- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
മോസ്‌കോ: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ കരുതല്‍ സൈന്യത്തോട് യുദ്ധത്തിന് തയ്യാറെടുക്കാനായി അണിനിരക്കാന്‍ നിര്‍ദേശം നല്‍കി. റഷ്യ-ഉക്രൈൻ യുദ്ധം ഏഴ് മാസത്തോളമായ സാഹചര്യത്തിൽ യുദ്ധഭൂമിയിൽ അജയ്യത നഷ്ടപ്പെട്ടതോടെയാണ് റഷ്യയുടെ ഈ നീക്കം. യുദ്ധത്തിനുള്ള തയ്യാറെടുപ്പിനായി മൂന്ന് ലക്ഷത്തോളം റിസർവ് സൈനികരോട് അണിചേരാന്‍ അധികൃതർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. “ഇതൊരു മണ്ടത്തരമല്ല, ഞങ്ങളുടെ പ്രദേശം സംരക്ഷിക്കാനുള്ള എല്ലാ സന്നാഹങ്ങളും നടത്തും”, യുദ്ധപ്രഖ്യാപനത്തിന് ശേഷം പുടിൻ പാശ്ചാത്യ ശക്തികൾക്ക് മുന്നറിയിപ്പ് നൽകി.
ന്യൂ ഡൽഹി: യുഎസ് ഡോളറിനെതിരെ പാകിസ്ഥാൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. പാകിസ്ഥാൻ രൂപ ഇന്ന് വിപണിയിൽ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഈ മാസം ഇതുവരെ രൂപയുടെ മൂല്യം 9 ശതമാനം ഇടിഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍റെ (എസ്ബിപി) ഡാറ്റ അനുസരിച്ച്, ഇന്‍റർബാങ്ക് വിപണിയിൽ രൂപയുടെ മൂല്യം കഴിഞ്ഞ സെഷനിലെ 238.91 ൽ നിന്ന് 239.65 ആയി കുറഞ്ഞു. നേരത്തെ 2022 ജൂലൈയിലാണ് പാകിസ്ഥാൻ രൂപയുടെ മൂല്യം ഇത്രയും താഴ്ന്ന നിലയിലെത്തിയത്. ജൂലൈയിൽ ഡോളറിനെതിരെ രൂപ 239.94 എന്ന നിലയിലായിരുന്നു.
ടാറ്റ മോട്ടോഴ്സിന്‍റെ സബ് കോംപാക്റ്റ് എസ്യുവിയായ നെക്സോൺ 4 ലക്ഷം യൂണിറ്റ് ഉൽപ്പാദനം പിന്നിട്ടു. 2017 ൽ ലോഞ്ച് ചെയ്ത നെക്സോണിന്റെ വിൽപ്പന ഒരു ലക്ഷം കടക്കാൻ 1 വർഷവും 10 മാസവും എടുത്തു. നിർമ്മാണം രണ്ട് ലക്ഷം യൂണിറ്റുകൾ കടക്കാൻ 1 വർഷവും 11 മാസവും എടുത്തപ്പോൾ, 3 ലക്ഷം യൂണിറ്റുകൾ കടക്കാൻ 8 മാസവും, 4 ലക്ഷം യൂണിറ്റുകൾ കടക്കാൻ 7 മാസവും എടുത്തു. 4 ലക്ഷം ആഘോഷങ്ങളുടെ ഭാഗമായി നെക്സോൺ എക്സ്സി പ്ലസ് (എൽ) പതിപ്പും ടാറ്റ പുറത്തിറക്കി. ഏകദേശം 11.37 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്സ്ഷോറൂം വില. ഇതോടെ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് എസ്യുവികളിൽ ഒന്നായി നെക്സോൺ മാറി. ആഗോള എൻസിഎപി ടെസ്റ്റിംഗിൽ മുതിർന്നവർക്ക് പഞ്ചനക്ഷത്ര സുരക്ഷ കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ കാർ കൂടിയാണ് ടാറ്റ നെക്സോൺ. 1.2 ലിറ്റർ പെട്രോൾ , 1.5 ലിറ്റർ ഡീസൽ എൻജിനുകളുമായാണ് ടാറ്റ നെക്സോൺ വിൽപ്പനക്ക്…
കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി നെല്ലിക്കാപറമ്പ് 81-ാം നമ്പർ അങ്കണവാടി വൈഫൈ സൗകര്യമുള്ള സംസ്ഥാനത്തെ ആദ്യ അങ്കണവാടിയായി മാറി. ബിഎസ്എൻഎല്ലുമായി സഹകരിച്ച് വനിതാ ശിശുവികസന വകുപ്പിന് കീഴിലാണ് പദ്ധതി നടപ്പാക്കിയത്. സംസ്ഥാനത്തെ ആദ്യത്തെ എയർകണ്ടീഷൻ ചെയ്ത അങ്കണവാടി കൂടിയാണിത്. അങ്കണവാടി കുട്ടികൾക്ക് പുറമെ, കൗമാരക്കാരായ പെണ്‍കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് അങ്കണവാടി കേന്ദ്രീകരിച്ച് നടപ്പാക്കുന്ന വര്‍ണക്കൂട്ട് പദ്ധതിയ്ക്കും പ്രദേശത്തുള്ള കുട്ടികള്‍ക്ക് ഓാണ്‍ലൈന്‍ പഠനത്തിനും പദ്ധതി പ്രയോജനപ്പെടും. അത്യാവശ്യഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്കും വൈഫൈ സൗകര്യം ലഭ്യമാക്കും. സ്മാര്‍ട് ടി.