Author: News Desk

ലണ്ടന്‍: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരത്തിന് ശേഷം ബ്രിട്ടനിലെ ലെസ്റ്ററിൽ കഴിഞ്ഞയാഴ്ച നടന്ന അക്രമങ്ങളുടെയും കലാപങ്ങളുടെയും പശ്ചാത്തലത്തിൽ ഹിന്ദുത്വ തീവ്രവാദത്തിനെതിരെ നടപടിയെടുക്കണമെന്ന് മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടൺ ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് എംസിബി ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്. തീവ്ര വലതുപക്ഷ ഹിന്ദുത്വ ഗ്രൂപ്പുകൾ ലെസ്റ്ററിലെ മുസ്ലിം സമുദായാംഗങ്ങളെ ലക്ഷ്യമിട്ട് അക്രമം അഴിച്ചുവിടുകയാണ് എന്ന് പ്രസ്താവനയിൽ പറയുന്നു. മുഖംമൂടി ധരിച്ച നൂറുകണക്കിന് ആളുകൾ ‘ജയ് ശ്രീറാം’ വിളിക്കുന്നത് കണ്ടതായി ദൃക്സാക്ഷികൾ വീഡിയോ സഹിതം സോഷ്യൽ മീഡിയയിൽ ആരോപിച്ചു.

Read More

ന്യൂഡല്‍ഹി: ടാറ്റാ സൺസ് ചെയർമാൻ രത്തൻ ടാറ്റയെ പിഎം കെയേഴ്സ് ഫണ്ടിന്‍റെ ട്രസ്റ്റികളിൽ ഒരാളായി നാമനിർദ്ദേശം ചെയ്തു. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി തോമസ്, മുൻ ഡെപ്യൂട്ടി സ്പീക്കർ കരിയ മുണ്ട എന്നിവരാണ് മറ്റ് നോമിനികൾ. പിഎം കെയേഴ്സ് ഫണ്ടിന്‍റെ നിർണായക സ്ഥാനത്തേക്കെത്തിയ ട്രസ്റ്റികളെ പ്രധാനമന്ത്രിയുടെ ഓഫീസ് സ്വാഗതം ചെയ്തു. ധനമന്ത്രി നിർമ്മല സീതാരാമനും ആഭ്യന്തര മന്ത്രി അമിത് ഷായും ട്രസ്റ്റികളാണ്. മുൻ കംപ്ട്രോളർ ജനറൽ രാജീവ് മെഹ്രിഷി, ഇൻഫോസിസ് ചെയർപേഴ്സൺ സുധ മൂർത്തി, ടീച്ച് ഫോർ ഇന്ത്യ-ഇൻഡികോർപ്സ് ഫൗണ്ടേഷന്‍റെ സഹസ്ഥാപകൻ ആനന്ദ് ഷാ എന്നിവരാണ് ട്രസ്റ്റിലെ മറ്റ് അംഗങ്ങൾ.

Read More

ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്ത്. ഏഷ്യാ കപ്പിലെയും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ ബാറ്റിംഗ് പ്രകടനത്തിന്‍റെയും ബലത്തിൽ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ബാബർ അസമിന് പകരം രണ്ടാം സ്ഥാനത്തേക്ക് ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാര്‍ക്രം എത്തി. ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തും പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം നാലാം സ്ഥാനത്തുമെത്തി. ഏഷ്യാ കപ്പിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലും ബാബറിന് തിളങ്ങാനായില്ല. ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യിൽ സൂര്യകുമാർ 25 പന്തിൽ 46 റൺസ് നേടിയിരുന്നു. റിസ്വാന് 825 റേറ്റിംഗ് പോയിന്‍റും രണ്ടാം സ്ഥാനത്തുള്ള മാര്‍ക്രത്തിന് 792 റേറ്റിംഗ് പോയിന്‍റും സൂര്യകുമാറിന് 780 റേറ്റിംഗ് പോയിന്റുമാണുള്ളത്.

Read More

കുവൈറ്റ്‌ : കുവൈറ്റിൽ ഇന്ന് മുതൽ അടുത്ത വെള്ളിയാഴ്ച വരെ രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. അടുത്ത ശനി, ഞായർ ദിവസങ്ങളിൽ പൊടിപടലങ്ങൾക്കൊപ്പം കാറ്റും ഉണ്ടാകുമെന്ന് ഒതൈബി അറിയിച്ചു.

Read More

ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ നീണ്ട വീഡിയോകളിൽ ലൈസൻസുള്ള ഗാനങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന ഒരു പുതിയ ഫീച്ചറുമായി യൂട്യൂബ്. ക്രിയേറ്റര്‍മാര്‍ക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള സംഗീത ലൈസൻസുകൾ വാങ്ങുകയും അവ ഉൾപ്പെടുന്ന വീഡിയോകളിൽ നിന്ന് വരുമാനം നേടുകയും ചെയ്യാം. ഈ പാട്ടുകൾ ഉപയോഗിക്കുന്ന വീഡിയോകൾക്ക് ഗാനം ഉപയോഗിക്കാത്ത വീഡിയോകളുടെ അതേ വരുമാനം നേടാൻ കഴിയും. ഇതിനായി ക്രിയേറ്റര്‍ മ്യൂസിക് എന്ന പുതിയ സംവിധാനമാണ് കൊണ്ടുവരിക. ഇതിൽ നിന്ന് ഇഷ്ടമുള്ള പാട്ടുകൾ തിരഞ്ഞെടുക്കാം.

Read More

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ കെ – 567 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. 8,000 രൂപയുടെ സമാശ്വാസ സമ്മാനവും നൽകും.  ലോട്ടറിയുടെ സമ്മാനത്തുക 5,000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5,000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലം പരിശോധിച്ച് 30 ദിവസത്തിനുള്ളിൽ വിജയിച്ച ലോട്ടറി ടിക്കറ്റ് അധികൃതർക്ക് സമർപ്പിക്കണം.

