്നാൽ രാജസ്ഥാനിൽ പകരം സംവിധാനം ഉണ്ടാകുമെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ അറിയിച്ചു. സോണിയാ ഗാന്ധി തന്നെ ഇക്കാര്യം അശോക് ഗെഹ്ലോട്ടിനെ അറിയിക്കും. പാർട്ടി അധ്യക്ഷനാകണമെങ്കിൽ തന്‍റെ വിശ്വസ്തനെ മുഖ്യമന്ത്രിയാക്കണമെന്നാണ് അശോക് ഗെഹ്ലോട്ടിന്‍റെ ആവശ്യം. സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് അശോക് ഗെഹ്ലോട്ട് നൽകുന്നത്. എന്നാൽ ഗെഹ്ലോട്ട് അധ്യക്ഷനാകുകയും സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കുകയും ചെയ്താൽ രാജസ്ഥാൻ കോൺഗ്രസിലെ പ്രശ്നങ്ങൾ വീണ്ടും വഷളാകുമെന്ന് ഉറപ്പാണ്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം സച്ചിൻ പൈലറ്റ് ഇപ്പോൾ കൊച്ചിയിലാണ്.
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് പിതാവിനെ കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. രേഷ്മയുടെയും സുഹൃത്ത് അഖിലയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കോഴ്സ് സർട്ടിഫിക്കറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മകളുടെ മുന്നിൽ വച്ചാണ് കെഎസ്ആർടിസി ജീവനക്കാർ പിതാവിനെ മർദ്ദിച്ചത്. തടയാൻ ശ്രമിച്ച മകളും ആക്രമിക്കപ്പെട്ടു. കയ്യേറ്റം ചെയ്യൽ, സംഘം ചേർന്ന് ആക്രമിക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് പൊലീസ് പ്രതികൾക്കെതിരെ ആദ്യം ചുമത്തിയിരുന്നത്. രേഷ്മയുടെയും സുഹൃത്ത് അഖിലയുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ജാമ്യമില്ലാ വകുപ്പ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മർദ്ദനമേറ്റ പ്രേമനൻ ഇപ്പോൾ കാട്ടാക്കട ആശുപത്രിയിൽ ചികിത്സയിലാണ്.
മോസ്കോ: യുക്രൈനെതിരായ യുദ്ധം കടുപ്പിക്കാൻ ഒരുങ്ങി റഷ്യ. റഷ്യയെയും അതിന്‍റെ അതിർത്തി പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനായി ഏകദേശം രണ്ട് ദശലക്ഷം റിസർവ് സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. ഇതോടെ ഒരു വിഭാഗം റഷ്യൻ പൗരൻമാർക്ക് സൈനിക സേവനം നിർബന്ധമാകും. ടെലിവിഷനിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് പുടിൻ ഇക്കാര്യം അറിയിച്ചത്. “പാശ്ചാത്യ രാജ്യങ്ങൾ റഷ്യയെ തകർക്കാൻ ശ്രമിക്കുകയാണ്. ഇതിനെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. യുക്രെയ്നിൽ സമാധാനം പുലരണമെന്ന് ഇവർ ആഗ്രഹിക്കുന്നില്ല. രാജ്യത്തെയും അതിന്റെ പരമാധികാരത്തെയും സംരക്ഷിക്കുന്നതിനായി റിസർവ് സൈന്യത്തെ സജ്ജമാക്കണമെന്ന ജനറൽ സ്റ്റാഫിന്റെ തീരുമാനത്തോട് യോജിക്കുകയാണ്.” പുടിൻ ടെലിവിഷൻ അഭിസംബോധനയിൽ വ്യക്തമാക്കി. പാശ്ചാത്യ രാജ്യങ്ങൾ ആണവ ഭീഷണിയുമായി വരികയാണെന്നും എന്നാൽ അതിനു മറുപടി നൽകാനുള്ള ആയുധങ്ങൾ റഷ്യയിൽ നിരവധിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രെയ്നിലെ റഷ്യൻ നിയന്ത്രിതമേഖലയിലെ ജനങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം നിൽക്കുന്ന വിമതരുടെ നിയന്ത്രണത്തിലുള്ളതും യുദ്ധത്തിൽ പിടിച്ചെടുത്തതുമായ കിഴക്കൻ, തെക്കുകിഴക്കൻ യുക്രെയ്ൻ മേഖലകളിൽ ഹിതപരിശോധന നടത്താൻ റഷ്യ ഒരുങ്ങുന്നതിനൊപ്പമാണ് പുതിയ നീക്കം.…