വി അടക്കം വിപുലമായ ഗൂഗിള്‍ മീറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കും സഹായകരമാകും. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 1,230 അങ്കണവാടികൾക്ക് വനിതാ ശിശുവികസന വകുപ്പ് വൈ-ഫൈ കണക്ഷൻ നൽകും. ഒന്നിന് 2500 രൂപ നിരക്കിൽ 30,75,000 രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. അങ്കണവാടികൾ കേന്ദ്രീകരിച്ചുള്ള കുമാരി ക്ലബ്ബുകളുടെ (വര്‍ണക്കൂട്ട്) പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് വൈഫൈ കണക്ഷനുകൾ നൽകുന്നത്. മികച്ച വര്‍ണക്കൂട്ടുകളുള്ള അങ്കണവാടികൾ പരിഗണിക്കും. മലപ്പുറത്താണ് ഏറ്റവും കൂടുതൽ വൈഫൈ അങ്കണവാടികൾ. 135 എണ്ണം.
കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയ സംഭവത്തിൽ ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്‍റ് സുരേഷിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിലാണ് സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നത്. വിവാദത്തെ തുടർന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം ഈ ചിത്രത്തിന് മുകളിൽ വെച്ച് മറയ്ക്കുകയായിരുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾക്കൊപ്പമാണ് സവർക്കറുടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്. പ്രാദേശിക പ്രവർത്തകനാണ് ഫ്ലെക്സ് സ്ഥാപിച്ചതെന്നായിരുന്നു വിശദീകരണം. ഇതിനായി ഒരു കടയുടമയെ സമീപിച്ച് സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾ പതിക്കാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ വിശദീകരിച്ചു. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ അത് നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയതായും നേതാക്കൾ പറഞ്ഞു. രബിന്ദ്രനാഥ് ടാഗോർ, അബ്ദുൽ കലാം ആസാദ്, ജി.ബി. പന്ത് എന്നിവരുടെ ചിത്രങ്ങൾക്കൊപ്പമാണ് സവർക്കറുടെ ചിത്രവും ഇടംപിടിച്ചത്. യാത്ര അത്താണിയിൽ എത്തുന്നതിന് മുമ്പ് തന്നെ ഇത് മറച്ചിരുന്നു. സംഭവത്തിൽ ജില്ലാ നേതൃത്വം പ്രാദേശിക നേതാക്കളോട് വിശദീകരണം…
ഇന്ത്യയില്‍ ഷോര്‍ട്‌സ് വീഡിയോകൾക്ക് പ്രതിഫലം നല്‍കാനൊരുങ്ങി യൂട്യൂബ്. ഇതിന്‍റെ ഭാഗമായി 2023ന്റെ തുടക്കത്തിൽ ക്രിയേറ്റര്‍ മോണിറ്റൈസേഷന്‍ പ്രോഗ്രാം ഇന്ത്യയില്‍ യൂട്യൂബ് അവതരിപ്പിക്കും. യൂട്യൂബ് ക്രിയേറ്റേഴ്‌സ് പ്രോജക്ട് വൈസ് പ്രസിഡന്റ് അംജദ് ഹനീഫ് ആണ് ഇക്കാര്യം അറിയിച്ചത്. 1,000 സബ്‌സ്‌ക്രൈബേഴ്‌സുള്ള ഷോർട്സ് വീഡിയോ ക്രിയേറ്റർമാർക്ക് യൂട്യൂബ് പാർട്ണർ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്ന സമയത്ത്, അവസാന 90 ദിവസങ്ങളിൽ 10 ദശലക്ഷം കാഴ്ചക്കാരും 12 മാസത്തേക്ക് കുറഞ്ഞത് 4,000 മണിക്കൂർ കാഴ്ച സമയവും ഉണ്ടായിരിക്കണം. അതേസമയം, ഈ മേഖലയിലെ തുടക്കക്കാർക്കായി ഒരു പ്രത്യേക പദ്ധതിയും യൂട്യൂബ് വാഗ്ദാനം ചെയ്യും. സൂപ്പർ താങ്ക്സ്, സൂപ്പർ ചാറ്റ്, സൂപ്പർ സ്റ്റിക്കർ, ചാനൽ മെമ്പർഷിപ്പ് തുടങ്ങിയ സേവനങ്ങളിലൂടെ തുടക്കക്കാർക്ക് പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കും. ഹ്രസ്വ വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് പണം സമ്പാദിക്കാനുള്ള അവസരം നൽകുമെന്ന് ഇൻസ്റ്റാഗ്രാം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബും സമാനമായ നീക്കവുമായി രംഗത്തെത്തിയത്.