Read More

കോഴിക്കോട്: പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ ട്രാൻസ്ജെൻഡറിനെ പൊലീസ് ഇൻസ്പെക്ടർ അധിക്ഷേപിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് ഇൻസ്പെക്ടർ ജിജീഷിനെതിരെ ട്രാൻസ്ജെൻഡർ ദീപാ റാണിയാണ് പരാതി നൽകിയത്. ഫോണിലൂടെ ശല്യം ചെയ്തയാൾക്കെതിരെ പരാതി നൽകാൻ ഇന്നലെ വൈകിട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ജിജീഷ് ലൈംഗികത്തൊഴിലാളിയെന്ന് വിളിച്ചതായി പരാതിയിൽ പറയുന്നു.

Read More

സാമ്പത്തിക ഇടപാടുകൾക്കായി ഒരു പൊതു കെവൈസി സംവിധാനം സ്ഥാപിക്കുന്ന കാര്യം ഇന്ത്യാ ഗവൺമെന്‍റ് പരിഗണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. എഫ്‌ഐസിസിഐ ലീഡ്സ് 2022 കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ, ഇടപാടുകൾ ആരംഭിക്കുന്നതിന് ഓരോ സ്ഥാപനത്തിലും വ്യക്തിഗത വിശദാംശങ്ങൾ പ്രത്യേകം നൽകണം. പൊതു കെവൈസി വരുന്നതോടെ ഈ സമ്പ്രദായം അവസാനിക്കും. സംവിധാനം നിലവിൽ വന്നുകഴിഞ്ഞാൽ, ഒരു തവണ മാത്രം വ്യക്തി വിവരങ്ങൾ നല്‍കിയാല്‍ മതിയാകും. ഈ വിവരങ്ങൾ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ ഇടപാടുകൾക്ക് ഉപയോഗിക്കാം. ഇടപാടുകൾ സുഗമമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സർക്കാർ പൊതു കെവൈസിയെ പരിഗണിക്കുന്നത്. പൊതു കെവൈസി നിലവിൽ വരുന്നതോടെ ഡീമാറ്റ് അക്കൗണ്ടുകൾ ഉൾപ്പെടെയുള്ളവ ആരംഭിക്കുന്നതിനുള്ള പേപ്പർ വർക്കുകൾ കുറയും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യുപിഐ ഇടപാടുകൾ പ്രതിദിനം ഒരു ബില്യണായി ഉയർത്തുകയാണ് ലക്ഷ്യമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. ജൂലൈയിൽ 10.62 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകളാണ് നടന്നത്.

Read More

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് വെള്ളായണിക്കൽ പാറയിൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ള സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം. വെള്ളായണിക്കൽ പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ കുട്ടികളെ തടഞ്ഞുനിർത്തി വടികൊണ്ട് മർദ്ദിക്കുകയായിരുന്നു. പോത്തൻകോട് വെള്ളായണിക്കൽ പാറയിൽ ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിന്‍റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു ആൺ കുട്ടിക്കും മൂന്ന് പെൺ കുട്ടികൾക്കും മർദ്ദനമേറ്റു. ഒരു കൂട്ടം ആളുകൾ കുട്ടികളെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു. വെള്ളായണിക്കൽ സ്വദേശി മനീഷാണ് കുട്ടികളെ മർദ്ദിച്ചത്.  ഇതുമായി ബന്ധപ്പെട്ട് പോത്തൻകോട് പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും മനീഷിനെതിരെ ചെറിയ വകുപ്പുകളാണ് ചുമത്തിയതെന്ന ആരോപണം ഉയരുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ മാത്രമാണ് പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ മനീഷിനെ പിന്നീട് പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.

Read More

ന്യൂഡല്‍ഹി: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ ആത്മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ചേർത്തല പള്ളിപ്പുറം സ്വദേശി അഖിൻ എസ്. ദിലീപ് (21) എഴുതിയ കുറിപ്പ് ഹോസ്റ്റൽ മുറിയിൽ നിന്നാണ് കണ്ടെടുത്തത്. അഖിൻ നേരത്തെ പഠിച്ച കോഴിക്കോട് എൻ.ഐ.ടിയിലെ അധ്യാപകനെക്കുറിച്ചാണ് കുറിപ്പിൽ പരാമർശിക്കുന്നത്. വൈകാരികമായി തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് എൻ.ഐ.ടിയിലെ പഠനം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചതിന് പ്രൊഫ. പ്രസാദ് കൃഷ്ണയെ കുറ്റപ്പെടുത്തുന്നു എന്നാണ് കുറിപ്പിൽ പറയുന്നത്. താൻ എടുത്ത തീരുമാനത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും എല്ലാവർക്കും താൻ ഒരു ഭാരമാണെന്നും കുറിപ്പിലുണ്ട്. ഹോസ്റ്റൽ മുറിയിൽ നിന്ന് കണ്ടെടുത്ത കുറിപ്പ് അഖിന്‍റേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ ഒന്നാം വർഷ ബി.ഡിസൈന്‍ വിദ്യാർത്ഥിയായ അഖിൻ നേരത്തെ കോഴിക്കോട് എൻഐടിയിൽ ബി.ടെക്ക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു. എന്നാൽ ചില പരീക്ഷകളിൽ പരാജയപ്പെട്ടതിനാൽ എൻഐടിയിൽ പഠനം തുടരാൻ കോഴ്സ് ഡയറക്ടർ അനുവദിച്ചില്ലെന്നാണ് വിവരം. ഇതാണ് 21കാരന്‍റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

Read More