കൊല്ലം: ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ പഴകുളം സ്വദേശി ലക്ഷ്മി പിള്ളയെയാണ് (24) ചടയമംഗലം അക്കോണത്തെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ കുവൈറ്റിൽ നിന്ന് മടങ്ങിയെത്തിയ ലക്ഷ്മിയുടെ ഭർത്താവ് കിഷോർ വാതിൽ തുറക്കാത്തതിനെ തുടർന്ന് അടൂരിൽ നിന്ന് ലക്ഷ്മിയുടെ അമ്മയെ വിളിച്ചു വരുത്തുകയായിരുന്നു. വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുമ്പാണ് കിഷോറും ലക്ഷ്മിയും വിവാഹിതരായത്. മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മറ്റന്നാള്‍ ഇറങ്ങാനിരിക്കെ ശശി തരൂർ എഐസിസി ആസ്ഥാനത്ത്. വോട്ടർപട്ടിക പരിശോധിക്കാനാണ് എത്തിയതെന്നാണ് വിവരം. അതേസമയം രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാകാനില്ലെങ്കിൽ സോണിയാ ഗാന്ധി തുടരണമെന്ന് തരൂർ നിർദേശിച്ചു. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും ഇല്ലെങ്കിൽ മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് തരൂർ. തരൂരിന്റെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ഔദ്യോഗിക പിന്തുണ ഉണ്ടാകില്ലെന്നും എ.ഐ.സി.സി വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശശി തരൂർ തൽക്കാലം മൗനം പാലിക്കുകയാണ്. ഇപ്പോൾ പരസ്യപ്രതികരണത്തിന് തയ്യാറല്ലെന്നും തരൂർ പറഞ്ഞു.
മൊഹാലി: മൊഹാലിയിൽ നടന്ന ഓസ്‌ട്രേലിയക്കെതിരായ ടി-20യിൽ 208 റൺസ് സ്കോർ ചെയ്തിട്ടും ജയിക്കാനാകാത്തതിനാൽ നാണക്കേടിന്‍റെ മറ്റൊരു റെക്കോർഡും ഇന്ത്യയുടെ പേരിൽ. ടി-20യിൽ സ്വന്തം മണ്ണിൽ 200ലധികം റൺസ് നേടിയിട്ടും 2 തവണ തോൽക്കുന്ന ടീമായി ഇന്ത്യ. 2016 ൽ ദക്ഷിണാഫ്രിക്കയ്ക്ക് ഈ നാണക്കേട് നേരിടേണ്ടി വന്നിരുന്നു. മുൻപ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും ഇന്ത്യയ്ക്ക് ഇതേ രീതിയിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. 2016-ൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് ദക്ഷിണാഫ്രിക്ക ഇത്തരമൊരു തോൽവി ഏറ്റുവാങ്ങിയത്.
ന്യൂഡല്‍ഹി: സുപ്രീംകോടതി ഭരണഘടന ബെഞ്ചിലെ നടപടികൾ ഇനി ഓൺലൈനിലൂടെ തത്സമയം കാണിക്കും. ഇന്നലെ വൈകിട്ട് ചീഫ് ജസ്റ്റിസ് വിളിച്ച് ചേർത്ത ജഡ്ജിമാരുടെ യോഗമാണ് ലൈവ് സ്ട്രീമിംഗിന് അനുവാദം നല്‍കിയത്. ചൊവ്വാഴ്ച ലൈവ് സ്ട്രീമിംഗ് തുടങ്ങാനാണ് ധാരണ. ഡൽഹിയിലെ അധികാര തർക്കം പരിഗണിക്കുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചിന്‍റെ നടപടികളാകും ആദ്യം തത്സമയം നല്‍കുക. സുപ്രീംകോടതി നടപടിയാകെ ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിന്‍റെ തുടക്കമാവുമിതെന്നാണ് സൂചന. ലൈവ് സ്ട്രീമിംഗ് മാധ്യമങ്ങൾക്കും സംപ്രേക്ഷണം ചെയ്യാമോ എന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.