യു കെ: സാർസ്-കോവ്-2 വൈറസ് അണുബാധ കുറഞ്ഞത് 49 ആഴ്ചത്തേക്ക് ജീവൻ അപകടത്തിലാക്കുന്ന രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് യുകെയിൽ നടത്തിയ ഒരു പഠനം കണ്ടെത്തി. കോവിഡ് -19 രോഗനിർണയത്തെ തുടർന്നുള്ള ആദ്യ ആഴ്ചയിൽ, ആളുകൾക്ക് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത 21 മടങ്ങ് കൂടുതലാണെന്ന് സർക്കുലേഷൻ ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നു. 4 ആഴ്ചയ്ക്ക് ശേഷം, സാധ്യത 3.9 മടങ്ങ് കുറഞ്ഞതായും പഠനം പറയുന്നു.
പ്രതിദിനം 1,612 കോടി നേടിയാണ് അദാനി ആമസോണിന്‍റെ ജെഫ് ബെസോസിനെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ കോടീശ്വരൻ ആയി മാറിയത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സമ്പത്ത് ഇരട്ടിയിലധികമായാണ് വർധിച്ചത്. ബുധനാഴ്ച പുറത്തിറക്കിയ 2022 ഹൂറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദാനി ഗ്രൂപ്പിന്‍റെ ഓഹരികളിലെ കുതിച്ചുചാട്ടത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ ഗുജറാത്തി ബിസിനസുകാരന്‍റെ ആസ്തിയിൽ 116 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 60 കാരനായ അദാനിയുടെ ആസ്തി 10,94,400 കോടി രൂപയാണ്.
തിരുവനന്തപുരം: മലങ്കര സഭാ തർക്കം പരിഹരിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സമിതിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. യാക്കോബായ-ഓർത്തഡോക്സ് സഭാ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. ചീഫ് സെക്രട്ടറി അധ്യക്ഷനായ, ആഭ്യന്തര സെക്രട്ടറിയും നിയമസെക്രട്ടറിയും ഉള്‍പ്പെടുന്ന സമിതി തുടര്‍ ചര്‍ച്ച നടത്തും. ഒരു മാസത്തിനകം പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ധാരണ. മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നതായി ചർച്ചയ്ക്ക് ശേഷം ഓർത്തഡോക്സ് സഭ പ്രതികരിച്ചു. ചർച്ചകളെ സ്വാഗതം ചെയ്ത യാക്കോബായ സഭ കോടതി വിധിയിലൂടെ ശാശത്വ പരിഹാരം കാണാൻ കഴിയില്ലെന്നും പറഞ്ഞു. ഇന്ന് നടന്ന ചർച്ചയിലും ഹിതപരിശോധന വേണമെന്ന ആവശ്യം യാക്കോബായ സഭ ഉന്നയിച്ചു. കോതമംഗലം ഉൾപ്പെടെയുള്ള പള്ളികളിൽ തർക്കത്തെ തുടർന്ന് കോടതി ഉത്തരവ് നടപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചത്. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ഹിജാബ് ഇല്ലെങ്കിൽ ഇസ്ലാമിക വിശ്വാസം മാറുമെന്ന് പറയാനാവില്ല: കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: ശിരോവസ്ത്രം ധരിക്കുന്നത് മതപരമായ ആചാരമല്ലാത്തതിനാൽ ഹിജാബ് നിരോധിക്കുന്നത് ഇസ്ലാമിലോ വിശ്വാസത്തിലോ മാറ്റം വരുത്തുന്നതിന് തുല്യമല്ലെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. “ഹിജാബ് ധരിക്കാതിരിക്കുന്നത് മതത്തെ മാറ്റുന്നില്ല എന്നതാണ് വസ്തുത. ഹിജാബ് ഇല്ലെങ്കിൽ ഇസ്ലാമിക വിശ്വാസം മാറുമെന്ന് പറയാനാവില്ല. ഹിജാബ് ഒരു നിർബന്ധിത നടപടിയല്ല,” കർണാടക അഡ്വക്കേറ്റ് ജനറൽ പി നവദ്ഗി സുപ്രീം കോടതിയിൽ വാദിച്ചു.
